തെരുവാണ് ഷാഹുലിന്റെ ക്യാൻവാസ്
ആഡംബരത്തിനു പേരുകേട്ട ദുബായ് പാം ജുമൈറ ദ്വീപിലെ ബീച്ച് നടപ്പാതകൾക്കരികിൽ ചായമിട്ട് അണിഞ്ഞൊരുങ്ങി നിൽക്കുന്ന ചുമരുകൾക്കു പിന്നിൽ ഒരു പാലക്കാട്ടുകാരൻ മറഞ്ഞിരിക്കുന്നു; കൊല്ലങ്കോടിന്റെ മലനിരയും വയലോരങ്ങളും | Shahul Hameed | graffiti painter | graffiti illustrator | Graffiti Artist | Manorama Online
ആഡംബരത്തിനു പേരുകേട്ട ദുബായ് പാം ജുമൈറ ദ്വീപിലെ ബീച്ച് നടപ്പാതകൾക്കരികിൽ ചായമിട്ട് അണിഞ്ഞൊരുങ്ങി നിൽക്കുന്ന ചുമരുകൾക്കു പിന്നിൽ ഒരു പാലക്കാട്ടുകാരൻ മറഞ്ഞിരിക്കുന്നു; കൊല്ലങ്കോടിന്റെ മലനിരയും വയലോരങ്ങളും | Shahul Hameed | graffiti painter | graffiti illustrator | Graffiti Artist | Manorama Online
ആഡംബരത്തിനു പേരുകേട്ട ദുബായ് പാം ജുമൈറ ദ്വീപിലെ ബീച്ച് നടപ്പാതകൾക്കരികിൽ ചായമിട്ട് അണിഞ്ഞൊരുങ്ങി നിൽക്കുന്ന ചുമരുകൾക്കു പിന്നിൽ ഒരു പാലക്കാട്ടുകാരൻ മറഞ്ഞിരിക്കുന്നു; കൊല്ലങ്കോടിന്റെ മലനിരയും വയലോരങ്ങളും | Shahul Hameed | graffiti painter | graffiti illustrator | Graffiti Artist | Manorama Online
ആഡംബരത്തിനു പേരുകേട്ട ദുബായ് പാം ജുമൈറ ദ്വീപിലെ ബീച്ച് നടപ്പാതകൾക്കരികിൽ ചായമിട്ട് അണിഞ്ഞൊരുങ്ങി നിൽക്കുന്ന ചുമരുകൾക്കു പിന്നിൽ ഒരു പാലക്കാട്ടുകാരൻ മറഞ്ഞിരിക്കുന്നു; കൊല്ലങ്കോടിന്റെ മലനിരയും വയലോരങ്ങളും കാൻവാസിലൊതുക്കിയിരുന്ന ഷാഹുൽ ഹമീദ്.
ദുബായ്, അബുദാബി, ഷാർജ തുടങ്ങി ഷാഹുലിന്റെ ചായക്കൂട്ട് അണിയാത്ത ചുമരുകൾ ഇന്ന് യുഎഇയിൽ ഇല്ലെന്നുതന്നെ പറയാം. 17 വർഷം മുൻപ് ജോലിതേടി ദുബായിലെത്തിയതാണു കൊല്ലങ്കോട് സ്വദേശി ഷാഹുൽ ഹമീദ് (39). പ്രവാസജീവിതത്തിനിടയിലും വിവിധ ചിത്ര പ്രദർശനങ്ങളിലും മറ്റും പങ്കെടുത്ത ഇദ്ദേഹം 2007ൽ വരച്ച 'ഡ്രീമിങ് ഇൻ ദ ലോട്ടസ്' എന്ന 24 ബുദ്ധചിത്രങ്ങളുടെ പരമ്പര ശ്രദ്ധേമായിരുന്നു. അജന്ത–എല്ലോറ ഗുഹകളുടെ പശ്ചാത്തലത്തിൽ കണ്ണുകൾ അടച്ചിരിക്കുന്ന ശ്രീബുദ്ധന്റെ പെയിന്റിങ് ഒരു വർഷത്തോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ഷാഹുൽ പൂർത്തിയാക്കിയത്. ഔപചാരികമായി ചിത്രരചന പഠിക്കാത്ത ഈ കലാകാരൻ ഇന്ന് യുഎഇയിലെ തിരക്കേറിയ ഗ്രാഫിറ്റി ആർട്ടിസ്റ്റാണ്.
