തിരികെ വന്ന ജീവിതം; ജീവിതം നൽകിയ പാഠങ്ങൾ മറ്റുള്ളവർക്കായി പകർന്നു നിൻസി യാത്ര തുടരുന്നു
മരണത്തിന്റെ തണുപ്പിനെ തൊട്ട ശേഷം ജീവിതത്തിലേക്കുള്ള അവിശ്വസനീയമായ ഉയിർത്തെഴുന്നേൽപ്പിന്റെ കഥയാണ് നിൻസി മറിയം മോണ്ട് ലിയുടേത്. മാനസിക സംഘർഷത്തെ തുടർന്നു കോളജ് ഹോസ്റ്റലിലെ നാലാം നിലയിൽ നിന്നു ചാടി ജീവിതത്തിൽനിന്ന് മടങ്ങാനാണ് നിൻസി ശ്രമിച്ചത്. പക്ഷേ, ആ വീഴ്ച നിൻസിയുടെ ജീവിതം എന്നേക്കുമായി മാറ്റി. സുഷുമ്ന നാഡി തകർന്നു, ഇരു കൈകളും ഒടിഞ്ഞു കഷണങ്ങളായി, കഴുത്തിലും നട്ടെല്ലിലും കാലുകളിലും പൊട്ടലുകൾ, ഒരു വൃക്ക നഷ്ടമായി, ഇരു കണ്ണുകളുടെയും കാഴ്ച ഭാഗികമായി കുറഞ്ഞു, നെഞ്ചിനു താഴെ ചലനശേഷി പൂർണമായും നഷ്ടപ്പെട്ടു.

ജീവിതം വീൽചെയറിലും കിടക്കയിലുമായതിന്റെ നിരാശയിൽനിന്ന് പൊരുതിക്കയറിയ നിൻസി ഇപ്പോൾ മോട്ടിവേഷനൽ ട്രെയിനറും സൈക്കോളജിസ്റ്റുമാണ്. ജീവിതത്തിലേക്കുള്ള ഉയിർപ്പിന്റെ കഥ നിൻസി പറയുന്നു...
2014 ജനുവരി 23.
ബെംഗളൂരുവിലെ സെന്റ് ജോൺസ് മെഡിക്കൽ കോളജിൽ പെർഫ്യൂഷൻ ടെക്നോളജി കോഴ്സിൽ രണ്ടാം വർഷ വിദ്യാർഥിനിയായിരുന്നു അന്നു ഞാൻ. 19 വയസ്സ്. മാനസിക സംഘർഷത്തിനൊടുവിൽ ഹോസ്റ്റലിലെ മുകൾ നിലയിലെ ടെറസിലേക്കു ഓടിക്കയറി. ഒന്നും ആലോചിച്ചില്ല, താഴേക്കു ചാടി. ആശുപത്രിയിൽ ഇടയ്ക്കു ബോധം വന്നപ്പോൾ ‘സ്പൈനൽ കോഡ് ഇഞ്ചുവേഡ്..’ എന്ന് ഒരു ഡോക്ടർ പറയുന്നത് നേർത്ത സ്വരത്തിൽ ഞാൻ കേട്ടു. ഒരു തവണ മസ്തിഷ്ക രക്തസ്രാവമുണ്ടായി.
ഇരു കൈകളും ഒടിഞ്ഞതിനാൽ പ്ലേറ്റ് ഇടേണ്ടി വന്നു. വലതുഭാഗത്തെ വൃക്ക നഷ്ടപ്പെട്ടു. ശരീരത്തിലെ മുറിവുകളെ ബാൻഡേജുകൾ വരിഞ്ഞു മുറുക്കിയപ്പോൾ അസ്ഥികൾ പൊട്ടിച്ചിതറും പോലെ. ഇരു കണ്ണുകളിലെയും കാഴ്ച ഭാഗികം മാത്രമായി. ഗന്ധം തിരിച്ചറിയാനുള്ള കഴിവും നഷ്ടപ്പെട്ടു..
