ടി.പി.കേസിൽ ഇളവിന് വളഞ്ഞ വഴി, ട്രംപ് ജയിച്ചാൽ യുക്രെയ്ൻ യുദ്ധം തീരുമോ? – വായന പോയവാരം
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും.
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും.
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും.
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ, ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും.
‘ടി.പി കേസ് പ്രതികൾ ‘വാ തുറക്കു’മെന്ന് സർക്കാരിനു ഭയം’; ഇളവിന് വളഞ്ഞ വഴി, തിരുത്തുന്തോറും കുരുക്ക്
പ്രതിപക്ഷ നേതാവിന്റെ സബ്മിഷനു മുന്‍പ് ധൃതിയില്‍ ജയില്‍ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു തടിയൂരാനുള്ള നീക്കമാണ് ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി നടത്തിയത്. പ്രതികള്‍ക്കു ശിക്ഷാ ഇളവ് നല്‍കാനുള്ള നീക്കമില്ലെന്നു പറഞ്ഞ സ്പീക്കറും സബ്മിഷന്‍ വേളയില്‍ സഭയിലെത്താതിരുന്നതു ശ്രദ്ധേയമായി.
പഴയ ‘കെജിബി’ ചാരന് വ്യക്തമായ ലക്ഷ്യം; ട്രംപ് ജയിച്ചാൽ യുദ്ധം തീരുമോ? ആ ഉടമ്പടിയിലുണ്ട് ബൈഡന്റെ ‘ഭയം’
2022 ഫെബ്രുവരി മാസത്തില്‍ തുടങ്ങിയ യുദ്ധം 28 മാസങ്ങൾ പിന്നിട്ടിട്ടും അവസാനിക്കാറായ ലക്ഷണമൊന്നും കാണുന്നില്ല. സമാധാനം പുനഃസ്ഥാപിക്കാൻ ഐക്യരാഷ്ട്ര സംഘടന തുടങ്ങി പല രാഷ്ട്രങ്ങൾ വരെ മുൻകൈയെടുത്തു നടത്തിയ ശ്രമങ്ങൾ ഇതു വരെ വിജയം കണ്ടിട്ടില്ല. ഈ രീതിയിലുള്ള വിഫലമായ ശ്രമങ്ങളിൽ അവസാനത്തേതാണ് 2024 ജൂണിൽ സ്വിറ്റ്സർലൻഡിലെ ബർജിൻസ്റ്റോക്കിൽ ഇന്ത്യയടക്കം തൊണ്ണൂറോളം രാജ്യങ്ങൾ പങ്കെടുത്ത ഉച്ചകോടി. ഈ യുദ്ധത്തിന്റെ മൂലകാരണം അറിയണമെങ്കിൽ നമ്മൾ ചരിത്രത്തിൽ അല്‍പം പിറകോട്ട് സഞ്ചരിക്കണം.
സ്കോളർഷിപ് ഒരു കോടിയിലധികം: ലോകത്തെ ഒന്നാം നമ്പർ ബിസിനസ് സ്കൂളിൽ പ്രവേശനം നേടിയ മലയാളി
യുഎസിലെ കലിഫോർണിയയിലെ സ്റ്റാൻഫഡ് ക്യാംപസിൽ ഇത്തവണ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി പ്രവേശനം നേടിയെത്തുന്ന 420 പേരിൽ ഒരു മലയാളിയുമുണ്ട്. ഒരേയൊരു മലയാളി. പത്തനംതിട്ട മൈലപ്ര കുമ്പഴ വടക്ക് സ്വദേശി പി.യദുകൃഷ്ണൻ.
500 രൂപ എടുക്കാനുണ്ടായിരുന്നില്ല; ഇന്ന് 5 കോടി ലാഭമുള്ള കമ്പനി ഉടമ: അച്ചാറിൽ കൃഷ്ണയുടെ ജീവിതഗാഥ
തൊഴിലില്ലായ്മയ്ക്ക് പരിഹാരം കാണുന്നതിനായി ഒരു ചെറിയ സ്ഥലം വാടകയ്‌ക്കെടുത്ത് പച്ചക്കറി കൃഷി ചെയ്യാൻ തീരുമാനിച്ചു. തുടർന്ന് കൃഷ്ണ താൻ കൃഷി ചെയ്യുന്ന ഉൽപ്പന്നങ്ങളിൽ നിന്ന് അച്ചാറുകൾ ഉണ്ടാക്കാൻ തുടങ്ങി. വെറും 3000 രൂപ മുതൽമുടക്കിലാണ് അവർ ആ ചെറിയ സംരംഭം ആരംഭിച്ചത്. ഇടനിലക്കാരെ ആശ്രയിക്കുന്നതിന്റെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ കൃഷ്ണ തന്റെ അച്ചാറിന്റെ വിപണന ചുമതല സ്വയം ഏറ്റെടുക്കാൻ തീരുമാനിച്ചു.
