നമ്മുടെ പൊലീസുകാർ ആർക്കൊക്കെ സല്യൂട്ടടിക്കണം? ആർക്കൊക്കെ അടിക്കാതിരിക്കണം? ഒരു ഡോക്ടറെ പൊലീസുദ്യോഗസ്ഥർ സല്യൂട്ട് ചെയ്യണോ? സർക്കാർ ഡോക്ടർമാരെ സല്യൂട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് ആലപ്പുഴ ചെങ്ങന്നൂർ....| Police Salute | Manorama News

നമ്മുടെ പൊലീസുകാർ ആർക്കൊക്കെ സല്യൂട്ടടിക്കണം? ആർക്കൊക്കെ അടിക്കാതിരിക്കണം? ഒരു ഡോക്ടറെ പൊലീസുദ്യോഗസ്ഥർ സല്യൂട്ട് ചെയ്യണോ? സർക്കാർ ഡോക്ടർമാരെ സല്യൂട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് ആലപ്പുഴ ചെങ്ങന്നൂർ....| Police Salute | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നമ്മുടെ പൊലീസുകാർ ആർക്കൊക്കെ സല്യൂട്ടടിക്കണം? ആർക്കൊക്കെ അടിക്കാതിരിക്കണം? ഒരു ഡോക്ടറെ പൊലീസുദ്യോഗസ്ഥർ സല്യൂട്ട് ചെയ്യണോ? സർക്കാർ ഡോക്ടർമാരെ സല്യൂട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് ആലപ്പുഴ ചെങ്ങന്നൂർ....| Police Salute | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നമ്മുടെ പൊലീസുകാർ ആർക്കൊക്കെ സല്യൂട്ടടിക്കണം? ആർക്കൊക്കെ അടിക്കാതിരിക്കണം? ഒരു ഡോക്ടറെ പൊലീസുദ്യോഗസ്ഥർ സല്യൂട്ട് ചെയ്യണോ? സർക്കാർ ഡോക്ടർമാരെ സല്യൂട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് ആലപ്പുഴ ചെങ്ങന്നൂർ വെൺമണിയിൽ ഗവ. ഡോക്ടറായ ഡോ. നീന ഡിജിപിക്ക് കത്തു നൽകിയത് ചൂടേറിയ ചർച്ചകൾക്ക് വഴിമരുന്നിട്ടിരിക്കുകയാണ്. ഡോക്ടറുടെ ആവശ്യത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ ചർച്ച കാടുകയറുന്ന കാഴ്ചയാണിപ്പോൾ.

കരിപ്പൂർ വിമാന അപകടത്തിലെ രക്ഷകരെ, അവരുടെ ക്വാറന്റീൻ കേന്ദ്രത്തിലെത്തി സല്യൂട്ട് ചെയ്തതിന്റെ പേരിൽ മലപ്പുറം കൺട്രോൾ റൂമിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ നിസാർ അരിപ്രയ്ക്ക് സമൂഹമാധ്യമങ്ങളിൽ വൻ സ്വീകാര്യതയാണു ലഭിച്ചത്.

ADVERTISEMENT

നിസാറിന്റേത് ഔദ്യോഗിക അനുമതിയോടെ ആയിരുന്നില്ലെന്നും, സർവീസ് ചട്ടം ലംഘിച്ചു എന്നുമാണു പൊലീസിലെ ഉന്നതരുടെ നിഗമനം. എന്നാൽ, സദുദ്ദേശ്യത്തോടെ ചെയ്തതിനാൽ നിസാറിനെതിരെ തൽക്കാലം നടപടി വേണ്ടെന്നു വയ്ക്കുകയായിരുന്നു.  ഒരു പൊലീസുകാരന് ജനങ്ങളെ സല്യൂട്ട് ചെയ്യാമോ?  അത് തെറ്റാണോ?  മേലുദ്യോഗസ്ഥരെ സല്യൂട്ടടിക്കാതിരുന്നാൽ എന്തു നടപടിയാണ് ഉണ്ടാകുക?  സല്യൂട്ടിന്റെ മറുപപുറങ്ങളെന്തൊക്കെയെന്നറിയാം.

