ഡേറ്റിങ്ങിന് സ്വന്തമായി വിമാനം പറത്തിയെത്തിയ രത്തൻ, ടാറ്റയിൽ കയറാൻ സിവി കൊടുത്തു: ‘രത്തൻ ടാറ്റ: എ ലൈഫ്’
24 ഒക്ടോബർ 2016, ഇന്ത്യൻ ബിസിനസ് ലോകം ഞെട്ടിത്തരിച്ച ആ പുറത്താക്കലിന്റെ ദിവസം. തന്റെ പിൻഗാമിയായി ടാറ്റ സൺസിന്റെ ചെയർമാനായ സൈറസ് മിസ്ത്രിയെ രത്തൻ ടാറ്റ തന്നെ പുറത്താക്കാൻ പോകുന്നു. ഇക്കാര്യം അറിയാമായിരുന്നത് വിരലിലെണ്ണാവുന്നവർക്കു മാത്രം. തീർത്തും രഹസ്യമായിരുന്നു നീക്കങ്ങൾ. നടപടി എന്താണെങ്കിലും, നിയമക്കുരുക്കിലേക്കു പോകാതിരിക്കാൻ ‘സർജിക്കൽ സ്ട്രൈക്കി’ന്റെ വേഗത്തിലായിരിക്കണമെന്നായിരുന്നു രത്തനു ലഭിച്ച നിയമോപദേശം.
24 ഒക്ടോബർ 2016, ഇന്ത്യൻ ബിസിനസ് ലോകം ഞെട്ടിത്തരിച്ച ആ പുറത്താക്കലിന്റെ ദിവസം. തന്റെ പിൻഗാമിയായി ടാറ്റ സൺസിന്റെ ചെയർമാനായ സൈറസ് മിസ്ത്രിയെ രത്തൻ ടാറ്റ തന്നെ പുറത്താക്കാൻ പോകുന്നു. ഇക്കാര്യം അറിയാമായിരുന്നത് വിരലിലെണ്ണാവുന്നവർക്കു മാത്രം. തീർത്തും രഹസ്യമായിരുന്നു നീക്കങ്ങൾ. നടപടി എന്താണെങ്കിലും, നിയമക്കുരുക്കിലേക്കു പോകാതിരിക്കാൻ ‘സർജിക്കൽ സ്ട്രൈക്കി’ന്റെ വേഗത്തിലായിരിക്കണമെന്നായിരുന്നു രത്തനു ലഭിച്ച നിയമോപദേശം.
24 ഒക്ടോബർ 2016, ഇന്ത്യൻ ബിസിനസ് ലോകം ഞെട്ടിത്തരിച്ച ആ പുറത്താക്കലിന്റെ ദിവസം. തന്റെ പിൻഗാമിയായി ടാറ്റ സൺസിന്റെ ചെയർമാനായ സൈറസ് മിസ്ത്രിയെ രത്തൻ ടാറ്റ തന്നെ പുറത്താക്കാൻ പോകുന്നു. ഇക്കാര്യം അറിയാമായിരുന്നത് വിരലിലെണ്ണാവുന്നവർക്കു മാത്രം. തീർത്തും രഹസ്യമായിരുന്നു നീക്കങ്ങൾ. നടപടി എന്താണെങ്കിലും, നിയമക്കുരുക്കിലേക്കു പോകാതിരിക്കാൻ ‘സർജിക്കൽ സ്ട്രൈക്കി’ന്റെ വേഗത്തിലായിരിക്കണമെന്നായിരുന്നു രത്തനു ലഭിച്ച നിയമോപദേശം.
24 ഒക്ടോബർ 2016, ഇന്ത്യൻ ബിസിനസ് ലോകം ഞെട്ടിത്തരിച്ച ആ പുറത്താക്കലിന്റെ ദിവസം. തന്റെ പിൻഗാമിയായി ടാറ്റ സൺസിന്റെ ചെയർമാനായ സൈറസ് മിസ്ത്രിയെ രത്തൻ ടാറ്റ തന്നെ പുറത്താക്കാൻ പോകുന്നു. ഇക്കാര്യം അറിയാമായിരുന്നത് വിരലിലെണ്ണാവുന്നവർക്കു മാത്രം. തീർത്തും രഹസ്യമായിരുന്നു നീക്കങ്ങൾ. നടപടി എന്താണെങ്കിലും, നിയമക്കുരുക്കിലേക്കു പോകാതിരിക്കാൻ ‘സർജിക്കൽ സ്ട്രൈക്കി’ന്റെ വേഗത്തിലായിരിക്കണമെന്നായിരുന്നു രത്തനു ലഭിച്ച നിയമോപദേശം.
