18 ഏപ്രിൽ 2002 ടി.ജെ. ബിജോയി തടത്തിലാനിക്കൽ ഇരുമാപ്ര, മൂന്നിലവ് കോട്ടയം (മതികെട്ടാൻ ഭൂമി കയ്യേറ്റക്കേസിലെ 11ാം പ്രതി)

18 ഏപ്രിൽ 2002 ടി.ജെ. ബിജോയി തടത്തിലാനിക്കൽ ഇരുമാപ്ര, മൂന്നിലവ് കോട്ടയം (മതികെട്ടാൻ ഭൂമി കയ്യേറ്റക്കേസിലെ 11ാം പ്രതി)

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

18 ഏപ്രിൽ 2002 ടി.ജെ. ബിജോയി തടത്തിലാനിക്കൽ ഇരുമാപ്ര, മൂന്നിലവ് കോട്ടയം (മതികെട്ടാൻ ഭൂമി കയ്യേറ്റക്കേസിലെ 11ാം പ്രതി)

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

18 ഏപ്രിൽ 2002 

ടി.ജെ. ബിജോയി

ADVERTISEMENT

തടത്തിലാനിക്കൽ

ഇരുമാപ്ര, മൂന്നിലവ്

കോട്ടയം

(മതികെട്ടാൻ ഭൂമി കയ്യേറ്റക്കേസിലെ 11ാം പ്രതി)

ADVERTISEMENT

മതികെട്ടാനിൽ ഭൂമികയ്യേറ്റം ആരോപിച്ച് മേലുകാവ് സ്വദേശി ടി.ജെ. ബിജോയി, അദ്ദേഹത്തിന്റെ സഹോദരനും ഇടുക്കി കലക്ടറുമായിരുന്ന ടി.ജെ.മാത്യു, സർക്കാർ ഉദ്യോഗസ്ഥർ എന്നിവരടക്കം 16 പേർക്കെതിരെ സർക്കാർ അന്വേഷണം പ്രഖ്യാപിക്കുന്നു. ടി.ജെ.ബിജോയി അന്ന് ആദിവാസി ഗോത്ര മഹാസഭ സംഘടനാ നേതാവ്.

26 ഫെബ്രുവരി 2024

റവ.ടി.ജെ. ബിജോയി

വികാരി

ADVERTISEMENT

സെന്റ്.ലൂക്സ് ചർച്ച്

കുഴിയനാൽ, മുട്ടം, ഇടുക്കി

(സിഎസ്എ ഇൗസ്റ്റ് കേരള മഹാഇടവക വൈദിക സെക്രട്ടറി.)

മതികെട്ടാൻ ഭൂമി കയ്യേറ്റ കേസിൽ നിന്നും മൂവാറ്റുപുഴ വിജിലൻസ് സ്പെഷൽ കോടതി എല്ലാവരെയും വെറുതേ വിട്ടു. 2002ൽ കേരള വനം മന്ത്രി ആയിരുന്ന കെ.സുധാകരൻ ആണ് ഇവർ മതികെട്ടാനിൽ 3000 ഏക്കർ ഭൂമി കയ്യേറി എന്ന് ആരോപിച്ചത്. അന്നും ഇന്നും ബിജോയിക്കുള്ളത് ‘0’ സെന്റ് ഭൂമി. പക്ഷേ, നീണ്ട 22 വർഷങ്ങൾ ബിജോയി ജീവിച്ചത് കയ്യേറ്റക്കാരൻ എന്നു പേരുമായാണ്. ഇതിനിടയാക്കിയത്, ആദിവാസികൾക്കു കൃഷി ചെയ്തു ജീവിക്കാനുള്ള ഭൂസമരത്തിൽ സി.കെ.ജാനുവിനും എം.ഗീതാനന്ദനും ഒപ്പം അണി ചേർന്നതാണ്. 

ടി.ജെ.ബിജോയിയിൽ നിന്നും റവ.ടി.ജെ.ബിജോയിലേയ്ക്കുള്ള ദൂരം വലുതാണ്. അതിശക്തമായ തിരയോടു കൂടെ കരയോടു ചേർന്നിരുന്ന കടൽ പെട്ടെന്ന് ഉൾവലിഞ്ഞ ശേഷം അതിശാന്തതയോടെ കരയിലെത്തും പോലെ...

വായനയിൽ വിളഞ്ഞ കാലം 

ചുമട്ടുതൊഴിലാളി ആയ ടി.ഡി. ജോസഫ് ജീവിത പ്രാരബ്ധങ്ങൾക്കിടയിലും പതിനൊന്നു മക്കളോടും നിർബന്ധമായി പറഞ്ഞിരുന്നത് ഒറ്റ കാര്യമായിരുന്നു, ദിവസവും പത്രം  വായിക്കുക. ആ വായനയിൽ നിന്നാണ് ബിജോയിയുടെ യാത്ര തുടങ്ങുന്നത്. അടിയന്തരാവസ്ഥക്കാലത്തിനു ശേഷം 1977ൽ മൂന്നിലവ് സെന്റ്.പോൾസ് എച്ച്എസിലെ പഠനകാലത്ത്, ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് കേരള വിദ്യാർഥി ജനത (ജനതാ പാർട്ടിയുടെ വിദ്യാർഥി സംഘടന) എന്ന വിദ്യാർഥി പ്രസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങുന്നത്. പിന്നെ ബാക്കി സ്കൂൾ പഠനകാലത്തും അരുവിത്തുറ സെന്റ്.ജോർജ് കോളജ് പഠനകാലത്തും വിദ്യാർഥി രാഷ്ട്രീയത്തിൽ സജീവം. അതേ സമയത്തു തന്നെ സഭാ പ്രവർത്തനങ്ങളിലും ഇടപെട്ടു. 

1989ൽ ഇടമലക്കുടിയിൽ പനി ബാധിച്ച് 12 കുട്ടികൾ മരിച്ചു എന്ന വാർത്ത അറിഞ്ഞ് കോട്ടയം മെഡിക്കൽ കോളജിലെ ഡോ.തോമസ് പി.ജോൺ, ഹെൻറി ബേക്കർ കോളജ് പ്രിൻസിപ്പൽ റവ.പി.വി.ജോസഫ്, എഴുത്തുകാരൻ ജോസ് പീറ്റർ, ജോബ് ജോസഫ് എന്നീ സിഎസ്െഎ യൂത്ത് മൂവ്മെന്റ് പ്രവർത്തകർക്കൊപ്പം മരുന്നും വസ്ത്രങ്ങളുമായി അവിടേക്കു പോയി. പെട്ടിമുടിയിൽ നിന്നും 25 കിലോമീറ്റർ നടന്നായിരുന്നു സ്ഥലത്തെത്തിയത്.  ആദിവാസി സമൂഹങ്ങളിലേക്കിറങ്ങിയുള്ള പ്രവർത്തനം 1993 വരെ തുടർന്നു. ആദിവാസി– ഗോത്ര സമൂഹങ്ങൾക്കു നേരെയുള്ള പീഡനങ്ങളും കയ്യേറ്റവും കണ്ടറിഞ്ഞ്, നക്സലൈറ്റായ കെ.എം. സലിംകുമാറിനൊപ്പം ‘ആദിവാസി ഏകോപന സമിതി’ എന്ന സംഘടന ആരംഭിക്കാനുള്ള പ്രവർത്തനങ്ങളിൽ പങ്കു ചേർന്നെങ്കിലും കാര്യങ്ങൾ മുന്നോട്ടുപോയില്ല. പിന്നീട് ദലിതരെ കൂടെ ഉൾപ്പെടുത്തി ദലിത് െഎക്യസമിതി രൂപീകരിച്ചപ്പോൾ ബിജോയിയുടെ പ്രവർത്തനം അങ്ങോട്ടു മാറി.

