1982 മേയ്. കോഴിക്കോട് ചാലിയത്തെ മുങ്ങൽ സംഘത്തിന്റെ നേതാവ് തൈക്കടപ്പുറത്ത് മോയുട്ടിയുടെ വീട്ടിലേക്കു നാല് മത്സ്യബന്ധനത്തൊഴിലാളികൾ എത്തുന്നു. കടലിൽ മുങ്ങിപ്പോയ അവരുടെ ബോട്ട് തിരികെ എടുത്തു കൊടുക്കണം എന്നതാണ് അവശ്യം. കടലിന്റെ ആഴങ്ങളിൽ മുങ്ങി ജോലികൾ ചെയ്യുന്നതിൽ വിദഗ്ധരായവരുടെ ഗ്രാമമാണ് ചാലിയം.

1982 മേയ്. കോഴിക്കോട് ചാലിയത്തെ മുങ്ങൽ സംഘത്തിന്റെ നേതാവ് തൈക്കടപ്പുറത്ത് മോയുട്ടിയുടെ വീട്ടിലേക്കു നാല് മത്സ്യബന്ധനത്തൊഴിലാളികൾ എത്തുന്നു. കടലിൽ മുങ്ങിപ്പോയ അവരുടെ ബോട്ട് തിരികെ എടുത്തു കൊടുക്കണം എന്നതാണ് അവശ്യം. കടലിന്റെ ആഴങ്ങളിൽ മുങ്ങി ജോലികൾ ചെയ്യുന്നതിൽ വിദഗ്ധരായവരുടെ ഗ്രാമമാണ് ചാലിയം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

1982 മേയ്. കോഴിക്കോട് ചാലിയത്തെ മുങ്ങൽ സംഘത്തിന്റെ നേതാവ് തൈക്കടപ്പുറത്ത് മോയുട്ടിയുടെ വീട്ടിലേക്കു നാല് മത്സ്യബന്ധനത്തൊഴിലാളികൾ എത്തുന്നു. കടലിൽ മുങ്ങിപ്പോയ അവരുടെ ബോട്ട് തിരികെ എടുത്തു കൊടുക്കണം എന്നതാണ് അവശ്യം. കടലിന്റെ ആഴങ്ങളിൽ മുങ്ങി ജോലികൾ ചെയ്യുന്നതിൽ വിദഗ്ധരായവരുടെ ഗ്രാമമാണ് ചാലിയം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

1982 മേയ്. കോഴിക്കോട് ചാലിയത്തെ മുങ്ങൽ സംഘത്തിന്റെ നേതാവ് തൈക്കടപ്പുറത്ത് മോയുട്ടിയുടെ വീട്ടിലേക്കു നാല് മത്സ്യബന്ധനത്തൊഴിലാളികൾ എത്തുന്നു. കടലിൽ മുങ്ങിപ്പോയ അവരുടെ ബോട്ട് തിരികെ എടുത്തു കൊടുക്കണം എന്നതാണ് അവശ്യം. കടലിന്റെ ആഴങ്ങളിൽ മുങ്ങി ജോലികൾ ചെയ്യുന്നതിൽ വിദഗ്ധരായവരുടെ ഗ്രാമമാണ് ചാലിയം. മൂന്നാൾ ആഴത്തിൽ നിന്നു വരെ കല്ലിന്മേൽക്കായ (കടുക്ക) പറിക്കലാണ് പ്രധാന ജോലി. 

കുത്തുകല്ലിന് പടിഞ്ഞാറ് 12 ഫാതം താഴ്ചയിലാണു ബോട്ട് മുങ്ങിയത്. ഫാതം എന്നത് ആഴത്തിന്റെ അളവാണ്. ഒരു ഫാതമെന്നാൽ ആറ് അടി. അതായത് ബോട്ട് മുങ്ങിയിടത്ത് 72 അടി ആഴമുണ്ട്. ജൂണിൽ മൺസൂൺ തുടങ്ങുന്നതിനു മുൻപ് കടലിൽ അസാധാരണമായ വേലിയേറ്റവും തിരമാലകളും ഉണ്ടാകും. കടലിളകിയാൽ മരപ്പലകകളിളകി ഒടുവിൽ എൻജിൻ മാത്രമേ കരയ്ക്കടുപ്പിക്കാനാകു. അതിനാൽ രക്ഷാപ്രവർത്തനം ഉടനെ വേണം. 

