യേശുവും സ്നേഹവും പര്യായങ്ങൾ
വർഷത്തിന്റെ ഈ സമയത്ത് പുറത്തു തണുപ്പും ഇരുട്ടും ഉള്ളപ്പോൾ നിങ്ങൾക്കുചുറ്റും നിശബ്ദത വളരുന്നതായി അനുഭവപ്പെടും. സാധാരണ സൂര്യപ്രകാശം ഉള്ളപ്പോൾ വളരെയേറെ പ്രവർത്തനങ്ങൾ നടക്കും. എന്നാൽ പ്രകൃതി വിശ്രമിക്കുന്ന സമയത്ത്, ഈ ശാന്തവും നിശബ്ദവുമായ രാത്രിയിൽ വെളിച്ചവും സന്തോഷവും സ്നേഹവും ഒത്തുകൂടിയ ഒരു ആഘോഷം
വർഷത്തിന്റെ ഈ സമയത്ത് പുറത്തു തണുപ്പും ഇരുട്ടും ഉള്ളപ്പോൾ നിങ്ങൾക്കുചുറ്റും നിശബ്ദത വളരുന്നതായി അനുഭവപ്പെടും. സാധാരണ സൂര്യപ്രകാശം ഉള്ളപ്പോൾ വളരെയേറെ പ്രവർത്തനങ്ങൾ നടക്കും. എന്നാൽ പ്രകൃതി വിശ്രമിക്കുന്ന സമയത്ത്, ഈ ശാന്തവും നിശബ്ദവുമായ രാത്രിയിൽ വെളിച്ചവും സന്തോഷവും സ്നേഹവും ഒത്തുകൂടിയ ഒരു ആഘോഷം
വർഷത്തിന്റെ ഈ സമയത്ത് പുറത്തു തണുപ്പും ഇരുട്ടും ഉള്ളപ്പോൾ നിങ്ങൾക്കുചുറ്റും നിശബ്ദത വളരുന്നതായി അനുഭവപ്പെടും. സാധാരണ സൂര്യപ്രകാശം ഉള്ളപ്പോൾ വളരെയേറെ പ്രവർത്തനങ്ങൾ നടക്കും. എന്നാൽ പ്രകൃതി വിശ്രമിക്കുന്ന സമയത്ത്, ഈ ശാന്തവും നിശബ്ദവുമായ രാത്രിയിൽ വെളിച്ചവും സന്തോഷവും സ്നേഹവും ഒത്തുകൂടിയ ഒരു ആഘോഷം
വർഷത്തിന്റെ ഈ സമയത്ത് പുറത്തു തണുപ്പും ഇരുട്ടും ഉള്ളപ്പോൾ നിങ്ങൾക്കുചുറ്റും നിശബ്ദത വളരുന്നതായി അനുഭവപ്പെടും. സാധാരണ സൂര്യപ്രകാശം ഉള്ളപ്പോൾ വളരെയേറെ പ്രവർത്തനങ്ങൾ നടക്കും. എന്നാൽ പ്രകൃതി വിശ്രമിക്കുന്ന സമയത്ത്, ഈ ശാന്തവും നിശബ്ദവുമായ രാത്രിയിൽ വെളിച്ചവും സന്തോഷവും സ്നേഹവും ഒത്തുകൂടിയ ഒരു ആഘോഷം നടക്കുന്നു; അതാണ് ക്രിസ്മസ്. ആന്തരികമായ പ്രതിഭാസത്തിന്റെ പുറമേയുള്ള ഒരു പ്രതീകാത്മകമാണിത് .നിങ്ങൾ നിശബ്ദതയിലും വിശ്രമത്തിലുമായിരിക്കുകയും ആന്തരികമായി ശാന്തമാകുകയും ചെയ്യുമ്പോൾ ഈ നിശബ്ദതയുടെ വിശാലതയിൽ നിങ്ങൾക്കു സ്നേഹസന്ദേശം ലഭിക്കും. പ്രവൃത്തിയിൽ നിങ്ങൾ തിരക്കിലും പുറം ലോകത്തിലേക്കു ശ്രദ്ധിച്ചുകൊണ്ടിരിക്കുകയും ആയിരിക്കും .എന്നാൽ നിശബ്ദതയിൽ നിങ്ങളുടെ മനസ്സ് ആന്തരികമായിരിക്കും. ജീവൻ ഉടലെടുക്കുന്നത് മനസ്സ് ആന്തരികമായിരിക്കുമ്പോഴാണ്.