ഓഫിസ് ചുമരിൽ കോറിയിട്ട ഭാഗ്യചിത്രം
അഞ്ചു വർഷം മുൻപ് ജോലി നഷ്ടപ്പെട്ട് സ്ഥാപനത്തിന്റെ പടിയിറങ്ങുമ്പോൾ ഷാഹുലിന്റെ മനസ്സിൽ വലിയ ശൂന്യതയായിരുന്നു. ഇനി എന്തു ചെയ്യുമെന്നും എവിടെ തുടങ്ങണമെന്നുമറിയാത്ത നിസ്സഹായത. ദുബായിലെ പത്തുവർഷം നീണ്ട ആർട്ട് ഡയറക്ടർ ജോലി നഷ്ടപ്പെട്ടെങ്കിലും അധികം വൈകാതെ പുതിയൊരു ഭാഗ്യചിത്രം തെളിഞ്ഞു. തുണയായത് സ്വന്തം ഗ്രാഫിറ്റി ചിത്രങ്ങൾ തന്നെ! ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ ചുമരിൽ ഒഴിവു സമയത്തു വരച്ച വലിയ പെയിന്റിങ്ങുകൾ കണ്ട് ആവശ്യക്കാർ ഷാഹുലിനെ സമീപിക്കാൻ തുടങ്ങി.
വലിയ കമ്പനികൾ, മാൾ, ആഡംബര ഹോട്ടലുകൾ തുടങ്ങി വർണങ്ങൾ തേടിയെത്തുന്ന ആവശ്യക്കാരുടെ എണ്ണവും കൂടിവന്നു. അതോടെ ഇഷ്ടമേഖല തന്നെ ഉപജീവനമാർഗമായി മാറി. ‘ഷാഹുൽ ആർട്ട് ഗാലറി’ എന്ന പേരിൽ ദുബായിൽ തുടക്കമിട്ട സ്ഥാപനത്തിന്റെ ഉടമ കൂടിയാണിപ്പോൾ. കൈ നിറയെ ചിത്രങ്ങളും ജോലിക്കാരുമൊക്കെയായി ഇന്ന് യുഎഇയിൽ അറിയപ്പെടുന്ന ഗ്രാഫിറ്റി ചിത്രകാരനാണ് ഈ മലയാളി. മൊറീഷ്യസിലെ തെരുവും ഷാഹുലിന്റെ സ്വപ്നങ്ങൾക്ക് ക്യാൻവാസായി. ഏതാനും ആഴ്ച മുൻപ് മൊറീഷ്യസിൽ നടന്ന രാജ്യാന്തര ആർട്ട് ഫെയറിൽ പങ്കെടുത്തപ്പോഴാണു വിവിധ രാജ്യങ്ങളിൽ നിന്നുള്ള കലാകാരൻമാർക്കൊപ്പം വരയ്ക്കാൻ ഷാഹുലിന് അവസരം ലഭിച്ചത്. മാൾ, സ്ട്രീറ്റ്, റസ്റ്ററന്റ് തുടങ്ങി സംസ്കാരം കൊണ്ടും പശ്ചാത്തലം കൊണ്ടും വ്യത്യസ്തമാണ് ഓരോ പ്രതലവും.
കഥ പറയുന്ന തെരുവോരങ്ങൾ
ദുബായിലെ അത്യാധുനിക സൗകര്യങ്ങളുള്ള ദേറ വാട്ടർഫ്രണ്ട് മാർക്കറ്റ്, പാം ജുമൈറ ദ്വീപ്, 600 മീറ്ററിലേറെ നീളമുള്ള അൽ ഖവാനിജ് അടിപ്പാത ഉൾപ്പെടെ ഷാഹുലിന്റെ ഒട്ടേറെ ഗ്രാഫിറ്റി പെയിന്റിങ്ങുകൾ ഇന്ന് യുഎഇയിലെ വിവിധ തെരുവുകളിലും ആഡംബര ഹോട്ടലുകളിലും കാഴ്ച വിരുന്നൊരുക്കുന്നു.
‘ദുബായിയുടെ പഴമയും പുതുമയും’ എന്ന വിഷയത്തെ ആസ്പദമാക്കി വാട്ടർ ഫ്രണ്ട് മാർക്കറ്റിനു മുന്നിൽ വരച്ച നൂറിലേറെ ആർട്ടിസ്റ്റുകളിൽ നിന്നാണ് ഷാഹുലിന്റെ ചിത്രം തിരഞ്ഞെടുക്കപ്പെട്ടത്. പരമ്പരാഗത വസ്ത്രമണിഞ്ഞ് കുട്ട നെയ്യുന്ന അറബ് സ്ത്രീയും അനുദിനം മാറുന്ന ലോകത്തേക്കു വെർച്വൽ റിയാലിറ്റി ലെൻസിലൂടെ കൗതുകത്തോടെ നോക്കുന്ന പെൺകുട്ടിയുമാണ് ഷാഹുൽ അന്ന് ചിത്രമാക്കിയത്. കലയെ ജീവിതത്തിന്റെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെ ദുബായ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്റുമായ ഷെയ്ഖ് മുഹമ്മദ് റാഷിദ് ബിൻ അൽ മക്തൂം വിഭാവനം ചെയ്ത വേൾഡ് ആർട്ട് ദുബായ് ഫെസ്റ്റിവലിൽ ഇദ്ദേഹം വരച്ച ‘എവെയ്ക്കനിങ്’ എന്ന ചിത്രവും ശ്രദ്ധേയമായി.
