കഥകൾ വളർന്ന പാറപ്പുറം; പാറപ്പുറത്തിന്റെ ജന്മശതാബ്ദി 14ന്
ഈശോ മകൻ മത്തായി കഥ പറയാൻ തിരഞ്ഞെടുത്ത പാറപ്പുറത്ത് എന്ന പേര് അദ്ദേഹത്തിന്റെ വീട്ടുപേരും നാടിന്റെ പേരുമല്ല. മാവേലിക്കരയിലെ കിഴക്കേ പൈനുംമൂട്ടിൽ വീടിനടുത്ത് കാടുപിടിച്ചൊരു കരിമ്പാറയുണ്ടായിരുന്നു. അതുമായി എഴുത്തുകാരന് ആത്മബന്ധമൊന്നും ഉണ്ടായിരുന്നില്ല. പട്ടാളക്കാർക്കു സ്വന്തം പേരിൽ സാഹിത്യമെഴുതാൻ വിലക്കുള്ളതിനാൽ ഒരു തൂലികാനാമം തിരഞ്ഞപ്പോൾ നാട്ടിലെ പാറപ്പുറം എങ്ങനെയോ മനസ്സിലുയർന്നു, ഉറച്ചു. അവിടെ കഥകളെ വളർത്തി വലുതാക്കിയെങ്കിലും ഉള്ളിൽ ആർദ്രമായ കഥകൾ സൂക്ഷിച്ച പാറപ്പുറത്തിന്റെ ജന്മശതാബ്ദിയാണ് 14ന്.

1924 നവംബർ 14നു മാവേലിക്കരയ്ക്കടുത്ത് കുന്നത്തു ജനിച്ച പാറപ്പുറത്തിന്റെ കൗമാരം മുതൽ പട്ടാള ക്യാംപുകളിലായിരുന്നു. ഹൈസ്കൂളിൽ പഠിക്കുമ്പോൾ പിതാവ് മരിച്ചതോടെ കുടുംബനാഥനാകേണ്ടി വന്ന പയ്യൻ വൈകാതെ കുടുംബഭാരമേറ്റു പട്ടാളത്തിൽ ചേർന്നതാണ്.
പട്ടാളജീവിതത്തിൽനിന്നു നോവലുകളും സിനിമകളും സൃഷ്ടിച്ചയാളായാണു പാറപ്പുറത്ത്് കൂടുതൽ അറിയപ്പെടുന്നതെങ്കിലും അവിടെയിരുന്ന് അദ്ദേഹം നാട്ടിലെ കഥകളുമെഴുതി. ഓണാട്ടുകരയുടെ ചൂരുള്ള ജീവിതങ്ങൾ കഥകളിൽ കയറിയിറങ്ങി. ‘അരനാഴികനേര’ത്തിലെ കുഞ്ഞേനാച്ചനെ അയൽപ്പക്കത്തുനിന്നു പാറപ്പുറത്ത് കണ്ടെടുത്തതാണെന്നു മൂത്തമകൻ സാമിന്റെ സാക്ഷ്യം. ‘ഷർട്ടിന്റെ കുറവു നികത്താൻ നെഞ്ചത്തുവച്ചു മുണ്ടുടുക്കുന്ന ഒരാളുണ്ടായിരുന്നു. ഞങ്ങളുടെ വീട്ടിലൊക്കെ വരുമായിരുന്നു. അയാളുടെ പ്രകൃതം പകർത്തിയാണു പപ്പ കുഞ്ഞേനാച്ചനെ സൃഷ്ടിച്ചത്.’
