സ്വാദ് വേണോ, ജീവൻ വേണോ?, ‘ആവേശം’ കൂടിയോ മലയാള സിനിമയിൽ – വായന പോയവാരം
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും.
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും.
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും.
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ, ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും.
‘സ്വാദ് വേണോ, ജീവൻ വേണോ?; മഴക്കാലത്ത് വെജിലും പുഴു വരും, തനി നാടനായാൽ നല്ലത്’
പണംകൊടുത്തു നാം പുറത്തുനിന്നു വാങ്ങിക്കഴിക്കുന്നതു പലപ്പോഴും മോശവും രോഗത്തിനും മരണത്തിനും കാരണമാവുകയും ചെയ്യുന്നു. മോശം ഭക്ഷണം വിളമ്പുന്നതു വിശ്വാസവഞ്ചനയാണെന്നു ജനം പറയുന്നു. ദുരന്തമുണ്ടാകുമ്പോൾ മാത്രം ഉണരുന്ന സർക്കാർ സംവിധാനങ്ങൾ പ്രതിസന്ധിയുടെ ആഴം കൂട്ടുകയാണ്.
നായകന്റെ നന്മ എവിടെപ്പോയി? ‘ആവേശം’ കൂടിയോ മലയാള സിനിമയിൽ!
വെട്ടും കുത്തും വേണ്ട, ‘നല്ല’ കുടുംബകഥ മാത്രമേ കാണൂ എന്ന് വാശിപിടിച്ചവർ വരെ രംഗയുടെ ഫാൻസായി കഴിഞ്ഞു. അക്രമങ്ങൾ ആഘോഷമാക്കി തിയറ്ററുകൾ നിറഞ്ഞോടുമ്പോൾ മലയാള സിനിമയ്ക്കും പ്രേക്ഷകർക്കും പരിണാമം സംഭവിച്ചിരിക്കുന്നു എന്ന് സമ്മതിക്കാതെ വയ്യ. ജോൺ വിക്കും, കിൽ ബില്ലും, ഇൻഗ്ലോറിയസ് ബാസ്റ്റഡ്‌സുമൊക്കെ മലയാളത്തിലേക്ക് ആവേശിച്ചു തുടങ്ങിയിട്ട് കുറച്ച് വർഷങ്ങളായി.
പ്രണയിക്കില്ലെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം തുടർന്നുവായിക്കുക; സഖാവാകില്ലെങ്കിലും
തിരിഞ്ഞുനോക്കാമ്പോഴായിരിക്കും എന്താണു നഷ്ടപ്പെട്ടതെന്നു തിരിച്ചറിയുക. ഒരിക്കൽ എന്താണു നേടിയതെന്നും. മനസ്സിലാക്കാൻ അകലണം. അറിയാൻ അകന്നുനിൽക്കണം. വേർപിരിയുമ്പോൾ മാത്രം വേർപിരിയാനാവില്ലെന്നു തിരിച്ചറിയുന്ന വൈചിത്ര്യം.
വീടുകളിൽ വീണ്ടും പ്രചാരമേറി വോൾ പേപ്പറുകൾ
ഭിത്തി മുഴുവൻ ഒട്ടിക്കുന്നതിനു പകരം ഹൈലൈറ്റ് ചെയ്യാനായി വോൾപേപ്പർ ഉപയോഗിക്കുന്നു. ടൈലാണോ പെയിന്റിങ്ങാണോ എന്നു സംശയം തോന്നിപ്പോകുന്നത്ര ഫിനിഷിങ്ങിലാണ് ഇപ്പോൾ വോൾപേപ്പറുകൾ ലഭ്യമായിരിക്കുന്നത്. ലിവിങ് റൂം, ബെഡ് റൂം, ഡൈനിങ് റൂം, കുട്ടികളുടെ മുറി തുടങ്ങി എവിടെ വേണമെങ്കിലും വോൾ പേപ്പർ ഹൈലൈറ്റായി ഉപയോഗിക്കാം.
അർത്തുങ്കൽ നിന്നു ഗുജറാത്തിലേക്ക്, ഒരു കടലോര സൈക്കിൾയാത്ര
അർത്തുങ്കലിലെ മത്സ്യത്തൊഴിലാളിയായ ആന്റണി കുരിശിങ്കൽ നീണ്ട സൈക്കിൾ യാത്രയിലാണ്. രാജ്യത്തിന്റെ പടിഞ്ഞാറൻ തീരം മുഴുവൻ ചുറ്റുന്ന രണ്ടുമാസം നീളുന്ന, ഏകദേശം 4800 കിലോമീറ്റർ ദൈർഘ്യമുള്ള യാത്ര.
