വഴി തുറന്ന വരികൾ
ഞങ്ങളുടെ സ്വപ്നഭവനത്തിൽ ആദ്യ വിഷുക്കണി ഒരുക്കിയപ്പോൾ ഇക്കാന്റെ പുസ്തകം തന്നെ ഉൾപ്പെടുത്തണമെന്ന് ഒരാഗ്രഹം.’ ടെറസിൽ നിന്നു വീണു കിടപ്പിലായ പവിത്രൻ പുതുപ്പണം പയ്യോളി കീഴൂർ കാട്ടുകണ്ടി കുഞ്ഞബ്ദുല്ലയ്ക്ക് എഴുതിയ കത്തിലെ വരികളാണിത്. നിലവിളക്കിനും കൊന്നപ്പൂവിനും കൃഷ്ണ വിഗ്രഹത്തിനുമൊപ്പം കുഞ്ഞബ്ദുല്ലയുടെ ആത്മകഥയായ ‘പ്രത്യാശയുടെ അദ്ഭുതഗോപുര’വും പവിത്രന്റെ വീട്ടിലെ വിഷുക്കണിയിൽ ഉണ്ടായിരുന്നു.
ഞങ്ങളുടെ സ്വപ്നഭവനത്തിൽ ആദ്യ വിഷുക്കണി ഒരുക്കിയപ്പോൾ ഇക്കാന്റെ പുസ്തകം തന്നെ ഉൾപ്പെടുത്തണമെന്ന് ഒരാഗ്രഹം.’ ടെറസിൽ നിന്നു വീണു കിടപ്പിലായ പവിത്രൻ പുതുപ്പണം പയ്യോളി കീഴൂർ കാട്ടുകണ്ടി കുഞ്ഞബ്ദുല്ലയ്ക്ക് എഴുതിയ കത്തിലെ വരികളാണിത്. നിലവിളക്കിനും കൊന്നപ്പൂവിനും കൃഷ്ണ വിഗ്രഹത്തിനുമൊപ്പം കുഞ്ഞബ്ദുല്ലയുടെ ആത്മകഥയായ ‘പ്രത്യാശയുടെ അദ്ഭുതഗോപുര’വും പവിത്രന്റെ വീട്ടിലെ വിഷുക്കണിയിൽ ഉണ്ടായിരുന്നു.
ഞങ്ങളുടെ സ്വപ്നഭവനത്തിൽ ആദ്യ വിഷുക്കണി ഒരുക്കിയപ്പോൾ ഇക്കാന്റെ പുസ്തകം തന്നെ ഉൾപ്പെടുത്തണമെന്ന് ഒരാഗ്രഹം.’ ടെറസിൽ നിന്നു വീണു കിടപ്പിലായ പവിത്രൻ പുതുപ്പണം പയ്യോളി കീഴൂർ കാട്ടുകണ്ടി കുഞ്ഞബ്ദുല്ലയ്ക്ക് എഴുതിയ കത്തിലെ വരികളാണിത്. നിലവിളക്കിനും കൊന്നപ്പൂവിനും കൃഷ്ണ വിഗ്രഹത്തിനുമൊപ്പം കുഞ്ഞബ്ദുല്ലയുടെ ആത്മകഥയായ ‘പ്രത്യാശയുടെ അദ്ഭുതഗോപുര’വും പവിത്രന്റെ വീട്ടിലെ വിഷുക്കണിയിൽ ഉണ്ടായിരുന്നു.
