ബൈഡന്റെ പിൻമാറ്റം, ‘ആന്ധ്ര മീൽസു’മായി നിർമല, പ്രവാസികളുടെ സഹായഹസ്തം – വായന പോയവാരം
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ, ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും. പാർട്ടിയിൽ ഒറ്റപ്പെട്ടു, കൈവിട്ട് ഒബാമ, പെലോസി; ഒടുവിൽ പിൻമാറി ബൈഡൻ എതിരാളിയായ ഡോണൾഡ് ട്രംപുമായുള്ള ആദ്യ സംവാദത്തിലെ മോശം പ്രകടനം, പ്രായാധിക്യ പ്രശ്നങ്ങൾ,
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ, ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും. പാർട്ടിയിൽ ഒറ്റപ്പെട്ടു, കൈവിട്ട് ഒബാമ, പെലോസി; ഒടുവിൽ പിൻമാറി ബൈഡൻ എതിരാളിയായ ഡോണൾഡ് ട്രംപുമായുള്ള ആദ്യ സംവാദത്തിലെ മോശം പ്രകടനം, പ്രായാധിക്യ പ്രശ്നങ്ങൾ,
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ, ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും. പാർട്ടിയിൽ ഒറ്റപ്പെട്ടു, കൈവിട്ട് ഒബാമ, പെലോസി; ഒടുവിൽ പിൻമാറി ബൈഡൻ എതിരാളിയായ ഡോണൾഡ് ട്രംപുമായുള്ള ആദ്യ സംവാദത്തിലെ മോശം പ്രകടനം, പ്രായാധിക്യ പ്രശ്നങ്ങൾ,
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ, ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും.
പാർട്ടിയിൽ ഒറ്റപ്പെട്ടു, കൈവിട്ട് ഒബാമ, പെലോസി; ഒടുവിൽ പിൻമാറി ബൈഡൻ
എതിരാളിയായ ഡോണൾഡ് ട്രംപുമായുള്ള ആദ്യ സംവാദത്തിലെ മോശം പ്രകടനം, പ്രായാധിക്യ പ്രശ്നങ്ങൾ, ട്രംപിനു നേരെയുണ്ടായ വധശ്രമം, അനുകൂലമല്ലാത്ത അഭിപ്രായ സർവേകൾ, ഏറ്റവുമൊടുവിലായി കോവിഡ് ബാധിച്ചത് –തുടങ്ങി രണ്ടാമൂഴം തേടുന്ന ബൈഡൻ നിരന്തരം വെല്ലുവിളികൾ നേരിട്ടിരുന്നു.
നിർമല വിളമ്പി ‘ആന്ധ്ര മീൽസ്’; നടുക്കഷ്ണം നിതീഷിന്; ‘പേടിച്ച്’ ഡബിൾ എൻജിൻ ഓഫാക്കി മോദി?
കേരളത്തിൽ ബിജെപി അക്കൗണ്ട് തുറന്നപ്പോള്‍ സംസ്ഥാനത്തിന്റെ ‘അക്കൗണ്ട്’ പൂട്ടുകയാണ് കേന്ദ്രം ചെയ്തതെന്നാണ് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ ബജറ്റിനു ശേഷം പ്രതികരിച്ചത്. കേരളത്തിനു മാത്രമല്ല, ബിജെപി ഭരിക്കുന്ന യുപിക്കു പോലും ബജറ്റിൽ കിട്ടിയത് നാമമാത്രമായ പരിഗണന മാത്രം.
പെൺകുട്ടികളുമായി ഒറ്റമുറിയിൽ; ഷാർജയിലെ മലയാളി കുടുംബത്തിന് പ്രവാസികളുടെ സഹായഹസ്തം
ശ്വാസം മുട്ടിക്കുന്ന ഗന്ധമുള്ള കെട്ടിടത്തിലെ ഗ്രോസറി സാധനങ്ങളടക്കം കൂട്ടിയിട്ട കൊച്ചു മുറിയിൽ ഓടിക്കളിക്കാൻ വെമ്പുന്ന രണ്ട് ബാല്യങ്ങൾ. ഏതൊരു കഠിനഹൃദയത്തെയും കൊത്തിവലിക്കുന്ന കാഴ്ച തന്നെ. സമപ്രായക്കാരൊക്കെ സ്കൂളിൽ പോകുന്നത് അവരും കാണുന്നില്ലെങ്കില്‍ പോലും അറിയുന്നുണ്ടായിരിക്കുമല്ലോ. എന്തിന് ആലോചിക്കുന്നെങ്കിലുമുണ്ടായിരിക്കില്ലേ?