യുഎഇയുടെ ആദ്യ ചൊവ്വാദൗത്യം വിജയകരമായതിന്റെ ഭാഗമായി ദുബായ് സ്പേസ് സെന്ററിനു സമീപമുള്ള 600 മീറ്ററിലേറെ നീളമുള്ള അൽ ഖവാനിജ് അടിപ്പാതയ്ക്ക് ഇരുവശവും വരച്ച ചൊവ്വാ ദൗത്യത്തിന്റെ ഗ്രാഫിറ്റി പെയിന്റിങ് ഷാഹുലിന്റെ കരിയറിലെ അഭിമാന നിമിഷങ്ങളിലൊന്നാണ്. അബുദാബിയിലെ സ്കൂളിന്റെ ചുമരിൽ തീർത്ത, യുഎഇ രാഷ്ട്രപിതാവ് സയിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ കുട്ടികളുമായി സ്നേഹം പങ്കിടുന്ന കൂറ്റൻ പെയിന്റിങ് ജനപ്രീതി നേടി. ദുബായിയെ ഓപ്പൺ മ്യൂസിയം ആക്കുകയെന്ന ആശയത്തിന്റെ ഭാഗമായി സർക്കാരിന്റെ നേതൃത്വത്തിൽ സ്ട്രീറ്റ് ആർട്ടിനുള്ള അവസരമൊരുക്കുന്നതു വലിയ സന്തോഷം നൽകുന്നു.’– ഷാഹുൽ പറയുന്നു.
കേരളത്തിലും വരച്ചു
‘മുസിരിസ് ബിനാലെ, ലോകമേ തറവാട് പ്രദർശനങ്ങൾ കാണാൻ വന്നിട്ടുണ്ട്. കൊച്ചി പോർട്ട് മുസിരിസ് ഹോട്ടലിനു വേണ്ടി ഒരു ചിത്രം വരച്ചു കൊടുത്തിട്ടുണ്ട്. വിദേശ രാജ്യങ്ങളൊക്കെ സ്ട്രീറ്റ് ആർട്ടിനെ വലിയ രീതിയിൽ പ്രോത്സാഹിപ്പിക്കുന്നു. ഗ്രാഫിറ്റി ആർട് ചെയ്ത തെരുവോരങ്ങളും മറ്റ് സ്ഥലങ്ങളുമെല്ലാം ഫോട്ടോഷൂട്ട് ഡെസ്റ്റിനേഷൻ ആയി മാറാറുണ്ട്. ഒട്ടേറെ വിദേശികൾ വരുന്ന നമ്മുടെ കേരളത്തിനും സ്ട്രീറ്റ് ആർട്ടിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്താവുന്നതാണ്’– ഷാഹുൽ പറയുന്നു.
അക്രിലിക്കും വൈബ്രന്റ് കളറുകളും ഉപയോഗിച്ച് ചുമരുകളിൽ തീർക്കുന്നത് ഗ്രാഫിറ്റിയാണോ അതോ മ്യൂറലാണോ എന്നു ചോദിച്ചാൽ ഷാഹുൽ അത് കാഴ്ചക്കാർക്ക് വിട്ടുകൊടുക്കും. എന്തായാലും സ്ട്രീറ്റ് ആർട്ട് എന്നു വിളിക്കാനാണ് ഈ കലാകാരന് ഇഷ്ടം. ലോക രാജ്യങ്ങളിലൂടെ സഞ്ചരിച്ച് പുതിയ ചിത്രങ്ങളും തെരുവുകളും കാണുകയും അവയെ ക്യാൻവാസിലാക്കലുമാണ് ഇനി ലക്ഷ്യം. കൊല്ലങ്കോട് ആനമറിയിൽ സലാഹുദ്ദീൻ- മൈമൂന ദമ്പതികളുടെ മകനായ ഷാഹുൽ കുടുംബത്തോടൊപ്പം ദുബായിലാണ് താമസം. ഭാര്യ: സുൽഫത്ത് അമർജാൻ. മകൻ: സൈൻ അലൻ .
English Summary: About Graffiti Artist Shahul Hameed