വെളിച്ചമാകാൻ ആരും വന്നില്ല; നവോത്ഥാനത്തിനായി ജീവിച്ച രാമൻ ഇളയതിന്റെ മക്കളുടെ ജീവിതത്തില് ഇരുട്ടു വീണപ്പോൾ
‘‘അച്ഛൻ രാമൻ ഇളയത് മരിച്ചതു വാടകവീടിന്റെ വരാന്തയിൽ കിടന്നാണ്. ആ ദുർഗതി എനിക്കുണ്ടാകരുത്. സ്വന്തമെന്നു പറയാവുന്ന ഒരു ചെറുകൂരയിൽ കിടന്നെങ്കിലും മരിക്കണമെന്നുണ്ട്. അതു സാധിച്ചു തരുമോ?’’ വൈക്കം സത്യഗ്രഹത്തിന്റെ സുവർണജൂബിലി ആഘോഷിക്കുന്ന വേളയാണിത്. എൺപത്തിയഞ്ചാം വയസ്സിൽ ഇങ്ങനെ നെഞ്ചുപൊട്ടുന്ന വിങ്ങലോടെ
‘‘അച്ഛൻ രാമൻ ഇളയത് മരിച്ചതു വാടകവീടിന്റെ വരാന്തയിൽ കിടന്നാണ്. ആ ദുർഗതി എനിക്കുണ്ടാകരുത്. സ്വന്തമെന്നു പറയാവുന്ന ഒരു ചെറുകൂരയിൽ കിടന്നെങ്കിലും മരിക്കണമെന്നുണ്ട്. അതു സാധിച്ചു തരുമോ?’’ വൈക്കം സത്യഗ്രഹത്തിന്റെ സുവർണജൂബിലി ആഘോഷിക്കുന്ന വേളയാണിത്. എൺപത്തിയഞ്ചാം വയസ്സിൽ ഇങ്ങനെ നെഞ്ചുപൊട്ടുന്ന വിങ്ങലോടെ
‘‘അച്ഛൻ രാമൻ ഇളയത് മരിച്ചതു വാടകവീടിന്റെ വരാന്തയിൽ കിടന്നാണ്. ആ ദുർഗതി എനിക്കുണ്ടാകരുത്. സ്വന്തമെന്നു പറയാവുന്ന ഒരു ചെറുകൂരയിൽ കിടന്നെങ്കിലും മരിക്കണമെന്നുണ്ട്. അതു സാധിച്ചു തരുമോ?’’ വൈക്കം സത്യഗ്രഹത്തിന്റെ സുവർണജൂബിലി ആഘോഷിക്കുന്ന വേളയാണിത്. എൺപത്തിയഞ്ചാം വയസ്സിൽ ഇങ്ങനെ നെഞ്ചുപൊട്ടുന്ന വിങ്ങലോടെ
‘‘അച്ഛൻ രാമൻ ഇളയത് മരിച്ചതു വാടകവീടിന്റെ വരാന്തയിൽ കിടന്നാണ്. ആ ദുർഗതി എനിക്കുണ്ടാകരുത്. സ്വന്തമെന്നു പറയാവുന്ന ഒരു ചെറുകൂരയിൽ കിടന്നെങ്കിലും മരിക്കണമെന്നുണ്ട്. അതു സാധിച്ചു തരുമോ?’’
വൈക്കം സത്യഗ്രഹത്തിന്റെ സുവർണജൂബിലി ആഘോഷിക്കുന്ന വേളയാണിത്. എൺപത്തിയഞ്ചാം വയസ്സിൽ ഇങ്ങനെ നെഞ്ചുപൊട്ടുന്ന വിങ്ങലോടെ അപേക്ഷിക്കുന്നതു സത്യഗ്രഹത്തിന്റെ മുൻനിര പോരാളിയായിരുന്ന പാലക്കുഴ കീഴേട്ട് ഇല്ലത്ത് രാമൻ ഇളയതിന്റെ ഇളയമകൾ സാവിത്രി അന്തർജനം. കണ്ണൂർ കീഴാറ്റൂരിൽ മൂത്ത സഹോദരി സരോജിനി അന്തർജനത്തിന്റെ മകൻ അനിൽകുമാറിനൊപ്പം വാടകവീട്ടിൽ കഴിയുന്ന സാവിത്രിക്കു ജീവിതത്തിലിപ്പോൾ ഒറ്റ ആഗ്രഹം മാത്രമേയുള്ളൂ– ചെറുതെങ്കിലും സ്വന്തമായൊരു വീട്.
