സംഗീതശാല; ലോകത്തിലെ ഏറ്റവും വലിയ സംഗീതോപകരണ മ്യൂസിയത്തിലൂടെ ഈണത്തിലൊരു യാത്ര
തലവഴി ചെവിയിലേക്കൊരു ഹെഡ്‌ഫോൺ ഫിറ്റുചെയ്തു തന്നപ്പോൾ, പണിയാകുമോ എന്നാണാദ്യം സംശയിച്ചത്. ഇനിയിപ്പോൾ ഇതിലൂടെ ആരോ പറയുന്ന ബോറൻ പ്രഭാഷണങ്ങളൊക്കെ കേൾക്കേണ്ടി വരുമല്ലോ! ‘ഹെഡ്‌ഫോൺ ഫിറ്റഡ്’ തലയുമായി ആദ്യമെത്തിയത്, നിരത്തി നിരത്തി ഉപകരണങ്ങൾ വച്ചിട്ടുള്ള ഒരിടത്തേക്കാണ്. ഉപകരണങ്ങളെന്നാൽ മെഷീനുകളല്ല, സംഗീതോപകരണങ്ങൾ! ഗിറ്റാറും വയലിനും മുതൽ കണ്ടാലറിയാത്തതും പേരുകേൾക്കാത്തതുമായ പല പല വാദ്യങ്ങൾ. ഓരോന്നിനു മുന്നിൽ നിൽക്കുമ്പോഴും ആ ഉപകരണം സൃഷ്ടിക്കുന്ന മാന്ത്രികസംഗീതം ചെവിയിലെത്തുന്നു. അതാണു തുടക്കത്തിലേ പിടിപ്പിച്ചു തന്ന ഹെഡ്ഫോണിന്റെ ദൗത്യം! മനോഹരമായൊരു സംഗീതയാത്രയുടെ തുടക്കമാണിത്.
തലവഴി ചെവിയിലേക്കൊരു ഹെഡ്‌ഫോൺ ഫിറ്റുചെയ്തു തന്നപ്പോൾ, പണിയാകുമോ എന്നാണാദ്യം സംശയിച്ചത്. ഇനിയിപ്പോൾ ഇതിലൂടെ ആരോ പറയുന്ന ബോറൻ പ്രഭാഷണങ്ങളൊക്കെ കേൾക്കേണ്ടി വരുമല്ലോ! ‘ഹെഡ്‌ഫോൺ ഫിറ്റഡ്’ തലയുമായി ആദ്യമെത്തിയത്, നിരത്തി നിരത്തി ഉപകരണങ്ങൾ വച്ചിട്ടുള്ള ഒരിടത്തേക്കാണ്. ഉപകരണങ്ങളെന്നാൽ മെഷീനുകളല്ല, സംഗീതോപകരണങ്ങൾ! ഗിറ്റാറും വയലിനും മുതൽ കണ്ടാലറിയാത്തതും പേരുകേൾക്കാത്തതുമായ പല പല വാദ്യങ്ങൾ. ഓരോന്നിനു മുന്നിൽ നിൽക്കുമ്പോഴും ആ ഉപകരണം സൃഷ്ടിക്കുന്ന മാന്ത്രികസംഗീതം ചെവിയിലെത്തുന്നു. അതാണു തുടക്കത്തിലേ പിടിപ്പിച്ചു തന്ന ഹെഡ്ഫോണിന്റെ ദൗത്യം! മനോഹരമായൊരു സംഗീതയാത്രയുടെ തുടക്കമാണിത്.