വൈകുന്നേരം മൂന്നിനാണ് ബോർഡ് മീറ്റിങ്. കൃത്യം ഒരു മണിക്കൂർ മുൻപ് രത്തൻ ടാറ്റയും, ടാറ്റ ബോർഡ് അംഗവും ഹാർവഡ് ബിസിനസ് സ്കൂളിന്റെ ഡീനുമായ നിതിൻ നോറിയയുമെത്തി. ഇരുവരും ആ മുറിയിൽ ഇരിക്കാൻ കൂട്ടാക്കിയില്ല. സൈറസ് ആകട്ടെ അവരോട് ഇരിക്കാൻ പറഞ്ഞതുമില്ല. ആകാംക്ഷയോടെ സൈറസ് കസേരയിൽ നിന്നെഴുന്നേറ്റു.
വരവിന്റെ ഉദ്ദേശ്യം അറിയില്ലെങ്കിലും സംഭാഷണം ഒട്ടും സുഖകരമായിരിക്കില്ലെന്നു സൈറസിന് ഉറപ്പായിരുന്നു.‘ഒന്നുകിൽ സൈറസ് സ്വയം സ്ഥാനമൊഴിയണം. അല്ലെങ്കിൽ ബോർഡിൽ വോട്ടിനിട്ട് പുറത്താക്കും.’–നോറിയ നിലപാട് വ്യക്തമാക്കി. രത്തൻ ടാറ്റയുടെ കയ്യിലൊരു പേപ്പറുണ്ടായിരുന്നു. ടാറ്റ ട്രസ്റ്റ് അഭിഭാഷകനായ മോഹൻ പരാശരൻ സൈറസിനു വേണ്ടി ഡ്രാഫ്റ്റ് ചെയ്ത രാജിക്കത്ത്. വ്യക്തിപരമായ കാരണങ്ങളാൽ സ്ഥാനമൊഴിയുന്നു എന്നു മാത്രമാണ് അതിൽ എഴുതിയിരുന്നത്. സൈറസ് രാജി തിരഞ്ഞെടുത്താൽ ആ നിമിഷം തന്നെ ഒപ്പു വാങ്ങാൻ പാകത്തിൽ തയാറാക്കിയത്. അതൊന്നു തുറന്നു നോക്കാൻ പോലും സൈറസ് തയാറായില്ല. രാജിവയ്ക്കില്ലെന്നും, ബോർഡിലുള്ളവർ തനിക്കു വേണ്ടി വോട്ട് ചെയ്യുമെന്നുമായിരുന്നു സൈറസിന്റെ ആത്മവിശ്വാസം. ഒരു ഹസ്തദാനം പോലുമില്ലാതെ ആ കൂടിക്കാഴ്ച അവസാനിച്ചു. ബോർഡ് മീറ്റിങ്ങിലെ വോട്ടെടുപ്പിൽ ഭൂരിഭാഗം അംഗങ്ങളും സൈറസിനെതിരെ വോട്ട് ചെയ്തതോടെ ടാറ്റ സൺസിന്റെ മേധാവിയെന്ന ഉന്നതസ്ഥാനത്തുനിന്ന് അദ്ദേഹം പുറത്താക്കപ്പെട്ടു. അതും വെറും 60 മിനിറ്റിനുള്ളിൽ.
രത്തൻ ടാറ്റയുടെ ജീവിതത്തിലെ ഏറ്റവും കഠിനവും വേദനയേറിയതുമായ സംഭവമിതായിരുന്നുവെന്നു വിവരിക്കുന്നതാണ് ഡോ.തോമസ് മാത്യു രചിച്ച ‘രത്തൻ ടാറ്റ: എ ലൈഫ്’ എന്ന ജീവചരിത്രം. രത്തൻ ടാറ്റയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഡോ.തോമസ് മുൻ ഐഎഎസ് ഉദ്യോഗസ്ഥനും പ്രണബ് മുഖർജി രാഷ്ട്രപതിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ അഡിഷനൽ സെക്രട്ടറിയുമായിരുന്നു.
ഇഷ്ടക്കാരോട് അകലം പാലിച്ച്
2010 ജൂലൈയിലാണ് രത്തൻ ടാറ്റ ആ പ്രഖ്യാപനം നടത്തിയത്, 2012 ഡിസംബറിൽ തനിക്ക് 75 വയസ്സ് പൂർത്തിയാകുന്നതിനാൽ ചെയർമാൻ സ്ഥാനം ഒഴിയുന്നു.