∙ ഡോ. നീനയുടെ കത്ത്

കഴിഞ്ഞ മാർച്ച് 28 നാണ് ആഭ്യന്തര വകുപ്പിന് ഡോ. നീന കത്തെഴുതുന്നത്. കോവിഡ് കാലത്ത് മികച്ച സേവനം നടത്തുന്ന സർക്കാർ സർവീസിലുള്ള ഡോക്ടർമാർക്കു നേരെ, അവശ്യ വസ്തു നിയമം, പൊതുജനാരോഗ്യ നിയമം തുടങ്ങിയവയുടെ പേരിൽ പൊലീസുകാർ അതിക്രമം കാട്ടിയ പല സന്ദർഭങ്ങളുണ്ടായിട്ടുണ്ടെന്നും  രോഗത്തിനെതിരെ പൊരുതുന്ന പോരാളികളായ ഡോക്ടർമാരുടെ ആത്മവീര്യം കെടുത്താനേ ഇതുപകരിക്കൂവെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

സർക്കാർ ഡോക്ടർമാർ ഗസറ്റഡ് റാങ്കിലുള്ളവരാണെന്നും ഡപ്യൂട്ടി കലക്ടർ, ഡിവൈഎസ്പി റാങ്കിനു തുല്യമാണെന്നും ഡോ. നീനയുടെ കത്തിൽ പറയുന്നു. ഇൗ സാഹചര്യത്തിൽ പൊലീസ് ഉദ്യോഗസ്ഥർ, തുല്യ പദവിയിലുള്ളതോ അല്ലെങ്കിൽ സീനിയറായ ആരോഗ്യ വകുപ്പിലെ ഡോക്ടർമാരെ സല്യൂട്ട് ചെയ്യണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.

ADVERTISEMENT

ഡോക്ടർമാർക്കെതിരെ ഇനിയൊരു പൊലീസ് അതിക്രമം പോലും ഉണ്ടാകാതിരിക്കാൻ ശക്തമായ നടപടിയെടുക്കണമെന്നും ഡോ. നീനയുടെ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.  ഡോ. നീനയുടെ കത്ത് ആഭ്യന്തര വകുപ്പ് (ഡി)അണ്ടർ സെക്രട്ടറി ഡിജിപിക്ക് കൈമാറി.  ഉചിതമായ മറുപടി നൽകണമെന്നും ആഭ്യന്തര അണ്ടർ സെക്രട്ടറി, ഡിജിപി ലോക്നാഥ് ബെഹ്റയോട് നിർദേശിച്ചിട്ടുണ്ട്. 

∙ അൽപ്പത്തരത്തെ അവജ്ഞയോടെ കാണുന്നു

ഡോ. നീനയുടെ കത്ത് പുറത്തായതോടെ, ഇതിനെതിരെ രൂക്ഷ വിമർശനവുമായി കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി.ആർ. ബിജു ഫെയ്സ്ബുക് പോസ്റ്റിലൂടെ രംഗത്തു വന്നു. പോസ്റ്റിലെ വാക്യങ്ങൾ ഇങ്ങനെ: ‘‘എനിക്കും പൊലീസ് ഉദ്യോഗസ്ഥൻ സല്യൂട്ട് ചെയ്യണം എന്ന് കാണിച്ച് ഒരു ഡോക്ടർ സർക്കാരിലേക്ക് അയച്ച ഒരു പരാതി കണ്ടതു കൊണ്ടാണ് ഇതെഴുതുന്നത്.  യൂണിഫോമിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനെ കണ്ടാൽ എനിക്കും ഒരു സല്യൂട്ട് കിട്ടണം എന്ന ആഗ്രഹം ഉള്ള ചിലർ സ്വാഭാവികമാണ്.  എന്നാൽ, അതിന് നിർദേശം നൽകണം എന്ന പരാതി സർക്കാരിലേക്ക് അയച്ച ‘അൽപ്പത്തരത്തെ’ അവജ്ഞയോടെ കാണുന്നു എന്നു മാത്രം സൂചിപ്പിക്കുന്നു. വിലപ്പെട്ട മൂല്യം സേനാംഗങ്ങൾക്ക് നൽകുന്ന ആചാരമാണ് സല്യൂട്ട്.  അത് നിയമാനുസരണം, അർഹതപ്പെട്ടവർക്ക് മാത്രം. അല്ലാതെ ആഗ്രഹിക്കുന്ന എല്ലാവർക്കും നൽകേണ്ട ഒന്നല്ല എന്നു കൂടി വിനയപൂർവം അറിയിക്കട്ടെ...’’