വളരെ പ്രസിദ്ധമായ ഒരു ക്രിസ്മസ് ഗീതത്തിൽ വളരെ അർത്ഥഗർഭമായ മനോഹര വരികൾ ഉണ്ട് -'സ്വർഗതുല്യമായ സമാധാനത്തിൽ ഉറങ്ങുക .‘നമ്മുടെ ചെറിയ മനസ് ഒരു കുഞ്ഞിനെപോലെയാണ്. കരയുകയും ആശ്രയിക്കുകയും ചെയ്യുന്ന ഒരു കൊച്ചു കുഞ്ഞ്. എന്നാൽ നമ്മുടെ വലിയ മനസ്സ് അല്ലെങ്കിൽ സാർവ ലൗകികമായ മനസ്സ് ഒരു അമ്മയെപ്പോലെയും ആണ്. നമ്മുടെ ചെറിയ ആത്മാവ് അല്ലെങ്കിൽ മനസ്സ് വലിയ സാർവലൗകികമായ ആത്മാവിന്റെ മടിയിൽ വിശ്രമം കൊള്ളുമ്പോൾ അവിടെ നമുക്ക് സ്വർഗീയ സമാധാനം കണ്ടെത്താൻ കഴിയും .പവിത്രമായ സമാധാനം പുറമെയല്ല .ചെറിയ മനസ്സ് വലിയ മനസിന്റെ മടിത്തട്ടിൽ വിശ്രമിക്കുന്നിടത്താണ് സ്വർഗം. ചെറിയ മനസ്സ്് വലിയ മനസ്സിൽ നിന്ന് അകലുമ്പോഴാണ് കുഴപ്പവും വിഭ്രാന്തിയും നരകവും. അപ്പോൾ ചെറിയ മനസ്സ് കരയാൻ തുടങ്ങും. അതു വലിയ മനസ്സിലേക്ക് ഓടിപ്പോകുന്നു. വലിയ മനസ്സ് അമ്മയെപ്പോലെയാണ് .അവിടെ ചെറിയ മനസ്സിന് ആശ്വാസം കിട്ടുന്നു. ഇതാണു ശരിയായ സമാധാനം .ഇതാണു ധ്യാനം .ഇങ്ങനെ ഈ സ്തുതി ഗീതത്തെ വ്യാഖാനിക്കുമ്പോൾ നമുക്ക് വേറൊരു അർഥം കിട്ടുന്നു. ഒരു സമയത്ത് എവിടെയോ സംഭവിച്ച കഥയെന്നതിലുപരി ഒരു ശാശ്വതമായ സന്ദേശം. ആഘോഷത്തിന് ആത്മീയതയുടെ പരിവേഷം ഇല്ലെങ്കിൽ അവിടെ സമാധാനം ഉണ്ടാവുകയില്ല.സമാധാനം ഇല്ലെങ്കിൽ അവിടെ ഐശ്വര്യവും ഉണ്ടാവില്ല .എവിടെ സമൃദ്ധി ഇല്ലയോ അവിടെ സന്തോഷവും ഉണ്ടാവില്ല .
