അല്ലുവും ഫഫായും വേറെ ലെവൽ, ‘മഞ്ഞി’ന് 60 വയസ്സ്, മരുഭൂമിയിലെ ‘ബൈക്ക് ജീവിതം’ – വായന പോയവാരം
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും.
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും.
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും.
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ, ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും.
വൃക്ക ദാനം ചെയ്യാൻ വന്നത് മുലയൂട്ടുന്ന അമ്മ; അന്വേഷണ റിപ്പോർട്ട് പൂഴ്ത്തി! പൊലീസ് സർജന്റെ വെളിപ്പെടുത്തൽ...
ഒരു വൃക്ക കൊടുത്തതു കൊണ്ട് ഒന്നും സംഭവിക്കില്ല സാറേ,’’ തെല്ലും ആശങ്കയില്ലാതെ ഭർത്താവ് മറുപടി നൽകി. ‘‘എന്നാൽ താങ്കൾക്ക് കൊടുത്തു കൂടെ?’’ എന്ന് ചോദിച്ച ഡോക്ടർക്ക് ലഭിച്ച മറുപടി ഇങ്ങനെ. ‘‘വൃക്ക കൊടുത്താൽ എനിക്ക് പണിക്കു പോകാൻ പറ്റില്ല’’.
500 കോടി മുടക്കി, 1000 കോടി ഇപ്പോഴേ ഉറപ്പിച്ചു: അല്ലുവും ഫഫായും വേറെ ലെവൽ
ഇൻസ്റ്റയിലും യൂട്യൂബിലുമൊക്കെ പുഷ്പരാജിന്റെ അഴിഞ്ഞാട്ടം. അതെ... പുഷ്പ 2 വരികയാണ്. ഇതുവരെ പുറത്തിറങ്ങിയ ടീസറും പാട്ടും മാത്രം നോക്കിയാൽമതി; ഇതൊരൊന്നൊന്നര വരവായിരിക്കും. പുഷ്പയുടെ ആദ്യവരവ് തീയറ്ററിൽ പോയി കണ്ടവർക്ക് ആ ത്രിൽ ഇപ്പോഴും ഞെരമ്പുകളിലുണ്ടാവും. ഇതു പുഷ്പയുടെ ലോകമാണ്.
മലയാളി ദമ്പതികളുടെ മരുഭൂമിയിലെ 'ബൈക്ക് ജീവിതം' ഷാർജയിൽ ഹിറ്റ്...
ഇരുവരും നേരത്തെ പലതവണ കാറിൽ വിവിധ രാജ്യങ്ങളിലേക്ക് യാത്ര ചെയ്തിരുന്നു. എന്നാൽ ബൈക്ക് യാത്ര ആരംഭിച്ചതോടെയാണ് യാത്രയുടെ യഥാർഥ സുഖവും സൗന്ദര്യവും ഇവർ തിരിച്ചറിഞ്ഞത്.എല്ലാ സുരക്ഷാ മുൻകരുതലുകളും സ്വീകരിച്ചാണ് യാത്ര ചെയ്യുന്നത്. ബൈക്കിൽ യാത്ര ചെയ്യുമ്പോൾ തുറന്ന യാത്രയാണ് ലഭിക്കുന്നത്. ഓരോ പ്രദേശത്തിനും അതിന്റേതായ പ്രത്യേക ഗന്ധമുണ്ടെന്ന് അഷ്റഫ് പറയുന്നു.
കൂടുതൽ മൈലേജ്, പുത്തൻ സ്വിഫ്റ്റിന്റെ മാറ്റങ്ങൾ അറിയണ്ടേ? ...
വലിപ്പമുള്ള മികച്ച സീറ്റുകൾ. പിൻ സീറ്റിലെ യാത്രക്കാർക്കും രണ്ട് ഫാസ്റ്റ് ചാർജിങ് പോർട്ടുകൾ നൽകിയിട്ടുണ്ട്. അടിസ്ഥാന മോഡല്‍ മുതൽ ആറ് എയർബാഗുകളുണ്ട് പുതിയ സ്വിഫ്റ്റിൽ. റിയർ പാർക്കിങ് കാമറ, ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോൾ എന്നിവയുണ്ട്.
പഠനയാത്രയിൽ കണ്ടുമുട്ടി, കൂട്ടുകൂടി, വിൽക്കാനറിയാവുന്ന ന്യൂജെൻ കർഷകർ
പരമ്പരാഗതക്കൃഷിക്കാർക്കെല്ലാം ഏറ്റവും ആശങ്കയുള്ള കാര്യം വിപണിയാണെങ്കിൽ, അക്കാര്യത്തിൽ തരിമ്പുപോലും ആശങ്ക തങ്ങൾക്കില്ലായിരുന്നെന്ന് നിഷാന്തും ജോൺസണും പറയുന്നു. തങ്ങളുടെ ഇഷ്ടയിനങ്ങൾ കൃഷി ചെയ്തുകൊണ്ടേയിരിക്കുക, എന്നിട്ടു വിപണി അന്വേഷിച്ചു നടക്കുക എന്ന പരിപാടി ന്യൂജെൻ കൃഷിക്കാർക്കില്ല. ഉപഭോക്താക്കൾക്കാവശ്യമുള്ളതു കൃഷി ചെയ്യുകയാണ് അവരുടെ രീതി. എളുപ്പത്തിലും ലാഭത്തിലും അതു വിൽക്കാനുമറിയാം.