അയൽപ്പക്കത്തെ കഥാപാത്രങ്ങളെ പട്ടാളത്തിൽ ചേർത്തിട്ടുമുണ്ട് അദ്ദേഹം. ‘അന്വേഷിച്ചു കണ്ടെത്തിയില്ല’യിലെ സൂസമ്മയുടെ കഥ നാട്ടിലാണു തുടങ്ങുന്നത്. പിന്നെ പട്ടാളത്തിൽ നഴ്സാകുന്നു. ‘അന്വേഷിച്ചു കണ്ടെത്തിയില്ല’ സിനിമ ചിത്രീകരിച്ചത് എഴുത്തുകാരന്റെ വീട്ടിലും പരിസരങ്ങളിലുമാണ്.
കഥപറച്ചിലുകാരൻ തന്നെയായിരുന്നു പാറപ്പുറത്ത്. മനസ്സിൽ വരുന്നത് ആദ്യം പറഞ്ഞു നോക്കും. മുഖത്തു വികാരങ്ങളും ഭാവങ്ങളും വരും. തൃപ്തിയായാൽ കടലാസിലേക്കു പകർത്തും. പ്രായമേറിയപ്പോൾ പറഞ്ഞുകൊടുത്ത് എഴുതിക്കുന്ന രീതിയായി. മൂത്തമകൻ സാമിന്റെ ഭാര്യ കൊച്ചുമോൾ (എലിസബത്ത്) ആയിരുന്നു പലപ്പോഴും പകർത്തിയെഴുത്തുകാരി. എഴുത്തു കഴിഞ്ഞാൽ കഥാകാരൻ വായിച്ചു തിരുത്തും.
എഴുത്തിനു പ്രത്യേകിച്ചു സമയമില്ലായിരുന്നു പാറപ്പുറത്തിന്. എഴുത്തിനു മുൻപു കുറച്ചുനേരം കണ്ണടച്ചു കിടക്കും. പെട്ടെന്നു എഴുന്നേറ്റു സഹായിയെ വിളിക്കും. സംഭാഷണങ്ങളൊക്കെ സ്വയം പറഞ്ഞു നോക്കും. പിന്നെ എഴുതിക്കാൻ വിടും.
മക്കളോടുള്ള സ്നേഹപ്രകടനത്തിലും അദ്ദേഹം പാറപ്പുറം പോലെയായിരുന്നെന്നു സാം ഓർക്കുന്നു. ഉള്ളിൽ സ്നേഹത്തിന്റെ ഉറവയുണ്ടെന്നറിഞ്ഞ സന്ദർഭങ്ങളുണ്ട്. ‘ഞങ്ങളുടെ കാര്യങ്ങളെല്ലാം പപ്പ ശ്രദ്ധിച്ചിരുന്നു. പക്ഷേ, ഞങ്ങൾക്കു പപ്പയെ പേടിയായിരുന്നു. പപ്പ വിളിച്ചാൽ തല്ലാനാണോ വഴക്കു പറയാനാണോ എന്നു സംശയിക്കും. പെൺമക്കളോടാണു കുറച്ചെങ്കിലും അടുപ്പം കാണിച്ചിരുന്നത്. വർഷത്തിൽ മൂന്നു തവണയാണു ഞങ്ങൾ പപ്പയോടൊപ്പമിരുന്നു ഭക്ഷണം കഴിക്കുക – ഓണം, ഈസ്റ്റർ, ക്രിസ്മസ്.’