ഞങ്ങളുടെ സ്വപ്നഭവനത്തിൽ ആദ്യ വിഷുക്കണി ഒരുക്കിയപ്പോൾ ഇക്കാന്റെ പുസ്തകം തന്നെ ഉൾപ്പെടുത്തണമെന്ന് ഒരാഗ്രഹം.’ ടെറസിൽ നിന്നു വീണു കിടപ്പിലായ പവിത്രൻ പുതുപ്പണം പയ്യോളി കീഴൂർ കാട്ടുകണ്ടി കുഞ്ഞബ്ദുല്ലയ്ക്ക് എഴുതിയ കത്തിലെ വരികളാണിത്. നിലവിളക്കിനും കൊന്നപ്പൂവിനും കൃഷ്ണ വിഗ്രഹത്തിനുമൊപ്പം കുഞ്ഞബ്ദുല്ലയുടെ ആത്മകഥയായ ‘പ്രത്യാശയുടെ അദ്ഭുതഗോപുര’വും പവിത്രന്റെ വീട്ടിലെ വിഷുക്കണിയിൽ ഉണ്ടായിരുന്നു.
മുപ്പത്തിനാലാം വയസ്സിൽ ചെറുവിരൽ പോലും അനക്കാൻ പറ്റാത്ത നിലയിലേക്ക് തളർന്നു പോയ കുഞ്ഞബ്ദുല്ലയുടെ വാക്കുകൾക്കായി ഇന്നു കാത്തിരിക്കുന്നത് ആയിരങ്ങളാണ്.2 പുസ്തകങ്ങളാണ് കുഞ്ഞബ്ദുല്ല എഴുതിയത്. ‘അതിജീവനത്തിന്റെ പുസ്തകം’ കത്തുകളുടെ സമാഹാരമാണ്. ‘പ്രത്യാശയുടെ അദ്ഭുതഗോപുരം’ ഇംഗ്ലിഷിലും അറബിയിലും പരിഭാഷപ്പെടുത്തി. ‘പ്രത്യാശയുടെ അദ്ഭുതഗോപുര’ ത്തിന്റെ ആമുഖത്തിൽ എഡിറ്ററായ എൻ.പി.ഹാഫിസ് മുഹമ്മദ് ഇങ്ങനെയെഴുതിയിട്ടുണ്ട്. ‘ഒരദ്ഭുത മനുഷ്യന്റെ ജീവിതം കേട്ടറിഞ്ഞ ഞെട്ടലിൽ നിന്നാണ് ഞാൻ ഈ ഗ്രന്ഥത്തിന്റെ എഡിറ്ററുടെ ജോലി ഏറ്റെടുത്തത്. കുഞ്ഞബ്ദുല്ലയുടെ ജീവിതം മാറ്റിമറിച്ചത് കുഞ്ഞബ്ദുല്ല തന്നെയാണ്.’
ജീവിതം നിശ്ചലം
1993 മേയ് 21. കോഴിക്കോട് പാണ്ട്യാലയിലെ കാട്ടുകണ്ടി ട്രേഡേഴ്സിൽ നിന്ന് പയ്യോളി കീഴൂരിലെ വീട്ടിലേക്കുള്ള മടക്കയാത്രയിൽ പുതിയങ്ങാടിക്കടുത്തു വച്ച് ജീപ്പിനു മുകളിലേക്ക് മരം വീണാണ് കുഞ്ഞബ്ദുല്ലയുടെ കഴുത്തിനു താഴേക്കു തളരുന്നത്. ആദ്യം കോഴിക്കോട് ഗവ. മെഡിക്കൽ കോളജാശുപത്രിയിലും പിന്നീട് വെല്ലൂർ സിഎംസി ആശുപത്രിയിലും സിഎംസി റീഹാബിലിറ്റേഷൻ സെന്ററിലും നടത്തിയ ചികിത്സകൾക്കൊടുവിൽ 6 മാസത്തിനുശേഷം വീട്ടിലേക്കു മടക്കം.
റീഹാബിലെ ചികിത്സയുടെ ആദ്യനാളിലൊന്നിൽ ഡോക്ടർമാരുടെ സംഘവുമായി നടത്തിയ അഭിമുഖം കുഞ്ഞബ്ദുല്ല ഇന്നുമോർക്കുന്നു; ഫയലുകളെല്ലാം പരിശോധിച്ചശേഷം ഡോ.രാജേന്ദ്ര പ്രസാദ് കുഞ്ഞബ്ദുല്ലയോടു ചേദിച്ചു;
താങ്കളുടെ ആഗ്രഹമെന്താണ്?
