ADVERTISEMENT

മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ, ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും.

ഷെയ്ഖ് ഹസീന നേരിട്ടത് 19 വധശ്രമം; അഭയംതേടി ഇന്ത്യയിൽ

New Delhi 2024 June 22 : Prime Minister Narendra Modi and Bangladesh Prime Minister Sheikh Hasina during the ceremonial reception, at the Rashtrapati Bhavan in New Delhi. @ Rahul R Pattom
ഷെയ്‌ഖ് ഹസീനയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും (@ Rahul R Pattom)

ഏറ്റവും കൂടുതൽ കാലം ബംഗ്ലദേശിന്റെ പ്രധാനമന്ത്രിയായിരുന്ന വ്യക്തിയാണു ഹസീന. അഴിമതിക്കുറ്റം ചുമത്തി ജയിലിലടയ്ക്കപ്പെട്ട ശേഷം രാജ്യഭരണത്തിന്റെ തലപ്പത്തെത്തിയ നേതാവ്. പലപ്പോഴായി 19 വധശ്രമങ്ങള്‍ അതിജീവിച്ച, ഏറ്റവുമധികം കാലം ഭരണത്തിലിരുന്ന വനിത. എതിരാളികളെ അടിച്ചമർത്തുന്ന നേതാവെന്നു വിമർശനമുള്ള ഹസീനയ്ക്ക് അണികളുടെ വിശേഷണം ‘മനുഷ്യത്വത്തിന്റെ മാതാവ്’ എന്നാണ്. 17 കോടി ജനങ്ങളുള്ള ബംഗ്ലദേശിനെ അതിവേഗം വികസിക്കുന്ന സമ്പദ് വ്യവസ്ഥയാക്കി മാറ്റി. പക്ഷേ..

പൂർണരൂപം വായിക്കാം...

അസാൻജെ അന്ന് പോയത് ‘മരണ’ ദ്വീപിൽ: കടലിൽ മൃതദേഹങ്ങൾ

Last command post in Saipan
സായ്പെനിൽ പണ്ടു നടന്ന യുദ്ധത്തിന്റെ അവശേഷിപ്പുകളിലൊന്ന്(Photo: ziggy_mars/istockphoto)

വീണ്ടുമൊരു യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പെത്തുന്നു. യുഎസ് പൗരന്മാരായിട്ടും പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള വോട്ടവകാശമില്ല എന്ന കൗതുകം ഒളിപ്പിച്ച ദ്വീപുണ്ട് പസിഫിക് സമുദ്രത്തിൽ. അടുത്തിടെ, വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജിന്റെ കേസിൽ വാദം കേട്ടതും ശിക്ഷവിധിച്ചതും ഈ ദ്വീപിലായിരുന്നു. അതുവരെ ആരും ശ്രദ്ധിക്കാതിരുന്ന ആ ദ്വീപിന്പക്ഷേ നമ്മോട് പറയാനുള്ളത് വലിയൊരു ചരിത്രമാണ്. യുഎസിനു കീഴിലായിട്ടും ചൈനീസ് പൗരന്മാർക്ക് വീസയില്ലാതെ സന്ദർശിക്കാവുന്ന ഒരേയൊരു പ്രദേശം കൂടിയാണ് ഈ ദ്വീപ്. എന്താണ് അതിനു പിന്നിലെ കഥ?

 പൂർണരൂപം വായിക്കാം...

2018 ല്‍ ഉരുള്‍പൊട്ടൽ വയനാട്ടിലെ 1132 സ്ഥലത്ത്; ദുരന്തങ്ങൾക്ക് പിന്നിൽ 5 ഘടകം

puthumala

ദുരന്തപ്രദേശങ്ങളെ ലോജിസ്റ്റിക്കല്‍ റിഗ്രെഷൻ മോഡല്‍ അനുസരിച്ചു പഠന വിധേയമാക്കിയപ്പോള്‍ മനസ്സിലായത് 2018 ലെയും 2019 ലെയും പ്രകൃതിദുരന്തങ്ങളില്‍ ഏറ്റവും വലിയ സ്വാധീന ശക്തിയായി പ്രവര്‍ത്തിച്ചത് ഭൂമിയുടെ തരം മാറ്റല്‍ ആണ് എന്നാണ്. രണ്ടാമത്തെ പ്രേരക ഘടകം റോഡ് നെറ്റ്‌വർക്കുകളും, മൂന്നാമത്തെ ഘടകം മഴയുടെ അളവും നാലാമത്തെ ഘടകം നീര്‍ചാലുകളുടെ സാന്ദ്രതയും അഞ്ചാമത്തെ ഘടകം ഭൂമിയുടെ ചെരിവുമാണ് എന്നാണ്.