വീട്ടിലെ കടുപ്പക്കാരൻ മറ്റ് എഴുത്തുകാരോടും സിനിമക്കാരോടും സ്നേഹമെല്ലാം പുറത്തെടുത്തിരുന്നു. പട്ടാളക്കഥാകാരൻമാരായ കോവിലനും നന്തനാരുമായി സ്വാഭാവിക അടുപ്പം. കെ.സുരേന്ദ്രൻ ഉറ്റ ചങ്ങാതിയായിരുന്നു. ഓണാട്ടുകരയുടെ തോളിൽ കയ്യിടലുമായിരുന്നു അത്. പലപ്പോഴും സുരേന്ദ്രൻ മാവേലിക്കരയിലെ വീട്ടിൽ താമസിച്ചിട്ടുണ്ട്. ചിലപ്പോൾ പാറപ്പുറത്ത് സുരേന്ദ്രന്റെ വീട്ടിലും തങ്ങി. കൂട്ടുകാരന്റെ അവസാന നോവൽ ‘കാണാപ്പൊന്ന്’ പൂർത്തിയാക്കിയതു സുരേന്ദ്രനാണ്. 14 അധ്യായങ്ങൾ വാരികയിൽ പ്രസിദ്ധീകരിച്ചു കഴിഞ്ഞപ്പോഴാണ് 1981 ഡിസംബർ 30നു പാറപ്പുറത്തിന്റെ വിയോഗം. കൂട്ടുകാരൻ ആ കഥയെ ഏതു വഴിക്കാണു കൊണ്ടുപോയിരുന്നതെന്നു സുരേന്ദ്രന് അറിയില്ലായിരുന്നു. അവിടെ വെളിച്ചമായതു പാറപ്പുറത്തിന്റെ മക്കളാണ്. പപ്പ പറഞ്ഞു കേട്ട കഥയുടെ ഏകദേശരൂപം അവരുടെ മനസ്സിലുണ്ടായിരുന്നു. അവരതു സുരേന്ദ്രനു പറഞ്ഞുകൊടുത്തു. ആ പൂരിപ്പിക്കലിനെപ്പറ്റി കെ.സുരേന്ദ്രന്റെ വാക്കുകൾ: ഏറ്റവും ചുരുങ്ങിയ സ്വാതന്ത്ര്യമുപയോഗിച്ചു ഞാനതിന് ഒരു കഥാരൂപം കൊടുക്കാൻ ശ്രമിക്കുന്നു എന്നു മാത്രം. എന്റെ ആത്മസുഹൃത്തിന് ഞാൻ ചെയ്യുന്ന തിലോദകം.
അവസാനനാൾ സാമിന്റെ ഭാര്യ കൊച്ചുമോൾ ഓർക്കുന്നു: ‘നോവലിന്റെ അവസാന ഭാഗത്തോട് അടുത്തിരുന്നു. രാത്രി പത്തര വരെ എന്നെക്കൊണ്ട് എഴുതിച്ചു. പിന്നെ, മോൾ ഉറങ്ങിക്കോ എന്നു പറഞ്ഞു പോയി കിടന്നു. മൂന്നു മണിക്ക് ഉണർന്നു മൂത്രമൊഴിക്കാൻ പോയിരുന്നെന്നു മമ്മി പറഞ്ഞു. രാവിലെ കാപ്പിയുമായി മമ്മി ചെന്നപ്പോൾ പപ്പ കൈവെള്ളയിൽ തല വച്ചു ചരിഞ്ഞു കിടക്കുന്നു. വിളിച്ചിട്ട് അനക്കമില്ല. ഉറക്കത്തിലെപ്പോഴോ പപ്പ പോയിരുന്നു.’
തനി പട്ടാളക്കാരന്റെ ആകാരവും ഗംഭീര ശബ്ദവുമായിരുന്നു പാറപ്പുറത്തിന്. മക്കൾക്ക് ആ ശബ്ദം കിട്ടിയില്ലെന്നു സാമിന്റെ നിരാശ. തൂലികാനാമത്തിൽനിന്നു പിറന്ന പാറപ്പുറത്ത് പിന്നീടു വീട്ടുപേരായി. മക്കളും അത് ഉപേക്ഷിച്ചില്ല. കുടുംബവീടു നിന്ന സ്ഥാനത്തു സാം നിർമിച്ച വീടിനും മറ്റു മക്കളുടെ വീടുകൾക്കും പേരു പാറപ്പുറത്ത് എന്നാണ്.