വീട്ടിൽ നിന്നു ചവിട്ടിയിറങ്ങിയ പടികൾ കയറി എനിക്കു വീട്ടിനകത്തേക്കു കയറണം.
പറ്റില്ല–ഉറച്ച സ്വരത്തിൽ ഡോ. പ്രസാദ് മറുപടി പറഞ്ഞു.
പിന്നെ എന്താണ് ആഗ്രഹം–അടുത്ത ചോദ്യം
ക്രച്ചസിൽ അല്ലെങ്കിൽ വാക്കറിൽ നടക്കണം.
ഒരിക്കലും പറ്റില്ല–ഡോ.ആശിഷ് ആണ് അതിനു മറുപടി പറഞ്ഞത്.
വീൽചെയറിൽ ഇരിക്കാൻ പറ്റുമോ..?
നോക്കാം
കൈവിരൽ അനക്കാൻ പറ്റുമോ..?
പറ്റിയേക്കും.
ഈ ചർച്ച ഉപസംഹരിച്ചുകൊണ്ട് ഡോ.സുരഞ്ജൻ പറഞ്ഞു. 2 മാർഗങ്ങളാണ് കുഞ്ഞബ്ദുല്ലക്കു മുന്നിലുള്ളത്. ഒന്ന് മനസ്സിലെ നിരാശ വെടിഞ്ഞ് ഫിസിയോതെറപ്പി കൃത്യമായി ചെയ്ത് കിടക്കപ്പുണ്ണ് വരാതെ ശ്രദ്ധിച്ച് ലഭ്യമായ അനുഗ്രഹങ്ങൾ ഉപയോഗിച്ച് സ്പൈനൽ കോഡ് പരുക്കിനെ അതിജീവിക്കുക. രണ്ട്–നിരാശയ്ക്ക് അടിമപ്പെട്ട് കിടക്കപ്പുണ്ണ് വന്ന് ശരീരം പൊട്ടിയൊലിച്ച് എല്ലാവർക്കും ഭാരമായശേഷം മരണത്തിനു കീഴടങ്ങുക.
ഇതു കേട്ടയുടൻ ഭൂമി കറങ്ങുന്നതുപോലെ തോന്നിയ കുഞ്ഞബ്ദുല്ല പക്ഷെ വസ്തുതകൾ തിരിച്ചറിഞ്ഞു അംഗീകരിക്കലാണ് തന്റെ ആദ്യ ചുമതലയെന്ന് മനസിലാക്കി. പിന്നീട് ഫിസിയോതെറപ്പിയിലേക്ക് കടന്നു. 3 മാസമായിരുന്നു ഇവിടെ ചികിത്സ. അതിനു ശേഷം ഏറെ നിർദേശങ്ങളും നൽകി തിരിച്ചയച്ചു, ഒരു മാസം കഴിഞ്ഞ് തിരിച്ചു വരാൻ പറഞ്ഞുകൊണ്ട്. ആ ദിവസം കുഞ്ഞബ്ദുല്ല ഇങ്ങനെ മനസ്സിലുറപ്പിച്ചു; ഞാൻ തിരിച്ചെത്തും, തീർച്ച.
കുഞ്ഞബ്ദുല്ല തിരിച്ചെത്തി. അവിടെ നിന്നു കുഞ്ഞബ്ദുല്ല മുന്നോട്ടു പോയത് ഒരു ക്വാഡ്രിപ്ലീജിക് പോകുമെന്ന് ആരും കരുതാത്ത വഴികളിലൂടെയാണ്. ഇന്നിപ്പോൾ തങ്ങൾക്കു മുന്നിൽ വരുന്ന ക്വാഡ്രിപ്ലീജിക്, പാരാപ്ലീജിക്(അരയ്ക്കു താഴെ ചലനമറ്റവർ) രോഗികൾക്ക് ഡോക്ടർമാർ കുഞ്ഞബ്ദുല്ലയുടെ കൗൺസലിങ്ങിന് അവസരം നൽകുന്നു.