അർധ സഹോദരൻ നോയൽ ടാറ്റയായിരിക്കും (ഇപ്പോൾ ടാറ്റ ട്രസ്റ്റ്സ് ചെയർമാൻ) സ്വാഭാവിക പിൻഗാമിയെന്നു മിക്കവരും കരുതി. കമ്പനിയിലെ പാഴ്സി വിഭാഗത്തിലുള്ളവരും ഇതിനായി സമ്മർദം ചെലുത്തി. എന്നാൽ ഇഷ്ടക്കാരെയോ സ്വന്തക്കാരെയോ പിൻഗാമിയായി വയ്ക്കാൻ അദ്ദേഹം തയാറായില്ല. ടാറ്റ ഗ്രൂപ്പ് ഒരു ഇന്ത്യൻ കമ്പനിയാണെന്നും അതിനെ ഒരു പാഴ്സി കമ്പനിയായി നോക്കിക്കാണരുതെന്നും അദ്ദേഹം പറഞ്ഞു. നോയലിനു കൂടുതൽ അനുഭവപരിചയം വേണ്ടതുണ്ട് എന്നായിരുന്നു രത്തന്റെ നിരീക്ഷണം.
പിൻഗാമിയെ തിരഞ്ഞെടുക്കാനായി രൂപീകരിച്ച സിലക്‌ഷൻ കമ്മിറ്റിയുടെ നിഷ്പക്ഷത ഉറപ്പാക്കാൻ രത്തൻ സ്വയം മാറിനിന്നു, ഈ തീരുമാനത്തിൽ അദ്ദേഹം പിന്നീട് ഖേദം രേഖപ്പെടുത്തി. തിരഞ്ഞെടുപ്പ് പ്രക്രിയ വല്ലാതെ ആദർശപരമായിപ്പോയെന്നാണ് ജീവചരിത്രകാരനോട് അദ്ദേഹം പിന്നീട് പറഞ്ഞത്. സിലക്‌ഷൻ കമ്മിറ്റിയിലെ അംഗമായ സൈറസ് തന്നെ അദ്ദേഹത്തിന്റെ പിൻഗാമിയായി എത്തിയെന്നതാണ് കൗതുകകരം. സൈറസിനെ തിരഞ്ഞെടുക്കുമ്പോഴും സിലക്‌ഷൻ കമ്മിറ്റിക്കു ചില ആശങ്കകളുണ്ടായിരുന്നു. അനുഭവപരിചയത്തിലെ കുറവ്, ജോലികൾ വിഭജിച്ചു നൽകാനുള്ള മികവില്ലായ്മ അടക്കം 8 കാര്യങ്ങൾ മിനിറ്റ്സിൽ രേഖപ്പെടുത്തിയിരുന്നു. എന്നിട്ടും സൈറസ് തിരഞ്ഞെടുക്കപ്പെട്ടു. വേഗം തീരുമാനമെടുക്കണമെന്ന രത്തൻ ടാറ്റയുടെ നിർദേശമായിരുന്നു ഇതിനു പിന്നിൽ. രത്തന്റെ ഈ അന്ത്യശാസനമില്ലായിരുന്നെങ്കിൽ ഒരുപക്ഷേ, ടാറ്റയുടെ ചരിത്രം മറ്റൊന്നാകുമായിരുന്നു എന്നു ചൂണ്ടിക്കാട്ടുന്നതാണ് ജീവചരിത്രം.
ഒറ്റമറുപടിയിൽ എഴുതപ്പെട്ട ജീവചരിത്രം
രത്തൻ ടാറ്റയെ ഡോ.തോമസ് മാത്യു ആദ്യമായി നേരിൽ കാണുന്നത് 30 വർഷം മുൻപാണ്. കെ.കരുണാകരൻ കേന്ദ്ര വ്യവസായ മന്ത്രിയായിരുന്നപ്പോൾ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു തോമസ്. കരുണാകരനെ കാണാൻ എത്തിയതായിരുന്നു ടാറ്റ. പിന്നീട് പ്രണബ് മുഖർജിയുടെ അഡിഷനൽ സെക്രട്ടറിയായിരിക്കുമ്പോൾ ഈ ബന്ധം കൂടുതൽ ഊഷ്മളമായി. 2018ൽ മകനുമൊത്ത് തോമസ്, ടാറ്റയുടെ മുംബൈയിലെ വസതി സന്ദർശിച്ചു. നീണ്ട സംഭാഷണത്തിനു ശേഷം തോമസ് ചോദിച്ചു–‘സർ ഒരിക്കലെങ്കിലും ആത്മകഥയെഴുതുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലേ?’
‘ഞാനായിട്ട് അത് ചെയ്യുന്നില്ല. നിങ്ങൾക്കു വേണമെങ്കിൽ ചെയ്തോളൂ.’–ഉടനെത്തി മറുപടി. അതായിരുന്നു ഈ പുസ്തകത്തിനുള്ള ‘സ്പാർക്’. പിന്നീട് 5 വർഷത്തെ കഠിനപ്രയത്നം. പലപ്പോഴായി 140 മണിക്കൂറിലേറെ സമയമാണ് ഡോ.തോമസ് രത്തൻ ടാറ്റയെ അഭിമുഖം ചെയ്തത്. തൊട്ടടുത്തുള്ള ഒരു ചെറിയ കടയിലെ പീത്‌സയും ഫ്രഞ്ച് ഫ്രൈസും കോളയുമായിരുന്നു പലപ്പോഴും ഇതിനിടയിലെ പ്രധാന ഭക്ഷണം.
യുഎസ് നയതന്ത്രജ്ഞനായ ഡോ.ഹെൻറി കിസിഞ്ജറും രത്തന്റെ ആദ്യ പ്രണയിനിയായ കാരലിൻ ജോൺസും ഉൾപ്പെടെ 135ലേറെ പേരെയാണ് അഭിമുഖം ചെയ്തത്. ഇതിനായി യുഎസിലെ ആൽബകെർക്കി മുതൽ കെനിയയിലെ മഗഡി വരെ യാത്ര ചെയ്തു. ജീവചരിത്രത്തിന്റെ സ്വതന്ത്രസ്വഭാവം കാത്തുസൂക്ഷിക്കാനായി ടാറ്റ ഗ്രൂപ്പിൽ നിന്നുള്ള സാമ്പത്തികമോ അല്ലാത്തതോ ആയ ഒരു പ്രതിഫലവും കൈപ്പറ്റിയില്ല.
യാത്രകളിൽ ടാറ്റയുടെ ഹോട്ടലുകളിൽ താമസിക്കാതിരിക്കാൻ പോലും പ്രത്യേകം ശ്രദ്ധിച്ചു. സ്വതന്ത്ര സ്വഭാവം സൂക്ഷിച്ചില്ലെങ്കിൽ രചനയുടെ പ്രസക്തി തന്നെ നഷ്ടമാകുമെന്നായിരുന്നു തോമസിന്റെ വാദം. ‘ടാറ്റയുടെ ആനുകൂല്യം പറ്റിയാൽ ഇതു കൂലിയെഴുത്ത് മാത്രമായിപ്പോകും. ഉള്ളടക്കത്തെ വായനക്കാർ നിഷ്പക്ഷമായി കാണില്ല. ഇത്രയും ഇൻസ്പിരേഷൻ നൽകുന്ന ഒരു വ്യക്തിയുടെ ജീവിതകഥയുടെ വില തന്നെ നഷ്ടമാകും’–തോമസ് പറയുന്നു.
ടാറ്റയുമായി ബന്ധപ്പെട്ട പഴയ രേഖകളും ചിത്രങ്ങളും കണ്ടെടുക്കുക അതീവ ദുഷ്കരമായിരുന്നു. മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് വാസ്തു സംഗ്രഹാലയത്തിലുള്ള നവജ്ബായി ടാറ്റയുടെ (രത്തന്റെ മുത്തശ്ശി) പെയ്ന്റിങ് ക്യാമറയിൽ പകർത്തിയത് ചീഫ് സെക്രട്ടറിയുടെ പ്രത്യേക അനുമതി നേടിയാണ്. ആയിരക്കണക്കിനു രേഖകൾ വിദേശരാജ്യങ്ങളിൽ നിന്നടക്കം സംഘടിപ്പിക്കേണ്ടി വന്നു.
കമ്പനികളുടെ ഉയർച്ച താഴ്ചകളടക്കമുള്ള കണക്കുകൾ പരിശോധിച്ചുറപ്പിക്കാൻ മാത്രം 12,000ലേറെ സ്പ്രെഡ്ഷീറ്റ് കാൽക്കുലേഷനുകളാണ് വേണ്ടിവന്നത്. സ്റ്റോക് എക്സ്ചേഞ്ചുകളിലെ പേപ്പർ റെക്കോർഡുകളിൽ മാത്രമുള്ള ചില വിവരങ്ങൾ ഇതിനു വേണ്ടി ഡിജിറ്റൈസ് ചെയ്യേണ്ടി വന്നു. രത്തനെക്കുറിച്ച് അധികമാർക്കുമറിയാത്ത രസകരമായ കഥകൾ മുതൽ ടാറ്റ ഗ്രൂപ്പിന്റെ വിശദമായ ചരിത്രവും പുസ്തകത്തിന്റെ ഭാഗമാണ്.