തലവഴി ചെവിയിലേക്കൊരു ഹെഡ്‌ഫോൺ ഫിറ്റുചെയ്തു തന്നപ്പോൾ, പണിയാകുമോ എന്നാണാദ്യം സംശയിച്ചത്. ഇനിയിപ്പോൾ ഇതിലൂടെ ആരോ പറയുന്ന ബോറൻ പ്രഭാഷണങ്ങളൊക്കെ കേൾക്കേണ്ടി വരുമല്ലോ! ‘ഹെഡ്‌ഫോൺ ഫിറ്റഡ്’ തലയുമായി ആദ്യമെത്തിയത്, നിരത്തി നിരത്തി ഉപകരണങ്ങൾ വച്ചിട്ടുള്ള ഒരിടത്തേക്കാണ്. ഉപകരണങ്ങളെന്നാൽ മെഷീനുകളല്ല, സംഗീതോപകരണങ്ങൾ! ഗിറ്റാറും വയലിനും മുതൽ കണ്ടാലറിയാത്തതും പേരുകേൾക്കാത്തതുമായ പല പല വാദ്യങ്ങൾ. ഓരോന്നിനു മുന്നിൽ നിൽക്കുമ്പോഴും ആ ഉപകരണം സൃഷ്ടിക്കുന്ന മാന്ത്രികസംഗീതം ചെവിയിലെത്തുന്നു. അതാണു തുടക്കത്തിലേ പിടിപ്പിച്ചു തന്ന ഹെഡ്ഫോണിന്റെ ദൗത്യം! മനോഹരമായൊരു സംഗീതയാത്രയുടെ തുടക്കമാണിത്.
തലവഴി ചെവിയിലേക്കൊരു ഹെഡ്‌ഫോൺ ഫിറ്റുചെയ്തു തന്നപ്പോൾ, പണിയാകുമോ എന്നാണാദ്യം സംശയിച്ചത്. ഇനിയിപ്പോൾ ഇതിലൂടെ ആരോ പറയുന്ന ബോറൻ പ്രഭാഷണങ്ങളൊക്കെ കേൾക്കേണ്ടി വരുമല്ലോ!
‘ഹെഡ്‌ഫോൺ ഫിറ്റഡ്’ തലയുമായി ആദ്യമെത്തിയത്, നിരത്തി നിരത്തി ഉപകരണങ്ങൾ വച്ചിട്ടുള്ള ഒരിടത്തേക്കാണ്. ഉപകരണങ്ങളെന്നാൽ മെഷീനുകളല്ല, സംഗീതോപകരണങ്ങൾ!
ഗിറ്റാറും വയലിനും മുതൽ കണ്ടാലറിയാത്തതും പേരുകേൾക്കാത്തതുമായ പല പല വാദ്യങ്ങൾ. ഓരോന്നിനു മുന്നിൽ നിൽക്കുമ്പോഴും ആ ഉപകരണം സൃഷ്ടിക്കുന്ന മാന്ത്രികസംഗീതം ചെവിയിലെത്തുന്നു. അതാണു തുടക്കത്തിലേ പിടിപ്പിച്ചു തന്ന ഹെഡ്ഫോണിന്റെ ദൗത്യം!
മനോഹരമായൊരു സംഗീതയാത്രയുടെ തുടക്കമാണിത്.
ലോകത്തിലെ ഏറ്റവും വലിയ സംഗീതോപകരണ മ്യൂസിയത്തിലാണു നിൽക്കുന്നത്: യുഎസിലെ അരിസോന സംസ്ഥാനത്തിന്റെ തലസ്ഥാനമായ ഫീനിക്‌സിലുള്ള മ്യൂസിക്കൽ ഇൻസ്ട്രുമെന്റ് മ്യൂസിയം.
യുദ്ധം, രോഗം, പ്രകൃതിക്ഷോഭം എന്നിവയൊക്കെ കാരണമായ അഭയാർഥി പ്രവാഹം മുതൽ വ്യാപാരവും പ്രവാസവും വരെ ചരിത്രത്തിലെ എല്ലാ മനുഷ്യപ്രയാണങ്ങളിലും ഒപ്പം സഞ്ചരിച്ചതാണ് സംഗീതം. ആ മഹാ മനുഷ്യ സംഗീതയാത്രയെ അടയാളപ്പെടുത്തുന്നതാണ് ഈ മ്യൂസിയം.