ADVERTISEMENT

ടീം മോയൂട്ടി 

പൊന്നാനി മുതൽ കണ്ണൂർ വരെയുള്ള മേഖലകളിലെ കടലിൽ താഴ്ന്നു പോകുന്ന മിക്ക ബോട്ടുകളും മുങ്ങിയെടുത്തിരുന്നത് മോയുട്ടി, അനിയൻ ബഷീർ, മേൽപ്പറമ്പിൽ അബ്ദുല്ല കുട്ടി, മുസ്തഫ എന്നിവരടങ്ങിയ സംഘമാണ്. ഉടുത്തിരിക്കുന്ന ഷർട്ടും മുണ്ടും മാത്രം ധരിച്ചാണ് രക്ഷാപ്രവർത്തനത്തിനുള്ള യാത്ര. കടലിൽ മുങ്ങുമ്പോൾ അടിവസ്ത്രം മാത്രം. സ്വയം രക്ഷയ്ക്കായി ഒരു 'പിച്ചാത്തി' കൂടെ കാണും. മിക്കവാറും വീട്ടിൽ മീൻ മുറിക്കാനുപയോഗിക്കുന്ന കത്തിയാവും ഇത്. കത്തി ഉരച്ച് മൂർച്ച കൂട്ടി ഒരു ചരട് കൊണ്ട് അരയിൽ കെട്ടും. രണ്ടു ബോട്ടുകളിലായാണ് സംഘം പുറപ്പെടുന്നത്. മുങ്ങിയ ബോട്ടിന്റെ അകത്ത് എൻജിനും പ്രൊപ്പല്ലറും ബന്ധിപ്പിക്കുന്ന കണക്റ്റിങ് റോഡിൽ വടം കൊണ്ട് കെട്ടി അതിനെ വലിച്ചുയർത്തും. 

മിഷൻ റെസ്ക്യു 

ബോട്ട് ആഴത്തിലെവിടെയോ ആണെങ്കിലും മുങ്ങൽ വിദഗ്ധർ ആദ്യം പരിശോധിക്കുന്നത് ജലോപരിതലമാണ്. ബോട്ട് മുങ്ങിയ സ്ഥലത്ത് കടൽ വെള്ളത്തിനു മുകളിൽ ഒരു വെള്ളിക്കമ്പളം പോലെ ഡീസലിന്റെ പാട പരന്നു കിടക്കും. നൂലു പോലെ ഡീസൽ കടലാഴങ്ങളിൽ നിന്നും പൊങ്ങി വരും. നീളം കൂടിയ പ്ലാസ്റ്റിക് ചരടും അതിൽ ബന്ധിച്ച ഈയക്കട്ടയും കൊണ്ടാണ് കടലിന്റെ ആഴം അളക്കുന്നത്. ഓരോ ഫാതത്തിനും ഒന്ന് എന്ന ചരടിൽ കെട്ടുകളിട്ട് ഈയക്കട്ട അടിത്തട്ടിൽ മുട്ടുന്നത് വരെ ചരട് അഴിച്ചു വിടും. മുങ്ങിയ ബോട്ടിലെ വല കടലിനടിയിലെ ഒഴുക്കിന് അനുസരിച്ച് പല ഭാഗത്തേക്കും പരന്നു കിടക്കുന്നത് കണ്ടെത്തുകയാണ് ആദ്യ ജോലി. വല കണ്ടെത്തിയാൽ പിന്നെ ബോട്ടിനു വേണ്ടിയുള്ള തിരച്ചിലായി. ഇതിനും ഈയക്കട്ടയാണ് ഉപയോഗിക്കുന്നത്. 

ADVERTISEMENT

ബോട്ടിന്റെയും വലയുടെയും കിടപ്പു കൃത്യമായി മനസ്സിലാക്കിയാൽ മാത്രമേ കടലിലിറങ്ങുകയുള്ളു. ഏതാണ്ട് കാൽ ഇഞ്ചോളം വണ്ണമുള്ള ഒരു കയറിന്റെ അറ്റവും പിടിച്ചാണ് മുങ്ങുന്നത്. ഓക്സിജൻ സിലിണ്ടറോ, സ്വിമ്മിങ് ഷൂവോ കണ്ണടകളോ ഒന്നുമില്ലാതെ ഒരു കൈയിൽ കയറും മറുകൈയിൽ പിച്ചാത്തിയുമായി ആഴങ്ങളിലേക്ക് ഊളിയിടും. ആഴത്തിലേക്ക് പോകുന്നതിനനുസരിച്ച് ബോട്ടിലിരിക്കുന്നവർ കയർ അയച്ചു കൊടുക്കും. ഈ കയർ ഒരു വിവര കൈമാറ്റ ഉപാധി കൂടിയാണ്. അപകടമെന്തെങ്കിലും ഉണ്ടെങ്കിൽ മുങ്ങിയ ആൾ ഒരു പ്രത്യേക രീതിയിൽ കയർ വലിക്കും. ഉടനെ ബോട്ടിലുള്ളവർ കയർ മുകളിലേക്കു വലിച്ച് ആളെ രക്ഷിക്കും. 