സിപിഎം സംസ്ഥാന സെക്രട്ടറിയും എംഎൽഎയുമായ എം.വി.ഗോവിന്ദന്റെ മണ്ഡലത്തിലാണു കീഴാറ്റൂർ എന്ന കർഷകഗ്രാമം. ഒരിക്കൽ ചേച്ചി സരോജിനിക്കൊപ്പം സാവിത്രിയും സ്വന്തം വീട് എന്ന ആഗ്രഹത്തോടെ എം.വി.ഗോവിന്ദൻ എംഎൽഎയെ കണ്ടിരുന്നു. ലൈഫ് ഭവന പദ്ധതിയിൽ അപേക്ഷ നൽകാൻ എംഎൽഎ ആവശ്യപ്പെട്ടപ്പോൾ സാവിത്രി ചോദിച്ചു– ‘‘സ്വന്തമായി ഒരിഞ്ചു ഭൂമി പോലുമില്ലാത്ത ഞാനെങ്ങനെ അപേക്ഷ നൽകും?’’
ആ ചോദ്യത്തിന് എംഎൽഎ മറുപടി നൽകിയില്ല. തന്റെ മുന്നിൽ അപേക്ഷാപൂർവം നിൽക്കുന്നതു സ്വാതന്ത്ര്യസമര സേനാനിയും നവോത്ഥാന നായകനുമായിരുന്ന ഒരാളുടെ മക്കളാണെന്ന് അദ്ദേഹത്തിന് അറിയാതെ പോയതായിരിക്കില്ല. കാരണം വൈക്കം സത്യഗ്രഹവും രാമൻ ഇളയതുമൊന്നും ചരിത്രരേഖകളിൽ നിന്ന് ഇപ്പോഴും മാഞ്ഞുപോയിട്ടില്ലല്ലോ....
മറക്കാതിരിക്കാൻ, വീണ്ടും
മനുഷ്യൻ മറ്റൊരു മനുഷ്യനെ വിവേചനത്തോടെ കാണാൻ ഇടവരുത്തിയ അയിത്തം എന്ന നികൃഷ്ട സങ്കൽപത്തെ തൂത്തെറിഞ്ഞ പോരാട്ടമായിരുന്നു വൈക്കം മഹാദേവ ക്ഷേത്രത്തിനു മുന്നിൽ ഒരു നൂറ്റാണ്ടു മുൻപ് അരങ്ങേറിയത്. 1924 മാർച്ച് 30ന് ആണു സത്യഗ്രഹം തുടങ്ങിയത്. സഹനസമരം 1925 നവംബർ 23ന് അവസാനിച്ചു. അടി കൊണ്ടാൽ പോലും അക്രമമരുതെന്നു മഹാത്മാഗാന്ധിയും പ്രത്യാഘാതങ്ങൾ നേരിടണം, തിരിച്ചടിക്കരുതെന്നു ശ്രീനാരായണഗുരുവും നിർദേശിച്ചതിനെ തുടർന്നു സഹനസമരമായിരുന്നു സമരഭടന്മാർ സ്വീകരിച്ചത്.
സമരത്തെ എതിർക്കുന്നവരുടെ ഗുണ്ടകൾ പലവിധ അക്രമം അഴിച്ചുവിട്ടപ്പോഴും സത്യഗ്രഹികൾ അതെല്ലാം സഹിച്ചു. അത്തരമൊരു സഹനമായിരുന്നു രാമൻ ഇളയതിന്റേതും. ഭൂസ്വത്തും അധികാരവുമെല്ലാമുണ്ടായിരുന്ന മൂവാറ്റുപുഴ പാലക്കുഴ കീഴേട്ടില്ലത്ത് 1894ൽ ആണ് രാമൻ ഇളയത് ജനിച്ചത്. കീഴ്ജാതിക്കാരോടുള്ള തൊട്ടുകൂടായ്മയും തീണ്ടലുമെല്ലാം കണ്ടു വളർന്ന അദ്ദേഹം ചെറുപ്രായത്തിൽ തന്നെ ഈ അനാചാരങ്ങളെ എതിർത്തു. കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാടാണ് രാമൻ ഇളയതിനെ വൈക്കം സത്യഗ്രഹ സമരഭൂമിയിലേക്കു ക്ഷണിച്ചത്.