പൂർണരൂപം വായിക്കാം...

1420 സ്ക്വയർഫീറ്റ്, 27 ലക്ഷം: ആരും കൊതിക്കുന്ന സ്ഥലത്തൊരുക്കിയ വീട്

thodupuzha-home-side

ഞങ്ങൾ രണ്ടുപേരും ജോലിസംബന്ധമായി ചോറ്റാനിക്കരയിലാണ് താമസം. വാരാന്ത്യങ്ങളിൽ നഗരത്തിന്റെ ബഹളങ്ങളിൽനിന്നെല്ലാം ഓടിയൊളിച്ച് പ്രകൃതിരമണീയമായ സ്ഥലത്ത് താമസിക്കണം എന്ന ആഗ്രഹമാണ് ഈ വീടിന്റെ പിന്നിൽ. എന്റെ നാട് വണ്ണപ്പുറമാണ്. കുറച്ചുവർഷങ്ങൾക്ക് മുൻപുതന്നെ ഈ സ്ഥലം ഞങ്ങൾ കണ്ടുവച്ചിരുന്നു. പിന്നീട് സ്ഥലംവാങ്ങി. 2024 ൽ വീട് എന്ന സ്വപ്നവും സഫലമായി.

പൂർണരൂപം വായിക്കാം...

ആദ്യ നോവൽ എഴുതി ലിൻ ജീവിതം അവസാനിപ്പിച്ചതെന്തിന്?

LinYi-han
ലിൻ യി ഹാൻ, Image Credit: https://www.facebook.com/yihan.lin.773.tw

ജീവനൊടുക്കുമ്പോൾ ലിന്നിന് 26 വയസ്സ് മാത്രമായിരുന്നു പ്രായം. ഫസ്റ്റ് ലവ് പാരഡൈസ് അപ്പോഴേക്കും വായനക്കാർ ഏറ്റെടുത്തതേ ഉണ്ടായിരുന്നുള്ളൂ. 13 വയസ്സ് മാത്രമുള്ള ഫാങ് സി ചി എന്ന പെൺകുട്ടിയുടെ ജീവിതമാണ് നോവൽ പറയുന്നത്. സ്കൂളിലെ അധ്യാപകനിൽ നിന്ന് ഫാങ്ങിന് നേരിടേണ്ടിവന്ന പീഡനങ്ങൾ തായ്‌വാനിൽ മീ ടൂ പ്രസ്ഥാനത്തിന് കരുത്തേകി. ഒട്ടേറെ സ്ത്രീകൾ പീഡകരെക്കുറിച്ചു തുറന്നുപറഞ്ഞുകൊണ്ട് രംഗത്തെത്തി. ആരാധനാ വിഗ്രഹങ്ങൾ പലതും ഉടഞ്ഞുചിതറി. എന്നാൽ

പൂർണരൂപം വായിക്കാം...

‘ബോംബു’ണ്ടെന്ന് തമാശ, വിമാനം വൈകി, ഈ വാക്കുകൾ വിമാനത്താവളത്തിൽ മിണ്ടരുത് ! 

flight-travel-note
Representative image. Credit: innovatedcaptures/istockphoto

ചെക്ക് ഇന്നിലൂടെ പോകുന്ന യാത്രക്കാരുടെ ‘ബാഗിൽ എന്താണ്’ എന്നു ചോദിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥരോട് സത്യസന്ധമായി ‘ബോംബ് ഇല്ല’ എന്നു പറഞ്ഞാൽപോലും ചിലപ്പോൾ അതു പ്രശ്നമാകും. ബോംബ്, ഡെയ്ഞ്ചർ, എക്സ്പ്ലോസിവ്...എന്നീ വാക്കുകൾ കേൾക്കുന്ന ഉദ്യോഗസ്ഥർ അത് റിപ്പോർട്ട് ചെയ്യണമെന്നാണ് ചട്ടം.

പൂർണരൂപം വായിക്കാം...

ഇവ ഒഴിവാക്കിയാൽ പെട്ടെന്ന് തടി കുറയ്ക്കാം; പിയോപ്പി ഡയറ്റിനെക്കുറിച്ച് കേട്ടിട്ടുണ്ടോ?