ലോകം നിറയുന്ന സംഗീതം
നമ്മുടെ ഗിറ്റാറും വയലിനുമൊക്കെ ചേർന്ന മട്ടിലുള്ള, രണ്ടാൾപ്പൊക്കമുള്ള ഒരു സംഗീതോപകരണമാണ് ആദ്യം കണ്ണിൽപ്പെടുക. പേര് ഒക്ടോബേസ്. പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ നിർമിച്ച ഈ ഉപകരണം വലിയ ഓർക്കസ്ട്രകളിലാണ് ഉപയോഗിച്ചിരുന്നത്. സംഗതി വായിക്കണമെങ്കിൽ കലാകാരൻ പ്രത്യേകം തയാറാക്കിയ പ്ലാറ്റ്‌ഫോമിൽ കയറിനിൽക്കണം. ഫ്രഞ്ച് തന്ത്രിവാദ്യ നിർമാതാവായിരുന്ന ജോൻ ബാപ്റ്റിസ്റ്റെ വിയോൺ ആകെയുണ്ടാക്കിയത് മൂന്നേ മൂന്ന് ഒക്ടോബേസ് ആണത്രേ. പിന്നീട്, അതേ മാതൃകയിൽ രണ്ടെണ്ണം കൂടി നിർമിക്കപ്പെട്ടു. അതിലൊന്നാണ് ഇവിടെ തലയുയർത്തി നിൽക്കുന്നത്. രണ്ടാമത്തേതു പാരിസിലാണ്.
ഇപ്പോഴും പ്രവർത്തിപ്പിക്കാവുന്നതാണ് മുന്നിൽ കാണുന്ന ഒക്ടോബേസ്. വായിക്കാൻ പക്ഷേ, കലാകാരന്മാരെ കണ്ടെത്തുക എളുപ്പമല്ലെന്നു മാത്രം. എങ്കിലും ഹെഡ്‌ഫോണിൽ ഒക്ടോബേസിന്റെ പ്രീ റിക്കോർഡഡ് ഹുങ്കാരം മുഴങ്ങിക്കേട്ടു.
അടുത്ത വളവിൽ മറ്റൊരു കൂറ്റൻ നിർമിതി. വാതിലൊരെണ്ണം പിടിപ്പിച്ചാൽ ഒരാൾക്കു സുഖമായി കഴിയാൻ പറ്റുന്നത്ര വലിപ്പമുള്ളൊരു തടിവീട്. ഇതു നമ്മൾ ഇംഗ്ലിഷ് സിനിമകളിലെങ്കിലും കണ്ടിട്ടുള്ളതാണ് - പൈപ്പ് ഓർഗൻ. സംഗീതോപകരണങ്ങളിലെ രാജാവ് എന്നാണ് പൈപ്പ് ഓർഗൻ വിശേഷിപ്പിക്കപ്പെടുന്നത്. ഇതിലൂടെ സൃഷ്ടിക്കാൻ കഴിയുന്ന ശബ്ദങ്ങളുടെ വൈവിധ്യമാണ് വിളിപ്പേരിനു കാരണം. സംഗീതജ്ഞരെ എന്നും ഉന്മത്തരാക്കുന്ന ഉപകരണമായി ഇതു മാറിയതു വെറുതെയല്ല. 14 അടി ഉയരമുള്ള ഈ ഓർഗൻ 1859 ൽ നിർമിച്ചതാണ്. ന്യൂയോർക്കിലെ സംഗീതോപകരണ നിർമാതാവായ തോമസ് റോബ്ജോൺ നിർമിച്ച പൈപ്പ് ഓർഗനുകളിൽ ബാക്കിയുള്ള ഒരേയൊരെണ്ണം ഇതാണത്രേ.
പൈപ്പ് ഓർഗന്റെ മുകളിലേക്കു കണ്ണുപായിച്ചപ്പോഴാണ് അതു ശ്രദ്ധിച്ചത്; മേൽക്കൂരയിൽനിന്നുവരെ തൂക്കിയിട്ടിരിക്കുന്നു, പലപല സംഗീതോപകരണങ്ങൾ! ഇവിടെ ഓരോ ഇഞ്ചു സ്ഥലത്തും സംഗീതം നിറഞ്ഞുനിൽക്കുകയാണ്.
ആത്മാവിന്റെ ഭാഷ
സംഗീതം ആത്മാവിന്റെ ഭാഷയാണ് എന്നു വായിച്ചുകൊണ്ടാണ് ജ്യോഗ്രഫിക്കൽ ഗാലറിയിലേക്കു പ്രവേശിച്ചത്. രണ്ടാംനിലയിലെ വിശാലമായ ഇൗ ഗാലറിയിലാണ് സംഗീതത്തിന്റെ അനന്തവൈവിധ്യം നമുക്കു ബോധ്യപ്പെടുക. ലോകത്തെ എല്ലാ രാജ്യങ്ങളിൽനിന്നുമുള്ള സംഗീതോപകരണങ്ങളും അനുബന്ധ ഉപകരണങ്ങളും ഇവിടെയുണ്ട്.
എഡി 1509 ൽ ബുദ്ധസന്യാസിമാർ നിർമിച്ച ഒറിജിനൽ മൗത്ത് ഓർഗൻ മുതൽ ലാറ്റിൻ അമേരിക്കക്കാർ തകരപ്പാട്ടകൾ കൊണ്ടുണ്ടാക്കിയ ഗിറ്റാറുകളും ഡ്രമ്മുകളും വരെ എന്തെന്തെല്ലാം ഉപകരണങ്ങൾ, ഏതേതെല്ലാം സംഗീതം!
ഡിസ്പ്ലേ ഷെൽഫുകളിൽ നിരത്തിവച്ചിട്ടുള്ള ഉപകരണങ്ങളുടെ പേരുകൾ വായിച്ചെടുക്കണമെങ്കിൽത്തന്നെ ചുരുങ്ങിയത് എംഎ മ്യൂസിക്കെങ്കിലും പാസാകണമെന്നതാണ് അവസ്ഥ. പക്ഷേ, ഹെഡ്‌ഫോണിലൂടെ കാതിലെത്തുന്ന അവയുടെ ശബ്ദമാധുര്യമാസ്വദിക്കാൻ ഒരു ബിരുദവും ആവശ്യമില്ല!
ഭൂഖണ്ഡാന്തര സംഗീതം ഹെഡ്‌ഫോണിലാസ്വദിച്ചു വേഗത്തിൽ വച്ചുപിടിച്ചത് എവിടേക്കാണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ - ഇന്ത്യയുടെ ഗാലറി! അവിടെ എന്തൊക്കെയാണുണ്ടാവുക എന്ന ആകാംക്ഷ.
മുഴങ്ങുന്നുണ്ടോ മലയാളം?
ഭരതനാട്യം നർത്തകിയുടെ മുഖമില്ലാ പ്രതിമയും കഥക് നർത്തകന്റെ ശിൽപവുമാണ് ഇന്ത്യൻ ഗാലറിയിലേക്കു സ്വാഗതം ചെയ്യുന്നത്. നൃത്തവും ശബ്ദവും അത്രമേൽ ഇഴചേർന്നതാണല്ലോ. രണ്ടു ഡാൻസ് സ്റ്റെപ്പിടാതെ എന്തു സംഗീതം!