ബോർഡ് മീറ്റിങ്ങിലെ വാട്ടർ പിസ്റ്റൾ
സുദീർഘമായ ബോർഡ് മീറ്റിങ്ങുകൾക്കിടയിലും രത്തൻ ടാറ്റ സഹപ്രവർത്തകരെ ‘പ്രാങ്ക്’ ചെയ്തിരുന്നുവെന്ന പുസ്തകത്തിലെ വെളിപ്പെടുത്തൽ അവിശ്വസനീയമായി പലർക്കും തോന്നാം. യോഗങ്ങൾക്കിടെ, ഷൂസ് ഊരിയിട്ട് വിശ്രമിക്കുന്ന പതിവ് പല മുതിർന്ന ഡയറക്ടർമാർക്കുമുണ്ടായിരുന്നു. ഇതിൽ കുസൃതി കണ്ടെത്തിയ രത്തൻ, ഇവരുടെ ഷൂസ് പരമാവധി ദൂരത്തേക്ക് കാലുകൊണ്ട് തട്ടിനീക്കുമായിരുന്നു. മീറ്റിങ് കഴിഞ്ഞ് ഷൂസിലേക്ക് കാലോടിച്ച് വെപ്രാളപ്പെടുന്ന ഡയറക്ടർമാരെ കാണുന്നതിൽ അദ്ദേഹം രസം കണ്ടെത്തി. ‘കാലിന്റെ പരിധിയി’ലെ തിരച്ചിൽ വിഫലമാകുന്നതോടെ പലരും നിസഹായരായി മേശയ്ക്കടിയിലേക്ക് കുനിയും.
ഇന്ത്യൻ ആണവ പദ്ധതികളുടെ പിതാവായ ഹോമി ജെ.ഭാഭയുടെ സഹോദരനായ ജംഷദ് ഭാഭയും ടാറ്റ സൺസിന്റെ ഡയറക്ടർമാരിലൊരാളായിരുന്നു. നാഷനൽ സെന്റർ ഫോർ പെർഫോമിങ് ആർട്സിന്റെ സ്ഥാപകൻ കൂടിയായ അദ്ദേഹത്തെയും രത്തൻ ‘വെറുതെ വിട്ടില്ല’. 1990കളിലെ ഒരു ബോർഡ് യോഗത്തിലാണ് സംഭവം. അന്ന് ടാറ്റ ടൺസിന്റെ ചെയർമാനാണ് രത്തൻ. മേശയ്ക്കടിയിൽ, ഭാഭയ്ക്ക് അഭിമുഖമായി വെള്ളം നിറച്ച ഒരു കളിത്തോക്ക് (വാട്ടർ പിസ്റ്റൾ) വയ്ക്കാനായിരുന്നു പ്ലാൻ. കളിത്തോക്ക് സജ്ജമാക്കാനായി രത്തൻ നേരത്തേ തന്നെ ബോർഡ് റൂമിലെത്തി.
മേശയ്ക്കടിയിലേക്ക് അസ്വാഭാവികമായ തരത്തിൽ കുനിയുന്ന ആളെ ആദ്യം കണ്ടത് ഒരു ബെയററാണ്.സൂക്ഷിച്ചുനോക്കിയപ്പോൾ, സാക്ഷാൽ ചെയർമാൻ. രത്തന്റെ ശ്രമം അമ്പേ പാളി. ബെയറർ അതു കണ്ടില്ലായിരുന്നെങ്കിൽ നനഞ്ഞ പാന്റ്സുമായി ഭാഭയ്ക്ക് ബോർഡ് റൂം വിടേണ്ടി വരുമായിരുന്നു!
കോർണൽ സർവകലാശാലയിൽ പഠിക്കുന്ന സമയത്ത് ‘ആകാശത്തും’ രത്തൻ തമാശ ഒപ്പിച്ചിരുന്നു. സുഹൃത്തുക്കളെയും ഒപ്പം കൂട്ടി ചെറുവിമാനം പറത്തുമായിരുന്നു രത്തൻ. നല്ല ഉയരത്തിലെത്തിയ ശേഷം എൻജിൻ ഓഫ് ആക്കും. വിമാനം നിലത്തുപതിക്കുമെന്ന് തോന്നിപ്പിച്ച ശേഷം എൻജിൻ ഓൺ ആക്കി വീണ്ടും പറന്നുയരും. അദ്ദേഹത്തിനത് തമാശയായിരുന്നെങ്കിലും ജീവിതത്തിലെ ഏറ്റവും ഭയാനകമായ നിമിഷങ്ങളെന്നാണ് ഇതേക്കുറിച്ച് ചില സുഹൃത്തുക്കൾ ജീവചരിത്രത്തിൽ പങ്കുവച്ചത്.