എത്രകണ്ടാലും മതിവരില്ല: മലയാളി സ്വപ്നം കാണുന്ന വീട്; വിഡിയോ
ഞാൻ പ്രവാസിയാണ്. പുറമെ ട്രെഡീഷനൽ ഭംഗിയും ഉള്ളിൽ മോഡേൺ സൗകര്യങ്ങളും ഒത്തുചേരുന്ന വീട് വേണം എന്നായിരുന്നു ആഗ്രഹം. സുഹൃത്തായ മാർട്ടിനെ വീടിന്റെ രൂപകൽപന ഏൽപിച്ചു. പണിതുടങ്ങിയ ശേഷം ഞാൻ ഇടയ്ക്കൊന്ന് വന്നുപോയതൊഴിച്ചാൽ പിന്നെ പാലുകാച്ചലിനാണ് വീട് നേരിൽക്കാണുന്നത്. വാട്സാപ്പിലൂടെയായിരുന്നു ഓരോ ഘട്ടങ്ങളുടെ വിലയിരുത്തലും ആശയവിനിമയവുമെല്ലാം.
‘വധുവാകുക എന്നത് എന്റെ ആഗ്രഹം, റീച്ച് കൂടുന്നത് അവർക്കറിയില്ല’: ചർച്ചയായി ‘അറവാണി’ ഫോട്ടോ ഷൂട്ട്
ട്രാൻസ് ആയ പാതിഒരുങ്ങിയ വധു അവരുടെ വരനു വേണ്ടി കാത്തുനിൽക്കുന്ന രീതിയിലാണ് ‘അറവാണി’ ചെയ്തിരിക്കുന്നതെന്ന് ദിൽജിൻ പറഞ്ഞു. സമൂഹമാധ്യമത്തിലെ ആക്രമണമൊന്നും തനിക്കൊരു പ്രശ്നമല്ലെന്നും മമ്മൂട്ടിക്കും ദീപിക പദുക്കോണിനും വരെ ഇത്തരം ആക്രമണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും ശീതൾ പ്രതികരിച്ചു.
ജീവിതത്തിൽ ഒരിക്കലെങ്കിലും സന്ദർശിച്ചിരിക്കേണ്ട ഇന്ത്യയിലെ പുരാതന നഗരങ്ങൾ
സംസ്കാരത്തിന്റെയും അറിവിന്റെയും പാരമ്പര്യത്തിന്റെയും വാണിജ്യത്തിന്റെയും വിളക്കുമാടങ്ങളായിരുന്ന കാലത്തിന്റെ കഥകൾ വിവരിക്കുന്ന നിരവധി സ്ഥലങ്ങൾ നമ്മുടെ രാജ്യത്തുണ്ട്. ഇന്ത്യയിലെ ഈ പുരാതന നഗരങ്ങൾ സന്ദർശിക്കുന്നതിലൂടെ, സഞ്ചാരികൾക്കു രാജ്യത്തിന്റെ മഹത്തായ ഭൂതകാലത്തെക്കുറിച്ച് ഉൾക്കാഴ്ച നേടാനും ആ കാലഘട്ടങ്ങളിലെ വാസ്തുവിദ്യാ വൈഭവത്തെ അനുഭവിച്ചറിയാനും കഴിയും.
