ഏറ്റവും വലിയ സൗഭാഗ്യവാൻ
ഒരിക്കൽ ചെർക്കോട്ടോ ടാസോ എന്ന കവിയോട് ലൂയി ഒൻപതാമൻ ചക്രവർത്തി ചോദിച്ചു: ‘‘ഏറ്റവും സൗഭാഗ്യവാൻ ആരാണ്?’’ കവി മറുപടി പറഞ്ഞു, ‘ദൈവം!’ ദൈവത്തിന്റെ കാര്യമല്ല. മനുഷ്യരിൽ ആരാണു സമ്പൂർണ ഭാഗ്യവാൻ എന്നാണ് എനിക്കറിയേണ്ടത്. ചക്രവർത്തി വിശദീകരിച്ചു. കവി പറഞ്ഞു: ‘‘ദൈവത്തിന്റെ സദൃശൻ ആരോ അവനാണ് യഥാർഥ സൗഭാഗ്യവാൻ.’’

മനുഷ്യസൃഷ്ടിയെക്കുറിച്ച് പ്രതിപാദിക്കുന്ന വേളയിൽ ദൈവം മനുഷ്യനെ തന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിച്ചു എന്നാണു ബൈബിൾ രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ, മനുഷ്യനു ലഭിച്ച സ്വാതന്ത്യ്രം സ്വന്തം ഇഷ്ടംപോലെ അവൻ ഉപയോഗിച്ചു. ദൈവത്തിന്റെ സാദൃശ്യവും ഛായയും മനുഷ്യൻ വികലമാക്കി. അതോടെ ദിവ്യവും സമ്പൂർണവുമായ സൗഭാഗ്യത്തിന് മനുഷ്യൻ അനർഹനുമായി.
എല്ലാ മതങ്ങളും ഈശ്വരനെ പ്രാപിക്കാനുള്ള മനുഷ്യാത്മാവിന്റെ വെമ്പൽ വ്യക്തമാക്കുന്നുണ്ട്. ദൈവത്തിൽനിന്നു വേർപെടുമ്പോൾ സൗഭാഗ്യം തകരുന്നു. ദൈവത്തിൽനിന്നു ഭിന്നമായ ജീവിതം നരകമാണ്. പലപ്പോഴും നാം നരകത്തെ ചിത്രീകരിക്കുന്നത് ഒരു തീക്കടലായിട്ടാണ്. തീ, വിഷപ്പാമ്പ്, മാരകരോഗങ്ങൾ ഇവയെല്ലാം നിറഞ്ഞ സ്ഥലമായി നരകത്തെ ചിലർ ചിത്രീകരിക്കുന്നു. എന്നാൽ ഇവയൊക്കെ മനുഷ്യാത്മാവിനെ പീഡിപ്പിക്കുന്നത് സൗഭാഗ്യനിലയമായ ഈശ്വരനിൽനിന്ന് താൻ നിത്യമായി വേർപെട്ടിരിക്കുന്നുവെന്നതാണ്.
കുമാരസംഭവം എന്ന മഹാകാവ്യത്തിൽ ഹിമവൽ പുത്രിയായ പാർവതി മംഗളദായകനായ പരമേശ്വരനെ ഹൃദയേശ്വരനാക്കാൻ ആഗ്രഹിക്കുന്നു. ശരീരകാന്തിയോ, കടാക്ഷമോകൊണ്ട് ഈശ്വരനെ നേടാമെന്നു കരുതിയ അവളെ ഈശ്വരൻ തിരസ്കരിച്ചു. അവളുടെ അംഗരക്ഷകനായ കുസുമശയനെ ശിവൻ ഭസ്മമാക്കിക്കളഞ്ഞു.
സാക്ഷാൽ പരമശിവൻ തന്നിൽനിന്നകന്നുപോയി എന്നറിഞ്ഞ പാർവതിയുടെ ഹൃദയം ഉരുകി. പാർവതിയെ സംബന്ധിച്ചിടത്തോളം തീവ്രമായ മനോവേദനയ്ക്കുള്ള കാരണമായി. മറ്റെന്തു വേദനയെക്കാളും തീവ്രമായിരുന്നു അത്. അവൾ ഹിമത്തിലും പഞ്ചാഗ്നിയിലും തപസ്സു ചെയ്തു. നഗ്നനേത്രയായി – ജ്വലിക്കുന്ന സൂര്യനെ അവൾ നോക്കിനിന്നു. ശൈത്യവും താപവും എല്ലാം അവൾക്കു നിസ്സാരമായിരുന്നു. കാരണം, പഞ്ചാഗ്നിയെക്കാൾ വലിയ അഗ്നിയാണ് ഈശ്വരന്റെ വേർപാടുമൂലം അവളുടെ ആത്മാവിൽ പതിച്ചത്. ദൈവത്തിന്റെ സാന്നിധ്യവും ഛായയും നമ്മിലുള്ളപ്പോൾ നാം ഭാഗ്യവാന്മാരും ദൈവികഛായ മാഞ്ഞുപോകുമ്പോൾ ദൗർഭാഗ്യവാന്മാരുമായിത്തീരുന്നു എന്നാണു പുരാണത്തിലെ ഇക്കഥ.
