Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാക്കിസ്ഥാന് 111 റൺസ് ജയം

CRICKET-PAK-WIS-ODI

ഷാർജ ∙ ബാബർ അസമിന്റെ കന്നി സെഞ്ചുറിയും (120) സ്പിന്നർ മുഹമ്മദ് നവാസിന്റെ മികച്ച ബോളിങ്ങും (4–42) വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യമത്സരത്തിൽ പാക്കിസ്ഥാന് 111 റൺസ് ജയം സമ്മാനിച്ചു. ആദ്യം ബാറ്റുചെയ്ത പാക്കിസ്ഥാൻ 49 ഓവറിൽ ഒൻപതിന് 284 റൺസെടുത്തു. അസമിനു പുറമേ ഷർജീൽ ഖാൻ (54), സർഫ്രാസ് അഹമ്മദ് (35) എന്നിവരും മികവുകാട്ടി.

ഫ്ലെഡ്‍ലിറ്റ് തകരാറിനെത്തുടർന്നു മത്സരം ഇടയ്ക്കു തടസ്സപ്പെട്ടതിനാൽ വിൻഡീസിന്റെ ലക്ഷ്യം 287 ആയി നിശ്ചയിച്ചെങ്കിലും 38.4 ഓവറിൽ 175ന് എല്ലാവരും പുറത്തായി. മർലോൺ സാമുവൽസ് 46 റൺസെടുത്തു. 864 ഏകദിന മത്സരങ്ങൾ കളിച്ച പാക്കിസ്ഥാന്റെ 455ാം വിജയമാണിത്. വിജയത്തിൽ ഓസ്ട്രേലിയയ്ക്കു പിന്നിൽ രണ്ടാം സ്ഥാനം. മൂന്നു മത്സര പരമ്പരയിലെ രണ്ടാം മത്സരം ഇന്നു ഷാർജയിൽ നടക്കും.

സ്കോർ: പാക്കിസ്ഥാൻ 49 ഓവറിൽ ഒൻപതിന് 284 (അസം 120, ഷർജീൽ ഖാൻ 54, ബ്രാത്‍വെയ്റ്റ് 3–54). വെസ്റ്റ് ഇൻഡീസ് 38.4 ഓവറിൽ 175 (സാമുവൽസ് 46, നവാസ് 4–44, ഹസൻ അലി 3–14).

Your Rating:

Overall Rating 0, Based on 0 votes