കുഞ്ഞബ്ദുല്ല അവർക്ക് പൊരുത്തപ്പെടലിന്റെയും അതിജീവനത്തിന്റെയും പാഠങ്ങൾ പറഞ്ഞു നൽകുന്നു. അവിടെ തീരുന്നില്ല. വിമാനത്തിൽ കയറാനാകുമെന്ന് ആരും വിചാരിക്കാത്ത കുഞ്ഞബ്ദുല്ല വിദേശയാത്രകൾ പലതു നടത്തിക്കഴിഞ്ഞു. ഇനിയും നടത്താനിരിക്കുന്നു. വീട്ടിലെന്ന പോലെ യാത്രകളിലും തുണ ഭാര്യ റുഖിയ ആണ്. ജീവിതം യാതനകളുടെ ലോകത്തേക്ക് കൊണ്ടുപോയെങ്കിലും മാറിമറിഞ്ഞു പോയപ്പോൾ അതിനെയെല്ലാം പുഞ്ചിരിയോടെ നേരിട്ട് കുഞ്ഞബ്ദുല്ലയെ പ്രത്യാശയുടെ ലോകത്തേക്ക് നടക്കാൻ ഊന്നുവടിയായി റുഖിയ എപ്പോഴുമുണ്ടായിരുന്നു.
എഴുത്തിന്റെ വഴി
അതിനെ കുഞ്ഞബ്ദുല്ല ഇങ്ങനെ ഓർത്തെടുക്കുന്നു; വെല്ലൂരിലെ പാഠങ്ങളാണ് മാറ്റത്തിന്റെ ആദ്യപടികൾ കയറാൻ പ്രേരണയായത്. ആദ്യം ഞാനെന്റെ ശാരീരികമായ കഴിവില്ലായ്മകൾ എണ്ണിയെടുത്തു. സുഷുമ്നാ നാഡിയിലുണ്ടായ പരുക്ക് എന്നിലുണ്ടാക്കിയ വൈകല്യങ്ങളും കഴിവില്ലായ്മകളും മനസ്സിൽ കുറിച്ചു. എനിക്കൊരിക്കലും ഇനി എഴുന്നേറ്റു നടക്കാനാവില്ലെന്ന കാര്യം മനസ്സിനെ അംഗീകരിപ്പിക്കാൻ ശ്രമിച്ചു. കഴുത്തിനു താഴെ നിശ്ചലമായിരിക്കുന്നു. വിരലുകൾ ചലിപ്പിക്കാനാവില്ല. എന്നാൽ സംസാരിക്കാനാവുന്നു.
എനിക്കു ചുണ്ടുകൾ കൊണ്ട്, പല്ലുകൾ കൊണ്ട് ഒരു വസ്തുവിനെ ഇറുക്കിപ്പിടിക്കാനാവും. മരവിച്ച വിരലുകൾക്കിടയിൽ ഒരു പേനയിറുക്കിപ്പിടിക്കാനാവും. കമിഴ്ന്നു കിടന്ന് തല പൊക്കിപ്പിടിച്ച് വായിക്കാനാവുന്നുണ്ട്. അങ്ങനെയെങ്കിൽ എന്തുകൊണ്ട് എഴുതി നോക്കിക്കൂടാ? ഏതാനും വാക്കുകളിൽ ഒരു പോസ്റ്റ് കാർഡെഴുതാൻ സാധിച്ചാൽതന്നെ എത്ര ഭാഗ്യമായി. എനിക്കു സമയം നല്ലതിനു വിനിയോഗിക്കാം, മറ്റുള്ളവർക്ക് എന്റെ അനുഭവങ്ങൾ പങ്കുവയ്ക്കാം.
അങ്ങനെ ശ്രമം തുടങ്ങി. കമിഴ്ന്നു കിടക്കാൻ തന്നെ അരമണിക്കൂറെടുക്കും. വെറുതെ കിടന്നാൽ മനസിൽ നിരാശ അടിഞ്ഞു കൂടുന്നതൊഴിവാക്കാൻ ഖുർ ആൻ മലയാള പരിഭാഷ വായന തുടങ്ങി. മാസങ്ങളെടുത്തു മുഴുവൻ വായിച്ചു തീർത്തു. അതൊരു പുതിയ അറിവായി. പരസഹായമില്ലാതെ എനിക്കു വായിക്കാനാകുമെന്ന യഥാർഥ്യം അതിശയപ്പെടുത്തി. അഭിമാനത്തോടെ അതു പലവട്ടം ഞാൻ മനസ്സിൽ പറഞ്ഞു. വായനയിൽ നിന്നെന്റെ പുതിയ ലോകം വളർത്തിയെടുക്കാൻ ഞാൻ തീരുമാനിച്ചു.
ഭാര്യയുടെ സഹായത്തോടെ വായനയുടെ ആഴങ്ങളിലേക്ക് ഇറങ്ങി. വൈകല്യത്തെ രണ്ടാം സ്ഥാനത്തേക്ക് തള്ളി കനിവും ആത്മബലവുമുള്ള പുതിയൊരു മനുഷ്യനെ ഞാൻതന്നെ ഉണ്ടാക്കിയെടുക്കുകയായിരുന്നു. നല്ല പുസ്തകങ്ങൾ ലൈബ്രറിയിൽ നിന്നു വരുത്തി വായിച്ചു. 3 ദിനപത്രങ്ങളുടെ വായനയും ദിനചര്യയുടെ ഭാഗമായി.
ആദ്യാക്ഷരം പിറന്നു
കുഞ്ഞബ്ദുല്ലയെ എഴുത്തിലേക്കു വഴി തിരിച്ചു വിട്ടത് മറ്റൊരു ആകസ്മികതയാണ്. ഒരുദിവസം കഴിക്കുന്ന മരുന്നിന്റെ പേര് എഴുതിത്തരാൻ മകനോടു പറഞ്ഞു. ഇപ്പോൾ വരാമെന്നു പറഞ്ഞ് പുറത്തേക്കു പോയ അവനെ പിന്നെ കാണാനില്ല. കളിക്കാനിറങ്ങിയപ്പോൾ മറന്നതാവണം. എഴുതാനുള്ള ബോർഡും പേനയും മുന്നിലുണ്ട്. ഒരുൾ വിളിയെന്നോണം പേനയെടുത്തു. മനസ്സ് നിർദേശിച്ചു; എഴുതാൻ ശ്രമിക്കൂ. വഴി തെളിഞ്ഞു. 2 കൈകൾ കൊണ്ട് കിടക്കയിലുള്ള പേന അമർത്തിപ്പിടിച്ചു. പല്ലുകൊണ്ട് പേനയുടെ ടോപ്പ് കടിച്ചൂരി. കടിച്ചുപിടിച്ച ടോപ്പിൽ പേനയുടെ പിൻഭാഗം ഉള്ളിൽ കയറ്റി, ഉണങ്ങിയ മരച്ചില്ല പോലെയായ രണ്ടു വിരലുകൾക്കിടയിൽ വായ കൊണ്ടു തന്നെ പേന തിരുകി. കുഞ്ഞബ്ദുല്ല ചലനശേഷിയുള്ള അവശേഷിക്കുന്ന വിരലുകൾ ചലിപ്പിച്ചു. ബോർഡിൽ ക്ലിപ് ചെയ്ത പേജിൽ ഒരക്ഷരമെഴുതാൻ 3 മണിക്കൂറോളമെടുത്തു.