Piopp-diet
Image Credit: Stock Photos|Healthy Eating

തെക്കൻ ഇറ്റലിയിലെ ഒരു ഗ്രാമത്തിന്റെ പേരിലാണ് ഈ ഭക്ഷണരീതി അറിയപ്പെടുന്നത്. ഈ ഇറ്റാലിയൻ ഗ്രാമത്തിന്റെ ജീവിതശൈലിയും ഭക്ഷണ പൈതൃകവും ലോകത്തിലെ ഏറ്റവും ആരോഗ്യകരമായ രീതികളില്‍ ഒന്നായി കണക്കാക്കപ്പെടുന്നു. അതിനാല്‍ യുനെസ്കോ പിയോപ്പിയെ മെഡിറ്ററേനിയൻ ഭക്ഷണത്തിന്റെ ഭവനമായി പ്രഖ്യാപിച്ചു.

പൂർണരൂപം വായിക്കാം...

ആദ്യയാത്ര തീരുമ്പോൾ ആദ്യ സന്ധ്യ, പിന്നെ ആദ്യരാത്രി!

Image Source: Canva AI
Image Source: Canva AI

അരുണിമ പറഞ്ഞു... ഇപ്പോ വൊമിറ്റ് ചെയ്യണം. അർജുൻ പേടിച്ചു... അയ്യോ, ഇപ്പോഴേ വേണ്ട, പത്തു മാസം കഴിഞ്ഞ് മതി. വെയ്റ്റ് ചെയ്യാൻ പറ്റില്ല, കല്യാണം പോലെ നല്ല മുഹൂർത്തം നോക്കി വൊമിറ്റിങ് പറ്റുമോ?! ഒഴിഞ്ഞയിടം നോക്കി കാർ നിന്നു. എല്ലാവരും ചാടിയിറങ്ങി. നവവധു റോഡരികിൽ നിലത്തിരുന്നു. വരൻ അടുത്തു നിന്ന് പുറം തടവി. ആ കാഴ്ചയും ഫോട്ടോഗ്രഫർമാർ പകർത്തി!

പൂർണരൂപം വായിക്കാം...

മലയാളികൾ എന്തുകൊണ്ടാണ് ഇംഗ്ലിഷ് പറയാൻ ബുദ്ധിമുട്ടുന്നത്?


Representative Image. Photo Credit: Triloks / iStockPhoto.com
Representative Image. Photo Credit: Triloks / iStockPhoto.com

വിദ്യാസമ്പന്നരായ മലയാളികൾ എന്തുകൊണ്ടാണ് ഇംഗ്ലിഷ് പറയാൻ ബുദ്ധിമുട്ടുന്നത് ? കാരണം മറ്റൊന്നുമല്ല, ഗ്രാമർ പഠിക്കുന്നതിനാണ് നമ്മൾ കൂടുതൽ സമയവും ചെലവഴിക്കുന്നത്. അതോടെ നമ്മുടെ ചിന്തകളും ആശയങ്ങളും ഗ്രാമറിന്റെ വഴിക്ക് നേരെയാക്കി നേരെയാക്കി അവതരിപ്പിക്കാൻ നോക്കും. അത് മിക്കപ്പോഴും പാളിപ്പോവുകയുമാണ് ചെയ്യുക

പൂർണരൂപം വായിക്കാം...

കുട്ടികളുടെ ഏകാഗ്രതയും ബുദ്ധികൂർമതയും കൂട്ടാൻ ബ്രെയിൻ ജിം!

Representative image. Photo credit:  : Chinnapong/ istock.com
Representative image. Photo credit: : Chinnapong/ istock.com

ബ്രെയിൻ ജിം വ്യായാമങ്ങൾ രക്തയോട്ടം വർധിപ്പിച്ചു തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ഊർജ്ജസ്വലതയേകുകയും ചെയ്യും. ഈ വ്യായാമങ്ങൾ വഴക്കത്തോടെ പരിശീലിക്കുകയും ആവർത്തിക്കുകയും ചെയ്യുമ്പോൾ തലച്ചോറിന്റെ വലത്, ഇടതു ഭാഗങ്ങൾ തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടും. തലച്ചോറിലെ നാഡീപാതകളെ പ്രവർത്തനക്ഷമമാക്കുന്നതിലൂടെ പഠനമികവ് മെച്ചപ്പെടുത്താൻ ഗുണകരമാണ്.

പൂർണരൂപം വായിക്കാം...

പോയവാരത്തിലെ മികച്ച വിഡിയോ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com