വീഴ്ച ശരീരത്തിലേൽപ്പിച്ച ആഘാതം എന്താണെന്ന് അന്നെനിക്കറിയില്ലായിരുന്നു. കുറച്ചു കഴിയുമ്പോൾ എല്ലാം ശരിയാകും എന്നായിരുന്നു പ്രതീക്ഷയും വിശ്വാസവും. അപകടവിവരമറിഞ്ഞ് പപ്പ മോണ്ട് ലി മാത്യു ഉമ്മനും അമ്മ ലെന മോണ്ട് ലിയും ആശുപത്രിയിലെത്തി. അവരാരും കരഞ്ഞില്ല. മൂന്നു മാസം ആശുപത്രിയിൽ കഴിഞ്ഞു. ഫിസിയോതെറപ്പിയിലൂടെ ഇരിക്കാനുള്ള ബാലൻസ് ലഭിച്ചതു മാത്രമായിരുന്നു ഏക ആശ്വാസം. ബെംഗളൂരുവിലെ ആശുപത്രിയിൽ നിന്നിറങ്ങിയപ്പോൾ ഇനി എന്ത് എന്ന ചോദ്യമായിരുന്നു പപ്പയുടെയും മമ്മിയുടെയും മുന്നിൽ. ഇടയ്ക്കു സഹോദരി നിമ്മിയുടെ ആലുവയിലെ ഫ്ലാറ്റിലും താമസിച്ചു.
പപ്പയുടെ തറവാട് ചെങ്ങന്നൂരിലായതിനാൽ അവിടെയുള്ള സഞ്ജീവനി ആശുപത്രിയിൽ എന്നെ എത്തിച്ചു. പെർമനന്റ് ഡിസെബിലിറ്റി എന്ന യാഥാർഥ്യം അവിടുത്തെ ചികിത്സയുടെ ആദ്യ നാളുകളിലാണ് ഞാൻ തിരിച്ചറിഞ്ഞത്. അതോടെ ആരോടും ഞാൻ സംസാരിക്കാതായി. മണിക്കൂറുകളോളം തനിച്ചിരിക്കും. കുട്ടിക്കാലത്ത് ചിത്രങ്ങൾ വരയ്ക്കുമായിരുന്നതിനാൽ ഒറ്റയ്ക്കിരുന്നപ്പോൾ വീണ്ടും കടലാസും പെൻസിലുമെടുത്തു. എന്റെ നൊമ്പരങ്ങൾ ചിത്രങ്ങളായി. ഒറ്റപ്പെടലിന്റെയും കുറ്റബോധത്തിന്റെയും കണ്ണീരിന്റെയും ചായക്കൂട്ടുകളായിരുന്നു ഓരോ ചിത്രവും, ആ ചിത്രങ്ങളിലെ നായിക ഞാൻ മാത്രവും.
ഞാൻ കാരണം പലരും വേദനിക്കുന്നു എന്ന ചിന്ത എന്നെ പിടികൂടി. പ്രാർഥിക്കാനിരിക്കുമ്പോഴെല്ലാം ഇൗ വാക്കുകളായിരുന്നു മനസ്സിൽ...ഇൗ സംഭവത്തിനു ശേഷം പാപം എന്താണെന്ന ബോധം എനിക്കുണ്ടായി. ഞാൻ സ്വയം വെറുത്തു. കുത്തുവാക്കുകൾ കൊണ്ടു പപ്പയും മമ്മിയും എന്നെ ഒരിക്കൽ പോലും വേദനിപ്പിച്ചിട്ടില്ല. പക്ഷേ ഞാൻ കാരണം അവർ വളരെയധികം വേദനിക്കുന്നുവെന്ന് എനിക്ക് തോന്നി. ഞാൻ വീണ്ടും കരഞ്ഞു. എന്നോടു ക്ഷമിക്കാൻ എനിക്ക് കഴിയുന്നില്ലായിരുന്നു, ദൈവം എന്നോടു ക്ഷമിച്ചിട്ടു പോലും
തിരുവനന്തപുരത്തെ ഞങ്ങളുടെ വീട് വീൽചെയർ കയറുന്ന രീതിയിൽ ക്രമീകരിച്ചു പപ്പയും അമ്മയും എന്നെ അങ്ങോട്ടേക്കു കൊണ്ടു പോയി. എന്റെ മുറിയിൽ പ്രത്യേക ഇരിപ്പിടവും സജ്ജമാക്കി. ഒരിക്കൽ ഓടിക്കളിച്ച മുറ്റത്തേക്ക് വീൽചെയറിൽ ഞാനെത്തി. അവിടെയും ആദ്യം വീട്ടിലെ മുറിയിൽ ഞാനൊതുങ്ങിക്കൂടി. ചിത്രങ്ങൾ പിന്നെയും വരച്ചു കൂട്ടി. ഒറ്റപ്പെട്ട, ജയിലിലടയ്ക്കപ്പെട്ട, ഇരട്ട മുഖമുള്ള സ്ത്രീകളായിരുന്നു ആ ചിത്രങ്ങളിലെല്ലാം, മുഖങ്ങൾക്ക് എന്റെ ഛായയും. പഠനം തുടരണമെന്നായിരുന്നു എന്റെ മോഹം. പപ്പയും മമ്മിയും പ്രോത്സാഹിപ്പിച്ചു. 2015ൽ ഇഗ്നോയിൽ ബിഎ സൈക്കോളജിക്കു ചേർന്നു, 82 ശതമാനം മാർക്കോടെ പാസായി. എന്റെ ആത്മവിശ്വാസം കൂടി.