സൺറൂഫ്, എഡിഎഎസ്; മഹീന്ദ്ര ഥാര്‍ റോക്‌സ്, അഞ്ച് ഡോര്‍ മോഡലിനെ കൂടുതൽ അറിയാം
പ്രീമിയം അനുഭവം ഉറപ്പിക്കാമെന്നതിലാണ് റോക്‌സിന്റെ കാര്യത്തില്‍ മഹീന്ദ്ര ആവര്‍ത്തിക്കുന്നത്. ഥാറിനേക്കാള്‍ മികച്ച് എസ് യു വിയും ഓഫ് റോഡറുമായിരിക്കും റോക്‌സ് എന്നാണ് സൂചനകള്‍. 'വ്യത്യസ്തമായ രൂപവും പ്രീമിയം സൗകര്യങ്ങളും ആധുനിക സാങ്കേതികവിദ്യകളും മികച്ച പ്രകടനവും സുരക്ഷയുമെല്ലാം ചേര്‍ന്ന ഥാര്‍ റോക്‌സ് ആണ് 'THE' SUV. എസ് യു വി വിഭാഗത്തില്‍ തന്നെ റോക്‌സിന്റെ വരവ് ചലനങ്ങളുണ്ടാക്കും' എന്നാണ് മഹീന്ദ്ര ആന്റ് മഹീന്ദ്ര ഓട്ടമോട്ടീവ് സെക്ടര്‍ പ്രസിഡന്റ് വീജയ് നക്ര പ്രതികരിച്ചത്.
കാട്ടുചെടികളെന്ന് കരുതി കളയല്ലേ; കർക്കടകത്തിൽ ഇത് കഴിക്കാതിരിക്കരുത്!
കാട്ടുചെടികളെന്നും പാഴ്ച്ചെടികളെന്നും പറഞ്ഞ് വെട്ടിക്കളയുന്ന ഇലകളെക്കുറിച്ചാകാം പഴമക്കാർ കുപ്പയിലെ മാണിക്യം എന്ന് പറഞ്ഞത്. ആഴ്ചയിൽ ഒരിക്കലെങ്കിലും ഒരു ഇലക്കറി കഴിച്ചാൽ ആരോഗ്യത്തിന് ഏറെ ഗുണമാണ്. ശരീരധാതുക്കളുടെ അളവും ഗുണവും മെച്ചപ്പെടുത്തി ഉൻമേഷവും രോഗപ്രതിരോധശേഷിയും സംഭരിക്കാൻ ഇലകൾ ധാരാളം
സമ്പാദിക്കേണ്ട, ചെലവഴിക്കലാണ് പ്രധാനം, ബജറ്റ് പറയാതെ പറഞ്ഞത് ഇങ്ങനെയാണ്
കൂടുതൽ ജോലി അവസരങ്ങൾ സൃഷ്ടിക്കുക, കൂടുതൽ ശമ്പളം ഉറപ്പു വരുത്തുക,സ്ത്രീകൾക്ക് ജോലി സാധ്യതകൾ കൂട്ടുക, ഒരു കോടി യുവാക്കൾക്ക് അലവൻസോടുകൂടി ഇന്റേൺഷിപ് നൽകുക തുടങ്ങിയ പദ്ധതികളിലൂടെ ചെലവാക്കാൻ കൂടുതൽ പണം ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് സർക്കാരിനുള്ളത്.
എത്ര നാള്‍ കൂടുമ്പോള്‍ നിങ്ങളുടെ ടൂത്ത്‌ബ്രഷ് മാറ്റണം? ദന്താരോഗ്യ വിദഗ്ധർ പറയുന്നത്
കാലപ്പഴക്കം ചെല്ലുമ്പോള്‍ ടൂത്ത് ബ്രഷിലെ ബ്രിസലുകള്‍ അകന്ന് പോകുകയോ പൊഴിഞ്ഞു പോകുകയോ ചെയ്യാം. ഇത് പല്ലുകളില്‍ നിന്ന് ഭക്ഷണാവശിഷ്ടങ്ങളും അഴുക്കും ശരിയായി നീക്കം ചെയ്യാനുള്ള ടൂത്ത്‌ബ്രഷിന്റെ ശേഷിയെ ബാധിക്കാം. ശരിയായി സൂക്ഷിച്ചില്ലെങ്കില്‍ ബ്രഷില്‍ ബാക്ടീരിയകള്‍ വളരാനും സാധ്യതയുണ്ട്. പഴക്കം ചെന്ന ബ്രഷിന്റെ ഉപയോഗം വായില്‍ അണുക്കള്‍ പെരുകി അണുബാധയിലേക്കും മറ്റ് ദന്താരോഗ്യ പ്രശ്‌നങ്ങളിലേക്കും നയിക്കാം.
പോയവാരത്തിലെ മികച്ച വിഡിയോ
പോയവാരത്തിലെ മികച്ച പോഡ്കാസ്റ്റ്