ആകാശത്തും ഡേറ്റിങ്
ഡേറ്റിങ്ങിനായി സൂപ്പർ കാറുകളിലെ കറക്കം അപൂർവമല്ല. എന്നാൽ, ഡേറ്റിങ്ങിന് സ്വന്തമായി വിമാനം പറത്തിയെത്തിയ കഥയാണ് രത്തന് പറയാനുള്ളത്. കോളജിൽ പഠിക്കുന്ന കാലം. നിക് സ്കോട്ട് എന്ന സുഹൃത്തിനൊപ്പമാണ് ഇരുവരുടെയും ഗേൾഫ്രണ്ട്സിനെ കാണാനായി ന്യൂയോർക്കിലെ ഒരു എയർസ്ട്രിപ്പിൽ രത്തൻ വിമാനമിറക്കിയത്. ഈ കാഴ്ച കണ്ട് ഞെട്ടിയ ഗേൾഫ്രണ്ട്സിനെയും കൂട്ടിയായിരുന്നു തുടർന്നുള്ള പറക്കൽ.
14 വയസ്സുള്ളപ്പോഴാണ് ബോംബെയിലെ ഫ്ലയിങ് ക്ലാസുകൾക്ക് രത്തൻ പോയിത്തുടങ്ങുന്നത്. പ്രായം കുറവായതിനാൽ വിമാനം പറത്താനുള്ള പ്രൈവറ്റ് ലൈസൻസ് കിട്ടുമായിരുന്നില്ല. യുഎസിലെ കോർണൽ സർവകലാശാലയിലെ പഠനകാലത്താണ് പൈപ്പർ ജെ–3 കബ് എന്ന ചെറുവിമാനത്തിൽ വീണ്ടും പരിശീലനം തുടങ്ങുന്നത്. ലൈസൻസ് കിട്ടാൻ ഒറ്റയ്ക്ക് 40 മണിക്കൂർ വിമാനം പറത്തണമായിരുന്നു. വലിയ ചെലവാണ്. അക്കാലത്ത് ഇന്ത്യയിൽനിന്ന് വിദേശത്തേക്ക് പണമയയ്ക്കുന്നതിനു റിസർവ് ബാങ്കിന്റെ കടുത്ത നിയന്ത്രണമുണ്ട്. 180 ഡോളർ മാത്രമാണ് ഓരോ മാസവും രത്തന് വീട്ടിൽ നിന്ന് കിട്ടിയിരുന്നത്. സുഹൃത്തുക്കളിൽനിന്ന് കടം വാങ്ങിയാണ് പല മാസവും കടന്നുകൂടിയത്. ഒരു ഘട്ടത്തിൽ ഫ്ലയിങ് ചെലവുകൾക്കായി തന്റെ ഷർട്ടിന്റെ കഫ് ബന്ധിപ്പിക്കാനുള്ള ‘കഫ്‍ലിങ്ക്സ്’ വരെ രത്തൻ വിറ്റു. പരിശീലന വിമാനങ്ങൾ വൃത്തിയാക്കിയും, ഹാങ്ങറുകളിൽ നിന്ന് അവ അങ്ങോട്ടുമിങ്ങോട്ടും നീക്കിയും വരെ രത്തൻ അധിക പണം കണ്ടെത്തി.
ആദ്യ ശമ്പളം, ആദ്യ പ്രണയം
രത്തൻ ആദ്യമായി ഒരു ജോലിക്കു കയറുന്നത് 1962ൽ യുഎസിലാണ്. ജോൺസ് ആൻഡ് എമൺസ് എന്ന പ്രശസ്തമായ ആർക്കിടെക്ചർ സ്ഥാപനത്തിൽ. കോർണലിലെ പഠനത്തിനു ശേഷം മടങ്ങാനിരുന്ന രത്തനെ എക്സ്റ്റേണൽ എക്സാമിനേഴ്സിൽ ഒരാളായിരുന്ന, പ്രശസ്തനായ ക്വിൻസി ജോൺസ് ആണ് തന്റെ ഈ കമ്പനിയിലേക്കു ക്ഷണിച്ചത്. ഓരോ ആഴ്ചയും രത്തന്റെ വേതനം 123.76 ഡോളറായിരുന്നു. 1962ൽ യുഎസിലെ പുരുഷന്മാർക്ക് ലഭിച്ചിരുന്ന ശരാശരി വേതനത്തിന്റെ 50 ശതമാനത്തോളം ഉയർന്ന തുക. ഈ സമയത്താണ് രത്തന്റെ ആദ്യ പ്രണയവും.
കമ്പനിയുടെ മറ്റൊരു ഉടമയായ ഫെഡ്രിക് എമൺസിന്റെ മകൾ, കാരലിൻ. ആദ്യ കാഴ്ചയിൽ തന്നെ കാരലിനു രത്തനെ ഇഷ്ടമായി. ആ ബന്ധം ദൃഢമായി തുടരുന്നതിനിടെയാണ് രത്തന്റെ മുത്തശ്ശി നവജ്ബായിയുടെ ആരോഗ്യം മോശമാകുന്നത്. രത്തന്റെ എല്ലാമെല്ലാമായിരുന്നു നവജ്ബായി. അവരെ പരിചരിക്കുന്നതിനായി രത്തൻ ഇന്ത്യയിലേക്കു മടങ്ങാൻ തീരുമാനിച്ചു. ഇന്ത്യ–ചൈന യുദ്ധം കൊടുംപിരി കൊണ്ടുനിൽക്കുന്ന സമയമായതിനാൽ ഇവിടേക്കു വരാൻ കാരലിൻ മടിച്ചു. രത്തന് യുഎസിൽ തുടരാനുമായില്ല. പിന്നീട് കാരലിൻ ഒവൻ ജോൺസ് എന്നയാളെ വിവാഹം കഴിച്ചു.