കൗൺസലിങ് ആൻഡ് ഫാമിലി തെറപ്പി എംഎസ്‌സിയും പിന്നീടു പൂർത്തിയാക്കി. ഇപ്പോൾ ആർട് തെറപ്പിയിൽ പിജി ഡിപ്ലോമ ചെയ്യുന്നു.
മനസ്സിനു ധൈര്യം കൂടിയപ്പോൾ അതു ചിത്രങ്ങളിലും പ്രതിഫലിച്ചു.‘വീണാലും കുഴപ്പമില്ല, പിടിക്കാൻ ഞങ്ങളുണ്ട്...’–പപ്പയുടെ ഇൗ വാക്കുകളാണ് എന്നെ ജീവിതത്തിലേക്കു തിരിച്ചെത്തിച്ചത്. പപ്പയും മമ്മിയും വളരെ ബോൾഡായിരുന്നു. എന്റെ മുൻപിൽനിന്ന് അവർ ഒരിക്കലും കരഞ്ഞിട്ടില്ല. സങ്കടം മറച്ചു വച്ച് അവർ എന്നെ ചിരിപ്പിക്കാൻ ശ്രമിച്ചു, ഞാനുറങ്ങുമ്പോൾ അവർ ആരുമറിയാതെ കരയുമായിരുന്നു.
പിജി പഠനം പൂർത്തിയായപ്പോഴാണ് മോട്ടിവേഷൻ ക്ലാസുകൾക്കായി ക്ഷണം വന്നത്. ഒരു സ്കൂളിലായിരുന്നു ആദ്യത്തെ ക്ലാസ്. പ്രത്യേക ശ്രദ്ധ ആവശ്യമായ കുട്ടികൾക്കു വേണ്ടിയായിരുന്നു അത്. കുട്ടികളെ കണ്ടപ്പോൾ, അവരുമായി ഇടപഴകിയപ്പോൾ ഏറെ സന്തോഷം തോന്നി. പിന്നീടു പലസ്ഥലങ്ങളിലും ക്ലാസെടുത്തു. നമ്മുടെ കുറവുകൾ തിരിച്ചറിഞ്ഞു മുന്നേറുകയെന്നും പരിമിതികൾ മറികടക്കണമെന്നുമുള്ള സന്ദേശമാണ് ഞാൻ നൽകുന്നത്. എന്റെ ജീവിതത്തെ ഉദാഹരണമായി ചൂണ്ടിക്കാട്ടും. പാലിയം ഇന്ത്യയിൽ സൈക്കോളജിസ്റ്റാണിപ്പോൾ.
30 വയസ്സായി എനിക്കിപ്പോൾ. മാട്രിമോണിയൽ മാർക്കറ്റിൽ എനിക്ക് വാല്യു കുറവാണ്. പക്ഷേ എന്റെ പരിമിതികൾ മനസ്സിലാക്കുകയും ഞാനെന്ന വ്യക്തിയെ നന്നായി അറിഞ്ഞും എത്തുന്ന ഒരാളുണ്ടെങ്കിൽ ജീവിതപങ്കാളിയാക്കണമെന്നാണ് മോഹം.
‘‘ സ്നേഹം ദോഷത്തിന്റെ കണക്കു സൂക്ഷിക്കില്ല. സ്നേഹം എല്ലാം ക്ഷമിക്കുന്നു, എല്ലാം വിശ്വസിക്കുന്നു. എല്ലാം പ്രത്യാശിക്കുന്നു, എല്ലാം സഹിക്കുന്നു. സ്നേഹം എന്നെന്നും നിലനിൽക്കുന്നു’’ ഇൗ ബൈബിൾ വാക്യങ്ങളാണ് എന്റെ ഉൾക്കരുത്ത്. അതാണ് എന്റെ ജീവിതവഴിയിലെ വിളക്കുമരങ്ങൾ.....