കോഴിക്കോട് ∙ പി.ടി. ഉഷ തന്റെ പരിശീലക മാത്രമല്ല, അമ്മയും അച്ഛനും ഗുരുവും ദൈവവുമാണെന്ന് ടിന്റു ലൂക്ക. സീസണിലെ മികച്ച സമയത്തിലാണ് റിയോ ഒളിംപിക്സിൽ ഓടിയത്. അതിനു മുൻപ് ആവശ്യമായ മൽസര പരിചയം കിട്ടിയിരുന്നില്ല. രണ്ടു മൽസരങ്ങളിൽ മാത്രമാണു പങ്കെടുക്കാനായത്. അതിലൊന്നിൽ എത്തിയ ഉടൻ തന്നെ മൽസരിക്കേണ്ട അവസ്ഥയുമുണ്ടായിരുന്നു. കാര്യമായ മൽസര പരിചയം കിട്ടാത്ത അവസരത്തിൽ ഇതിലപ്പുറം എങ്ങിനെ പ്രതീക്ഷിക്കുമെന്ന ഉഷയുടെ ചോദ്യം വളച്ചൊടിക്കപ്പെടുകയായിരുന്നു. വിമർശനങ്ങൾക്കു ട്രാക്കിൽ മറുപടി കൊടുക്കാനാവുമെന്ന് വിശ്വസിക്കുന്നു– ടിന്റു പറഞ്ഞു.
Advertisement