∙ സല്യൂട്ട് എന്നാൽ...

ADVERTISEMENT

‘ആന്തരികമായ ബഹുമാനത്തിന്റെ ബാഹ്യമായ പ്രകടനം’– സല്യൂട്ട് എന്ന പദത്തിന്റെ നിർവചനം ഇതാണ്.  തൃശൂർ പൊലീസ് അക്കാദമിയിലെ പരിശീലന ക്ലാസുകളിൽ, സല്യൂട്ടിനെക്കുറിച്ചു പഠിപ്പിക്കുന്നത് ഇങ്ങനെ: ‘‘It’s an external expression of internal respect...’’ സിംപിളായി പറഞ്ഞാൽ, ഒരു വ്യക്‌തിയോടുള്ള ആദരവ് അല്ലെങ്കിൽ ബഹുമാനം പ്രകടിപ്പിക്കുന്നതാണു സല്യൂട്ട്.‌

സല്യൂട്ടെന്നു മാത്രം ചുമ്മാ പറഞ്ഞാൽ പോര. അതിനൊരു ചിട്ട വട്ടമുണ്ട്. ‘‘വലതു കൈപ്പത്തി നിവർത്തി, വലതു കണ്ണ് മറയാതെ, വലതു പുരികത്തിൽ നിന്നു ആറിഞ്ച് അകലെ മാറ്റിപിടിക്കണം. തൊപ്പിയിൽ കൈപ്പത്തി തട്ടരുത്.  വിരലുകളെല്ലാം നീട്ടിപിടിച്ച്, ചേർത്തു വച്ച്, നെറ്റിയോടു തൊട്ടു തൊട്ടു തൊട്ടില്ലെന്ന മട്ടിൽ...വിരലുകൾ തമ്മിൽ അകലം പാടില്ല...  ’- പുതിയ സേനാംഗങ്ങൾക്ക് നൽകുന്ന സല്യൂട്ട് പാഠങ്ങൾ ഇതൊക്കെയാണ്.  വൺ, ടൂ, ത്രീ പറയുന്നതിനിടക്കു സല്യൂട്ട് പൂർത്തിയാക്കിയിരിക്കണം. 

∙ ഡിജിപിയും സല്യൂട്ടടിക്കണം!

വിരലുകൾ നിവർത്തി, കൈപ്പടം പ്രദർശിപ്പിച്ചു മാത്രമുള്ളതല്ല സല്യൂട്ട്.  മേലധികാരികളെ കാണുമ്പോൾ തലയിലെ തൊപ്പി അൽപമൊന്നുയർത്തി ആദരവു പ്രകടിപ്പിക്കുന്ന രീതി ബ്രിട്ടിഷ് സൈന്യത്തിൽ പണ്ടു മുതലേയുണ്ടായിരുന്നു. 19-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് ഇന്നത്തെ രീതിയിലുള്ള സല്യൂട്ടിന്റെ പിറവി. 

യൂണിഫോമിലുള്ള എഎസ്‌ഐ മുതൽ ഡിജിപി റാങ്കിലുള്ളവരെ വരെ എല്ലാ ഉദ്യോഗസ്‌ഥരെയും, കേരള പൊലീസ് സേനയിലെ പൊലീസുകാർ സല്യൂട്ടടിക്കണം എന്നാണു നിർദേശം. യൂണിഫോം ഇല്ലെങ്കിൽ അറ്റൻഷനിലൂടെ ആദരവു പ്രകടിപ്പിക്കണം.

കീഴുദ്യോഗസ്ഥരിൽ നിന്നു സല്യൂട്ട് സ്വീകരിക്കുന്ന ഡിജിപിയും സല്യൂട്ടടിക്കേണ്ടതുണ്ട്.  മുഖ്യമന്ത്രി, മന്ത്രിമാർ, പ്രധാനമന്ത്രി, രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവർണർ തുടങ്ങിയവരെയാണു ഡിജിപി സല്യൂട്ട് ചെയ്യേണ്ടത്. 

∙ ആർക്കൊക്കെ സല്യൂട്ടടിക്കണം?

കേരള പൊലീസ് സ്റ്റാൻഡിങ് ഓർഡറിൽ, 18ാം അധ്യായത്തിൽ ആർക്കൊക്കെ സല്യൂട്ടടിക്കണമെന്നതിനെക്കുറിച്ച് വ്യക്തമായി പറയുന്നു. സ്റ്റാൻഡിങ് ഓർഡറിൽ എംഎൽഎമാരെയും ചീഫ് സെക്രട്ടറിയെയും സല്യൂട്ട് അടിക്കണമെന്നു ഒരിടത്തും പറയുന്നില്ല. എന്നാലും ജനപ്രതിനിധികൾ എന്ന പരിഗണന പൊലീസ്, എംഎൽഎമാർക്ക് എപ്പോഴും നൽകി വരുന്നുണ്ട്. സർക്കാർ പ്രോട്ടോകോൾ പ്രകാരം ചീഫ് സെക്രട്ടറി എംഎൽഎയ്ക്കു താഴെയാണ്. ചുരുക്കി പറഞ്ഞാൽ ചീഫ് സെക്രട്ടറിക്കു പോലും സല്യൂട്ടിന് അർഹതയില്ല!

∙ രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവർണർ, കേന്ദ്ര–സംസ്ഥാന മന്ത്രിമാർ

∙ ഡിജിപി, എഡിജിപി, ഐജി

∙ ഡിഐജി

∙ സുപ്രീംകോടതിയിലെയും ഹൈക്കോടതിയിലെയും ജഡ്ജിമാർ

∙ ജില്ലാ പൊലീസ് മേധാവികൾ, എസ്പി റാങ്കിലുള്ള മറ്റ് ഉദ്യോഗസ്ഥർ

∙ യൂണിറ്റ് കമണ്ടാന്റ്

∙ ജില്ലാ കലക്ടർ

∙ സെഷൻസ് ജ‍ഡ്ജിമാർ

∙ സൈന്യത്തിലെ ഫീൽഡ് റാങ്കിലുള്ള ഉദ്യോഗസ്ഥർ(യൂണിഫോമിലുള്ളത്)

∙ മൃതദേഹങ്ങൾ

∙ മജിസ്ട്രേറ്റുമാർ, സേനകളിലെ കമ്മിഷന്റ് ഓഫിസർമാർ, എസ്ഐ മുതൽ ഉയർന്ന റാങ്കിലുള്ളവർ

∙ സല്യൂട്ടുകൾ പല വിധം...ഫ്രണ്ട്..മെസേജ്..ബട്ട്, ജനറൽ..

വിരലുകൾ നികത്തി കൈപ്പടം പ്രദർശിപ്പിച്ചുള്ള ഫ്രണ്ട് സല്യൂട്ടിനു(Front salute)പുറമേ, മെസേജ് സല്യൂട്ട്, ബട്ട് സല്യൂട്ട്(butt salute), ജനറൽ സല്യൂട്ട് പ്രസന്റ് ആംസ് എന്നിവയും കേരള പൊലീസിലുണ്ട്. സന്ദേശങ്ങൾ കൈമാറുന്നതിനായി മേലുദ്യോഗസ്ഥന്റെ മുറിയിലെത്തുമ്പോൾ, ആദ്യം സല്യൂട്ട് നൽകിയ ശേഷം സന്ദേശം കൈമാറുന്നതാണ് മെസേജ് സല്യൂട്ട്. മടങ്ങുന്നതിനു മുൻപും കീഴുദ്യോഗസ്ഥർ സല്യൂട്ടടിക്കണം.  

ഡിവൈഎസ്പി വരെയുള്ള ഉദ്യോഗസ്ഥർക്ക് തോക്ക് ഉപയോഗിച്ചു ആദരവു നൽകുന്നതാണ് ബട്ട് സല്യൂട്ട്Butt salute). ഡിവൈഎസ്പി മുതൽ എസ്പി വരെയുള്ളവർക്ക് പ്രസന്റ് ആംസ് സല്യൂട്ട്.(Present arms salute), ഡിഐജി റാങ്കു മുതൽ ഡിജിപി, മുഖ്യമന്ത്രി, മന്ത്രിമാർ, പ്രധാനമന്ത്രി എന്നിവർക്ക് ജനറൽ സല്യൂട്ട് പ്രസന്റ് ആംസ്(General salute present arms) സല്യൂട്ടാണു നൽകുക.

