ഈ വർഷാരംഭത്തിൽ കരണീയമായ രണ്ടു കാര്യങ്ങൾ ശ്രദ്ധയിൽ വരുത്തുന്നു. മറക്കുക; ഓർക്കുക. പരസ്പരവിരുദ്ധങ്ങളായ രണ്ടു ക്രിയകളാണ് മുമ്പിലുള്ളത്. ജീവിതം വിജയകരവും സന്തോഷകരവുമാകുന്നതിന് ഇവ രണ്ടും ആവശ്യമാണ്. ചിലതൊക്കെ മറക്കണം; ചിലതൊക്കെ ഓർക്കണം. മറക്കേണ്ട കാര്യങ്ങളെപ്പറ്റി ആദ്യം ചിന്തിക്കാം. മറവി ഒരു പോരായ്മയായും

ഈ വർഷാരംഭത്തിൽ കരണീയമായ രണ്ടു കാര്യങ്ങൾ ശ്രദ്ധയിൽ വരുത്തുന്നു. മറക്കുക; ഓർക്കുക. പരസ്പരവിരുദ്ധങ്ങളായ രണ്ടു ക്രിയകളാണ് മുമ്പിലുള്ളത്. ജീവിതം വിജയകരവും സന്തോഷകരവുമാകുന്നതിന് ഇവ രണ്ടും ആവശ്യമാണ്. ചിലതൊക്കെ മറക്കണം; ചിലതൊക്കെ ഓർക്കണം. മറക്കേണ്ട കാര്യങ്ങളെപ്പറ്റി ആദ്യം ചിന്തിക്കാം. മറവി ഒരു പോരായ്മയായും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഈ വർഷാരംഭത്തിൽ കരണീയമായ രണ്ടു കാര്യങ്ങൾ ശ്രദ്ധയിൽ വരുത്തുന്നു. മറക്കുക; ഓർക്കുക. പരസ്പരവിരുദ്ധങ്ങളായ രണ്ടു ക്രിയകളാണ് മുമ്പിലുള്ളത്. ജീവിതം വിജയകരവും സന്തോഷകരവുമാകുന്നതിന് ഇവ രണ്ടും ആവശ്യമാണ്. ചിലതൊക്കെ മറക്കണം; ചിലതൊക്കെ ഓർക്കണം. മറക്കേണ്ട കാര്യങ്ങളെപ്പറ്റി ആദ്യം ചിന്തിക്കാം. മറവി ഒരു പോരായ്മയായും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വർഷാരംഭത്തിൽ കരണീയമായ രണ്ടു കാര്യങ്ങൾ ശ്രദ്ധയിൽ വരുത്തുന്നു. മറക്കുക; ഓർക്കുക. പരസ്പരവിരുദ്ധങ്ങളായ രണ്ടു ക്രിയകളാണ് മുമ്പിലുള്ളത്. ജീവിതം വിജയകരവും സന്തോഷകരവുമാകുന്നതിന് ഇവ രണ്ടും ആവശ്യമാണ്. ചിലതൊക്കെ മറക്കണം; ചിലതൊക്കെ ഓർക്കണം. മറക്കേണ്ട കാര്യങ്ങളെപ്പറ്റി ആദ്യം ചിന്തിക്കാം. മറവി ഒരു പോരായ്മയായും പരാജയമായും സാധാരണ ചിത്രീകരിക്കാറുണ്ട്. എന്നാൽ സൂക്ഷ്മപരിശോധനയിൽ മറവി ഒരനുഗ്രഹമായി കാണാം. എന്തൊക്കെയാണ് നാം മറക്കേണ്ടത്?

