എഴുപതാം കാലം; ചെണ്ട ആചാര്യൻ മട്ടന്നൂർ ശങ്കരൻകുട്ടിക്ക് സപ്തതിപ്പെരുമ
മട്ടന്നൂരിനെപ്പോലെ പുഞ്ചിരിക്കുന്ന തായമ്പക’ എന്നത്, മട്ടന്നൂർ ശങ്കരൻകുട്ടിയുടെ ഷഷ്ടിപൂർത്തി വേളയിൽ എഴുത്തുകാരൻ കെ.സി.നാരായണൻ നടത്തിയ പ്രയോഗമാണ്. ചിരിച്ചുകൊണ്ടു കൊട്ടിക്കൊട്ടി ഈ ‘കുട്ടി’ക്ക് വയസ്സ് എഴുപതായി. ഇംഗ്ലിഷ് തീയതിക്കണക്കിൽ സപ്തതി ഓഗസ്റ്റ് 22നു പിന്നിട്ടു. ചിങ്ങത്തിലെ പുണർതം നാളുകാരന് പിറന്നാൾ ഓഗസ്റ്റ് 30നേ എത്തൂ. ജീവിതയാത്രയുടെ ‘എഴുപതാം കാല’ത്തിലിരുന്ന് മട്ടന്നൂർ മനസ്സു തുറക്കുന്നു.
മട്ടന്നൂരിനെപ്പോലെ പുഞ്ചിരിക്കുന്ന തായമ്പക’ എന്നത്, മട്ടന്നൂർ ശങ്കരൻകുട്ടിയുടെ ഷഷ്ടിപൂർത്തി വേളയിൽ എഴുത്തുകാരൻ കെ.സി.നാരായണൻ നടത്തിയ പ്രയോഗമാണ്. ചിരിച്ചുകൊണ്ടു കൊട്ടിക്കൊട്ടി ഈ ‘കുട്ടി’ക്ക് വയസ്സ് എഴുപതായി. ഇംഗ്ലിഷ് തീയതിക്കണക്കിൽ സപ്തതി ഓഗസ്റ്റ് 22നു പിന്നിട്ടു. ചിങ്ങത്തിലെ പുണർതം നാളുകാരന് പിറന്നാൾ ഓഗസ്റ്റ് 30നേ എത്തൂ. ജീവിതയാത്രയുടെ ‘എഴുപതാം കാല’ത്തിലിരുന്ന് മട്ടന്നൂർ മനസ്സു തുറക്കുന്നു.
മട്ടന്നൂരിനെപ്പോലെ പുഞ്ചിരിക്കുന്ന തായമ്പക’ എന്നത്, മട്ടന്നൂർ ശങ്കരൻകുട്ടിയുടെ ഷഷ്ടിപൂർത്തി വേളയിൽ എഴുത്തുകാരൻ കെ.സി.നാരായണൻ നടത്തിയ പ്രയോഗമാണ്. ചിരിച്ചുകൊണ്ടു കൊട്ടിക്കൊട്ടി ഈ ‘കുട്ടി’ക്ക് വയസ്സ് എഴുപതായി. ഇംഗ്ലിഷ് തീയതിക്കണക്കിൽ സപ്തതി ഓഗസ്റ്റ് 22നു പിന്നിട്ടു. ചിങ്ങത്തിലെ പുണർതം നാളുകാരന് പിറന്നാൾ ഓഗസ്റ്റ് 30നേ എത്തൂ. ജീവിതയാത്രയുടെ ‘എഴുപതാം കാല’ത്തിലിരുന്ന് മട്ടന്നൂർ മനസ്സു തുറക്കുന്നു.
മട്ടന്നൂരിനെപ്പോലെ പുഞ്ചിരിക്കുന്ന തായമ്പക’ എന്നത്, മട്ടന്നൂർ ശങ്കരൻകുട്ടിയുടെ ഷഷ്ടിപൂർത്തി വേളയിൽ എഴുത്തുകാരൻ കെ.സി.നാരായണൻ നടത്തിയ പ്രയോഗമാണ്. ചിരിച്ചുകൊണ്ടു കൊട്ടിക്കൊട്ടി ഈ ‘കുട്ടി’ക്ക് വയസ്സ് എഴുപതായി. ഇംഗ്ലിഷ് തീയതിക്കണക്കിൽ സപ്തതി ഓഗസ്റ്റ് 22നു പിന്നിട്ടു. ചിങ്ങത്തിലെ പുണർതം നാളുകാരന് പിറന്നാൾ ഓഗസ്റ്റ് 30നേ എത്തൂ. ജീവിതയാത്രയുടെ ‘എഴുപതാം കാല’ത്തിലിരുന്ന് മട്ടന്നൂർ മനസ്സു തുറക്കുന്നു.
Qമട്ടന്നൂർ ഇപ്പോൾ പണ്ടത്തെപ്പോലെ ധാരാളം കൊട്ടുന്നില്ലെന്ന നിരാശ ആസ്വാദകർക്കുണ്ട്...
A ഇതുവരെ കൊണ്ടുനടന്നത് കൃത്യമായി നടത്തി എന്നൊരു തോന്നലുണ്ട്. ജീവിതം സന്തോഷകരം. വളരെ സ്നേഹിക്കുന്നവരുടെ പരിപാടിക്കു മാത്രമേ ഇപ്പോൾ പോകുന്നുള്ളൂ. ഒറ്റയ്ക്കു തായമ്പക ഇല്ലെന്നുതന്നെ പറയാം. സമ്പാദിക്കണമെന്ന തോന്നലേ ഇപ്പോഴില്ല. ഈഫൽ ടവർ പണംകൊടുത്തു വാങ്ങണമെന്ന മോഹമൊന്നും പണ്ടേയില്ല! (കൊട്ടുമ്പോഴുള്ളതിനേക്കാൾ വലിയൊരു ചിരി).
Q പഴയ കണക്കിൽ, എഴുപതൊക്കെയാവുമ്പോൾ വാദ്യക്കാരൻ നിറഞ്ഞാടേണ്ട പ്രായമാണ്. വളരെ നേരത്തേ അംഗീകരിക്കപ്പെട്ടതുകൊണ്ടാണോ മട്ടന്നൂരിന് ഈ റിട്ടയർമെന്റ് മാനസികാവസ്ഥ?
Aഎട്ടാം വയസ്സിൽ കൊട്ടുതുടങ്ങിയതാണ്. പതിനെട്ടു വയസ്സിനു മുൻപേ കൊട്ടിന്റെ ഗോദയിൽ സജീവമായി. മുപ്പതു പിന്നിട്ടപ്പോഴേ, തൃശൂർ പൂരത്തിൽ തിരുവമ്പാടി വിഭാഗത്തിന്റെ മേളപ്രമാണിയാകാൻ അവസരം വന്നതാണ്. സാഹചര്യങ്ങൾകൊണ്ട് അതു പിന്നെയും നീണ്ടുപോയി എന്നേയുള്ളൂ.
ഇനിയുള്ള കാലം ഇതുപോലെയൊക്കെ സ്നേഹവും ബഹുമാനവും വിശ്വാസവുമൊക്കെ ഉദ്ദേശിച്ചതുപോലെ നടക്കുമോയെന്നു സംശയമുണ്ട്. സത്യസന്ധമല്ലാത്തൊരു കൊണ്ടുനടപ്പ് വേണ്ടിവരുമോ എന്ന് തോന്നിത്തുടങ്ങിയിരിക്കുന്നു.
Q പല്ലാവൂർ സഹോദരന്മാരും (അപ്പുമാരാർ, കുഞ്ഞുകുട്ടൻ മാരാർ, മണിയൻ മാരാർ) ആലിപ്പറമ്പിലും (ശിവരാമപ്പൊതുവാൾ) തൃത്താലയും (കേശവപ്പൊതുവാൾ) ഒക്കെ അടക്കിവാഴുന്ന കാലത്താണ് വടക്കൻ മലബാറിൽനിന്നൊരു ‘പയ്യൻ’ വന്ന് ചെണ്ടയുടെ മട്ട് മാറ്റിയെഴുതിയത്. അന്ന് അത് എങ്ങനെ സാധിച്ചു എന്ന് തിരിഞ്ഞുനോക്കാറുണ്ടോ?
Aഇവരൊന്നും എന്നെ നേരിട്ടു പഠിപ്പിച്ചിട്ടില്ല. പക്ഷേ, ഇവരിൽനിന്നൊക്കെ ഞാൻ ധാരാളം പഠിച്ചിട്ടുണ്ട്. ആ വഴികൾ പിന്തുടരാൻ ഞാൻ വല്ലാതെ പണിയെടുത്തിട്ടുണ്ട്. അവരുടെയൊക്കെ കൂടെ പ്രവൃത്തി ചെയ്യാനുണ്ടായ ഭാഗ്യം ചെറുതല്ല. അന്നൊക്കെ വടക്കേ മലബാറുകാർ കൊട്ടിൽ തീരെ അംഗീകരിക്കപ്പെട്ടിരുന്നില്ല. ഞാനൊരു വള്ളുവനാട്ടുകാരനോ തൃശൂരുകാരനോ ആയിരുന്നെങ്കിൽ ഇത്ര കഷ്ടപ്പെടേണ്ടി വരുമായിരുന്നില്ല എന്നു തോന്നാറുണ്ട്.
Qകൊട്ടിൽ വെട്ടിത്തെളിച്ച ഈ വഴി, ചെണ്ടയിലെ ആദ്യ പത്മശ്രീയിലാണല്ലോ ചെന്നുനിന്നത്! ഈ യാത്രയിൽ ദുർഘടമേറിയ സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ടാവാമല്ലോ?
Aനമ്മൾ കൊണ്ടുനടക്കുന്ന രീതി സത്യമാണെന്ന് ഉറച്ച ബോധവും ബോധ്യവുമുള്ളതുകൊണ്ട് ഒരിക്കലും പതർച്ച ഉണ്ടായിട്ടില്ല. കൊട്ടിലിത്തിരി ചിട്ട കൂടുതലായതിനാൽ ഞാൻ ഒരു പ്രതിഭയേ അല്ല എന്നു പരിഹസിച്ചവരുണ്ട്. മഹാപണ്ഡിതനായിരുന്ന പൂമുള്ളി ആറാം തമ്പുരാൻപോലും ‘കൊട്ട്ണത് എന്താന്നു നിശ്ചല്യാത്ത’ ആളായി എന്നെ വിമർശിച്ചിട്ടുണ്ട്. ‘എനിക്കു നല്ല ബോധ്യമുള്ളതേ ഞാൻ കൊട്ടിയിട്ടുള്ളൂ, അതിൽ എനിക്കു സമ്പൂർണ ആത്മവിശ്വാസവുമുണ്ട്’ എന്ന് വളരെ വിനയപൂർവംതന്നെ ഞാനതിനു മറുപടി കൊടുത്തിട്ടുമുണ്ട്.
Qപാരമ്പര്യം തെറ്റിച്ച വഴി മട്ടന്നൂർ സ്വീകരിച്ചു എന്നും പറഞ്ഞവരുണ്ട്...
Aമട്ടന്നൂർ ശങ്കരൻകുട്ടി ചെയ്യുന്നതൊന്നും ശരിയല്ല എന്നും ഇയാളെ ഇനി ഒരമ്പലത്തിലും കയറ്റരുത് എന്നുമൊക്കെ പറഞ്ഞിട്ടുണ്ടല്ലോ. ഈ പറയുന്നവരൊക്കെ നേരിട്ടു വന്നു സംസാരിച്ചാൽ ഉത്തരം പറയാം. നമ്മളെ കൊണ്ടുനടക്കുന്നത് ആസ്വാദകരാണ്. ആർക്കും കൈപിടിച്ചു കൊട്ടിക്കാനൊന്നും പറ്റില്ലല്ലോ. അതു ചെയ്യേണ്ടത് ഞാൻ തന്നെയല്ലേ? ഈ കുറ്റം പറയുന്നവർക്ക് അതു ചെയ്തുതരാൻ പറ്റുമോ?
Qകൊട്ടുകാർക്കു നല്ല പ്രതിഫലം വാങ്ങിക്കൊടുക്കാൻ മട്ടന്നൂർ കാണിച്ച വാശി ഇന്നിപ്പോൾ നാട്ടുനടപ്പായി...
Aമട്ടന്നൂരിനെ വിളിച്ചാൽ കാശു കൂടുമെന്ന കുറ്റം പറച്ചിൽ ഒരു പ്രശംസയായാണു ഞാൻ കാണുന്നത്. ഞാൻ കൊണ്ടുനടക്കുന്ന ഉപകരണം, വ്യക്തികൾ, വേഷം, പെരുമാറ്റം ഇതിനൊക്കെക്കൂടിയുള്ളതാണ് എന്റെ പ്രതിഫലം. ‘ശങ്കരേട്ടനുള്ളതുകൊണ്ട് നമുക്കൊരു വില കിട്ടി’ എന്ന് കലാകാരൻമാർ പറയുന്നതു കേൾക്കുമ്പോൾ മനസ്സു നിറയാറുണ്ട്.
Qമട്ടന്നൂരും മക്കളും ചേർന്ന് ത്രിബിൾ തായമ്പക തുടങ്ങിയപ്പോൾ, ഒരച്ഛനും മക്കളും ചേർന്നുള്ള ആദ്യ തായമ്പക സംഘം എന്ന ചരിത്രവും പിറന്നു...
Aഞാനും മക്കളും ഒന്നിച്ചു കൊട്ടാൻ തുടങ്ങിയിട്ട് ഇരുപത്തഞ്ചു കൊല്ലമാവുന്നു. മക്കളെ വളർത്താൻ മട്ടന്നൂർ മറ്റുള്ളവരെ പിന്തള്ളി എന്ന ആക്ഷേപം ഇതിന്റെ പേരിൽ കേൾക്കേണ്ടിവന്നു.
എന്റെ മക്കളെ ഞാനല്ലാതെ വേറെ ആരാ സംരക്ഷിക്കുക? ഡോക്ടറും എൻജിനീയറും പിൻഗാമികളെ കൊണ്ടുവരുമ്പോൾ തെറ്റല്ല, വാദ്യക്കാരന് അങ്ങനെ പറ്റില്ല എന്നു പറയുന്നതിൽ അർഥമുണ്ടോ?
Q മക്കൾ മട്ടന്നൂർ ശ്രീകാന്തും മട്ടന്നൂർ ശ്രീരാജും ഇപ്പോൾ അച്ഛന്റെ തണലിൽനിന്നു മാറി സ്ഥാനം നേടിക്കഴിഞ്ഞു. മൂന്നാം തലമുറയിലും കൊട്ടുകൾ കേട്ടുതുടങ്ങി. ആകെക്കൂടി തറവാട്ടിലിപ്പോൾ വലിയൊരു ‘വാദ്യസംഘം’ തന്നെയായി അല്ലേ?
Aഏഴാം വയസ്സിൽ അച്ഛൻ കണ്ടോത്ത് കുഞ്ഞിക്കൃഷ്ണമാരാരാണ് എന്നെ കൊട്ടുപഠിപ്പിച്ചു തുടങ്ങിയത്. അനിയൻ മട്ടന്നൂർ ശിവരാമനും സ്ഥിരം കൊട്ടുകാരനായി. മറ്റൊരു അനിയൻ മുരളിയും കൊട്ടും. ശിവരാമന്റെ മകൻ ശ്രീനാഥ്, ശ്രീകാന്തിന്റെ മക്കൾ ശ്രീറാമും ശ്രീരംഗും, ശ്രീരാജിന്റെ മക്കൾ ശ്രീരഞ്ജിനിയും ശ്രീശങ്കറുമൊക്കെ കൊട്ടിപ്പഠിച്ചു.