സമരത്തിൽ അലിഞ്ഞ കാലം  

ആദിവാസികൾക്കു ഭൂമി നൽകണം എന്ന ആവശ്യവുമായി സി.കെ.ജാനു കാസർകോ‍ഡുനിന്ന് തിരുവനന്തപുരത്തേക്കു ജാഥ നടത്തുന്നത് ഇക്കാലത്താണ്.  ആ മുന്നേറ്റത്തിലേക്കു എം.ഗീതാനന്ദൻ എത്തി. മാട്ടുപ്പെട്ടി കുണ്ടള ആദിവാസി കോളനി എന്ന പ്രോജക്ട് ഭൂമിയിൽ ഒരു ദിവസം സ്വകാര്യ കോളജിന്റെ ഭൂമി എന്ന ബോർഡ് വച്ചതുമായി ബന്ധപ്പെട്ട് ആരംഭിച്ച വലിയ സമര മേഖലയിലെ പ്രവർത്തനം ബിജോയിയെ സഭയിലും നാട്ടിലും വീട്ടിലും ഒരു ‘നക്സലൈറ്റ്’ ആക്കി മാറ്റിയിരുന്നു.  ബിജോയിയെ സിഎസ്െഎ സഭാ നേതൃത്വം  സഭാ പ്രവർത്തനങ്ങളിൽ നിന്നും വിലക്കി. 2000ൽ തൊടുപുഴയിലും 2001ൽ ആദിവാസികൾക്കു ഭൂമിക്കായുള്ള ‘കുടിൽ കെട്ടു സമര’ത്തിലേക്കും പ്രതിഷേധം വ്യാപിച്ചപ്പോൾ ബിജോയി അണിയറയിൽ ഉണ്ടായിരുന്നു.  48 ദിവസത്തിനു ശേഷമാണ് തിരുവനന്തപുരത്തെ കുടിൽ കെട്ടു സമരം അവസാനിച്ചത്. 5 ഏക്കർ ഭൂമി വീതം ആദിവാസികൾക്കു നൽകാനായിരുന്നു തീരുമാനം.  അതിനിടെ ആദിവാസി ഗോത്ര മഹാ സഭയും രൂപീകൃതമായി. 

കലക്ടർമാരുടെ നേതൃത്വത്തിൽ മാങ്കുളം, മതികെട്ടാൻ, കുണ്ടള, വാഗമൺ തുടങ്ങിയ സ്ഥലങ്ങളിൽ ഭൂമി കണ്ടെത്തി നൽകാനുള്ള നീക്കം ആരംഭിച്ചു. ബിജോയിയുടെ സഹോദരനും ഇടുക്കി കലക്ടറുമായിരുന്ന ടി.ജെ.മാത്യു ഭൂമി ഏറ്റെടുക്കലും കൈമാറലും വളരെ വേഗത്തിലാക്കാൻ മുൻപിൽ നിന്നു. മതികെട്ടാനിൽ 2000 ഏക്കർ ഭൂമി കയ്യേറിയ നിലയിലായിരുന്നു. അവിടെ ആദിവാസി ഗോത്ര സഭയുടെ നേതൃത്വത്തിൽ സ്ഥലം ഏറ്റെടുക്കൽ സമരം നടത്തി. പൂപ്പാറയിൽ ആദിവാസികൾക്ക് 1 ഏക്കർ ഭൂമി വീതം നൽകുന്ന ചടങ്ങിൽ പങ്കെടുത്ത ശേഷം വനം മന്ത്രി കെ.സുധാകരൻ മതികെട്ടാനിലെ കയ്യേറ്റം കാണാനായാണ് പോയത്. സമ്മേളനത്തിൽ പങ്കെടുത്ത ശേഷം ബിജോയി വീട്ടിലേക്കും പോയി. ഇടുക്കി കലക്ടർ ടി.ജെ.മാത്യുവിന്റെ ബന്ധുക്കളും നാട്ടുകാരും ചേർന്നു മതികെട്ടാനിലെ ചോലവന പ്രദേശം കയ്യേറി എന്നാണ് മന്ത്രി സന്ദർശനത്തിനു ശേഷം ആരോപിച്ചത്. തുടർന്നു കലക്ടർ സസ്പെൻഷനിലായി, അന്വേഷണം പ്രഖ്യാപിക്കപ്പെട്ടു. ബിജോയി ഉൾപ്പെടെയുള്ളവർ  പ്രതികളുമായി.