സാധാരണഗതിയിൽ ആ ബന്ധം അവിടെ തീരേണ്ടതാണ്. എന്നാൽ സംഭവിച്ചതു മറ്റൊന്നാണ്. ഇന്ത്യയിലേക്കു മടങ്ങി കൃത്യം 4 വർഷം കഴിഞ്ഞ് 1966ൽ രത്തൻ യുഎസിൽ വച്ച് കാരലിനെയും ഭർത്താവിനെയും കണ്ടു. രണ്ടാമത്തെ കുട്ടിയെ ഗർഭിണിയായിരിക്കുന്ന സമയമായിരുന്നു. ഇരുവരെയും ഡിന്നറിനു കൊണ്ടുപോയ ശേഷം രത്തൻ കാരലിനോടു പറഞ്ഞു–'വിവാഹജീവിതത്തിൽ നിങ്ങൾ സന്തുഷ്ടരാണെന്ന് കരുതുന്നു. അതിനാൽ ഇനിയൊരിക്കിലും ഞാൻ നിന്നെ വിളിക്കില്ല.’ അതിനു ശേഷം ഒരിക്കൽ പോലും കാരലിനെ വിളിച്ചില്ല.
പക്ഷേ, രത്തന്റെ ഓർമകൾ കാരലിന്റെ ഹൃദയത്തിൽനിന്ന് മാഞ്ഞില്ല. 2006ൽ കാരലിന്റെ ഭർത്താവ് മരണപ്പെട്ടു. ഒരു വർഷത്തിനു ശേഷം സുഹൃത്തുക്കളിലൊരാൾ അവരോടു ചോദിച്ചു–‘നിനക്ക് ഇന്ത്യയിലേക്ക് പോകണമെന്ന് ഒരിക്കലെങ്കിലും തോന്നിയിട്ടുണ്ടോ?’. ആ ചോദ്യത്തിനു പിന്നാലെ ഓർമകൾ ഇരച്ചുകയറി.
ഗൂഗിളിൽ രത്തനെ തിരഞ്ഞു. ബിസിനസ് ലോകത്തെ ഇതിഹാസമായി മാറിക്കഴിഞ്ഞുവെന്ന് അപ്പോഴാണ് അറിയുന്നത്. ഇമെയിൽ വിലാസം കണ്ടെത്തി, മെയിൽ അയച്ചു. 1966ൽ പിരിഞ്ഞ ഇരുവരും 2008ൽ ഡൽഹിയിൽ കണ്ടുമുട്ടി. പിന്നീട് പല തവണയും യുഎസിൽ നിന്ന് മുംബൈയിലെത്തി രത്തനെ കണ്ടു. 2017ൽ രത്തന്റെ എൺപതാമത് പിറന്നാൾ ചടങ്ങിൽ പങ്കെടുത്ത കാരലിൻ ഒടുവിലെത്തിയത് 2021ലാണ്. രത്തൻ യുഎസിൽ പോകുമ്പോഴൊക്കെ ഇരുവരും ഒരുമിച്ചു ഡിന്നറിനു പോയിരുന്നു.
ജീവചരിത്രമെഴുതുന്നതിന്റെ ഭാഗമായി, രത്തന്റെ നിർദേശപ്രകാരം ഡോ.തോമസ് മാത്യു യുഎസിൽ പോയി കാരലിനെ പിന്നീട് കണ്ടു. ആ സംസാരം 8 മണിക്കൂറോളമാണ് നീണ്ടത്. 1962ൽ രത്തനൊപ്പം ഇന്ത്യയിലേക്കു പോകാൻ കഴിയാത്തതിന്റെ നഷ്ടബോധം കാരലിന് ഇന്നും വിട്ടുമാറിയിട്ടില്ല. കാരലിൻ തന്നെയാണ് പുസ്തകത്തിലേക്ക് ഇരുവരുടെയും ചിത്രവും രത്തന്റെ ആദ്യ ശമ്പളബില്ലിന്റെ പകർപ്പുമെല്ലാം നൽകിയത്.