നോൺസ്റ്റിക്കാണോ ഉപയോഗിക്കുന്നത്? മുന്നറിയിപ്പുമായി ഐസിഎംആർ
നോൺസ്റ്റിക്ക് പാത്രങ്ങളുമായി ബന്ധപ്പെട്ട ആരോഗ്യഅപകടങ്ങളില്‍ ഹോർമോൺ അസന്തുലിതാവസ്ഥ, കാൻസർ തുടങ്ങിയവ ഉള്‍പ്പെടുന്നതായി ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
കാത്തിരിപ്പ് സഫലമായി: ഇത് ചേട്ടനും അനിയനും നാട്ടിലൊരുക്കിയ സ്വപ്നവീട്
സ്ട്രക്ചറിന് ഏകദേശം 45 ലക്ഷം രൂപയും ഇന്റീരിയർ ഫർണിഷിങ്, ലാൻഡ്സ്കേപ്, കോമ്പൗണ്ട് വോൾ എന്നിവയ്ക്ക് 30 ലക്ഷവും അടക്കം ഏകദേശം 75 ലക്ഷം രൂപയാണ് വീടിന് ചെലവായത്.
നൈനിറ്റാളിൽ വിമല കാത്തിരിക്കുന്നു, സുധീർകുമാർ മിശ്ര എന്ന കാമുകനെ (മഞ്ഞിന് 60 വയസ്സ്)
ഏകാന്തതകളുടെയും സംഘർഷം നിറഞ്ഞ മനസ്സുകളുടെയും അഭയകേന്ദ്രമാണ് 'മഞ്ഞ്'. എംടി കോരുത്തിട്ട വാക്കുകളിലെ സ്ത്രീകളെല്ലാം ഹൃദയത്തിൽ ഇടം പിടിക്കുവാൻ സമർത്ഥരാണെങ്കിലും വിമലയുടെ കാര്യം പ്രത്യേകത നിറഞ്ഞതാണ്. കാത്തിരിപ്പിന്റെ ദുരൂഹതയെ വാരി പുണർന്നു നിൽക്കുന്ന വിമലയെ കണ്ടുമുട്ടിയവരെല്ലാം ആ കാത്തിരിപ്പിൽ അവൾക്കു കൂട്ടായി നൈനിറ്റാളിൽ തുടരുകയാണ്. കഴിഞ്ഞ അറുപത് വർഷമായി...
പെരുമാറ്റം കുട്ടികളെ പോലെ, 3 മണിക്കൂർ, കാൻഡിഡ് ചിത്രങ്ങൾ; ആ സന്തോഷച്ചിരി ചിത്രത്തിനു പിന്നിൽ
ജീവിതത്തിൽ ആദ്യമായാണ് ആ പെണ്‍കുട്ടി ഇങ്ങനെയൊരു കാര്യമൊക്കെ കാണുന്നത്. ഫെയ്സ്ബുക്കോ ഇന്‍സ്റ്റഗ്രാമോ എന്താണെന്നു പോലും അവൾക്കറിയില്ല. അപ്പോഴൊന്നും മുഖത്തു നോക്കുകയോ ചിരിക്കുകയോ ശരണ്യ ചെയ്തിരുന്നില്ല. താഴേക്കു നോക്കി മാത്രമേ നിൽക്കുകയുള്ളൂ. ആളുകളെ അഭിമുഖീകരിക്കില്ല.
ഗിസ പിരമിഡിനു സമീപം എൽ ആകൃതിയിൽ ദുരൂഹ ഘടന! ഉത്തരമില്ലാതെ ഗവേഷകർ, അദ്ഭുതങ്ങൾ പുറത്തുവരും...
ഗിസ പിരമിഡിനെക്കുറിച്ച് ഒട്ടേറെ ദുരൂഹതകളുണ്ട്. ഇതിലൊന്ന് രഹസ്യ അറകളാണ്. ഇവ അറകൾ തന്നെയോ എന്ന് ഉറപ്പിക്കാൻ ഇപ്പോൾ ആയിട്ടില്ല. പിരമിഡിനുള്ളിലെ പൊത്തുകളോ പൊള്ളയായ ഭാഗമോ ആണ്. 1960 മുതൽ തന്നെ ഗിസ പിരമിഡിലെ ഘടനകൾ പരിശോധിക്കാനും വിലയിരുത്താനും ശാസ്ത്രജ്ഞർ വിവിധ ശാസ്ത്ര സാങ്കേതിക വിദ്യകൾ ഉപയോഗിച്ചിരുന്നു.
പോയവാരത്തിലെ മികച്ച വിഡിയോ
പോയവാരത്തിലെ മികച്ച പോഡ്കാസ്റ്റ്