പാട്ടിലാണ് പ്രിയമെങ്കിലും മകൾ ശരണ്യയും ചെറുപ്പത്തിൽ കൊട്ടുമായിരുന്നു. മരുമകൻ നീർവേലി പത്മകുമാറും (നീർവേലി പപ്പൻ) നല്ല വാദ്യക്കാരനാണ്. ഇവരുടെ രണ്ടര വയസ്സുകാരൻ മകൻ ജഗന്നാഥന് ഇപ്പോഴേ താളം നല്ലോണമുണ്ട്.
Qകൊട്ടാൻ തുടങ്ങുമ്പോൾ മാമ്പയിൽ പുത്തൻ വീട്ടിൽ ശങ്കരമാരാർ ആയിരുന്നയാളെ മട്ടന്നൂർ ശങ്കരൻകുട്ടിയാക്കിയത് ആരാണ്?
Aപട്ടരാത്ത് ശങ്കരമാരാരായിരുന്നു എന്റെ ഇടയ്ക്ക ഗുരു. ‘ങ്ക’ എന്ന അക്ഷരം വഴങ്ങില്ലായിരുന്ന അദ്ദേഹം ആദ്യം മുതലേ ‘ചക്കരക്കുട്ടീ’ എന്നേ വിളിക്കൂ. എന്നെ തൃശൂർ തിരുവമ്പാടി ശ്രീകൃഷ്ണക്ഷേത്രത്തിലെ അടിയന്തരക്കാരനാക്കിയത് പട്ടരാത്ത് ആശാനാണ്. എല്ലാവരോടും ‘ചക്കരക്കുട്ടി’ എന്നേ പരിചയപ്പെടുത്തൂ. അങ്ങനെ പറഞ്ഞുപറഞ്ഞ് ആസ്വാദകരും എന്നെ ‘ശങ്കരൻകുട്ടി’ എന്നു വിളിച്ചുതുടങ്ങി.
Qതകഴി, വയലാർ, അഴീക്കോട്, കാവാലം... ഇതുപോലെ ദേശപ്പേരുതന്നെ വിളിപ്പേരായി മാറിയ മട്ടന്നൂർ പക്ഷേ, മട്ടന്നൂരിനേക്കാൾ കൂടുതൽക്കാലം ജീവിച്ചത് വെള്ളിനേഴിയിലാണല്ലോ?
Aപന്ത്രണ്ടാം വയസ്സിൽ പാലക്കാട്ടെ പേരൂർ ഗാന്ധിസേവാസദനത്തിൽ കഥകളിക്കൊട്ടു പഠിക്കാൻ പോയപ്പോൾ തുടങ്ങിയതാണ് മട്ടന്നൂരിൽനിന്നുള്ള ദേശാടനം. പഠിത്തം കഴിഞ്ഞപ്പോൾ കുറേക്കാലം തിരുവമ്പാടിക്കാരനായി.
1990ൽ വെള്ളിനേഴി ഗവ. ഹൈസ്കൂളിൽ ചെണ്ട അധ്യാപകനായപ്പോഴാണ് ആ നാട്ടുകാരനാവുന്നത്. വെള്ളിനേഴിയിൽ ചെന്ന് ആദ്യത്തെ കൊല്ലം ഒളപ്പമണ്ണ മനയ്ക്കലെ താലപ്പൊലിക്കു കൊട്ടിക്കഴിഞ്ഞപ്പോൾ അവർ പ്രഖ്യാപിച്ചു: ‘മട്ടന്നൂർ ശങ്കരൻകുട്ടി ഒളപ്പമണ്ണ മനയുടെ ദത്തുപുത്രനാണ്’! പിന്നീട് എനിക്കു പത്മശ്രീ കിട്ടിയപ്പോൾ, ഞാൻ താമസിച്ചിരുന്നതിന് അടുത്തുള്ള ബസ് സ്റ്റോപ്പ് ‘മട്ടന്നൂർപ്പടി’യായി.
19 കൊല്ലം സ്കൂളിൽ പഠിപ്പിച്ചുകഴിഞ്ഞിട്ടും വെള്ളിനേഴിയിൽ തുടർന്നു. കുറെ കഴിഞ്ഞപ്പോൾ വീടൊക്കെ വിറ്റ് ഭാര്യയുടെ നാടായ താനൂരിൽ താമസമായി. പക്ഷേ, വെള്ളിനേഴിക്കാർ സ്നേഹംകൊണ്ട് വീണ്ടും പിടിമുറുക്കി. കോവിഡ് കാലത്ത് ഒരു വാടകവീടെടുക്കാൻ വെള്ളിനേഴിയിൽ വന്ന ഞാൻ ആ വീട് വിലയ്ക്കു വാങ്ങി ഇപ്പോൾ വീണ്ടും വെള്ളിനേഴിക്കാരനായി. വെള്ളിനേഴിയുടെ സ്നേഹത്തിൽനിന്ന് എനിക്കു കുതറിപ്പോകാൻ കഴിയില്ല.
Qഅറുപതു കൊല്ലമായി ലോകമാകെയുള്ള ആസ്വാദകർ പകരുന്ന സ്നേഹമോ?
Aഓർക്കുമ്പോൾ ഒരുപാടു നിർണായക വഴിത്തിരിവുകളുണ്ട്. മട്ടന്നൂർ മഹാദേവ ക്ഷേത്രത്തിലെ അടിയന്തരക്കൊട്ട്, സദനത്തിലെ പഠനം, മകൻ പല്ലാവൂർ അപ്പുമാരാമാർക്കും അപ്പുറം പട്ടരാത്ത് ആശാൻ പകർന്ന വാത്സല്യം, ആശാനൊപ്പം ചേലക്കര വെള്ളാനല്ലൂർ അഷ്ടമിക്ക് ജീവിതത്തിൽ ആദ്യത്തെ മേളം, ആലിപ്പറമ്പിൽ ശിവരാമപ്പൊതുവാൾക്കൊപ്പം 20 കൊല്ലത്തോളം ഡബിൾ കൊട്ടിയത്, തൃത്താല കേശവേട്ടനോടൊപ്പമുള്ള വാദ്യസഞ്ചാരങ്ങൾ, 1979ൽ പോളണ്ടിലേക്ക് ആദ്യ വിദേശയാത്ര, പിന്നീടുള്ള അസംഖ്യം വിദേശസഞ്ചാരങ്ങൾ, ഫ്യൂഷനുകൾ...
Qഒന്നിനോടും ചേരില്ലെന്നു ചീത്തപ്പേരുള്ള ചെണ്ടയെ എല്ലാ ഉപകരണങ്ങളുമായും ചേർത്തുവച്ച ഫ്യൂഷൻ പരീക്ഷണങ്ങൾ എടുത്തുപറയേണ്ടതാണ്...
Aതകിൽ വാദകൻ ആലപ്പുഴ കരുണാമൂർത്തിയാണ് ആദ്യം അതിന് എനിക്കു ധൈര്യം തന്നത്. അപ്പോഴും എനിക്കു വലിയ പ്രതീക്ഷയുണ്ടായിരുന്നില്ല. കുറച്ചു കാലം മുൻപ് കരുണാമൂർത്തി ഓർമയായി. അതുപോലൊരു വേദനയാണ്, ഒരുപാടു ഫ്യൂഷൻ വേദികളിൽ ഒപ്പമുണ്ടായിരുന്ന ബാലഭാസ്കറിനെ നഷ്ടപ്പെട്ടത്. ഉമയാൾപുരം ശിവരാമൻ, സാക്കിർ ഹുസൈൻ, ശിവമണി, സ്റ്റീഫൻ ദേവസ്സി, ഉള്ള്യേരി പ്രകാശ്... ഈ പ്രതിഭകളുടെയെല്ലാം കൂട്ടത്തിൽ എന്റെ ചെണ്ടയെ ചേർത്തുനിർത്താൻ സാധിച്ചത് മഹാഭാഗ്യമാണ്.
