ഉള്ളുപൊട്ടി വയനാട്, കാറ്റിന്റെ മൂളലിൽ ഭയന്നു ഞെട്ടുന്നവർ – വായന പോയവാരം
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും.
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും.
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും.
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ, ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും.
ഉള്ളുപൊട്ടി വയനാട്
ഉരുൾ കടപുഴക്കിയെടുത്ത ജീവനുകളുടെ കഥയാണ് മുണ്ടക്കൈയിലും ചൂരൽമലയിലുമെല്ലാം. മലമുകളിൽ സ്വർണം തേടിയെത്തിയവരുടെ പിൻതലമുറക്കാരാണ് ഇവിടുത്തെ മനുഷ്യർ. അത്രപെട്ടെന്നു തകർക്കാനാകാത്ത മനോധൈര്യം ജനിതകത്തിലുള്ളവർ. ഈ കണ്ണീർക്കാലവും അവർ അതിജീവിക്കട്ടെ...
കാറ്റിന്റെ മൂളലിൽ പോലും ഭയന്നു ഞെട്ടുന്നവർ; കണ്ണീരിന്റെ നാടായി ‘ബയൽനാട്’
നമ്മുടെ കാൽക്കീഴിലെ മണ്ണ് ഒന്നാകെ ഒലിച്ചുപോകാനുള്ള സാഹചര്യം നാം തന്നെയല്ലേ ഒരുക്കുന്നത്? പരസ്പരം പഴിചാരുന്നതിനു പകരം പരിഹാരം കാണാനല്ലേ നാം ശ്രമിക്കേണ്ടത്? വയനാടിന്റെ ദുരന്തചിത്രം നമ്മോട് പറയുന്നതെന്താണ്? മുന്നോട്ടുള്ള യാത്രയിൽ നാം ശ്രദ്ധിക്കേണ്ടത് എന്തെല്ലാമാണ്?
വയനാട്ടിൽ ഇനി 'വീട് ജീവനെടുക്കരുത്': ഉയരണം പ്രീഫാബ് വീടുകൾ
സർവതും നഷ്ടപ്പെട്ട മനുഷ്യരെ പുനരധിവസിപ്പിക്കേണ്ടതിനെ കുറിച്ചാണ് ഇനി ആലോചിക്കേണ്ടത്. അതെങ്ങനെയാവണമെന്ന് സർക്കാരിന് ഉടനെ ഒരു നയമുണ്ടാവണം. വയനാട് പോലെയുള്ള പരിസ്ഥിതിലോല പ്രദേശങ്ങളിൽ അഭയമാകേണ്ട വീടുകൾ തകർന്നുവീണ് ജീവനെടുക്കുന്ന ദുരവസ്ഥ ഇനിയുണ്ടാകരുത്.
കാത്തിരിക്കുന്നതു വലിയ ദുരന്തം; ചർച്ചയായി ഗാഡ്‌ഗിലിന്റെ വാക്കുകൾ
വനമേഖലയിലെ കൈയേറ്റവും അനധികൃത കെട്ടിട നിർമാണവും പ്രകൃതിചൂഷണവുമെല്ലാം ഈ ദുരന്തത്തിനു പിന്നിലുണ്ട്. ഈ ദാരുണസംഭവത്തിനു പിന്നാലെ സമൂഹമാധ്യമങ്ങളിലും ദേശീയമാധ്യമങ്ങളിലും പരിസ്ഥിതി ശാസ്ത്രജ്ഞനായ മാധവ് ഗാഡ്ഗിലിന്റെ വാക്കുകൾ ചർച്ചയാവുകയാണ്. ഗാഡ്‌ഗിലിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
വാസുവേട്ടാ, എന്നെ തടയരുത്’: പ്രജീഷ് നിങ്ങളെ മുണ്ടക്കൈ മറക്കില്ല!
സഹജീവികളെ രക്ഷിക്കാൻ ശ്രമിച്ച പ്രജീഷിനു നഷ്ടമായത് സ്വന്തം ജീവനാണ്. മുണ്ടകൈയിലുണ്ടായ ഉരുൾപ്പൊട്ടലിൽ മലയിൽ കുടുങ്ങിയവരെ സ്വന്തം ജീപ്പിൽ രണ്ടുതവണയായി പ്രജീഷ് രക്ഷപ്പെടുത്തി. മൂന്നാമതും ആളുകളെ രക്ഷപ്പെടുത്തുന്നതിനായി എത്തിയപ്പോൾ പ്രജീഷിന്റെ ജീവൻ ദുരന്തം കവരുകയായിരുന്നു.
