രക്ഷാകരം; 18 ജീവന് രക്ഷയുടെ കരം നീട്ടിയ ജോസഫിന് സന്തോഷത്തിന്റെ ക്രിസ്മസ്
ആഞ്ഞടിക്കുന്ന തിരമാലകളുടെ ശബ്ദത്തിനൊപ്പം ഒരു ഞരക്കം മാത്രമാണ് ആദ്യം കേട്ടത്. ആ ശബ്ദം ജോസഫിനെ നയിച്ചത് ചുവന്ന പൊട്ടു പോലുള്ള ഒരു കാഴ്ചയിലേക്കാണ്. ചീറിയടിച്ച കടൽക്കാറ്റിനെ വെല്ലുവിളിച്ച് ആ ചുവന്ന പൊട്ടിനെ ലക്ഷ്യമാക്കി ജോസഫ് കപ്പലോടിച്ചു. മണിക്കൂറുകൾ നീണ്ട കഠിന പ്രയത്നം. മൂവായിരം അടിയിലേറെ ആഴമുള്ള തിമോർ കടലിൽനിന്ന് അന്നു ജോസഫും കൂട്ടരും തിരിച്ചു പിടിച്ചത് 18 ജീവനുകളെയാണ്. ജീവിതത്തിന്റെ തീരത്തു തിരികെയെത്തി എന്നറിഞ്ഞപ്പോൾ അവരുടെയെല്ലാം കണ്ണുകൾ നിറഞ്ഞൊഴുകി. ആ കണ്ണീർക്കടലിന്റെ ആഴവും അർഥവും അറിയാൻ ഭാഷ വേണ്ടായിരുന്നു.

“ദൈവം ഓരോരുത്തർക്കും രക്ഷപ്പെടാൻ അവസരം ഒരുക്കുന്നത് എങ്ങനെയൊക്കെയെന്ന് ആർക്കും പറയാൻ ആവില്ല. സംഭവ സമയത്ത് ഒന്നും തോന്നിയില്ലെങ്കിലും പിന്നീട് ആലോചിച്ചപ്പോൾ 18 പേരുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞതിൽ വലിയ സന്തോഷം തോന്നി. അതു കൊണ്ട് അവരുടെ വീടുകളിൽ ഇപ്പോൾ ക്രിസ്മസിന്റെ സന്തോഷം നിറയുമല്ലോ”- കോട്ടയം താഴത്തങ്ങാടിയിലെ കുടുംബവീടായ കളപ്പുരയ്ക്കലിൽ എത്തിയ ജോസഫ് കെ.തോമസ് പറഞ്ഞു.
കോട്ടയം കോർപസ് ക്രിസ്റ്റിയിലും സിഎംഎസ് കോളജിലും പഠിച്ച ജോസഫ് 18-ാം വയസ്സിലാണ് മർച്ചന്റ് നേവിയിൽ ചേർന്നത്. 2016ൽ ക്യാപ്റ്റനായി. സിംഗപ്പൂരിലെ ഹാഫ്നിയ പെട്രൽ എന്ന കമ്പനിയുടെ കൂറ്റൻ എണ്ണക്കപ്പലിലാണ് ജോലി. രക്ഷാദൗത്യം നടത്തി ഒരാഴ്ച കഴിഞ്ഞപ്പോൾ സിംഗപ്പൂർ ഷിപ്പിങ് വകുപ്പിന്റെ അംഗീകാരം ജോസഫിന് ലഭിച്ചു. മിഷൻ ടൂ സീ ഫെയറേഴ്സ് എന്ന രാജ്യാന്തര സംഘടനയുടെ അംഗീകാരം രണ്ടാഴ്ച മുൻപ് ഹാഫ്നിയയുടെ മുംബൈ ഓഫിസിൽ നിന്നും ലഭിച്ചു. ജീവിതത്തിൽ എന്നും ഓർമിക്കാവുന്ന ക്രിസ്മസ് സമ്മാനം.