1. നഷ്ടപ്പെട്ട അവസരങ്ങൾ: തിരിഞ്ഞുനോക്കുമ്പോൾ, നഷ്ടപ്പെട്ട അവസരങ്ങൾ ഒട്ടേറെയുണ്ടാകും. അവയെപ്പറ്റി ഓർത്ത് അയവിറക്കിക്കൊണ്ടിരുന്നാൽ  നിരാശാബോധവും നിഷ്ക്രിയവുമായിരിക്കും ഫലം. ഭൂതകാലസ്മരണയുടെ മറയിൽ നാം കർമശേഷി നശിച്ചവരും, വർത്തമാനകാല കർത്തവ്യങ്ങളെ നേരിടാൻ അപ്രാപ്തരുമാകും. നമുക്കു പ്രധാനം ഇന്നത്തെ ജീവിതവും അതുയർത്തുന്ന വെല്ലുവിളികളുമാണ്.

ADVERTISEMENT

2. മുറിപ്പെട്ട വികാരങ്ങളെ വിസ്മരിക്കുക: കുടുംബബന്ധങ്ങളിലും സാമൂഹ്യബന്ധങ്ങളിലും സന്തോഷകരമല്ലാത്ത പല രംഗങ്ങളും ലജ്ജയും സങ്കടവും തോന്നത്തക്ക സംഭവങ്ങളും കണ്ടെത്തിയെന്നുവരാം. അവയുടെ അയവിറക്കൽ ഒരിക്കലും ആശാസ്യമല്ല. ശിശുക്കളിൽനിന്നു നമുക്കു പഠിക്കാം. അവർ ഇന്നു തമ്മിൽ വഴക്കിടും. പക്ഷേ അവർ അടുത്ത സമയം മുതൽ സൗഹൃദത്തിലുമാണ്. യേശുക്രിസ്തു പറ‍ഞ്ഞു: ‘‘നിങ്ങൾ തിരിഞ്ഞ് ശിശുക്കളെപ്പോലെ ആയിത്തീരണമെന്ന്’’. ചിലർ പറയും: ഞാൻ ക്ഷമിക്കാം; പക്ഷേ മറക്കുകയില്ല.’’ അങ്ങനെയുള്ളത് ആത്മാർത്ഥമായ ക്ഷമയല്ല. ‌‌

ടോമിയുടെ ജന്മദിനം പിറ്റേദിവസമാണ്, അതിന് ആരെയൊക്കെ ക്ഷണിക്കണമെന്ന് അമ്മ ചോദിച്ചപ്പോൾ, കൂട്ടുകാരൻ ജിമ്മിയുടെ പേര് അവൻ ആദ്യം പറഞ്ഞു. അപ്പോൾ അമ്മ: ‘‘നീ അവനോട് ഇനിയും ഒരിക്കലും സംസാരിക്കുക പോലുമില്ല എന്നു പറഞ്ഞതല്ലേ?’’ മറുപടി: ‘‘അമ്മേ അത് ഇന്നലെ ആയിരുന്നു... ശിശുക്കളുടെ സമീപനത്തിന്റെയും പ്രതികരണത്തിന്റെയും ഉത്തമദൃഷ്ടാന്തമാണ്. വിസ്താരഭയത്താൽ മറക്കേണ്ട രണ്ടു കാര്യങ്ങൾമാത്രം ഉയർത്തിക്കാണിക്കുകയായിരുന്നു.

ADVERTISEMENT

ഇനിയും നാം ഓർക്കേണ്ട രണ്ടു പ്രധാന കാര്യങ്ങൾ ശ്രദ്ധയിൽ വരുത്തുന്നു.