സ്നേഹം പൂർണമായും പ്രകടിപ്പിക്കാനാവുമോ? സ്നേഹം ആണ് ഏറ്റവും പ്രിയമുള്ള, എന്നാൽ കുറച്ചു മാത്രം പ്രകടിപ്പിക്കപ്പെടുന്ന ജീവിതത്തിലെ രഹസ്യം. നാം സ്നേഹത്തിനെ പല വിധത്തിൽ പ്രകടിപ്പിക്കാൻ ശ്രമിക്കുന്നു.പക്ഷേ അത് ഒരു നിഗൂഢതയായി അവശേഷിക്കുന്നു. വളരെ വിരളമായേ സ്നേഹം അതിന്റെ പൂർണതയിൽ പ്രകടിപ്പിക്കപ്പെടുന്നുള്ളു യേശുവിൽ നമുക്കത് പൂർണമായും കാണാനാകും. യേശുവും സ്നേഹവും പര്യായങ്ങളാണ്. സ്നേഹം എന്ന് പറഞ്ഞാൽ യേശു എന്നു പ്രത്യേകം പറയേണ്ടതില്ല. യേശു ഒരിക്കൽ പറഞ്ഞിട്ടുണ്ട് ‘എന്റെ നാമത്തിൽ ഈശ്വരനെ വിളിക്കുകയാണെങ്കിൽ നിങ്ങൾ എന്തൊക്കെ ചോദിക്കുന്നുവോ അതെല്ലാം നിങ്ങൾക്ക് ലഭ്യമാകും .എന്തെന്നാൽ ദൈവം സ്നേഹമാകുന്നു’
സ്നേഹം നിങ്ങളെ തളർത്തുന്നു. പക്ഷേ, സ്നേഹം നിങ്ങൾക്ക് സ്വർഗം നേടിത്തരുന്നു. നിങ്ങൾ എത്രതന്നെ ബലവാനായിരുന്നാലും സ്നേഹത്തിൽ നിങ്ങൾ ഏറ്റവും ദുർബലമാകുന്നു. എന്നിരുന്നാലും ലോകത്തിലെ ഏറ്റവും വലിയ ശക്തിയാണ് സ്നേഹം. സ്നേഹം നിങ്ങളെ ദുർബലരാക്കുന്നതു കൊണ്ട് അതു പേടിപ്പെടുത്തുന്നതുമാണ് .ആയിരങ്ങളിൽ വളരെ കുറച്ചുപേർ മാത്രമാണു യേശു പിന്തുടർന്നത്. എത്രയൊക്കെ അത്ഭുതങ്ങൾ കാണിച്ചിട്ടും യേശു ആരാണെന്നു തിരിച്ചറിയാൻ വളരെക്കുറച്ചുപേർക്കു മാത്രമേ കഴിഞ്ഞുള്ളു.
‘പിതാവിനെ മകനെതിരായും, മകളെ അമ്മയ്‌ക്കെതിരായും മരുമകൾ തന്റെ അമ്മായിയമ്മയുടെ എതിരായും നിർത്താനാണ് ഞാൻ വന്നത് ,എന്ന് ’യേശു ഒരിക്കൽ പറഞ്ഞു. വളരെ കുറച്ചു പേർക്ക് മാത്രമേ അതിന്റെ ശരിയായ അർഥം മനസിലായുള്ളു .നിങ്ങൾ സ്നേഹിതർ എന്ന് വിശ്വസിക്കുന്നവർ നിങ്ങളുടെ യഥാർഥ സ്നേഹിതരല്ല ,കാരണം അവർ ഭൗതികതയിലുള്ള നിങ്ങളുടെ വിശ്വാസത്തെ ഉറപ്പിക്കുന്നു. ആത്മാവിലുള്ള വിശ്വാസത്തെ ദുർബലപ്പെടുത്തുന്നു. സമാധാനം സ്ഥാപിക്കാനല്ല മറിച്ചു വാളെടുക്കാനാണ് ഞാൻ വന്നിട്ടുള്ളത് അവരുടെ ഉറക്കത്തിന്റെ ആഴം മനസിലാക്കിയാണ് യേശു ഇതു പറഞ്ഞത്. നല്ലതും സമാധാനപരവുമായ കാര്യം പറയുമ്പോൾ എല്ലാവരും ഉറക്കത്തിലേക്കു വഴുതിപ്പോകും,എന്നാൽ പ്രക്ഷോഭകരമായ കാര്യം കേൾക്കുമ്പോൾ ജനങ്ങൾ ഉണർന്നെണീറ്റു ശ്രദ്ധിക്കും. ഇതാണു മനുഷ്യമനസ്സിന്റെ അവസ്ഥ. മനസിനെ കടന്ന് ആത്മാവിലേക്കും സ്വന്തം സത്തയിലേക്കും മനുഷ്യനെ നയിക്കാനുമുള്ള എല്ലാ പ്രയത്നങ്ങളും യേശു നടത്തി. നിങ്ങളുടെ പരിമിതമായ വ്യക്തിത്വത്തെ മറികടന്നു നിങ്ങളിൽ അന്തർലീനമായിരിക്കുന്ന ദൈവികതയെ നിങ്ങൾ തിരിച്ചറിയുന്നു. നിങ്ങൾ വെറും മനുഷ്യനല്ല. ദൈവത്തിന്റെ ഒരു അംശമാണ്. സ്വർഗത്തിന് അവകാശിയാണ് .അത് ഇവിടെത്തന്നെയാണ് നിങ്ങളുടെ ഉള്ളിൽത്തന്നെ.
Content Highlight: Sri Sri Ravi Shankar on Christmas