എന്താ ഭംഗി! ഈ വീട് ഒരു പാഠപുസ്തകം: നിരവധിയാളുകൾ കാണാനെത്തുന്നു
പുതിയതായി വീടുപണിയാൻ പ്ലാനിടുന്നവരും ഫർണിഷിങ് ഘട്ടത്തിലെത്തിയവരുമായി നിരവധിയാളുകൾ ഈ വീട് കാണാൻ ഇപ്പോൾ എത്താറുണ്ട്.
വിട പറഞ്ഞിട്ട് ആറു മാസം; പി. വൽസലയുടെ അവസാന നോവൽ വായനക്കാരിലേക്ക്
വത്സല അന്തരിച്ച് 6 മാസത്തിനുശേഷമാണ് അവസാന നോവൽ ‘ചിത്രലേഖ’ വായനക്കാരിലേക്ക് എത്തുന്നത്. കഴിഞ്ഞ നവംബർ 21നാണു പി. വൽസല ഓർമയായത്. കരുത്തുറ്റ രചനകളിലൂടെ വായനക്കാരുടെ പ്രിയപ്പെട്ട കഥാകാരിയായി മാറിയ എഴുത്തുകാരിയാണു വൽസല.
ഒരു ലക്ഷം രൂപ മുടക്കാമോ? എന്നാൽ വാ, യൂറോപ്പിലെ ഈ രാജ്യങ്ങൾ സന്ദർശിക്കാം
യൂറോപ്പിലെ ചില മനോഹരമായ രാജ്യങ്ങളാണ് ഇതെല്ലാം. പോക്കറ്റ് കീറാതെ യൂറോപ്പിന്റെ പ്രകൃതിഭംഗിയും മനോഹരമായ തെരുവുകളും ഒക്കെ ആസ്വദിക്കാം. ഇന്ത്യയിൽ നിന്ന് ഒരു ലക്ഷത്തിൽ താഴെ പണം ഉപയോഗിച്ച് യാത്ര ചെയ്തു വരാവുന്ന ചില യൂറോപ്യൻ രാജ്യങ്ങളിതാ.
കുട്ടികളെ വെറുപ്പിക്കുന്ന ആ 8 ചോദ്യങ്ങൾ? ഇതൊക്കെ ശ്രദ്ധിക്കേണ്ടേ....അമ്പാനേ
കുഞ്ഞുങ്ങൾ അറിയാതെ തന്നെ അവരുടെ മനസ്സ് വായിച്ചെടുക്കാനും സ്കൂളിലെ പഠനാന്തരീക്ഷത്തെപ്പറ്റി മനസ്സിലാക്കാനും ഇതു മാതാപിതാക്കളെ സഹായിക്കും. കൂടാതെ, കുട്ടിയെ കാണുമ്പോൾത്തന്നെ പഠനകാര്യങ്ങൾ ചോദിച്ച് വർത്തമാനത്തിന് തുടക്കമിടാതിരിക്കാനും ശ്രദ്ധിക്കാം.
കുടവയർ കുറയ്ക്കാൻ ഇത്രയും വഴികളോ? ഒരാഴ്ച കൊണ്ട് വ്യത്യാസം അറിയാം
ഈ കാര്യങ്ങൾ സ്ഥിരമായി ചെയ്താൽ വലിയ മാറ്റം ഉണ്ടാകുമെന്ന് ഉറപ്പ്. ജീവിതശൈലിയിലെ ചെറിയ ചില മാറ്റങ്ങളിലൂടെ ഉപാപചയപ്രവർത്തനം മെച്ചപ്പെടുത്താനും ബ്ലോട്ടിങ് തടയാനും ആരോഗ്യം മെച്ചപ്പെടുത്താനും സാധിക്കും.
ഫെയ്സ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും 'നീല' വളയം!; അദ്ഭുതങ്ങളുമായി മെറ്റ എഐ
രണ്ടുമാസം മുൻപാണ് മെറ്റ ഐ അവതരിപ്പിച്ചിരുന്നത്. ഇതുവരെ കമ്പനി പുറത്തിറക്കിയ ഏറ്റവും ആധുനികമായ എല്‍എല്‍എം ആയ മെറ്റാ ലാമ3 കൊണ്ട് നിര്‍മിച്ചതാണ് അത്. മെറ്റയുടെ ആപ്പുകളുടെ സ്യൂട്ടുമായി Meta AI ആഴത്തിൽ സംയോജിപ്പിച്ചിരിക്കുന്നു. അതിനാല്‍ ഫീഡുകള്‍, ചാറ്റുകള്‍ എന്നിവയില്‍ ഇനി നിങ്ങള്‍ക്ക് മെറ്റാ എഐ ഉപയോഗിക്കുവാന്‍ കഴിയും. ആപ്പുകളില്‍ അത് ഉപയോഗിച്ച് കാര്യങ്ങള്‍ ചെയ്യുവാനും കണ്ടന്റ് സൃഷ്ടിക്കുവാനും അതോടൊപ്പം വിഷയങ്ങളില്‍ കൂടുതല്‍ ആഴത്തില്‍ അറിവ് കണ്ടെത്തുന്നതിനും ഉപയോഗിക്കാം.
പോയവാരത്തിലെ മികച്ച വിഡിയോ
പോയവാരത്തിലെ മികച്ച പോഡ്കാസ്റ്റ്