ആദ്യക്ഷരം പിറന്നപ്പോൾ, ചെറുപ്പത്തിൽ സ്ലേറ്റിൽ ആദ്യമായി ഒരക്ഷരം കുറിച്ചപ്പോഴുണ്ടായ അഹ്ലാദത്തിലപ്പുറം അദ്ദേഹം അനുഭവിച്ചു. കണ്ണു നിറഞ്ഞുപോയി. പിന്നെ വാശിയോടെ എഴുതി. വീണ്ടും വീണ്ടും എഴുതി. ഒരക്ഷരമെഴുതാനുള്ള സമയം കുറച്ചുകൊണ്ടുവന്നു. പിന്നെ വാക്കായി, വാചകമായി.
എഴുത്ത് ഒരു തെറപ്പിയാണെന്നു കുഞ്ഞബ്ദുല്ല പറയുന്നു. തലച്ചോറിന്റെയും ശരീരഭാഗങ്ങളുടെയും ഏകോപനത്തിന് ഏറ്റവും മികച്ച വഴി എഴുത്താണ്.
ആദ്യ കത്ത്
െവല്ലൂർ ആശുപത്രിയിലെ തെറപ്പിസ്റ്റായ അഞ്ജു ആന്റണിക്കാണ് കുഞ്ഞബ്ദുല്ല ആദ്യ കത്തയച്ചത്. അതൊരു നന്ദിക്കുറിപ്പായിരുന്നു. ‘എന്റെ ചികിത്സകൾക്കും സർവേശ്വരനുമുള്ള നന്ദി കുറിക്കുന്നു’–അതിജീവനത്തിലെ ആദ്യവരികൾ അതായിരുന്നു. തന്റെ അതിജീവനത്തിന്റെ ആദ്യരേഖയായി കുഞ്ഞബ്ദുല്ല അതിനെ കുറിച്ചിട്ടു.
അഞ്ജുവിന്റെ മറുപടി വന്നു, ‘താങ്കളുടെ കത്ത് എത്ര തവണ വായിച്ചിട്ടും മതിവരുന്നില്ല. എന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പട്ട ഒരനുഭവമാണിത്. ഈ കത്ത് ഞാനൊരു നിധിപോലെ കാത്തു സൂക്ഷിക്കും’.
ഞാനവർക്ക് മറുപടിയെഴുതി. പിന്നെ കത്തെഴുത്തു പ്രവാഹമായിരുന്നു. ചികിത്സിച്ച ഡോക്ടർ സി.കെ.എൻ.പണിക്കർക്ക് ഞാനയച്ച കത്തു കണ്ട്് വിശ്വസിക്കാനാവാതെ നേരിൽ കാണാൻ വീട്ടിലെത്തി.
ബെഡിൽ കമിഴ്ന്നു കിടന്ന് അസാമാന്യക്ഷമയോടെ ഭംഗിയായി എഴുതി കാണിച്ചു കൊടുത്തപ്പോൾ മാത്രമാണ് സാറിനു വിശ്വാസമായത്. അദ്ദേഹം പറഞ്ഞു: കുഞ്ഞബ്ദുല്ല വൈദ്യശാസ്ത്രത്തെയും അദ്ഭുതപ്പെടുത്തുന്നു.
വെല്ലൂരിൽനിന്ന് ഡോ. ജോർജ് തര്യൻ അയച്ച മറുപടിയിൽ നിന്ന്; താങ്കൾ വരച്ച നട്ടെല്ലിന്റെ പടം സിഎംസി റീഹാബിലെ രോഗികളെയെല്ലാം കാണിച്ചു. ഒപ്പം താങ്കളുടെ കത്തും ഫോട്ടോയും.