ചുണ്ണാമ്പു തേച്ച കണ്ണുകൾ
1924 ജൂൺ 27. മലബാറിലും തിരുവിതാംകൂറിലുമൊക്കെ ശക്തമായ മഴയാണ്. രാമൻ ഇളയത് സത്യഗ്രഹ ഭടന്മാർക്കൊപ്പം വൈക്കം ക്ഷേത്രത്തിനു മുന്നിലെത്തി, വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന ക്ഷേത്ര വഴിയിൽ കഴുത്തറ്റം വെള്ളത്തിൽ സത്യഗ്രഹം തുടങ്ങി. സവർണനായ ഇളയതിന്റെ പോരാട്ടം പലർക്കും സഹിച്ചില്ല. ഒടുവിൽ, സമരത്തെ എതിർക്കുന്നവർ പറഞ്ഞു വിട്ട ഗുണ്ടകൾ രാമൻ ഇളയതിനെ പിടിച്ചു കൊണ്ടു പോയി. ഇളയതിന്റെ കണ്ണിൽ ചുണ്ണാമ്പു തേയ്ക്കാനായിരുന്നു അവർക്കു ലഭിച്ച നിർദേശം. കണ്ണുപൊള്ളി പിടയുന്ന ഇളയതിനെ ഒപ്പമുള്ളവർ വൈദ്യന്റെ അടുക്കലെത്തിച്ചു ദിവസങ്ങളോളം ചികിത്സിച്ചെങ്കിലും മുറിവു മാറിയില്ല.
സ്വാമി സത്യവ്രതനിൽ നിന്നു ഇളയതിന്റെ ദുരിതമറിഞ്ഞ ശ്രീനാരായണഗുരു ഉടൻ തന്നെ ഇളയതിനെ അദ്ദേഹത്തിന്റെ അടുത്തേക്കു കൊണ്ടുചെല്ലാൻ നിർദേശിച്ചു. വേദന കൊണ്ടു പുളയുന്ന ഇളയതിന്റെ ചികിത്സ ഗുരു ഏറ്റെടുത്തു. പർപ്പടകപ്പുല്ല് മുലപ്പാലു ചേർത്തു ധാര ചെയ്തുള്ള ഗുരുവിന്റെ ചികിത്സ ഫലിച്ചു. കാഴ്ച നഷ്ടപ്പെട്ടു പോകുമായിരുന്ന അവസ്ഥയിൽ നിന്നു രാമൻ ഇളയത് തിരിച്ചു വന്നു. രാമൻ ഇളയതിനെ ആക്രമിച്ചത് അപലപിച്ചു കൊണ്ടും ഇളയതിന്റെ ധീരതയെ പ്രശംസിച്ചു കൊണ്ടും യങ് ഇന്ത്യയിൽ മഹാത്മാഗാന്ധി എഴുതിയിരുന്നു. കാഴ്ച ഇല്ലാതായാൽ രാമൻ ഇളയതിനെ നിശ്ശബ്ദനാക്കാമെന്നു കരുതിയവർക്കു തെറ്റി.