മുഖം ഹൃദയത്തിന്റെ കണ്ണാടിയാണ്. ഈശ്വരചൈതന്യം ഹൃദയത്തിൽ നിറഞ്ഞുനിൽക്കുമ്പോൾ അതിന്റെ പ്രതിഫലനം നമ്മുടെ മുഖത്ത് ഉണ്ടാകും. ആത്മാർഥമായി സന്തോഷിക്കുവാൻ ദൈവമക്കൾക്ക് അവകാശമുണ്ട്. ഭൗതികമായ ജയപരാജയങ്ങൾക്ക് അവരുടെ സന്തോഷം നഷ്ടീഭൂതമാക്കാൻ കഴിയുകയില്ല. ‘‘എന്റെ സന്തോഷം നിങ്ങളിൽ ഇരിക്കേണ്ടതിനും നിങ്ങളുടെ സന്തോഷം പൂർണമാകുവാനും ഞാൻ ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു.’’ (യോഹ. 15:11)
ഈശ്വരനിൽ സർവവും സമർപ്പിച്ചുകൊണ്ട് ഈ ലോകത്തിലെ താൽക്കാലിക ദുഃഖങ്ങളിൽ ആകുലചിത്തരും ചഞ്ചല മനസ്കരുമാകാതെ ജീവിക്കുന്നവരത്രേ ദൈവമക്കൾ. അവർ തങ്ങളുടെയുള്ളിൽ ദൈവത്തിന്റെ സാന്നിധ്യം കാത്തുസൂക്ഷിക്കുന്നു. ദൈവമക്കളുടെ സന്തോഷത്തെക്കുറിച്ച് യേശു പറയുന്നതു ശ്രദ്ധിക്കുക: നിങ്ങളുടെ ദുഃഖം സന്തോഷമായി പരിണമിക്കും. പ്രസവവേദന അനുഭവിക്കുന്ന സ്ത്രീ കുട്ടി ജനിച്ചുകഴിയുമ്പോൾ സന്തോഷിക്കുന്നു. അവളുടെ അതിവേദന മാറി അത്യാനന്ദം ഉണ്ടാകയും വേദനതന്നെ വിസ്മരിക്കപ്പെടുകയും ചെയ്യുന്നതുപോലെതന്നെ നിങ്ങൾക്ക് ഇപ്പോൾ ദുഃഖമുണ്ട്. ആ ദുഃഖം ആനന്ദമായി മാറുന്ന സമയം വരും. നിങ്ങളുടെ ആ സന്തോഷം ആരും നിങ്ങളിൽനിന്ന് അപഹരിക്കുകയുമില്ല. നിങ്ങളുടെ സൗഭാഗ്യം അപ്പോൾ പൂർണമായിരിക്കും.’’
നമ്മിൽ വസിക്കുന്ന പരിശുദ്ധാത്മാവ് നമ്മുടെ ദുഃഖത്തെയും നിരാശയെയും നീക്കി സന്തോഷവും പ്രത്യാശയും പകരുന്നു. പരിശുദ്ധാത്മാവ് പല ഫലങ്ങളും നമ്മിൽനിന്നു പുറപ്പെടുവിക്കുന്നു. അവയിൽ പ്രധാനമാണ് സ്നേഹവും സന്തോഷവും. അവ പരസ്പരപൂരകങ്ങളാണ്. സ്വർഗരാജ്യത്തിന്റെ അനുഭവം തന്നെ, ‘ഭക്ഷണവും പാനീയവുമല്ല, നീതിയും സമാധാനവും പരിശുദ്ധാത്മാവിൽ സന്തോഷവുമാകുന്നു.’ (റോമ. 14:17) സന്തോഷം എന്നത് ഇക്കിളിപ്പെടുത്തുന്ന നൈമിഷികമായ ഒരനുഭവമല്ല. ദൈവാഭിമുഖമായ ഒരു ജീവിതത്തിൽ അനുഭവപ്പെടുന്ന ദിവ്യാനുഭൂതിയാണ്. ഇരുണ്ട കാർമേഘപടലത്തിൽ സൂര്യരശ്മികൾ പതിക്കുമ്പോൾ ചേതോഹരമായ പ്രഭാപ്രസരമുളവാകും. അതുപോലെ സാധാരണങ്ങളായ കാര്യങ്ങളിൽപ്പോലും ആനന്ദത്തിന്റെ മാധ്യമമാക്കിത്തീർക്കുവാൻ പരിശുദ്ധാത്മാവിനു കഴിയും.
Content Highlight: Innathe Chintha Vishayam