ഗവർണർ, രാഷ്ട്രപതി, ഉപരാഷ്ട്രപതി, വിദേശ രാജ്യങ്ങളിലെ പ്രസിഡന്റുമാർ തുടങ്ങിയവർക്ക് നാഷനൽ സല്യൂട്ടാണ് നൽകുന്നത്. ദേശീയ പതാകയ്ക്കും, നാഷനൽ സല്യൂട്ടാണ് നൽകുക. 

∙ തൊപ്പി പോയവർക്കും സല്യൂട്ട്!

എംഎൽഎ മുതൽ മുകളിലേക്കുള്ള ജനപ്രതിനിധികളെയും മേയറെയും എക്‌സിക്യൂട്ടീവ് സ്‌ഥാനത്തുള്ള ഉന്നത ഉദ്യോഗസ്‌ഥരെയും നീതിന്യായ രംഗത്തെ പ്രമുഖരെയും ജില്ലാ കലക്‌ടർ, ആർഡിഒ തുടങ്ങിയവരെയും പൊലീസുകാർ സല്യൂട്ട് ചെയ്യണം.  ചീഫ് സെക്രട്ടറി, ഐഎഎസ്–ഐപിഎസ് ഉദ്യോഗസ്ഥർക്കും കിട്ടും ഓരോ ‘ഫ്രീ’ സല്യൂട്ട്.

എംഎൽഎമാർ ഡിജിപി റാങ്കിനു മുകളിലുള്ളവരാണെന്നും പ്രോട്ടോകോളിൽ പറയുന്നു. സാക്ഷിക്കൂട്ടിൽ കയറുന്ന പൊലീസുദ്യോഗസ്ഥനും ജഡ്ജിയെ സല്യൂട്ട് ചെയ്യണം. സസ്പെൻഷനിലായ ഉദ്യോഗസ്ഥനെയും വിരമിച്ച ഉദ്യോഗസ്ഥരെയും പൊതുവേ സല്യൂട്ട് ചെയ്യാറില്ല. എന്നാൽ, പലപ്പോഴും ഇവർക്ക് ബഹുമാനപൂർവം ആദരവു പ്രകടിപ്പിക്കാറുണ്ട്.  വ്യക്തി എന്നതിനെക്കാളും സ്ഥാനത്തിനാണു ഇൗ സന്ദർഭത്തിൽ പ്രാമുഖ്യം. 

∙ കണ്ടില്ല, തിരിച്ചറിഞ്ഞില്ല, മാപ്പാക്കണം..

മേലധികാരിയെ തിരിച്ചറിഞ്ഞാണ് പൊലീസുദ്യോഗസ്ഥർ സല്യൂട്ടടിക്കേണ്ടത് എന്നാണു നിർദേശം.   തിരിച്ചറിയാതെ പോയാൽ പുലിവാലാകും. മഫ്തിയിലെത്തുന്ന ഉന്നത ഉദ്യോഗസ്ഥനായാലും, കീഴുദ്യോഗസ്ഥർ അറ്റൻഷനിലൂടെ ആദരവ് പ്രകടിപ്പിക്കണം.

ട്രാഫിക് ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാരൻ മേലുദ്യോഗസ്‌നെ സല്യൂട്ടടിക്കണമെന്നതു നിർബന്ധമല്ല. സല്യൂട്ടിലൂടെ ബഹുമാനം പ്രകടിപ്പിക്കാത്ത ഉദ്യോഗസ്ഥനെക്കുറിച്ച് മേലധികാരിക്കു രേഖാമൂലം പരാതി നൽകിയാൽ താക്കീതും ശിക്ഷയും അച്ചടക്കനടപടിയും പിന്നാലെയെത്തും.

പ്രതി സ്ഥാനത്തുള്ളവർക്ക് 1 ദിവസം മുഴുവൻ നീളുന്ന ‘സല്യൂട്ട് ക്ലാസും ശിക്ഷയായി നൽകാറുണ്ട്. എആർ ക്യാംപിലേക്കും, ബറ്റാലിയനിലേക്കും തീവ്ര പരിശീലനത്തിനയക്കുന്നതും ശിക്ഷയുടെ മറുപുറം.  ‘ഉന്നത ഉദ്യോഗസ്ഥനെ കണ്ടില്ല, തിരിച്ചറിഞ്ഞില്ല, മാപ്പാക്കണം’ എന്നെഴുതി കൊടുക്കുന്നതോടെ അച്ചടക്ക നടപടികൾക്ക് തിരശ്ശീല വീഴുകയാണ് പതിവ്. 