ദൈവവഴിയിലേക്കു തിരിഞ്ഞ കാലം

ആദിവാസി ഭൂമിയുമായി ബന്ധപ്പെട്ട് മുത്തങ്ങ ഉൾപ്പെടെ പിന്നീട് പല പ്രക്ഷോഭങ്ങൾ ഉണ്ടായെങ്കിലും പലതിൽ നിന്നും ബിജോയിക്ക് വിട്ടു നിൽക്കേണ്ടി വന്നു. കൂടുതൽ ‘പ്രശ്നങ്ങളിൽ’ ചാടാതിരിക്കാൻ വീട്ടുകാരും ബിജോയിയെ പുറത്തിറക്കാതെ ആക്കി. രോഗബാധിതയായ അമ്മയെ പരിചരിച്ചു വീട്ടിൽ നിൽക്കുന്ന സമയത്താണ് സഭാ പ്രവർത്തനങ്ങളിലേക്കു തിരിച്ചു പോകണം എന്ന ചിന്ത ശക്തമായത്. ചെയ്തതെല്ലാം തെറ്റായി പോയി എന്നു മാപ്പപേക്ഷ നൽകിയാൽ തിരിച്ചെടുക്കാം എന്നു പറഞ്ഞ സഭാ നേതൃത്വത്തോട്, അതൊന്നും തെറ്റല്ല എന്ന് പറഞ്ഞാണ് ബിജോയി അംഗത്വം തിരികെ നൽകാനായി അപേക്ഷിച്ചത്. മിഷനറി പ്രവർത്തന മേഖല തിരഞ്ഞെടുത്ത് 2004ൽ, 39ാം വയസ്സിൽ സെമിനാരി പഠനം ആരംഭിച്ചു. പഠനത്തിനൊപ്പവും ആദിവാസി സമര– ഇതര പ്രശ്നങ്ങളിലും ഇടപെട്ടു കൊണ്ടിരുന്നു. 

2024ൽ 59ാം വയസ്സിൽ സിഎസ്െഎ ഇൗസ്റ്റ് കേരള മഹാഇടവക വൈദിക സെക്രട്ടറിയായി സേവനം ചെയ്യുമ്പോൾ റവ. ബിജോയി തന്റെ ജീവിത വഴിയിൽ നയിച്ചവരുടെ കൂട്ടത്തിൽ നന്ദിയോടെ ഓർക്കുന്നത് സഹോദരങ്ങളെ ആണ്. െഎഎഎസ്, െഎപിഎസ്, ഡപ്യൂട്ടി തഹസിൽദാർ, അഡി.ഡിപിഐ, ഡോക്ടർ, അധ്യാപിക, പഞ്ചായത്ത് അംഗം തുടങ്ങി വിവിധ മേഖലയിൽ പ്രവർത്തിക്കുന്ന സഹോദരങ്ങളാണ് സേവന വഴിയിലും വൈദിക വഴിയിലും തന്റെ കൈപിടിച്ചുയർത്തിയത് എന്നോർക്കുന്നു. ഒപ്പം ഭാര്യയും അധ്യാപികയുമായ ജോസ് ലിൻ ജോസഫും. 

ചെറുപ്പത്തിൽ വലിയ പട്ടിണിയിലായ ഒരു ദിവസം, പിറ്റേന്ന് എന്തു കഴിക്കും എന്ന് ആശങ്കയോടെ ഇരിക്കുന്ന അവസ്ഥയിൽ, ചക്കക്കുരുവും ഉണക്കിയ ആഞ്ഞിലിച്ചക്കക്കുരുവും പോലും തീർന്നൊരു സ്ഥിതിയിൽ അമ്മ പറഞ്ഞ വാക്കാണ് ഇന്നും റവ.ബിജോയിയുടെ മനസ്സിലുള്ളത്.  ‘‘ദൈവം കരുതും’’. അമ്മ അതു പറഞ്ഞ രാത്രി ഇടി വെട്ടി മഴ പെയ്തു. പറമ്പു മുഴുവൻ ‘വെട്ടിക്കാടൻ കൂൺ’ കിളിർത്തു വരികയും അതു പറിച്ച് അയൽപക്കത്തുള്ള വീടുകളിൽ കൊടുക്കുകയും ചെയ്തു. പകരമായി അവർ അരിയും കറിക്കുള്ള സാധനങ്ങളും നൽകി. 

അന്നും ഇന്നും ഒരൊറ്റ ബൈബിൾ വാക്യമാണ് തന്നെ നയിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. ‘സത്യം സത്യമായി ഞാൻ നിങ്ങളോട് പറയുന്നു, എന്റെ ഏറ്റവും എളിയ ഈ സഹോദരന്മാരിൽ ഒരാൾക്ക് വേണ്ടി നിങ്ങൾ ചെയ്തതെന്തും നിങ്ങൾ എനിക്കായിട്ടാണ് ചെയ്തത്. (മത്തായി 25:40).

English Summary:

Journey of Rev. TJ Bejoy from helping tribals to becoming priest

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT