ധിക്കാരിയെന്ന് വിളിച്ചാൽ പേടിക്കില്ല, മോദിയുടെ സ്വപ്നം തകർത്ത ഭയം, ഡാൻസർ റെമോ ഡിസൂസ, കാമാത്തിപുരയിലെ ‘ക്രാന്തി’; വായന പോയവാരം
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും.
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും.
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും.
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ, ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും.
‘പാർട്ടി എന്നെ തിരുത്തേണ്ട സാഹചര്യം സൃഷ്ടിച്ചിട്ടില്ല; ഫൈൻ അടയ്ക്കാൻ തയാർ, ധിക്കാരിയെന്ന് വിളിച്ചാൽ പേടിക്കില്ല’
മേയർ–ഡ്രൈവർ തർക്കം കേരളം ഇന്നു ചർച്ച ചെയ്യുകയാണ്. നാൽക്കവലകളിലും സൈബർ ലോകത്തും വിവാദം കൊഴുക്കുന്നു. ഈ വേളയിൽ ആര്യയ്ക്ക് എന്താണ് പറയാനുള്ളത്?
മോദിയുടെ 400 സീറ്റെന്ന സ്വപ്നം തകർത്ത ഭയം; ആ പ്രസംഗത്തിന് പിന്നിൽ ചിലതുണ്ട്
എതിർ ശബ്ദങ്ങൾക്ക് ഇടം നൽകാത്ത വിജയം ജനാധിപത്യത്തിന്റെ വിജയമല്ല’. ‘മോദിയുടെ പരാമർശങ്ങൾ ജനാധിപത്യത്തിനു നേരെയുള്ള ആക്രമണമാണ്’ എന്നിങ്ങനെയാണ് തലക്കെട്ടുകൾ. മുക്കാൽ നൂറ്റാണ്ടു പിന്നിട്ടശേഷം, ഒരു തിരഞ്ഞെടുപ്പിന്റെ വക്കത്ത് ജനാധിപത്യത്തിന്റെ ഭാവിയെപ്പറ്റി രാജ്യത്ത് ചർച്ച നടക്കുകയാണെന്നതിൽ അവർ അദ്ഭുതംകൊള്ളുന്നു.
എനിക്കു മാത്രമല്ല ഇൻഡസ്ട്രിക്കും അതിന്റെ നഷ്ടങ്ങൾ സംഭവിക്കുന്നുണ്ട്: ദിലീപ് അഭിമുഖം
എന്നെ മാത്രം അറ്റാക്ക് ചെയ്യുമ്പോഴും ഈ അടി എന്നെ ചുറ്റിപ്പറ്റി നിൽക്കുന്ന ആൾക്കാർക്കൊക്കെ കിട്ടുന്നുണ്ട്. ഇൻഡസ്ട്രിക്ക് തന്നെ ഭയങ്കര നഷ്ടങ്ങൾ സംഭവിക്കുന്നുണ്ട്. സർക്കാരിനും സംഭവിക്കുന്നുണ്ട്. കാരണം അത്രയുമധികം ടാക്സ് ഉണ്ടാക്കിക്കൊടുത്തിട്ടുള്ള ഒരാളാണ് ഞാൻ. എത്രയോ വർഷക്കാലമായിട്ട്. ഇത് എല്ലാവരെയും ബാധിക്കുന്ന കാര്യമാണ്. പക്ഷേ മുന്നിൽ നിന്ന് ഫേസ് ചെയ്യുന്നത് ഞാനാണ്. ഫേസ് ചെയ്തല്ലേ പറ്റൂ.
കേരളത്തിൽ നിന്ന് ബോളിവുഡിലേക്ക്; ബ്ലോക്ക്ബസ്റ്റർ ഡാൻസർ റെമോ ഡിസൂസ
റെമോ തന്റെ ഭാഗ്യം തേടി മുംബൈയിലേക്ക് പോയി ആദ്യം പറ്റിക്കപ്പെടുകയാണ് ഉണ്ടായത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്തയാൾ പറ്റിച്ചപ്പോഴും ആഗ്രഹം ഉപേക്ഷിക്കുവാൻ റെമോ തയ്യാറായില്ല. സിനിമകളും മ്യൂസിക് വീഡിയോകളും മറ്റും കണ്ടാണ് അദ്ദേഹം അക്കാലം വരെ നൃത്തം പഠിച്ചത്. ടെലിവിഷനിൽ നൃത്തം കണ്ട് തന്റെ ചുവടുകൾ പഠിച്ച റെമോ, തന്റെ ഗുരു മൈക്കൽ ജാക്‌സണാണെന്ന് പലതവണ പറഞ്ഞിട്ടുണ്ട്.
കാമാത്തിപുരയിൽ വിപ്ലവമായി ‘ക്രാന്തി’, ലൈംഗിക തൊഴിലാളികളുടെ പെൺകുട്ടികൾക്ക് കരുത്തേകി രണ്ടു വനിതകൾ
10 വയസ്സുമുതൽ 16 വയസ്സുവരെ കൊടിയ ലൈംഗിക പീഡനങ്ങൾക്കും അവഗണനയ്ക്കും നടുവിലായിരുന്നു ആ പെൺകുട്ടി. എന്നാൽ ‘ക്രാന്തി’ എന്ന സംഘടനയും അതിന്റെ സാരഥികളായ റോബിൻ ചൗരസ്യയും ബാനിയും സന്ധ്യയുടേയും അവളെപ്പോലെ സമൂഹം പുറന്തള്ളിയ ഒരു പറ്റം പെൺകുട്ടികളുടെയും തല വരമാറ്റാൻ തീരുമാനിച്ചയിടത്തുനിന്നും കഥ മാറാൻ തുടങ്ങി.
ഡ്യൂട്ടി സമയം കഴിഞ്ഞും ജോലി ചെയ്യാറുണ്ടോ? തൊഴിലിടത്തും വേണം മാനസികാരോഗ്യം
രാത്രിയെന്നോ പകലെന്നോ ഇല്ലാതെ അധ്വാനിക്കുന്ന പലർക്കും സന്തോഷവും സമാധാനവും കണി കാണാൻ പോലും കിട്ടാറില്ല. അവധി ദിവസങ്ങളിൽ പോലും പലർക്കും ജോലി ചെയ്യേണ്ടി വരുന്നു. ജോലി സമയം കഴിഞ്ഞും ഓഫിസിലിരിക്കേണ്ടി വരുന്ന ഇത്തരം വ്യക്തികളുടെ മാനസികാരോഗ്യം വളരെ മോശമായിരിക്കും. ശാരീരികമായി ഇവർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും വലുതാണ്.
കടുകുപാടവും സിന്ധ് നദിയും കണ്ട് ‘മിന്നൽ മുരളി’യിലെ കരാട്ടെ ടീച്ചർ
ഒറ്റ സിനിമയിലൂടെ മലയാള സിനിമപ്രേക്ഷകർക്കു പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് ഫെമിന ജോർജ്. ആ സ്നേഹം ഇന്നും മലയാളിക്കു ഫെമിനയോട് ഉണ്ട്. അഭിനയത്തിൽ മാത്രമല്ല മോഡലിങ്ങിലും സജീവമാണ് താരം. ഇപ്പോൾ ഇതാ തന്റെ പുതിയ യാത്രാവിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് ഫെമിന ജോർജ്.
വേനലിൽ ഫോണ്‍ ചൂടാകുന്നുണ്ടോ, ചാര്‍ജിങ് മന്ദഗതിയിലാകുന്നോ? പരിഹാരമുണ്ട്
ചിലര്‍ക്ക് ചാര്‍ജ് ചെയ്യല്‍ ഇടയ്ക്കുവച്ചു മുറിയുന്നു. മറ്റു ചിലര്‍ക്ക് ഫോണിന്റെ പ്രവര്‍ത്തനം തന്നെ മന്ദീഭവിച്ചു. ചിലര്‍ക്ക് വെറുതെ ബ്രൗസിങ് നടത്തുമ്പോള്‍ പോലും ഫോണ്‍ ചൂടാകുന്നതെന്ത് എന്ന് മനസിലാകുന്നില്ല. പ്രകൃതിയില്‍ ഇത്രയധികം ചൂട് ഉണ്ടായിരിക്കുന്ന സമയത്ത് നിങ്ങളുടെ വിലയേറിയ ഉപകരണങ്ങളുടെ സംരക്ഷണത്തിന് ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കണം.
ആഴ്ചയിൽ 100 കിലോ പരിപ്പ്; റബറിനേക്കാൾ ആദായം കൊക്കോ
ഒരു കുഴിയിൽ രണ്ടു വാഴയും ഡെയറി ഫാമിൽ ചൂടു കുറയ്ക്കാൻ ചെയ്തിരിക്കുന്ന ലളിത മാർഗവും സ്വന്തം ഫാമിലെ പാൽ ഉപയോഗിച്ച് ഐസ്ക്രീം നിർമാണവുമെല്ലാം വക്കച്ചൻ എന്ന യുവ കർഷകനെ മറ്റുള്ളവരിൽനിന്നു വ്യത്യസ്തമാക്കുന്നു. അത്തരത്തിൽ മറ്റൊരു വേറിട്ട സമീപനമാണ് അദ്ദേഹത്തിന്റെ കൊക്കോക്കൃഷി.
നിങ്ങളുടെ ടെൻഷൻ മക്കളുടെമേൽ തീർക്കാറുണ്ടോ?; അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ
കുട്ടികൾ നിങ്ങളുടെ കോപം തിരിച്ചറിയാത്ത വിധത്തിൽ വേണം നിങ്ങള്‍ പെരുമാറേണ്ടത്. മാതാപിതാക്കൾ തങ്ങളോട് കോപിക്കുന്നത് കാണുമ്പോൾ കുട്ടികളും അതേപോലെ പ്രതികരിക്കാൻ തുടങ്ങും. ചില കുട്ടികളാകട്ടെ, ഭയം കാരണം മാതാപിതാക്കളിൽ നിന്നും അകലം പാലിക്കാനും തുടങ്ങുന്നു.
പോയവാരത്തിലെ മികച്ച വിഡിയോ
പോയവാരത്തിലെ മികച്ച പോഡ്കാസ്റ്റ്