വൈക്കം സത്യഗ്രഹ സമരം വിജയിച്ചതോടെ രാമൻ ഇളയത് സ്വാതന്ത്ര്യസമര പോരാട്ടം ശക്തമാക്കി. താഴ്ന്ന ജാതിയിൽ ജനിച്ചതിന്റെ പേരിൽ വിദ്യാലയ പ്രവേശനം നിഷേധിക്കപ്പെട്ട കുട്ടികൾക്കായി അദ്ദേഹം സ്വന്തം പറമ്പിൽ പള്ളിക്കൂടം തുടങ്ങി. അയ്യങ്കാളിയായിരുന്നു പള്ളിക്കൂടം തുറന്നു കൊടുത്തത്. വിദ്യാഭ്യാസത്തിനൊപ്പം ആഹാരവും വസ്ത്രവും പഠനോപകരണങ്ങളുമെല്ലാം വിദ്യാർഥികൾക്കു സൗജന്യമായി നൽകി. 1937 ജനുവരിയിൽ മഹാത്മാഗാന്ധി തിരുവിതാംകൂർ സന്ദർശനത്തിനു വന്നപ്പോൾ രാമൻ ഇളയതു കാണാൻ പോയി. മൂത്തമകൻ വാസുദേവനെ ഗാന്ധിജിയെ കൊണ്ടു പൂണൂൽ അണിയിപ്പിച്ചു. ആചാരപൂർവം ചെയ്യേണ്ട കാര്യം പൊതുവേദിയിൽ ചെയ്യിച്ചതു സമുദായത്തിൽ വലിയ എതിർപ്പിനു വഴിവച്ചു. കുടുംബത്തിൽ നിന്ന് എതിർപ്പേറി വന്നപ്പോൾ അദ്ദേഹത്തിനു പിടിച്ചു നിൽക്കാൻ സാധിച്ചില്ല. സ്കൂൾ നടത്തിപ്പിനും സമരങ്ങൾക്കുമായി കുറേയേറെ വസ്തുവകകൾ വിറ്റു കഴിഞ്ഞിരുന്നു. ബാക്കിയുള്ളതും വിറ്റ് ഭാര്യ സാവിത്രി അന്തർജനത്തെയും മക്കളെയും കൂട്ടി തൃശൂരിലേക്കു താമസം മാറി.
ഇളയതിന്റെ വീട്ടിലെ അവസ്ഥ അറിഞ്ഞ കെ.കേളപ്പൻ നിലമ്പൂരിലെ ഭൂദാനം കോളനിയിൽ അദ്ദേഹത്തിനു വീടുവയ്ക്കാൻ സ്ഥലം നൽകി. കോഴിക്കോട് ഖാദി കേന്ദ്രത്തിൽ ജോലിയും നൽകി. പക്ഷേ, വീട്ടിൽ ദാരിദ്ര്യം വല്ലാതെ പിടിമുറുക്കി. മക്കളെ കോഴിക്കോട്ടെ അനാഥാലയത്തിൽ ചേർക്കുക മാത്രമായിരുന്നു മുന്നിലുള്ള വഴി. പെൺമക്കൾ നിൽക്കുന്ന അനാഥാലയത്തിൽ ഭാര്യ സാവിത്രി അന്തർജനം ഭക്ഷണമുണ്ടാക്കുന്ന ജോലിക്കാരിയായി നിന്നു. കുറച്ചു കഴിഞ്ഞപ്പോൾ അവർ രോഗബാധിതയായി മരിച്ചു. സാവിത്രി അന്തർജനത്തിന്റെ മരണത്തോടെ ഇളയത് അവശനായി. പിന്നീട് തൃശൂർ അയ്യന്തോളിലെ ഒരു വീടിന്റെ ചായ്പിലേക്കു താമസം മാറി. 1967 ജൂലൈ 23ന് ആ വീട്ടിൽ വച്ചു മരിച്ചു. ഉറ്റ സുഹൃത്തായിരുന്ന കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ സംസ്കാരം നടത്തി.
ചരിത്രം ഇനി മകൾ പറയും
നവോത്ഥാനത്തിനായി ജീവിതം ഉഴിഞ്ഞു വച്ച ഒരു സാമൂഹിക പ്രവർത്തകനെക്കുറിച്ചാണ് ഇത്രയും പറഞ്ഞത്. എല്ലാവരെയും ഒരു പോലെ കാണണമെന്നു ചിന്തിച്ച ഒരച്ഛന്റെ മകളായപ്പോൾ ജീവിതത്തിൽ എന്തെല്ലാം സംഭവിച്ചുവെന്നാണു മകൾ സാവിത്രിക്കു പറയാനുള്ളത്.