1. പരാജയകാരണങ്ങൾ: തിന്മയിലേക്കും പരാജയത്തിലേക്കും നമ്മെ നയിച്ച സാഹചര്യങ്ങളും കാരണങ്ങളും നിശ്ചയമായും ഓർത്തിരിക്കേണ്ടതാണ്. നാം പൊടുന്നനവേ തിന്മയിലോ, പാപത്തിലോ വീഴുകയല്ല; അതിലേക്കു നയിക്കുന്ന സാഹചര്യങ്ങളും സന്ദർഭങ്ങളും നിശ്ചയമായും ഉണ്ടായിരിക്കും. ഒരാൾക്കു പരാജയകാരണമായിത്തീരുന്ന സാഹചര്യം വേറൊരാൾക്ക് അങ്ങനെ ആകണമെന്നില്ല. മദ്യപാനത്തിലേക്കു നയിക്കുന്ന സാഹചര്യം കൂട്ടുകെട്ടാണ്. അതുകൊണ്ട് തെറ്റിലേക്കു നയിക്കുന്ന സാഹചര്യങ്ങൾ ഓർത്തിരിക്കുക. അപ്പോൾ കൂടുതൽ കരുതൽ എടുക്കുവാൻ സാധിക്കും. അങ്ങനെയുള്ള സാഹചര്യങ്ങൾ ഏതു തരത്തിലുള്ള വായനകൾ, ദൃശ്യങ്ങൾ പാപകാരണമായിത്തീരുന്നു എന്നോർക്കുക.

ADVERTISEMENT

2. ദൈവത്തിന്റെ അനുഗ്രഹങ്ങൾ: അനുദിനം നമ്മുടെ എല്ലാ കർമവേദികളിലും ദൈവം ചെയ്തുതരുന്ന അനുഗ്രഹങ്ങളെ ഓർക്കും. നിരാശയെയും സന്ദേഹത്തെയും അതിജീവിക്കാൻ പര്യാപ്തമാണ്, അത്തരം അനുസ്മരണങ്ങൾ. സങ്കീർത്തകൻ പറയുന്നു: എൻ മനമേ, കർത്താവിനെ വാഴ്ത്തുക, അവിടുത്തെ ഉപകാരങ്ങൾ ഒന്നും മറക്കരുത്. മറ്റൊരിടത്തു പറയുന്നു: ‘‘കർത്താവ് എനിക്കു ചെയ്ത സകല ഉപകാരങ്ങൾക്കും ഞാൻ‍ എന്തു പകരം കൊടുക്കും?’’

ദൈവം നമുക്ക് വ്യക്തിപരമായും കുടുംബമായും മറ്റും ചെയ്തുതരുന്ന നന്മകളും കൃപകളും എത്ര അവർണമാണ്! ശാരീരികവും മാനസികവും ആത്മീകവുമായ അവസ്ഥയിൽ എത്രയധികം കൃപകൾ നാം അനുഭവിക്കുന്നു. ഹേലി ബേർട്ടൺ എഴുതി: ഞാൻ നിരാശനാകുമ്പോൾ പ്രസന്നതയുടെ പ്രകാശത്തിലേക്കു വരാൻ കഴിയുന്നത് ദൈവകൃപകൾ ഓർത്ത് കൃതജ്ഞത അർപ്പിക്കുമ്പോഴാണ്. നിരാശകളും വിഷമതകളും നാം നേരിടുമ്പോൾ ദൈവകൃപകളെ ഓർത്ത് സ്ത്രോത്രം അർപ്പിക്കുവാൻ ശ്രമിക്കുക.’’

ഇല്ലാത്തവയെപ്പറ്റി പരാതിപ്പെടുകയും പിറുപിറുക്കുകയും ചെയ്യുന്നതിനുപകരം ലഭിച്ചിട്ടുള്ള നന്മകൾക്കുവേണ്ടി കൃതജ്ഞത അർപ്പിക്കുക. കോറിടേൻ ബൂൺ എഴുതിയ ഒരു പ്രസ്താവന ശ്രദ്ധിക്കുക "I grumbled I had no shoes until I saw someone with no feet”. കാലില്ലാത്ത ഒരാളിനെ കാണുന്നതുവരെ എന്റെ പരാതി, എനിക്ക് ഷൂസ് ഇല്ലെന്നായിരുന്നു.

Content Highlight: Innathe Chintha Vishayam

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT