ഭഗവതിത്തയ്യം പോലും പുരുഷന്മാർ കെട്ടുകയാണു പതിവ്. എന്നാൽ ഇവിടെ ഒരു സ്ത്രീ ദേവതയാകുന്നു. ചായില്യമണിഞ്ഞ് സ്ത്രീ ദൈവമാകുന്നു. കണ്ണൂർ ജില്ലയിലെ മാട്ടൂൽ പഞ്ചായത്തിലെ തെക്കുമ്പാട് ദ്വീപിലുള്ള കൂലോം തായക്കാവിലെ കളിയാട്ടത്തിനാണു ദേവക്കൂത്ത് എന്ന സ്ത്രീത്തെയ്യം അരങ്ങിലെത്തുന്നത്. ദേവതമാർ
Sign in to continue reading

സ്ത്രീ തന്നെ ദേവതയായി കെട്ടിയാടുന്ന ദേവക്കൂത്ത്!. ദേവതയാകാൻ അംബുജാക്ഷിയുടെ 41 നാൾ നീളുന്ന കഠിനവ്രതനിഷ്ഠയും സമർപ്പണവും; ഒരു ചിത്രകഥ.
ഭഗവതിത്തയ്യം പോലും പുരുഷന്മാർ കെട്ടുകയാണു പതിവ്. എന്നാൽ ഇവിടെ ഒരു സ്ത്രീ ദേവതയാകുന്നു. ചായില്യമണിഞ്ഞ് സ്ത്രീ ദൈവമാകുന്നു. കണ്ണൂർ ജില്ലയിലെ മാട്ടൂൽ പഞ്ചായത്തിലെ തെക്കുമ്പാട് ദ്വീപിലുള്ള കൂലോം തായക്കാവിലെ കളിയാട്ടത്തിനാണു ദേവക്കൂത്ത് എന്ന സ്ത്രീത്തെയ്യം അരങ്ങിലെത്തുന്നത്. ദേവതമാർ തെക്കുമ്പാട് ദ്വീപിലെ പൂന്തോട്ടത്തിൽ എത്തി. ഒരു ദേവത കൂട്ടംതെറ്റി വള്ളിക്കെട്ടിനുള്ളിൽ അകപ്പെട്ടു. ഒടുവിൽ ആ ദേവതയെ കണ്ടെത്താനാകാതെ മറ്റു ദേവതമാർ ദേവലോകത്തേക്കു മടങ്ങി.
ADVERTISEMENT
ആ ദേവതയുടെ വിളികേട്ട നാരദൻ അവരെ ദേവലോകത്ത് എത്തിച്ചു എന്നതാണ് ഈ സ്ത്രീ തെയ്യത്തിന്റെ ഐതിഹ്യം. 14 വർഷത്തോളം ഒരു നാടിന്റെ ദേവതായായി പകർന്നാട്ടം നടത്തി കാട്ടുപ്പറമ്പിൽ ലക്ഷ്മിയമ്മ. അവർ കോലമഴിച്ചപ്പോൾ മലയൻവളപ്പിൽ അംബുജാക്ഷി ആദ്യമായി കെട്ടിയാടി. ഇത് ആറാം തവണയാണ് അംബുജാക്ഷി ദേവക്കൂത്ത് കെട്ടിയാടിയത്.
പഴയങ്ങാടി ആർഎസ് പോസ്റ്റ് ഓഫിസിലെ സ്വീപ്പർ ജോലി ചെയ്യുന്ന അംബുജാക്ഷി 41 ദിവസത്തെ കഠിന വ്രതമനുഷ്ഠിച്ചാണ് ദേവക്കൂത്ത് കോലമണിയുന്നത്. ഭർത്താവ് കണ്ണൻ പണിക്കർ, മക്കളായ അജിത് പണിക്കർ, അബിത, അജിന,അഭിലാഷ് എന്നിവരുടെ പിന്തുണയോടെയാണ് അംബുജാക്ഷി അരങ്ങിലെത്തുന്നത്. കണ്ണൻ പണിക്കർ തകിലും അജിത് പണിക്കാർ ചെണ്ടയുമായി അംബുജാക്ഷിയുടെ ചുവടുകൾക്ക് താളമൊരുക്കി പിന്നണിയിലുണ്ട്.