സിപിഎമ്മിന് ചങ്കിടിപ്പ്, ‘ഡമ്മി’യല്ല ഖർഗെ, ‘മണവാട്ടി’ വിദേശത്തെ സൂപ്പർസ്റ്റാർ – വായന പോയവാരം
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും.
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും.
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും.
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ, ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും.
തിരുവനന്തപുരത്ത് അഞ്ചിടത്ത് ബിജെപി മുന്നില്‍: പന്ന്യന്റെ തോല്‍വിയില്‍ സിപിഎമ്മിന് ചങ്കിടിപ്പ്
സിപിഎമ്മിന് എംഎല്‍എമാരുള്ള കഴക്കൂട്ടം, വട്ടിയൂര്‍കാവ്, നേമം, കാട്ടാക്കട, ആറ്റിങ്ങൽ എന്നീ നിയോജക മണ്ഡലങ്ങളിലാണ് ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥികള്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ ഒന്നാമതെത്തിയിരിക്കുന്നത്. ജില്ലയില്‍ കോവളം ഒഴികെ എല്ലാ മണ്ഡലങ്ങളിലും എല്‍ഡിഎഫ് എംഎല്‍എമാരാണുള്ളത്.
പൂർണരൂപം വായിക്കാം...
‘ഡമ്മി’യല്ല, ഇന്ന് മോദിയേയും വിറപ്പിക്കുന്ന തന്ത്രജ്ഞൻ; ഖർഗെ പറയുന്നു: ‘ഞങ്ങൾ ഇടപെടും’
ഇന്ത്യാ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയായി മല്ലികാർജുൻ ഖർഗെ വരുമെന്ന റിപ്പോർട്ടുകൾക്ക് മറുപടിയായി 2023 ഡിസംബറിൽ ഒരു ബിജെപി എംപി പറഞ്ഞത്: ‘ഖർഗെ ഹേ ഡമ്മി’ എന്നായിരുന്നു. അതു പറഞ്ഞ് ആറു മാസം കഴിയുമ്പോൾ ഖർഗെ ബിജെപിയോട് പറയാതെ പറയുന്ന മറുപടി ഇങ്ങനെയാണ്: ‘മര്യാദയ്ക്ക് ഭരിച്ചില്ലെങ്കിൽ വലിച്ചു താഴെയിടും’. അതാണ് ഖർഗെ.
പൂർണരൂപം വായിക്കാം...
ഏത് മലയാളിയും കൊതിക്കും! 2024 ൽ കണ്ട ഏറ്റവും ഭംഗിയുള്ള വീട്! വിഡിയോ
ബെംഗളൂരുവിൽ ജോലിചെയ്യുന്ന ഐടി ദമ്പതികൾക്ക് നഗരത്തിരക്കുകളിൽ നിന്ന് ഒളിച്ചോടി സ്വച്ഛസുന്ദരമായി ജീവിക്കാൻ ഒരിടം വേണമെന്ന ആഗ്രഹമായിരുന്നു. അങ്ങനെ കേരളത്തിന്റെ പരമ്പരാഗത ശൈലിയും പുതിയകാല സൗകര്യങ്ങളും ഭംഗിയായി കോർത്തിണക്കി വീടൊരുക്കി. കഴിവതും പ്രകൃതി സൗഹൃദമായി നിർമിച്ച വീടാണിത്.
പൂർണരൂപം വായിക്കാം...
കാനിൽ കിട്ടിയ കനി
മേളയിൽ പലസ്തീന് ഐക്യദാർഢ്യമേകുന്ന തരത്തിലുള്ള വസ്ത്രധാരണവുമായെത്തിയതു ചർച്ചയായ വിവരം സമൂഹമാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. പലസ്തീന്റെ ഭൂപടം എംബ്രോയ്ഡറി ചെയ്ത വസ്ത്രത്തെ പറ്റിയായിരുന്നു ആദ്യം ആലോചിച്ചിരുന്നത്. പിന്നീട് തണ്ണിമത്തൻ ബാഗ് ഉണ്ടാക്കി എടുക്കുകയായിരുന്നു.
പൂർണരൂപം വായിക്കാം...
സ്നേഹത്തിന്റെ ഋതുകാലം
എന്താണ് നിങ്ങൾക്കു മാധവിക്കുട്ടി എന്ന ചോദ്യം ശ്വാസംമുട്ടിക്കുന്ന ഒന്നാണ്. അക്ഷരത്തിന്റെ വഴികളിൽ അവരെ കണ്ടുമുട്ടിയ ആർക്കും ഇന്നേവരെ അതിന് പൂർണമായ ഒരുത്തരം കണ്ടെത്താൻ സാധിച്ചിട്ടുണ്ടാവില്ല. ഒരേസമയം കാമുകിയായും കൂട്ടുകാരിയായും അമ്മയായും അമ്മൂമ്മയായും സ്നേഹമായും ഭ്രാന്തായും മാറുന്നവൾ. സൗന്ദര്യവും സ്നേഹവും സിദ്ധിയും ഒരുമിക്കുമ്പോൾ സംഭവിക്കുന്ന അപൂർവത.
പൂർണരൂപം വായിക്കാം...