രക്ഷയുടെ കൈകൾ
ഫെബ്രുവരി 15ന് ചരക്ക് ഇറക്കിയ ശേഷം ഓസ്ട്രേലിയയിലെ ബ്രിസ്ബെയ്നിൽനിന്ന് സിംഗപ്പൂരിലേക്കു പോവുകയായിരുന്നു. രാവിലെ ഒൻപതു മണിയായി. ഓസ്ട്രേലിയൻ ആർസിസിയിൽ (റെസ്ക്യു കോ ഓർഡിനേഷൻ സെന്റർ) നിന്ന് ഒരു പോഡ്കാസ്റ്റ് മെസേജ് വന്നു. അവർക്കു കിട്ടിയ ഇപർബ് (കപ്പലോ ബോട്ടോ മുങ്ങിയാൽ വെള്ളത്തിൽ പൊങ്ങിക്കിടന്ന് തനിയെ അപായ സന്ദേശം അയയ്ക്കുന്ന സംവിധാനം) സന്ദേശത്തെ തുടർന്നായിരുന്നു അത്. ഓരോ കപ്പലിനും ഓരോ സിഗ്നലുണ്ട്. ഇന്തൊനീഷ്യയുടെ കോആൻ എന്ന കപ്പലിൽനിന്നാണ് അപായ സന്ദേശം വന്നിട്ടുള്ളതെന്നും അവർ പറഞ്ഞു. അപകടത്തിൽപ്പെട്ട കപ്പൽ ഞങ്ങളുടെ കപ്പലിൽനിന്ന് 60 നോട്ടിക്കൽ മൈൽ അകലെയാണ്. തിരികെ വിളിച്ചു നോക്കിയിട്ടും പ്രതികരണമൊന്നും ഉണ്ടായില്ല. വീണ്ടും തിരികെ ആർസിസിയിലേക്കു വിളിച്ചു. നിങ്ങൾ മാത്രമാണ് ആ പ്രദേശത്തുള്ളതെന്നും ഒന്നു പോയി നോക്കിയാൽ കൊള്ളാമെന്നും മറുപടി കിട്ടി. നാലു മണിക്കൂർ വേണമായിരുന്നു ഞങ്ങൾക്ക് അവിടെയെത്താൻ. ചെറുവിമാനം അയയ്ക്കുന്നുണ്ടെന്നും അതു സ്ഥലത്തെത്താൻ അഞ്ചു മണിക്കൂർ വേണമെന്നും ആർസിസിയും അറിയിച്ചു. സഹായിക്കാൻ തീരുമാനിച്ച വിവരം കപ്പൽ കമ്പനിയെ ഞാൻ അറിയിച്ചു. സോളാസ് ഉടമ്പടി (സേഫ്റ്റി ഓഫ് ലൈഫ് അറ്റ് സീ, ടൈറ്റാനിക് മുങ്ങിയപ്പോൾ കൊണ്ടുവന്ന ഉടമ്പടിയാണ്) അനുസരിച്ച് അങ്ങനെ സഹായിക്കണമെന്ന വ്യവസ്ഥയുമുണ്ട്.
രക്ഷാദൗത്യം
സന്ദേശം നൽകി ഉടൻതന്നെ അപായ സിഗ്നൽ വന്നെന്നു കരുതുന്ന മേഖലയിലേക്കു ഞങ്ങൾ തിരിച്ചു. മേഖലയുടെ പത്തു മൈൽ ദൂരം അടുത്തെത്തി എല്ലായിടവും നോക്കിയെങ്കിലും ഒന്നും കണ്ടില്ല. റേഡിയോയിൽ വിളിച്ചപ്പോഴും പ്രതികരണമില്ല. കടൽ നല്ലവണ്ണം പതഞ്ഞു പൊന്തിക്കിടന്നതിനാൽ മറ്റൊന്നും കാണാൻ പറ്റുമായിരുന്നില്ല. തിരികെ പോകാമെന്നു കരുതിയപ്പോൾ റേഡിയോയിൽ ചെറിയ സിഗ്നൽ കിട്ടി. ചെറിയ ഇരപ്പും കേട്ടു. തിരികെ വിളിച്ചപ്പോൾ പ്രതികരണം പോലെ ശബ്ദങ്ങൾ വന്നു. കപ്പലിൽനിന്ന് രക്ഷപ്പെടാൻ സഹായിക്കുന്ന ലൈഫ് ബോട്ടിൽ ചെറിയ റേഡിയോ കാണും. അതിൽ നിന്നുള്ള ശബ്ദമാണ്. സഹായിക്കാം എന്നുറപ്പിച്ചു. പക്ഷേ എവിടെ നിന്നാണ് സിഗ്നൽ കിട്ടുന്നതെന്ന് അറിയാൻ കഴിഞ്ഞില്ല. വീണ്ടും തിരച്ചിൽ തുടർന്നു. കുറച്ചു കഴിഞ്ഞപ്പോൾ ദൂരെ ഒരു ചുവന്ന പൊട്ടു കണ്ടു. പിന്നെ കാണാതായി. എങ്കിലും കപ്പൽ അങ്ങോട്ടേക്കു പതുക്കെ കൊണ്ടുപോയി. അപ്പോൾ ചുവന്ന വസ്തുവിനെ വ്യക്തമായി കാണാൻ പറ്റി. അതൊരു ലൈഫ് ബോട്ടായിരുന്നു. അതിലുള്ള ആളുമായി സംസാരിക്കാൻ സിഗ്നലും അപ്പോൾ ശരിയായി. പക്ഷേ ഭാഷ വലിയ പ്രശ്നമായി. ഒന്നും മനസ്സിലാകുന്നില്ല. റേഡിയോയിൽനിന്ന് കരച്ചിൽ കേൾക്കുന്നുണ്ടായിരുന്നു. 15 പേരുണ്ടായിരുന്നു റാഫ്റ്റ് മാതൃകയിലുള്ള ആ ലൈഫ് ബോട്ടിൽ. അതിന്റെ ഒരു വശം അൽപം കീറിയിരുന്നത് സ്ഥിതി സങ്കീർണമാക്കി. ആ സമയം ഓസ്ട്രേലിയൻ ആർസിസി അയച്ച വിമാനവും എത്തി. ദിശ കാണിക്കാനും വിവരം തരാനും മാത്രം കഴിയുന്ന ചെറു വിമാനം ആയിരുന്നു അത്. എൻജിനൊന്നും ഇല്ലാത്ത ലൈഫ് ബോട്ട് തുഴഞ്ഞു വേണം നീങ്ങാൻ. കാലാവസ്ഥ മോശമായതിനാൽ ഞങ്ങളുടെ കപ്പലിൽനിന്ന് ലൈഫ് ബോട്ടൊന്നും ഇറക്കാൻ കഴിയില്ലായിരുന്നു. നാലു മീറ്റർ മാത്രം നീളമുള്ള ലൈഫ് ബോട്ടിന്റെ അടുത്തേക്ക് 180 മീറ്റർ നീളമുള്ള കൂറ്റൻ കപ്പൽ അടുപ്പിക്കുന്നത് സാഹസികമാണ്. കാറ്റേറ്റ് ബോട്ട് കപ്പലിൽ വന്നിടിച്ചാൽ എല്ലാം തീരും. അതു കൊണ്ട് ആദ്യം കാറ്റു വരുന്ന ദിശയിൽ കപ്പൽ ഇട്ട് ലൈഫ് ബോട്ടിലേക്ക് കാറ്റ് എത്താത്ത രീതിയിലാക്കി. തുടർന്നു കപ്പലിൽ നിന്ന് കയർ എറിഞ്ഞു കൊടുത്തെങ്കിലും ബോട്ടിലുള്ളവർക്ക് പിടിക്കാൻ കഴിഞ്ഞില്ല. വീണ്ടും കപ്പൽ കുറെക്കൂടി അടുപ്പിച്ച് കയർ എറിഞ്ഞപ്പോൾ അവർക്ക് അതിൽ പിടിത്തം കിട്ടുകയും കപ്പലിന് അടുത്തേക്കു വരികയും ചെയ്തു. പിന്നീടു കൂറ്റൻ ഏണി ഇറക്കി അതിലൂടെ അവരെ കപ്പലിലേക്കു കയറ്റി. പതിനഞ്ചു പേർ അങ്ങനെ 14 മീറ്ററോളം ഉയരത്തിൽ കപ്പലിലേക്കു വലിഞ്ഞു കയറി. ഭാഗ്യത്തിന് ആർക്കും ഗുരുതരമായ പരുക്കൊന്നും ഇല്ലായിരുന്നു. എതിർ ദിശയിൽ മറ്റൊരു ലൈഫ് ബോട്ട് കൂടി കടലിൽ ഒഴുകി നടക്കുന്നുണ്ടെന്ന് അപ്പോഴാണ് വിമാനത്തിൽനിന്ന് സന്ദേശം വന്നത്. കീറൽ കാരണം അതിൽ വെള്ളം കയറുന്നുണ്ടെന്നും സന്ദേശത്തിൽ ഉണ്ടായിരുന്നു. പിന്നീട് ഒരു മണിക്കൂറെടുത്ത് അവരെയും രക്ഷിച്ചു. അപ്പോഴേക്കും സമയം വൈകിട്ട് നാലരയായിരുന്നു.