വെന്തുരുകിയ കേരളം വെള്ളത്തിൽ; പിന്നാലെ ട്രോൾ മഴ
മേയ് പകുതിയോടെ എല്ലാം മാറിമറഞ്ഞു. ചെറിയ ആശ്വാസകരമായ വേനൽമഴയെ പ്രതീക്ഷിച്ച മലയാളിക്ക് ലഭിച്ചത് പേമാരിയാണ്. ഇതോടെ ട്രോളുകളുടെ സ്വഭാവവും മാറി. ഇപ്പോള്‍ മഴയാണ് ട്രോളുകളിലെ താരം.
പാവം പ്ലൂട്ടോ! പതിനൊന്നുകാരി പേരിട്ട ബഹിരാകാശ ഗോളം!
അടുത്തെയിടെ പ്ലൂട്ടോയുമായി ബന്ധപ്പെട്ട് ഒരു പുതിയ സംഭവവികാസം ഉണ്ടായിരിക്കുകയാണ്. യുഎസ് സംസ്ഥാനമായ അരിസോന തങ്ങളുടെ ഔദ്യോഗിക ഗ്രഹമായി പ്ലൂട്ടോയെ തിരഞ്ഞെടുത്തു,ഈ സംഭവം വീണ്ടും പ്ലൂട്ടോയുടെ ഗ്രഹപദവി സംബന്ധിച്ച ചർച്ചകൾക്ക് വഴിവച്ചിട്ടുണ്ട്.
എഡിഎച്ച്ഡി ഉണ്ടെന്ന് ഫഹദ് ഫാസിൽ; രോഗലക്ഷണങ്ങളും കാരണവും അറിയാം
പല പ്രവശ്യം എഡിഎച്ച്ഡി എന്ന് കേട്ടിട്ടുണ്ടെങ്കിലും പലർക്കും ഈ രോഗത്തെപ്പറ്റി വ്യക്തമായ ധാരണയില്ല. എന്താണ് എഡിഎച്ച്ഡി എന്ന് വിശദമായി അറിയാം.
വളർത്തുനായ കടിച്ചാലും വാക്സിനെടുക്കാൻ മറക്കരുത്
പേവിഷബാധ സംശയിക്കാവുന്ന മൃഗങ്ങളുടെ കടിയോ മാന്തോ ഏറ്റിട്ടും രോഗമുണ്ടാകുന്ന റാബീസ് വൈറസിനെതിരെ അതിവേഗം പ്രതിരോധം ഉറപ്പാക്കുന്ന ഇമ്മ്യൂണോഗ്ലോബുലിനും തുടർന്ന് ആന്റിറാബീസ് വാക്സിനും കൃത്യസമയത്ത് എടുക്കുന്നതിൽ വരുന്ന വീഴ്ചയും അശ്രദ്ധയുമാണ് അതിദാരുണമായ പേവിഷമരണങ്ങളിലേക്കു നയിക്കുന്നത്.
അപകടകരമായ വിഡിയോകൾ യുട്യൂബിലിട്ടാല്‍ അക്കൗണ്ട് പോകുമോ?
ഒരു യുട്യൂബ് ക്രിയേറ്റർ എന്ന നിലയിൽ, നിങ്ങൾക്ക് വിഡിയോയിൽ അവതരിപ്പിക്കാൻ അനുവാദമില്ലാത്ത ചില ഉള്ളടക്കങ്ങളുണ്ട്. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാതിരുന്നാൽ സ്ട്രൈക്ക് ലഭിക്കാനിടയുണ്ട്.90 ദിവസത്തിനുള്ളിൽ മൂന്ന് സ്‌ട്രൈക്കുകൾ ലഭിക്കുന്നത് യുട്യൂബ് ചാനൽ ഇല്ലാതാകുന്നതിലേക്കു നയിക്കും. ഒരു സമയപരിധിക്കുള്ളിലെ സ്‌ട്രൈക്കുകളുടെ എണ്ണം അനുസരിച്ച്, നിങ്ങൾക്ക് പരിമിതികൾ നേരിടേണ്ടിവരും.
പോയവാരത്തിലെ മികച്ച വിഡിയോ
പോയവാരത്തിലെ മികച്ച പോഡ്കാസ്റ്റ്