തേക്കുതടി, വെള്ളി, മാൻകൊമ്പ് എന്നിവകൊണ്ടു തീർത്ത വിപഞ്ചിക, ബംഗാളിൽനിന്നുള്ള സുർബാഹർ, ചെന്നൈയിൽ നിർമിച്ച തവിൽ, ഡോലക്, തബല, മദ്ദളം, വീണ, വയലിൻ, സിത്താർ, മാൻഡലിൻ, ഗോട്ടുവാദ്യം, ഘടം, ഓടക്കുഴൽ, നാഗഫണി... അങ്ങനെ പലകാലങ്ങളിൽനിന്നുള്ള പല പല ഇന്ത്യൻ നാദവാദ്യങ്ങൾ പ്രദർശനത്തിലുണ്ട്.
ഇപ്പോൾ മനസ്സിൽ തോന്നിയ സംശയം ‘നമ്മുടെ ചെണ്ടയുണ്ടോ അവിടെ’ എന്നല്ലേ? സങ്കടവശാൽ ഇന്ത്യൻ ഗാലറിയിൽ അതു കണ്ടില്ല.
ഓരോ ദിനവും പുതിയ പുതിയ ഉപകരണങ്ങൾ ശേഖരിക്കുന്നതാണ് ഈ മ്യൂസിയം നടത്തിപ്പുകാരുടെയൊരു രീതി. ഒരുനാൾ ചെണ്ടമേളം ഇവിടെയും മുഴങ്ങുമെന്നുതന്നെ പ്രതീക്ഷിക്കാം.
പ്രതിഭകളുടെ മേളം
വിരൽസ്പർശം കൊണ്ടും ശ്വാസഗതി കൊണ്ടും അനശ്വരസംഗീതം സൃഷ്ടിച്ച ആധുനിക പ്രതിഭകൾക്കുള്ള ആദരമാണ് ആർട്ടിസ്റ്റ് ഗാലറി. നാൽപതോളം കലാകാരന്മാർ, അവർ ഉപയോഗിച്ച ഉപകരണങ്ങളിലൂടെയും അതിൽ സൃഷ്ടിച്ച സംഗീതത്തിലൂടെയും ഇവിടെ ഉയിർത്തുവരുന്നു. ജോൺ ലെനൻ തന്റെ ഏറ്റവും പ്രശസ്തമായ ‘ഇമാജിൻ’ എന്ന പാട്ടു ചിട്ടപ്പെടുത്തിയ പിയാനോ, എൽവിസ് പ്രസ്‍ലി തന്റെ അവസാന കച്ചേരിയിൽ ഉപയോഗിച്ച ഗിറ്റാർ, ഉസ്ബെക്കിസ്ഥാനിലെ തുകിൽവാദ്യക്കാരൻ അബ്ബോസ് കോസിമോവിന്റെ തുകൽ ഡ്രമ്മുകൾ...അങ്ങനെ അമൂല്യമായ എത്രയെത്ര നിധികൾ.
ലോകത്തിലെ ഏറ്റവും വലിയ സംഗീത ചരിത്രശാലയിൽ ഇന്ത്യയിൽനിന്ന് ഒരാളെങ്കിലുമുണ്ടാവില്ലേ എന്ന സന്ദേഹത്തോടെ നീങ്ങുമ്പോൾ മുൻപിലിതാ, സാക്ഷാൽ പണ്ഡിറ്റ് രവിശങ്കർ. മാന്ത്രികവിരലുകളാൽ സിത്താറിൽ അദ്ദേഹം തീർത്ത അഭൗമ സംഗീതം കാതിൽ.
പാശ്ചാത്യലോകത്തിന് ഏറ്റവും പ്രിയപ്പെട്ട ഇന്ത്യൻ സംഗീതജ്ഞൻ രവിശങ്കറാണെന്ന കാര്യത്തിൽ സംശയം വേണ്ട. ഇതിഹാസ സംഗീത ബാൻഡായ ബീറ്റിൽസിന്റെ മുഖ്യ ഗിറ്റാറിസ്റ്റ് ജോർജ് ഹാരിസണും രവിശങ്കറുമൊത്തുള്ള ചിത്രം ഗാലറിയിലുണ്ട്. രവിശങ്കറിന്റെ സംഗീതത്തിൽ ആകൃഷ്ടനായ ഹാരിസൺ ഇന്ത്യയിലെത്തി അദ്ദേഹത്തിൽനിന്നു നേരിട്ടു സിത്താർ പഠിച്ചതു ചരിത്രം.