കാരലിനു ശേഷം 3 പേരുമായി പല കാലത്ത് പ്രണയത്തിലായെങ്കിലും ഇവയൊന്നും വിവാഹത്തിലേക്കു നീങ്ങിയില്ല. 1970കളിൽ പ്രണയത്തിലായ പാഴ്സി യുവതിയെ രത്തൻ മോതിരം വരെ അണിയിച്ചിരുന്നു. എന്നാൽ, 2 വർഷം മാത്രമാണ് ഈ ബന്ധം നീണ്ടത്.
ടാറ്റയിൽ കയറാനും സിവി
1962ൽ യുഎസിൽ നിന്ന് തിരിച്ചെത്തിയ രത്തൻ നേരെ പോയത് ടാറ്റ ഗ്രൂപ്പിലേക്കായിരുന്നില്ല, ഐബിഎമ്മിലേക്കായിരുന്നു. മുംബൈ ചർച്ച്ഗേറ്റിലെ ഐബിഎം ഓഫിസിൽ ജോലി തുടങ്ങിയെങ്കിലും ജെ.ആർ.ഡി. ടാറ്റയ്ക്ക് ഇതിനോട് യോജിപ്പുണ്ടായിരുന്നില്ല. ടാറ്റയിൽ ജോലി ചെയ്യണമെന്നതായിരുന്നു ജെആർഡിയുടെ ആഗ്രഹം. രത്തനും ഇതംഗീകരിച്ചു. ആ സമയത്ത് മറ്റാർക്കുമില്ലാത്ത മികച്ച ഇലക്ട്രിക് ടൈപ്റൈറ്ററുകൾ ഐബിഎമ്മിലുണ്ടായിരുന്നു. അതുകൊണ്ട് ഐബിഎമ്മിന്റെ ഓഫിസിലിരുന്ന് അദ്ദേഹം തന്റെ സിവി (റെസ്യൂമെ) തയാറാക്കി. ഇത് ജെആർഡിക്ക് നൽകിയ ശേഷമാണ് രത്തൻ ടാറ്റയിൽ ജോലിക്കു കയറുന്നത്!
യുഎസിൽ മെച്ചപ്പെട്ട ശമ്പളം വാങ്ങിയിരുന്ന അദ്ദേഹത്തിന് ടാറ്റയിൽ തുടക്കത്തിൽ പ്രതിമാസം 800 രൂപയാണ് സ്റ്റൈപൻഡ് ആയി ലഭിച്ചത്. ജംഷഡ്പുരിലെ ടാറ്റ എൻജിനീയറിങ് ആൻഡ് ലോക്കോമോട്ടിവ് കമ്പനിയിൽ (ടെൽകോ) അപ്രന്റിസിനു സമാനമായ റാങ്കിലായിരുന്നു തുടക്കം. താമസമാകട്ടെ അപ്രന്റിസ് ഹാളിലെ ഡബിൾ റൂമിലും!
ഏറ്റെടുക്കലുകളിലെ ദേശസ്നേഹം
ബ്രിട്ടിഷുകാരുടെ അഭിമാനസ്തംഭങ്ങളായിരുന്ന ബ്രാൻഡുകളെ ഏറ്റെടുക്കുന്നതിൽ രത്തൻ ടാറ്റയുടെ ദേശസ്നേഹം വലിയൊരു ഘടകമായിരുന്നുവെന്ന് ഡോ.തോമസ് മാത്യു പറയുന്നു. കോർണൽ സർവകലാശാലയിലെ ഒരു ചടങ്ങിൽ വച്ച് രത്തൻ ഇങ്ങനെ പറഞ്ഞു–‘സാമ്രാജ്യം തിരിച്ചടിക്കുന്നതിന് തുല്യമാണ് എന്റെ ഏറ്റെടുക്കലുകൾ’. ബ്രിട്ടിഷ് ഭരണത്തിൽ തകർന്ന ഇന്ത്യയെന്ന സാമ്രാജ്യമായിരുന്നു രത്തന്റെ മനസ്സിൽ.
ബ്രിട്ടിഷുകാരുടെ ജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്ന 3 വൻ ബ്രാൻഡുകൾ ടാറ്റയുടെ സ്വന്തമാണ്. കോറസ് സ്റ്റീൽ, ടെറ്റ്‍ലി ടീ, ജാഗ്വർ ലാൻഡ് റോവർ. ഇതിൽ കോറസ് സ്റ്റീൽ ഏറ്റെടുത്തപ്പോൾ ന്യൂയോർക്ക് ടൈംസ് ഇങ്ങനെയെഴുതി–‘മഹാരാജാക്കന്മാർക്കും ആനകൾക്കും പേരുകേട്ടതാണ് ഇന്ത്യ. താമസിയാതെ ടാറ്റയുടെ പേരിൽ ഇന്ത്യ അറിയപ്പെടും.’ ആ വാക്കുകൾ അക്ഷരംപ്രതി ശരിയായി.