‘‘ ഞങ്ങൾ അഞ്ചു മക്കളായിരുന്നു. വാസുദേവൻ ഇളയത്, ഗോപാലകൃഷ്ണൻ ഇളയത്, സരോജിനി അന്തർജനം, പത്മം, സാവിത്രി എന്ന ഞാൻ. പത്മം കുട്ടിക്കാലത്ത് അസുഖം വന്നു മരിച്ചു. മൂത്ത ജ്യേഷ്ഠൻ വാസുദേവൻ ഇളയതും ഇപ്പോഴില്ല. ഗോപാലകൃഷ്ണൻ കുടുംബത്തോടൊപ്പം മുംബൈയിലാണ്. ഞാനും ചേച്ചിയും മകൻ അനിലിനൊപ്പം ഈ വാടകവീട്ടിലാണു കഴിയുന്നത്. ചേച്ചി ഇടയ്ക്കു മൂത്തമകൻ ബാബുവിനൊപ്പം തടിക്കടവിലെ വീട്ടിലേക്കു പോകും. ഇവിടെ അനിലും ഭാര്യ സുഷമയും രണ്ടാൺമക്കളും. അനിൽ ട്യൂഷൻ പഠിപ്പിക്കാൻ പോയും സുഷമ അച്ചാറുണ്ടാക്കി വിറ്റുമാണു ഞങ്ങൾ കഴിയുന്നത്.
മക്കളെ വളർത്താൻ ഗതിയില്ലാത്തതു കൊണ്ട് അച്ഛൻ അഞ്ചു പേരെയും കോഴിക്കോട്ടെ അനാഥമന്ദിരത്തിലാക്കി. അതുകൊണ്ടുതന്നെ ഞങ്ങൾ സഹോദരങ്ങൾ തമ്മിലും ഒരു ബന്ധവും ഉണ്ടായിട്ടില്ല. അമ്മ മരിക്കുന്നതു പാലക്കുഴയിലെ വാടകവീട്ടിൽ വച്ചാണെന്ന് അച്ഛൻ പറഞ്ഞിട്ടുണ്ട്. ആ സമയം മൂത്ത ചേച്ചിയും ആങ്ങളമാരും കൂടെയുണ്ട്. അനാഥമന്ദിരത്തിൽ നിന്ന് അച്ഛൻ അവരെ കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. അമ്മ മരിച്ചതൊന്നും എന്നെയും പത്മത്തെയും അറിയിച്ചിരുന്നില്ല. കുറച്ചു ദിവസങ്ങൾക്കു ശേഷം അച്ഛൻ വന്ന് ഞങ്ങളെ കൂട്ടി കോഴിക്കോട് കടപ്പുറത്തു കൊണ്ടു പോയി അമ്മയ്ക്കു ബലികർമങ്ങളൊക്കെ ചെയ്യിച്ചു. അച്ഛന്റെ കൈപിടിച്ചു ഞങ്ങൾ കടലിൽ മുങ്ങിക്കുളിച്ചതൊക്കെ ഓർമയുണ്ട്.
ഈ സമയമാകുമ്പോഴേക്കും വല്യേട്ടന്റെ വേളി കഴിഞ്ഞു. ചേട്ടൻ അവിടേക്കു താമസം മാറി. ചേച്ചി പ്രായപൂർത്തിയായതോടെ അനാഥമന്ദിരത്തിൽ താമസിക്കാൻ പറ്റാതെയായി. അച്ഛൻ ചേച്ചിയെ പാലക്കുഴയിലേക്കു കൊണ്ടുപോയി. ചേച്ചിയും ചെറിയ ചേട്ടനുമായിരുന്നു അച്ഛനോടൊപ്പം. പിന്നീടാണു സരോജിനിച്ചേച്ചിയുടെ വിവാഹം കഴിയുന്നത്. കല്ലൂർ ഇല്ലത്തെ പരമേശ്വരൻ ഇളയതുമായിട്ടുള്ള വിവാഹം ചെറിയൊരു ചടങ്ങു മാത്രമായിരുന്നു. അതും ഞാനും പത്മവും അറിഞ്ഞിരുന്നില്ല. ഇതിനിടെ അസുഖം വന്നു പത്മം മരിച്ചു.
പിന്നീട് അച്ഛൻ എന്നെ അനാഥമന്ദിരത്തിൽ നിന്നു കൂട്ടി തൃശൂരിലെ വാടകവീട്ടിലേക്കു താമസം മാറി. ഗോപാലകൃഷ്ണൻ ചേട്ടനും കൂടെയുണ്ടായിരുന്നു. തീരെ അവശനായ അച്ഛനെയാണു ഞാൻ അപ്പോൾ കാണുന്നത്. ഒരു വീടിന്റെ ചായ്പാണു ഞങ്ങളുടെ താമസസ്ഥലം. അവിടെ വച്ചാണ് അച്ഛൻ മരിക്കുന്നത്. ചടങ്ങെല്ലാം കഴിഞ്ഞപ്പോൾ കുറച്ചു ദിവസം ഞാനും ഗോപാലകൃഷ്ണൻ ചേട്ടനും വല്യച്ഛന്റെ മകളുടെ വീട്ടിൽ താമസിച്ചു. ഗോപാലകൃഷ്ണൻ ചേട്ടൻ പിന്നെ ജോലി തേടി ബോംബെയിലേക്കു പോയി. എന്നെ മൂത്ത ചേട്ടൻ നിലമ്പൂരിലേക്കു കൂട്ടി. ചേട്ടനും കുടുംബവും ഭൂദാനത്തെ വീട്ടിലേക്കു താമസം മാറിയിരുന്നു. ആനയൊക്കെ ഇറങ്ങുന്ന നാടായിരുന്നു. അധികകാലം അവിടെ താമസിച്ചില്ല. പിന്നെ പോത്തുകല്ലിലേക്കു താമസം മാറി. അവിടെ വച്ചാണ് എന്റെ വിവാഹം കഴിഞ്ഞത്. രാംസിങ് എന്നായിരുന്നു ഭർത്താവിന്റെ പേര്. അദ്ദേഹത്തിന്റെ രണ്ടാം വിവാഹമായിരുന്നു. ആദ്യവിവാഹത്തിൽ ഒരു മകനുണ്ടായിരുന്നു. ഞങ്ങൾക്കു മക്കളൊന്നുമുണ്ടായില്ല.
ഭർത്താവിന്റെ മരണശേഷം ഞാൻ ഒറ്റപ്പെട്ടു കഴിയുമ്പോഴാണ് അനിൽ എന്നെ ഇങ്ങോട്ടു കൂട്ടുന്നത്. ഇപ്പോൾ ഇരുപതുകൊല്ലമായി അവനോടൊപ്പമാണ്. ഇവിടെ എത്തിയപ്പോഴാണ് കുട്ടിക്കാലത്തു നഷ്ടപ്പെട്ടു പോയ ചേച്ചിയുടെ സ്നേഹം ലഭിക്കുന്നത്. എന്നെക്കാൾ 15 വയസ്സു കൂടുതലുണ്ട് ചേച്ചിക്ക്. കുട്ടിക്കാലത്ത് അനുഭവിച്ച വേദനകളൊക്കെ ഞങ്ങളിങ്ങനെ പറഞ്ഞിരിക്കും. ചേച്ചിക്കു വാർധക്യ പെൻഷനുണ്ട്. എനിക്കൊന്നുമില്ല. ഞങ്ങൾ രണ്ടുപേർക്കും ഒരു തുണ്ടുഭൂമിയില്ല. മോൻ വാടകവീടു മാറുന്നതനുസരിച്ച് സ്ഥലം മാറിക്കൊണ്ടിരിക്കും.
അച്ഛനൊക്കെ മഹാത്മാഗാന്ധിയെ കണ്ടിട്ടുണ്ടെന്നു കേൾക്കുമ്പോൾ തന്നെ സന്തോഷമായിരുന്നു. ആ അച്ഛന്റെ മക്കളെക്കുറിച്ചൊന്നും ആരും അന്വേഷിക്കാറില്ല. ഇപ്പോൾ എനിക്കു മരുന്നിനു മാത്രം മൂവായിരം രൂപയോളം വേണം. അനിലും സുഷമയും കഷ്ടപ്പെട്ടുണ്ടാക്കുന്ന പണം കൊണ്ടു വേണം അതൊക്കെ വാങ്ങാൻ. ഈ വീടിനു വാടക നൽകുന്നത് കോട്ടയത്തെ ചില നല്ല മനസ്സുള്ളവരാണ്. അനിൽ ഹിന്ദി മാഷാകാൻ പഠിപ്പുള്ള ആളാണ്. പക്ഷേ, ഇതുവരെ ജോലിയൊന്നും ലഭിച്ചിട്ടില്ല. അവനൊരു ജോലിയെങ്കിലും കിട്ടിയാൽ ആശ്വാസമായിരുന്നു.
