ന്യൂയോർക്ക് ∙ ലോക ചെസ്സ് ചാംപ്യൻഷിപ്പിൽ തുടർച്ചയായ ഏഴു സമനിലകൾക്കു ശേഷം എട്ടാം ഗെയിം ജയിച്ച പ്രതിയോഗി റഷ്യക്കാരൻ സെൽജി കാര്യാക്കിൻ നാലര പോയിന്റുലെത്തി. നിലവിലെ ചാംപ്യൻ നോർവെയുടെ മാഗ്നസ് കാൾസന് മൂന്നര പോയിന്റ്. കാര്യാക്കിന് ലോക കിരീടം ഇതോടെ രണ്ടര പോയിന്റ് അടുത്തെത്തി. 12 മൽസര പരമ്പരയിൽ ആദ്യം ആറര പോയിന്റു നേടുന്നയാളാണു ചാംപ്യൻ. വിജയിക്ക് ഏഴര കോടിയോളം രൂപയാണു സമ്മാനത്തുക.
Advertisement