കുഞ്ഞേനാച്ചനെന്ന വയോധികൻ നായകനായ ‘അരനാഴികനേര’മാണു പാറപ്പുറത്തിന്റെ മാസ്റ്റർപീസ്. പണി തീരാത്ത വീട്, നിണമണിഞ്ഞ കാൽപാടുകൾ, അന്വേഷിച്ചു കണ്ടെത്തിയില്ല, ആദ്യകിരണങ്ങൾ, ആകാശത്തിലെ പറവകൾ, തേൻവരിക്ക, ഓമന, മകനേ നിനക്കുവേണ്ടി എന്നിവ പ്രധാന നോവലുകൾ. മിക്കതിലും പട്ടാളക്കാരുടെ ജീവിതമുണ്ട്. പ്രകാശധാര, തോക്കും തൂലികയും, സൂസന്ന, അളിയൻ, തിരഞ്ഞെടുത്ത ചെറുകഥകൾ തുടങ്ങിയവ കഥാസമാഹാരങ്ങൾ. ആദ്യ കഥ ‘പുത്രിയുടെ വ്യാപാരം’ 1948ൽ പ്രസിദ്ധീകരിച്ചു. ആദ്യ കഥാസമാഹാരം ‘പ്രകാശധാര’ പ്രസിദ്ധീകരിച്ചത് 1952ൽ.
1970ൽ റിലീസായ ‘അരനാഴിക നേര’ത്തിലൂടെയാണ് സമയമാം രഥത്തിൽ ഞാൻ എന്ന ക്രിസ്തീയ ഭക്തിഗാനം ജനകീയമായത്. 1897ൽ വി.നാഗൽ എന്ന ജർമൻ മിഷനറി എഴുതിയ ദീർഘഗാനത്തിന്റെ ഒരു ഭാഗമാണു ചിത്രത്തിലുള്ളത്. നാഗലിന്റെ മലയാള വരികളിൽ സിനിമയ്ക്കായി വയലാർ ചില മിനുക്കുപണികൾ നടത്തി ഉപയോഗിക്കുകയായിരുന്നു.
നോവലും കഥയും തിരക്കഥയും അദ്ഭുതകരമായി വഴങ്ങുമായിരുന്നു പാറപ്പുറത്തിന്. രണ്ടു തവണ കേരള സാഹിത്യ അക്കാദമി അവാർഡും ചലച്ചിത്ര അവാർഡും നേടിയ വൈഭവം. ആകെ 20 നോവലുകളും 14 കഥാസമാഹാരങ്ങളും. അദ്ദേഹത്തിന്റെ 7 നോവലുകൾ സിനിമയായിട്ടുണ്ട്. മറ്റു 13 സിനിമകൾക്ക് അദ്ദേഹം തിരക്കഥയെഴുതി.
മരിക്കുമ്പോൾ സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിഡന്റായിരുന്നു. പട്ടാളത്തിൽനിന്നു പിരിഞ്ഞ ശേഷം അദ്ദേഹം മാവേലിക്കരയിൽ സരിത പ്രിന്റിങ് ആൻഡ് പബ്ലിഷിങ് എന്ന സ്ഥാപനം നടത്തിയിരുന്നു. പാഠപുസ്തകങ്ങളും നാഷനൽ ബുക്ക് സ്റ്റാളിന്റെ പുസ്തകങ്ങളും മറ്റും അവിടെ അച്ചടിച്ചു. ഏറെക്കാലം പ്രവർത്തിച്ച സ്ഥാപനം സമരം കാരണം നിർത്തി. ഭാര്യ അമ്മിണി 2006ൽ മരിച്ചു. സുനിൽ, സുജാത, സംഗീത, സന്തോഷ് എന്നിവരാണു മറ്റു മക്കൾ. ജന്മശതാബ്ദി നാളിൽ കുടുംബാംഗങ്ങൾ ഒത്തുചേരുന്നുണ്ട്. പള്ളിയിൽ പ്രാർഥനയുണ്ടാകും. നാട്ടുകാരും പ്രിയപ്പെട്ട കഥാകാരന്റെ ഓർമകളെ ആഘോഷിക്കാൻ പരിപാടികൾ നടത്തും.