സൂര്യൻ വെളിച്ചവും ചൂടും തരുന്നു എന്നതു പോലെ സ്വാഭാവികമാണ് കെ.എസ്.ജയദേവനു സൂര്യകവിതകളുടെ എഴുത്ത്. എന്നും ഉദയത്തിനു മുൻപ് ഒരു കവിതയെഴുതും. 10 വർഷത്തോളമായ എഴുത്തിൽ ഇതുവരെ 3,400 എണ്ണം കഴിഞ്ഞു.

സൂര്യൻ വെളിച്ചവും ചൂടും തരുന്നു എന്നതു പോലെ സ്വാഭാവികമാണ് കെ.എസ്.ജയദേവനു സൂര്യകവിതകളുടെ എഴുത്ത്. എന്നും ഉദയത്തിനു മുൻപ് ഒരു കവിതയെഴുതും. 10 വർഷത്തോളമായ എഴുത്തിൽ ഇതുവരെ 3,400 എണ്ണം കഴിഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സമൂഹമാധ്യമത്തിൽ ദിവസവും ഏതെങ്കിലും വിഷയത്തിൽ നാലുവരി കവിതയെഴുതി തുടങ്ങിയതാണ്. അതിൽ പലതും സൂര്യനമസ്കാരത്തിൽ അവസാനിച്ചു. ബോധപൂർവമായിരുന്നില്ല. പിന്നെ സൂര്യനെപ്പറ്റി മാത്രം എഴുതാൻ തുടങ്ങി. ഓരോന്നിലും വരികളുടെ എണ്ണം 20 ആയി. റെക്കോർഡായിരുന്നു ലക്ഷ്യം. നിത്യം ഒരു സൂര്യകവിതയെന്ന നിഷ്ഠ ഇപ്പോഴും മുടക്കുന്നില്ല. ഫെയ്സ്ബുക്കിൽ എന്നും ഉദിക്കുന്നു 20 വരികൾ. മലയാള വൃത്തങ്ങളിൽനിന്ന് ഈ കവിതകൾ പുറത്തുകടക്കുകയാണ്. അവ ഇംഗ്ലിഷിലേക്കു പരിഭാഷപ്പെടുന്നു. എൻ.കെ.രാജഗോപാലാണു വിവർത്തകൻ.

ADVERTISEMENT

സിപിഎം പത്തനംതിട്ട തണ്ണിത്തോട് ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരുന്ന ജയദേവൻ സൂര്യോപാസനയുടെ എഴുത്തുകാരനായതു ഗൾഫിലെ കൊടുംചൂടിൽ നിന്നാണെന്നു പറയാം. 2008ൽ പാർട്ടിച്ചുമതലകൾ വിട്ടു ദുബായിൽ ജോലിക്കു പോയി. തടിയിൽ കൊത്തുപണിയായിരുന്നു പറഞ്ഞിരുന്ന ജോലിയെങ്കിലും കിട്ടിയതു മറ്റൊന്നാണ്.  കഷ്ടപ്പാടാണെങ്കിലും അതിനിടയിൽ കവിതയെഴുത്തുണ്ടായിരുന്നു. അറബിക്കഥയെന്ന സിനിമയിലെ ക്യൂബ മുകുന്ദനാണു നിങ്ങളെന്നു കൊല്ലം സ്വദേശിയായ സുഹൃത്ത് ജോസ് പറഞ്ഞു. ദുബായിലുള്ള ‘അറബിക്കഥ’യുടെ തിരക്കഥാകൃത്ത് ഡോ. ഇക്ബാൽ കുറ്റിപ്പുറത്തെ പോയി കാണാൻ ജോസ് ഉപദേശിച്ചു.

നാലു പാട്ടുകളെഴുതി കയ്യിൽ വച്ചു ജയദേവൻ ഡോ. ഇക്ബാലിനെ കണ്ടു. ഇങ്ങനെയല്ല പാട്ടെഴുതേണ്ടതെന്ന് ഇക്ബാൽ ഉപദേശിച്ചു. ഒരു സ്വപ്നം പൊലി‍ഞ്ഞു. എങ്കിലും കവിതയിൽ തുടരാൻ ജയദേവൻ തീരുമാനിച്ചു.രണ്ടു വർഷം കഴിഞ്ഞപ്പോൾ സാമ്പത്തികമാന്ദ്യം വന്നു, ജോലി പോയി. തിരിച്ചെത്തി തണ്ണിത്തോട്ടിൽ രാഷ്ട്രീയവുമായി കൂടാൻ മടിയുണ്ടായിരുന്നു. ചെങ്ങന്നൂരിനടുത്തു വെൺമണിയിൽ താമസമാക്കി.