പണ്ഡിറ്റ് രവിശങ്കർ ഉപയോഗിച്ചിരുന്ന സിത്താറും അദ്ദേഹത്തിന്റെ വെള്ള സിൽക്ക് ധോത്തി–കുർത്തയും ബ്രോക്കേഡ് ജാക്കറ്റും ധരിച്ച പ്രതിമയുമെല്ലാം ഇവിടെ കാണാം.
രവിശങ്കറിനൊപ്പം ഇന്ത്യയിൽനിന്നുള്ള എത്രയോ പേർ ഈ ഗാലറിയിൽ ഇടംനേടാൻ യോഗ്യരാണെന്നു നമുക്കറിയാം. അവരുടെ ഓർമയും സംഗീതവും ഒരിക്കൽ ഇവിടെയുമെത്താതിരിക്കില്ല, തീർച്ച.
എംഐഎം
2010 ലാണ് ഫീനിക്‌സിൽ മ്യൂസിക്കൽ ഇൻസ്ട്രുമെന്റ് മ്യൂസിയം (എംഐഎം) ആരംഭിക്കുന്നത്. താരതമ്യേന പുതിയതെങ്കിലും ഉപകരണങ്ങളുടെ എണ്ണത്തിൽ ലോകത്ത് ഏറ്റവും വലുതാണ് എംഐഎം. ഭൂമിയിൽ മനുഷ്യവാസമുള്ള എല്ലാ മേഖലകളിൽനിന്നുമുള്ള സംഗീതോപകരണങ്ങൾ ഇവിടെയുണ്ട്. 6 ഗാലറികളിലായി 200 രാജ്യങ്ങളിൽനിന്നുള്ള പതിനായിരത്തിലേറെ വാദ്യോപകരണങ്ങൾ.
അമേരിക്കയിലെ വൻ സൂപ്പർമാർക്കറ്റ് ശൃംഖലയായ ടാർഗറ്റിന്റെ സിഇഒ ആയിരുന്ന ബോബ് ആൾറിക് ആണ് എംഐഎമ്മിന്റെ സൃഷ്ടാവ്.
ടാർഗറ്റിൽനിന്നു വിരമിച്ച ശേഷമുള്ള ലോക സഞ്ചാരത്തിനിടെ ബെൽജിയം തലസ്ഥാനമായ ബ്രസൽസ്സിലെ സംഗീതോപകരണ മ്യൂസിയം സന്ദർശിച്ചതാണ് ആൾറിക്കിനു പ്രചോദനമായത്. 1877 ൽ ആരംഭിച്ചതാണ് ബ്രസൽസ് മ്യൂസിയം.
ഫീനിക്‌സ്,അരിസോന
അമേരിക്കയുടെ തെക്കുപടിഞ്ഞാറ്, മെക്‌സിക്കോയുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനമാണ് അരിസോന. പ്രകൃതിദത്ത ലോകാദ്‌ഭുതങ്ങളിലൊന്നായ ഗ്രാൻഡ് കാന്യന്റെ പേരിലാണ് അരിസോനയ്ക്കു പ്രശസ്തി. അരിസോനയുടെ തലസ്ഥാനമായ ഫീനിക്സ്, യുഎസിലെ ഏറ്റവും വലിയ അഞ്ചാമത്തെ നഗരമാണ്. നല്ല സൂര്യപ്രകാശം കിട്ടുന്ന നഗരമെന്ന നിലയിൽ ‘സൂര്യന്റെ താഴ്‌വര’ എന്നു ഫീനിക്‌സിനു വിളിപ്പേരുണ്ട്.
English Summary : Writeup about journey through the world's biggest instrumental museum