കിലോയ്ക്ക് 2.75 ലക്ഷം രൂപ വിലയുള്ള മാമ്പഴം; തൈക്ക് വില 2500 രൂപ
ലോകത്തിൽ ഏറ്റവും വില കൂടിയ മാങ്ങയാണിത്. ജപ്പാനിലെ മിയാസാക്കി നഗരമാണ് സ്വദേശം. ആഗോളവിപണിയിൽ ഒരു കിലോയ്ക്ക് 2.7 ലക്ഷം രൂപ ഇതിന് വിലയുണ്ടത്രേ! സ്വാദേറെയുള്ള ഈ മാമ്പഴത്തിൽ 15% പഞ്ചസാരയുണ്ട്. ഈ മാങ്ങയ്ക്ക് മുട്ടയുടെ ആകൃതിയായതിനാൽ ‘എഗ്സ് ഓഫ് സൺ’ എന്നും അറിയപ്പെടുന്നു. സുബ്രതിന്റെ കൈവശമുള്ള ഇതിന്റെ തൈ ഒന്നിന് 2500 രൂപ വിലയുണ്ട്.
പൂർണരൂപം വായിക്കാം...
വാഹനം വെള്ളക്കെട്ടിൽ കുടുങ്ങിയോ? സുരക്ഷിതമായിരിക്കാന്‍ ഇവ ശ്രദ്ധിക്കൂ
കഷ്ടി രണ്ടു മണിക്കൂര്‍ പെയ്ത മഴ കളമശേരിയില്‍ പൊടുന്നനെ വെള്ളപ്പൊക്കമുണ്ടാക്കിയത് ദിവസങ്ങള്‍ക്കു മുമ്പാണ്. അപ്രതീക്ഷിതമായി ഇത്തരം വെള്ളപ്പൊക്കത്തിന്റെ ഭാഗമാവേണ്ടി വന്നാല്‍ വാഹനത്തിന്റേയും വ്യക്തികളുടേയും സുരക്ഷ ഉറപ്പിക്കാന്‍ എന്തൊക്കെ ശ്രദ്ധിക്കണം?
പൂർണരൂപം വായിക്കാം...
ഇത് മലയാളികളുടെ 'മണവാട്ടി'; ഈ മദ്യം വിദേശത്തെ സൂപ്പർസ്റ്റാര്‍
നാടൻ രീതികൾ ഉപയോഗിച്ചു വാറ്റിയെടുക്കുന്ന ചാരായമാണ് ‘മണവാട്ടി’. ചാരായമെന്നു കേൾക്കുമ്പോൾ മുഖംചുളിക്കാൻ വരട്ടെ. ‘കേരള സ്റ്റൈലിൽ’ കൈവിട്ടുള്ള കളിയല്ല. കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാതെ യുകെയിൽ ‘വാറ്റ്’ നടക്കില്ല. യുകെ സർക്കാരിന്റെ എല്ലാത്തരം ഭക്ഷ്യസുരക്ഷാ നിയമങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയാണ് ഈ വാറ്റ്. കാലങ്ങളായി കേരളത്തിന്റെ പല നാട്ടിൻപുറങ്ങളിലും ഉപയോഗിക്കുന്ന കൂട്ടുകളുടെ ‘കണ്ണടിച്ചു പോകാത്ത’ മാതൃകയും രീതികളുമാണു യുകെയിലെ വാറ്റിൽ കലക്കിയത്.
പൂർണരൂപം വായിക്കാം...
പത്തു മുതൽ രണ്ടായിരം വരെ; ഇന്ത്യൻ രൂപ കണ്ടു യാത്ര പോകാം
ഇന്ത്യൻ രൂപയിലൂടെ ഒരു യാത്ര നടത്തുന്നത് ചരിത്ര സ്മാരകങ്ങളിൽ കൂടി ഒരു യാത്രയാണ്. കൊണാർക് ക്ഷേത്രം, ഹംപി, ഔറംഗബാദിലെ എല്ലോറ ഗുഹകൾ, ഗുജറാത്തിലെ റാണി കി വാവ്, സാഞ്ചി സ്തൂപം, ചെങ്കോട്ട അങ്ങനെ പോകുന്നു ഇന്ത്യൻ രൂപയിലെ ചരിത്രസ്മാരകങ്ങൾ.
പൂർണരൂപം വായിക്കാം...
ചന്ദ്രന്റെ വിദൂരമണ്ണ് തേടി ചൈന! ചാങ്ഇ 6 ദൗത്യത്തിൽ പാക്ക് ഉപഗ്രഹവും
അപ്പോളോ ബേസിൻ എന്നയിടത്താണ് ഈ ദൗത്യം ഇറങ്ങിയത്. വിവിധ മാനദണ്ഡങ്ങൾ കണക്കാക്കിയാണ് ചൈനീസ് ബഹിരാകാശ ഏജൻസി ലാൻഡിങ്ങിന് ഈ സ്ഥലം തിരഞ്ഞെടുത്തത്. നമ്മൾ കാണുന്ന വശത്തേക്കാളും പരുക്കനായ ഉപരിതലമാണ് ചന്ദ്രന്റെ വിദൂരവശത്തുള്ളത്. എന്നാൽ അപ്പോളോ ബേസിൻ ഇതിൽ നിന്നു വിഭിന്നമായി അൽപം കൂടി മൃദുലമാണ്. പലവിധ സെൻസറുകൾ അടങ്ങിയിട്ടുള്ളതാണ് ദൗത്യം. ഫ്രാൻസ്, ഇറ്റലി, യൂറോപ്യൻ സ്പേസ് ഏജൻസിയുടെയും ഉപഗ്രഹങ്ങൾ ഇതിലുണ്ട്. പാക്കിസ്ഥാന്റെ ഉപഗ്രഹവും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്.
പൂർണരൂപം വായിക്കാം...
പോയവാരത്തിലെ മികച്ച വിഡിയോ
പോയവാരത്തിലെ മികച്ച പോഡ്കാസ്റ്റ്