ഒരു ക്വാഡ്രിപ്ലീജിക്കിന് എന്തെല്ലാം ചെയ്യാനാകുമെന്നും ജീവിതം ഇതോടെ തീർന്നുപോയില്ലെന്നും പലർക്കും മനസിലാക്കാൻ കഴിയുന്നു. നിങ്ങൾ ശാരീരികമായും മാനസികമായും സാമൂഹികമായും സജീവത വച്ചുപുലർത്തുന്നു എന്നത് ഞങ്ങളെ സന്തോഷിപ്പിക്കുന്നു. നിങ്ങൾ മറ്റുള്ളവർക്ക് അത്ഭുതവും പ്രോത്സാഹനവുമായി മാറും.
തുടർന്ന് അദ്ദേഹം സമാന അവസ്ഥയിലുള്ള രോഗികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും എഴുതാൻ തുടങ്ങി. കുഞ്ഞബ്ദുല്ല ഇതേക്കുറിച്ച് പറഞ്ഞത്, ഇതാശ്വാസമായത് രോഗികൾക്കോ അവരുടെ കുടുംബാംഗങ്ങൾക്കോ എന്നതിലുപരി തനിക്കു തന്നെയായിരുന്നു എന്നതാണ്. തനിക്ക് അതൊരു ചികിത്സയും ആശ്വാസവുമായി മാറുകയായിരുന്നു.
കുഞ്ഞബ്ദുല്ല ആദ്യാക്ഷരങ്ങൾ കുറിച്ച് പുതുവിദ്യാഭ്യാസം മുന്നോട്ടു കൊണ്ടു പോകുമ്പോൾ അദ്ദേഹത്തിന്റെ മക്കളും പഠിക്കുന്നുണ്ടായിരുന്നു. അവർ പഠിക്കുന്നത് നല്ലൊരു ജോലി കിട്ടാനാണെങ്കിൽ താൻ പഠിക്കുന്നത് അതിജീവനത്തിനും പ്രതീക്ഷ നഷ്ടപ്പെട്ട ജീവിതത്തിന് ചിറകു മുളയ്ക്കാനുമായിരുന്നു.
എന്നാൽ ഈ മാറ്റം തന്റെ ജീവിതത്തിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുകയായിരുന്നുവെന്നാണ് അതേക്കുറിച്ച് ഓർക്കുമ്പോൾ ഇപ്പോൾ അദ്ദേഹത്തിനു തോന്നുന്നത്. പ്രശ്നങ്ങളെ ഓരോന്നായി ആവും വിധം അതിജീവിച്ചുതുടങ്ങിയതിനൊപ്പം അത്ഭുതകരമയ നേട്ടങ്ങളുമുണ്ടായി. മക്കളുടെ പഠനം, അവർക്ക് ജോലി, മക്കളുടെ കല്യാണം, എന്റെ കച്ചവടം ...അങ്ങനെ പലതും.
കുഞ്ഞബ്ദുല്ലയുടെ യാത്ര ലോകത്തിനു മുഴുവൻ ശക്തി പകരുന്ന ഒന്നാണെന്ന അദ്ദേഹത്തിനു വന്ന മറുപടിക്കത്തുകളുടെ ചാക്കുകെട്ടുകൾ തന്നെ സാക്ഷ്യം. കുറിപ്പുകൾ ഇന്ന് വാട്സാപിലും ഫെയ്സ്‌ബുക്കിലും ഇൻസ്റ്റഗ്രാമിലുമാണ് പങ്കിടുന്നത്.
പ്രചോദനം പകരുന്ന വിഡിയോകൾക്ക് യൂട്യൂബിൽ ക്ഷാമമില്ല. പക്ഷേ സ്വജീവിതം കൊണ്ട് അതു പകരുന്ന ഒരാൾ കുഞ്ഞബ്ദുല്ലയല്ലാതെ ആര്? ആരുടെയും വിളിക്കായി എപ്പോഴും ഒരുങ്ങിയിരിക്കുകയാണ് കുഞ്ഞബ്ദുല്ലയും അദ്ദേഹത്തിന്റെ 9544022044 എന്ന ഫോൺ നമ്പറും.