രണ്ടു മണിക്കൂർ കൂടി കഴിഞ്ഞിരുന്നെങ്കിൽ കാഴ്ച മങ്ങി ഒന്നും കാണാനാവാതെ സ്ഥിതി ആകെ ഗുരുതരമായേനെ. ഏതായാലും ക്യാപ്റ്റൻ ഉൾപ്പെടെ 18 പേരും രക്ഷപ്പെട്ടു. വസ്ത്രമെല്ലാം കീറി, ആകെ അവശരായിരുന്ന അവർക്കു വസ്ത്രങ്ങളും ഭക്ഷണവുമെല്ലാം നൽകി. ഗൂഗിൾ ട്രാൻസ്‌ലേറ്റർ വച്ചാണ് അവരോടു സംസാരിച്ചത്. പാം ഓയിൽ കൊണ്ടു പോകുന്ന നൂറു മീറ്ററോളം നീളമുള്ള കപ്പലായിരുന്നു മുങ്ങിയത്. രാവിലെ നാലുമുതൽ കപ്പലിൽ വെള്ളംകയറി മുങ്ങാൻ തുടങ്ങിയതാണ്. ഒൻപതു മണിയോടെ പൂർണമായി മുങ്ങി. അപ്പോഴാണ് ഇപർബ് സന്ദേശം വന്നത്. കപ്പൽ എങ്ങനെ മുങ്ങി എന്നതും, എന്തു കൊണ്ട് അവർ ആദ്യമേ അപായ സന്ദേശങ്ങളൊന്നും അയച്ചില്ലെന്നതും ദുരൂഹമാണ്. ഇന്തൊനീഷ്യൻ തീരത്തുനിന്ന് 20 നോട്ടിക്കൽ മൈൽ ദൂരം മാത്രമേ അപകടമുണ്ടായ സ്ഥലത്തേക്ക് ഉള്ളു. രക്ഷാപ്രവർത്തനം കഴിഞ്ഞ് മൂന്നു മണിക്കൂറിനുള്ളിൽ ഇന്തൊനീഷ്യൻ ആർസിസിയിൽനിന്ന് സന്ദേശം വന്നു. രാത്രി എട്ടോടെ അവരുടെ ബോട്ട് എത്തി കപ്പലിൽ ഉണ്ടായിരുന്നവരെ അതിൽ കയറ്റി വിട്ടു. അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകിയതും തിരികെ പോകുമ്പോഴത്തെ സന്തോഷവും ഒരിക്കലും മറക്കാൻ കഴിയില്ല. കുറെ റേഡിയോ ഉണ്ടായിരുന്നെങ്കിലും ആ കപ്പലിലെ ആരും അത് ഉപയോഗിച്ചില്ലെന്നത് അദ്ഭുതകരമായി ശേഷിക്കുന്നു. ഇംഗ്ലിഷ് കുറച്ച് അറിയാവുന്ന ഒരു തേഡ് ഓഫിസർ മാത്രമാണ് റേഡിയോ എടുത്തത്. അയാൾ പറഞ്ഞ മുറി ഇംഗ്ലിഷും ആ ഞരക്കവും കരച്ചിലുമൊക്കെയാണ് റേഡിയോയിലൂടെ ഞങ്ങൾ കേട്ടത്. അതു കൂടി ഇല്ലായിരുന്നെങ്കിൽ.. ദൈവം രക്ഷയൊരുക്കുന്നത് എങ്ങനെയൊക്കെയാണെന്ന് ആർക്കറിയാം-ജോസഫ് പറഞ്ഞു.