എല്ലാം ഒരു മിനിറ്റിനുള്ളിൽ 

മുങ്ങി താഴോട്ടു പോകുമ്പോൾ ചില വായു കുമിളകളൊക്കെ വരും. പിന്നെ കുറച്ചു നേരത്തേക്ക് ഒരനക്കവും ഉണ്ടാകില്ല. ശ്വാസം പിടിക്കുന്നതിന് സമയപരിധി ഉള്ളതിനാൽ ഒരു മിനിറ്റ് കൊണ്ട് മുങ്ങൽ അവസാനിപ്പിക്കണം. ആദ്യത്തെ മുങ്ങലിൽ ബോട്ടിന്റെ ഡ്രൈവറുടെ കാബിന് മുൻവശവും കാബിനു പിറകിൽ എൻജിനു മുകളിലായുമുള്ള രണ്ടു മരത്തിന്റെ മൂടികൾ തുറന്നിട്ട് മുങ്ങുന്നവർ മടങ്ങി വരും. 

ADVERTISEMENT

പത്തു മിനിറ്റ് വിശ്രമത്തിനു ശേഷം രണ്ടാമത്തെ മുങ്ങൽ. മുൻഭാഗത്തെ മൂടി വഴി അകത്തു കയറി കയറിന്റെ അറ്റം കണക്റ്റിങ് റോഡിന് ചുറ്റിയെടുത്ത് എൻജിനു മുകളിലെ മൂടി വഴി ബോട്ടിൽ നിന്നു പുറത്തു കടക്കും. മുങ്ങുന്നവർ മുകളിൽ വരുമ്പോഴേക്കും കടലിനടിയിലെ ബോട്ട് മുകളിലെ ബോട്ടിലുള്ളവരുടെ കൈയിലുള്ള കയറിൽ കോർത്ത നിലയിലാകും. പിന്നീടുള്ള ജോലികൾ ബോട്ടിലിരുന്നാണ്. കോർത്ത കയറിന്റെ ഒരറ്റത്ത് വണ്ണം കൂടിയ മറ്റൊരു കയർ കെട്ടും. നേരിയ കയർ മുഴുവനും വലിച്ചെടുക്കുന്നതോടെ ബോട്ട് രണ്ടാമതിറക്കിയ വണ്ണമുള്ള കയറിൽ കോർത്ത നിലയിലാകും. ഇതേ രീതിയിൽ ബോട്ട് പൊക്കാനാവശ്യമുള്ളത്ര ബലവും വണ്ണവുമുള്ള രണ്ടു കയർ കോർത്തെടുക്കും. 

ഫൈനൽ ഡൈവ് 

ഇത്തവണ എൻജിൻ കൂടിലേക്കാണ് മുങ്ങൽ വിദഗ്ധർ ഇറങ്ങുക. കയറുകളുടെ അറ്റം പ്രൊപ്പല്ലർ ഷാഫ്റ്റിൽ കെട്ടിയുറപ്പിക്കും. അഴിയാതിരിക്കാൻ പ്രത്യേക തരം കെട്ടുകളാണ് ഉണ്ടാവുക. ഈ കയറുകളുടെ ഓരോ അറ്റവും മുകളിലുള്ള രണ്ടു ബോട്ടുകളുടെ വിഞ്ചിൽ ഉറപ്പിക്കും. പിന്നീട് ഈ വിഞ്ച് സാവധാനം പ്രവർത്തിപ്പിക്കും. കയർ മുറുകുന്നതിനനുസരിച്ച് മുങ്ങിയ ബോട്ടിൽ വലിവ് വരും. ചെളിയിലുറച്ചതാണെങ്കിൽ ബോട്ട് ഇളകി വരാൻ പ്രയാസമുണ്ടാകും. മുകളിലുള്ള ബോട്ടുകൾ പല ദിശയിലേക്കും വലിച്ച് ഇളക്കിയെടുക്കും. ബോട്ടിന്റെ മുൻ ഭാഗമാണ് ആദ്യം ഉയർന്നു വരിക. പൂർണമായി മുകളിലെത്തിച്ച് അവിടെയുള്ള ബോട്ടുകളുമായി കൂട്ടിക്കെട്ടി കരയിലേക്ക് കൊണ്ടു വരും. 

കരയിലെ കാലം 

കാലം മാറി. മരം കൊണ്ടുള്ള ബോട്ടുകൾ ഇല്ലാതായി. എക്കോ സൗണ്ടറും ജിപിഎസും ഡൈവിങ് ഗിയറുകളുമെല്ലാം എല്ലായിടത്തും എത്തി. ബോട്ട് മുങ്ങുന്ന സമയത്ത് ലൊക്കേഷൻ മാർക്ക് ചെയ്താൽ പിന്നീട് സൗകര്യപൂർവം വീണ്ടെടുക്കാം എന്നതു വരെയെത്തി കാര്യങ്ങൾ. മുങ്ങലുകാരുടെ പഴയ തലമുറയിൽ ഇപ്പോൾ ആരുമില്ല. മോയുട്ടിയും ബഷീറും മരിച്ചു. ബാവയും മുസ്തഫയും വിശ്രമത്തിലാണ്. കടലിലെ ഓർമകളുമായി കരയിൽ അവർ കാലം കഴിക്കുന്നു. 

English Summary:

How Brave Divers Salvaged Boats from the Depths of the Arabian Sea