ഫെയ്സ്ബുക്കിൽ നാലു വരി വീതം എഴുതുന്ന ശീലം തുടർന്നു. പലതിന്റെയും അവസാന വരികൾ സൂര്യവന്ദനമായി. പിന്നെ നാലു വരികളിലും സൂര്യസ്തുതിയായി. ആദ്യത്തേത് 2014ന്റെ പകുതിക്കു ശേഷമാണെഴുതിയത്. പതിവായി കുറേപ്പേർ വായിച്ചു നല്ല കമന്റുകൾ എഴുതിയതോടെ സൂര്യകവിതകൾ എന്നുമുണ്ടായി.

വൃത്തനിബദ്ധമാണ് എഴുത്ത്. മിക്ക കവിതകളും കളകാഞ്ചി വൃത്തത്തിൽ.  ‘വൃത്തത്തിലല്ല ആലോചന. എഴുതിത്തുടങ്ങുമ്പോൾ മനസ്സിലൊരു താളം വരും. അതിനു പിന്നാലെ എഴുതിയെഴുതിപ്പോകും. അതു വൃത്തത്തിൽ അവസാനിക്കും. സംസ്കൃതം പഠിച്ചിട്ടില്ല. എഴുതുമ്പോൾ പദങ്ങൾ വരുന്നതാണ്.’ ജയദേവൻ പറയുന്നു. 

ADVERTISEMENT

സൂര്യനോടുള്ള ആരാധനയും പ്രാർഥനയും നിറഞ്ഞ കവിതകൾ ക്ഷേത്രങ്ങളിൽ പാരായണം ചെയ്യാൻ പാകത്തിൽ പുസ്തകമാക്കുകയാണ് അടുത്ത പദ്ധതി. കത്തുന്ന, കണ്ണഞ്ചിക്കുന്ന സൂര്യനെ ഉഗ്രമൂർത്തിയായി സങ്കൽപിക്കാൻ ജയദേവനു കഴിയില്ല. വരികളെല്ലാം ഇളവെയിലും ഇളംചൂടും പോലെ സൗമ്യം. വെൺമണിയിലെ ഒരു ചടങ്ങിൽ സൂര്യകവിതകളെപ്പറ്റി ഒരു കുട്ടി ചോദിച്ച സംശയമുണ്ട്: സൂര്യൻ ദിവസവും ഉദിക്കുന്നു, അസ്തമിക്കുന്നു, ചൂടും വെളിച്ചവും നൽകുന്നു. അതിലേറെ  എന്താണു വർണിക്കാനുള്ളത്? വർണിച്ചു തീരില്ലെന്നു ജയദേവൻ.

എന്നും പുലർച്ചെ രണ്ടര – മൂന്നു മണി നേരത്താണ് എഴുത്ത്. അതിനു മുൻപു രാമായണം അരപ്പേജെങ്കിലും വായിക്കും. മുന്നിലൊരു മാതൃകയില്ലാതെ മഹാകാവ്യമെഴുതിയ വാൽമീകിയെ ഗുരുവായി സ്മരിച്ചാണ് എഴുത്തിനിരിക്കുന്നത്. അഞ്ചരയ്ക്കു മുൻപ് അതു ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്യും. 20 വരിയെഴുതാൻ ശരാശരി ഒരു മണിക്കൂറിൽ‍ താഴെയാണു സമയം.

സൂര്യകവിതകളിൽ ചിലതിന്റെ തുടക്കം ഇങ്ങനെ:

പൊന്നണിഞ്ഞാദിത്യനാകാശമേടയിൽ
വന്നുദിക്കുന്നോരു നേരം

ADVERTISEMENT

മന്നിലേക്കിത്തിരി തൂവെളിച്ചം തരും

ഇന്നിന്റെ ആരംഭമാകാൻ.

∙പകലെരിയുമൊരുതിരിവിളക്കായ ചിന്മയൻ

പാഥേയമുണ്ണാതെരിഞ്ഞന്തിയോളവും

പരനുഗതിയരുളിയൊളിതൂകി വാണീടുവാൻ

പാലാഴി വിട്ടഗ്നി ചൂടിയെത്തീടണം.

∙തിരുവടിയിലവനി തൊഴുതാദരാൽ

തീഷ്ണമാം സ്നേഹം നുകർന്നുണർന്നീടവേ

തിരുടനിരുളകലെ മറയാനായ് വെളിച്ചവും

തീർഥമായൂർജവും ആവോളമേകണം

English Summary:

Poet KS Jayadevan writes about sun every morning for 10 years