സ്വന്തമായൊരു വീടു കിട്ടുമോയെന്നറിയാൻ ഞാനും ചേച്ചിയും ഞങ്ങളുടെ എംഎൽഎയുടെ അടുത്തേക്കു പരാതിയുമായി പോയിരുന്നു. അപ്പോഴാണ് അറിയുന്നത് സ്വന്തം സ്ഥലമില്ലാത്തവർക്കു വീടൊന്നും സർക്കാർ നൽകില്ലെന്ന്. അച്ഛന്റെ ഗതി തന്നെയായിരിക്കും എനിക്കും. വാടകവീട്ടിൽ കിടന്നു മരിക്കാൻ.. കുട്ടിക്കാലം മുഴുവൻ അനാഥമന്ദിരത്തിലും വയസ്സായപ്പോൾ വാടകവീട്ടിലും. എല്ലാം ദൈവനിശ്ചയമായിരിക്കും’’.
പ്രതീക്ഷകൾ നഷ്ടപ്പെട്ട, പീളയടഞ്ഞ കണ്ണു തുടച്ച് സാവിത്രി അന്തർജനം പറഞ്ഞു. നവോത്ഥാനത്തിനായി എല്ലാം നഷ്ടപ്പെടുത്തിയ ഒരച്ഛന്റെ മക്കൾ ഇങ്ങനെ മറ്റുള്ളവരുടെ കനിവിനായി കാത്തിരിക്കുമ്പോൾ ഈ വിലാപം കേൾക്കാൻ ആരെങ്കിലും തയാറാകുമായിരിക്കും.
ഓർമകളിൽ ആമചാടി തേവനും
രാമൻ ഇളയതിനെ പോലെ സത്യഗ്രഹത്തെ എതിർത്തവരുടെ ഗുണ്ടകളുടെ ക്രൂരമർദനം ഏറ്റുവാങ്ങുകയും തുടർന്നു കാഴ്ച പോവുകയും ചെയ്ത വ്യക്തിയാണ് ആമചാടി തേവൻ. എറണാകുളം പൂത്തോട്ടയിൽ ദലിത് കുടുംബത്തിലാണു തേവൻ പിറന്നത്. മാതാപിതാക്കൾ കൃഷിപ്പണി ചെയ്തിരുന്ന പെരുമ്പളത്തെ തറവാട്ടിലെ തമ്പുരാട്ടിയുടെ സംരക്ഷണയിലാണ് വളർന്നത്. അവർ തേവനെ സംസ്കൃതം പഠിപ്പിച്ചു.
അയിത്തത്തിന് എതിരായ പ്രവർത്തനങ്ങളിൽ സജീവമായ തേവനെ വകവരുത്താൻ പെരുമ്പളത്തെ യാഥാസ്ഥിതിക പ്രമാണിമാർ ഗൂഢാലോചന നടത്തി. പെരുമ്പളത്തുനിന്ന് ആമചാടി തുരുത്തിലേക്കു താമസം മാറ്റിയ തേവൻ ദേശസഞ്ചാരത്തിനിടെ അയ്യങ്കാളിയെയും ശിവഗിരിയിൽ ടി.കെ.മാധവനെയും പരിചയപ്പെട്ടു. പന്തിഭോജന പ്രസ്ഥാനത്തിൽ പങ്കാളിയായി.
ടി.കെ.മാധവൻ നടത്തിയ ക്ഷേത്ര പ്രവേശന പ്രക്ഷോഭത്തിന്റെ ഭാഗമായി പൂത്തോട്ട ശിവക്ഷേത്രത്തിൽ അദ്ദേഹത്തോടൊപ്പം പ്രവേശിച്ച് അറസ്റ്റ് വരിച്ചു, ജയിലിലായി. അതിനു ശേഷമാണ് വൈക്കം സത്യഗ്രഹ സമരത്തിൽ ടി.കെ.മാധവന്റെ നിർദേശപ്രകാരം പങ്കെടുത്തത്. ഗുണ്ടകളുടെ ക്രൂരമർദനങ്ങൾക്ക് ഇരയായ തേവന്റെ കണ്ണിലും അവർ ചുണ്ണാമ്പു തേച്ചു. കാഴ്ച നഷ്ടപ്പെട്ട തേവനു ഗാന്ധിജി മരുന്ന് അയച്ചുകൊടുത്തിരുന്നു. 1968 മാർച്ച് 15നാണ് മരിച്ചത്.