∙ സല്യൂട്ടിൽ പൊതിഞ്ഞ വിവാദങ്ങൾ..

സല്യൂട്ടടിക്കാത്തതിന്റെ പേരിൽ കൂടുതൽ ശിക്ഷ കിട്ടയതും ശകാരം കേട്ടതും വിളിച്ചു വരുത്തി സല്യൂട്ടടിപ്പിച്ചു വിട്ടതും പാവം പൊലീസുകാരെയാണ്.  സല്യൂട്ടടിക്കാത്തതിന്റെ പേരിലുള്ള ‘പീഡനങ്ങളും’ വേറെ. തലസ്ഥാനത്ത് രാജ്ഭവനു മുന്നിലൂടെ കാറിൽ പോയ എഡിജിപിയെ സല്യൂട്ട് ചെയ്തില്ലെന്ന പേരിൽ 20 പൊലീസുകാർക്കു മലപ്പുറം പാണ്ടിക്കാട്ട് ഒരാഴ്ചത്തെ ശിക്ഷാ പരേഡിന് അയച്ചത് കഴിഞ്ഞ വർഷമായിരുന്നു. 

തൃശൂർ പൊലീസ് അക്കാദമിയിൽ പാസിങ്‌ ഔട്ട് പരേഡിൽ സല്യൂട്ട് സ്വീകരിക്കാൻ എത്തിയ അന്നത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ, എഡിജിപിയായിരുന്ന ഋഷിരാജ് സിങ് എഴുന്നേറ്റു നിന്നു സല്യൂട്ട് ചെയ്യാത്തതും വിവാദമായിരുന്നു. സല്യൂട്ടടിക്കാത്ത പൊലീസുകാരനെ ചേംബറിൽ വിളിപ്പിച്ച് 100 തവണ സല്യൂട്ടടിപ്പിച്ച ശേഷം വിട്ട ഒരു ജഡ്ജിയുടെ കഥയുമുണ്ട്. 

∙ നൻമ മരങ്ങൾക്കൊരു സല്യൂട്ട്

പൊലീസിന്റെ പാസിങ് ഔട്ട് പരേഡിനു ശേഷമുള്ള കാഴ്ചകൾ എന്നും കൗതുകകങ്ങളാണ്.  യൂണിഫോമിൽ എത്തുന്ന മകൻ, അച്ഛനനമ്മമാരെ സല്യൂട്ട് ചെയ്യുന്നതും,  അച്ഛനെ മകൾ സല്യൂട്ടടിക്കുന്നതും രസകരമാണ്.

യൂണിഫോമിലുള്ള ഉദ്യോഗസ്ഥൻ, ജനങ്ങളെ സല്യൂട്ട് ചെയ്യുന്നത് പൊലീസിൽ ചട്ട വിരുദ്ധമാണ്.  സേനയുടെ ചട്ടങ്ങൾ ലംഘിച്ചതായും, പദവി ദുരുപയോഗം ചെയ്തതു എന്നുമാണ് ആ പ്രവർത്തിയെ വ്യാഖ്യാനിക്കപ്പെടുക.  കാര്യങ്ങൾ ഇങ്ങിനെയൊക്കെയാണെങ്കിലും, ഒരു വ്യക്തി, അദ്ദേഹം അർഹതപെട്ടതും, ആദരം അർഹിക്കുന്നതുമാണെങ്കിൽ ഒരു അടിപൊളി സല്യൂട്ട് നൽകുന്നത് റെക്കോർഡിക്കലി ‘തെറ്റ്’ അല്ലെന്നു പൊലീസിലെ ഉന്നതർ പോലും തുറന്നു സമ്മതിക്കുന്നു.  നൻമ ചെയ്യുന്നവർ ആരായാലും അവർക്ക് കൊടുക്കാം നമുക്കൊരു ഒരു ബിഗ് സല്യൂട്ട്... അല്ലേ?  ആരും നിങ്ങളെ ശിക്ഷിക്കില്ല, അച്ചടക്ക നടപടിയുമുണ്ടാകില്ല... ഉറപ്പ്..

English Summary: Police Salute and Protocols