Qചെണ്ടയുടെ പുതിയ കാലം?
Aനമ്മൾ മനസ്സിൽ ആഗ്രഹിക്കുന്നതിലപ്പുറം നിർവചിക്കുന്ന കലാകാരൻമാരാണ് ഇപ്പോഴുള്ളത്. കാടുകയറിപ്പോകുന്നവരുണ്ടാകാം. പക്ഷേ, കാട്ടിലാണെങ്കിലും അതു വെട്ടിത്തെളിച്ച് കയറുക എളുപ്പമല്ലല്ലോ. ചെണ്ടയെ ഏറ്റെടുക്കാൻ ധാരാളം പെൺകുട്ടികൾ മുന്നോട്ടുവരുന്നതും സന്തോഷകരം.
Qകേരള സംഗീത, നാടക അക്കാദമി ചെയർമാൻ സ്ഥാനവും സ്വന്തം കലയും തമ്മിൽ ഇടയാറുണ്ടോ?
Aകലാകാരൻമാരെ സഹായിക്കുക എന്നതാണ് അക്കാദമിയുടെ പരമമായ ലക്ഷ്യം. അതുകൊണ്ടുതന്നെ, ഒരു കലാകാരനായ എനിക്ക് അതിന്റെ അധ്യക്ഷനായിരിക്കാൻ ഒരു ബുദ്ധിമുട്ടും തോന്നിയിട്ടില്ല. ഞങ്ങളൊരു കുടുംബംപോലെ സ്നേഹത്തോടെയാണ് അക്കാദമി പ്രവർത്തിച്ചുവരുന്നത്. അത് എനിക്ക് വലിയൊരു സന്തോഷമായാണ് അനുഭവപ്പെടാറുള്ളത്.
Q ചെണ്ടയിലെ 25 വർഷവും ഷഷ്ടിപൂർത്തിയും വലിയ ഉത്സവമാക്കിയ വെള്ളിനേഴിക്കാർ സപ്തതി ആഘോഷത്തിനും ഒരുങ്ങിയിട്ടുണ്ടാവുമല്ലോ?
Aഒരുപാടു പേർ ആഘോഷിക്കാൻ നിർബന്ധിച്ചു. പക്ഷേ, വലിയ ആഘോഷങ്ങൾക്ക് ഇപ്പോൾ മനസ്സില്ല. അമ്മ തിരികൊളുത്തുന്ന ചെറിയൊരു ചടങ്ങ് 30നു വെള്ളിനേഴിയിലെ വീട്ടിലുണ്ടാകും. അത്രയേയുള്ളൂ. പറഞ്ഞില്ലേ, വലിയ മോഹങ്ങളൊന്നും ഇപ്പോഴില്ല.
Q തൃശൂർ പൂരത്തിൽനിന്നു മട്ടന്നൂർ പുറത്തുപോയത് ആസ്വാദകർക്ക് ഇപ്പോഴുമൊരു നഷ്ടമാണ്...
A36 കൊല്ലം തിരുവമ്പാടി വിഭാഗത്തിനുവേണ്ടി കൊട്ടി. അതിൽ ആറു കൊല്ലം പ്രമാണിയായി. എന്റെ ഇഷ്ടത്തിനു ചേരാത്ത പരിഷ്കാരങ്ങൾ കൊട്ടുസംഘത്തിൽ വേണമെന്നു നിർബന്ധം വന്നപ്പോൾ മാറിയതാണ്. എങ്കിലും, മട്ടന്നൂർ മഹാദേവൻ കഴിഞ്ഞാൽ എനിക്ക് എല്ലാം തിരുവമ്പാടി കൃഷ്ണനാണ്.