എന്താണ് കരണ്‍ ജോഹറിനെ ബാധിച്ച ബോഡി ഡിസ്‌മോര്‍ഫിയ?
പ്രശസ്‌ത സംവിധായകനും നടനുമൊക്കെയായ കരണ്‍ ജോഹര്‍ തനിക്ക് ബോഡി ഡിസ്‌മോര്‍ഫിയ ഉണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. ഒരു സ്വിമ്മിങ് പൂളില്‍ ഇറങ്ങാന്‍ പോലും തനിക്ക് വൈഷമ്യമുണ്ടാകാറുണ്ടെന്നും ഈ പ്രശ്‌നത്തെ മറികടക്കാന്‍ കഠിനപ്രയത്‌നം ചെയ്‌തിട്ടുണ്ടെന്നും കരണ്‍ പറഞ്ഞു.
വായിച്ചു തീരാത്ത പുസ്തകത്തിനും പുരസ്കാരമോ?
കഥയിൽ അയ്മനം ജോണിനെ തിരിച്ചറിയാൻ അക്കാദമി എടുത്ത കാലം തന്നെ വേണ്ടിവന്നു കൽപറ്റയെയും അംഗീകരിക്കാൻ. ഈ പുരസ്കാരം കൽപറ്റ സ്വീകരിച്ചാലും ഇല്ലെങ്കിലും നാളെ കൂടുതൽ പേർ ആ കവിതയിലേക്ക് ആകർഷിക്കപ്പെടില്ല. അഥവാ അങ്ങനെ സംഭവിച്ചാൽ, അവർ ഉടൻ തന്ന തിരിച്ചുപോകും. അവർക്കുള്ളതല്ല കൽപറ്റ കവിത.
‘സർ’ വിളി യുഎസിൽ ഇല്ല; ഇന്ത്യൻ വിദ്യാർഥികൾ വരുത്തുന്ന തെറ്റുകൾ
‘ഡിയർ സർ... ഉപരിപഠന, ഗവേഷണ അവസരങ്ങൾ തേടി ലഭിക്കുന്ന കത്തുകളിലെ അഭിസംബോധന ഇങ്ങനെയാണെങ്കിൽ ഉറപ്പിക്കാം– അത് ഇന്ത്യയിൽനിന്നുള്ള വിദ്യാർഥികളായിരിക്കും’’ – ഡോ. ജയൻ തോമസിന്റെ ഈ വാക്കുകളിൽ നമുക്കൊക്കെ സംഭവിക്കാവുന്ന അബദ്ധങ്ങളുടെ നേർചിത്രമുണ്ട്. ‘‘ബ്രിട്ടിഷ് സ്വാധീനത്തിൽനിന്നാകും നമ്മുടെ ‘സർ’ വിളികൾ. യുഎസിൽ ആ വിളിയില്ല.
ലോകത്തിലെ ചെലവേറിയ സ്‌കൂൾ; വാർഷിക ഫീസ് 1.2 കോടി രൂപ
വളരെക്കുറച്ച് വിദ്യാർഥികൾക്ക് മാത്രമാണ് ഈ സ്‌കൂൾ പ്രവേശനം നൽകുന്നത്. സ്‌പെയിനിലെ മുൻരാജാവായ കാർലോസ് ഒന്നാമൻ, 1966 മുതൽ 1973 വരെ അമേരിക്കൻ ചാരസംഘടനയായ സിഐഎയെ നയിച്ച റിച്ചഡ് ഹെംസ്, എഡ്വേഡ് രാജകുമാരൻ, ജെ.ബി ജാക്‌സൻ തുടങ്ങിയവരൊക്കെ ലാ റോസി സ്‌കൂളിലെ പൂർവവിദ്യാർഥികളാണ്.
സ്വര്‍ണത്തിൽ നേട്ടം കൊയ്യാം, വാങ്ങേണ്ടത് ആഭരണമോ?
ബജറ്റിൽ സ്വർണത്തിന്റെ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വർണ വിലയിൽ ഇടിവ് വന്നത് ഇതിൽ നിക്ഷേപിക്കാൻ ഉദ്ദേശിക്കുന്നവർക്ക് അവസരമാണ്. ഭാവിയിലേക്കായി കുറെ ആഭരണങ്ങള്‍ വാങ്ങി കൂട്ടുകയാണ് നമ്മളില്‍ ഭൂരിഭാഗം പേരും ചെയ്യുന്നത്. എന്നാല്‍, ഇത്തരത്തില്‍ ആഭരണം വാങ്ങി കൂട്ടുന്നത് ഒരു മികച്ച നിക്ഷേപമല്ല.
പോയവാരത്തിലെ ശ്രദ്ധേയമായ വിഡിയോ