സിനിമാക്കാരെ ഭയമില്ലെന്ന് എ.കെ.ബാലൻ, വിപണി തകർക്കാൻ ഹിൻഡൻബർഗ് – വായന പോയവാരം
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ, ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും.
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ, ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും.
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ, ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും.
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ, ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും.
സിനിമക്കാരെ ഭയമില്ല, ഏതു കൊമ്പത്തെ വമ്പനായാലും നടപടി: എ.കെ. ബാലൻ
ഹേമ കമ്മിറ്റി റിപ്പോർട്ട് തയാറാക്കാൻ രണ്ട് വർഷത്തോളമെടുത്തു. അവർക്കു മുന്നോട്ടു പോകാൻ കഴിയാത്ത പല പ്രശ്നങ്ങളുമുണ്ടായി. അതൊന്നും ഞാൻ ഇവിടെ പറയുന്നില്ല. ഒരു ഘട്ടത്തിൽ പ്രവർത്തനം സ്തംഭിച്ചുപോകുമെന്ന് കണ്ടപ്പോൾ മുഖ്യമന്ത്രി ഇടപെടുകയായിരുന്നു. ‘ഞങ്ങൾക്ക് ബുദ്ധിമുട്ടുണ്ട്’ എന്നു കമ്മിറ്റി അംഗങ്ങളായ ശാരദയും വത്സലകുമാരിയും എന്നോടു പറഞ്ഞു.
അദാനി മാത്രമല്ല, ‘റഡാറിൽ’ പ്രേം വത്സയും: വിപണി തകർക്കാൻ ഹിൻഡൻബർഗ്, കുലുങ്ങിയോ ഇന്ത്യ?
വിദേശത്തു വിജയകരമായി വ്യവസായം നയിക്കുന്ന ഇന്ത്യൻ വംശജർക്കു നേരെയും ‘ഹിൻഡൻബർഡ് മോഡൽ’ ആരോപണ ആക്രമണം നടക്കുന്നുണ്ടോ? ആരാണ് ഇതിനു പിന്നിൽ? ഓഹരിവിപണിയിൽ ഇത്തരം സാഹചര്യങ്ങളെ അതിജീവിക്കാൻ നിക്ഷേപകർക്ക് എന്തു തന്ത്രം പ്രയോഗിക്കാൻ സാധിക്കും? വിശദമാക്കുകയാണ് ‘സ്റ്റോക്ക് പ്രിവ്യൂ’വിൽ മലയാള മനോരമ ബിസിനസ് എഡിറ്റർ വാസുദേവ ഭട്ടതിരി.
വെളിച്ചെണ്ണയ്ക്കു പകരം മിക്സ് ചെയ്തത് അസറ്റോൺ. ശബ്ദം പോയത് അങ്ങനെ; കലാരഞ്ജിനി പറയുന്നു
എന്റെ വായൊക്കെ വീർത്തു വരുന്നതു പോലെ തോന്നി. അവരൊക്കെ എന്നോട് തുപ്പാൻ പറയുന്നുണ്ട്. ഞാൻ തുപ്പുന്നുമുണ്ട് പക്ഷേ എന്റെ സെൻസ് പോയി. അങ്ങനെ ശ്വാസനാളം വരണ്ടു പോയി. വളരെ ചെറിയ, നെറ്റ് പോലെയാണ് നമ്മുടെ ശ്വാസനാളം. അത് ചുരുങ്ങിപ്പോയി. പിന്നെ മുതൽ എനിക്ക് എന്ത് അസുഖം വന്നാലും ആദ്യം ബാധിക്കുന്നത് എന്റെ ശബ്ദത്തെയാണ്.
പ്രാങ്ക് ആണെന്നാണ് ആദ്യം കരുതിയത്; പക്ഷേ കിട്ടിയത് ദേശീയ പുരസ്കാരം
ചെറിയ കാര്യമൊന്നുമല്ല എന്ന് എനിക്ക് മുൻപൊന്നും അറിയില്ലായിരുന്നു. അഭിലാഷ് ചേട്ടനും വിഷ്ണു ചേട്ടനും അച്ഛനും അമ്മയുമൊക്ക പറഞ്ഞു തന്നപ്പോഴാണ്. നാഷണൽ അവാർഡ് ഇത്ര വലുതാണെന്ന് എനിക്ക് മനസ്സിലായത്. ഒരുപാട് സന്തോഷമുണ്ട് ഈ അവാർഡ് നേട്ടത്തിൽ.
കേരളത്തിൽ നിന്ന് വിമാനക്കമ്പനി യഥാർഥ്യമാകുന്നു; അൽ ഹിന്ദ് എയറിന് ഡിജിസിഎ അനുമതി
200-500 കോടി രൂപ പ്രാഥമിക നിക്ഷേപത്തോടെ, ആദ്യഘട്ടത്തിൽ ആഭ്യന്തര സർവീസുകളാണ് അൽ ഹിന്ദ് നടത്തുക. ഇതിനായി എടിആർ വിമാനങ്ങൾ ഉപയോഗിക്കും. തുടക്കത്തിൽ കൊച്ചി-ബെംഗളൂരു, തിരുവനന്തപുരം-ചെന്നൈ സർവീസുകളാണ് ലക്ഷ്യമിടുന്നത്. പിന്നീട് ഘട്ടംഘട്ടമായി അഖിലേന്ത്യാ തലത്തിലേക്കും രാജ്യാന്തര തലത്തിലേക്കും സർവീസുകൾ വ്യാപിപ്പിക്കും.
ആശുപത്രി ജോലിയിലും നല്ലത് കൃഷി; ജോലി വിട്ട് ഫാം തുടങ്ങി നഴ്സ്; ഫാമിൽ പശുക്കൾ, മണ്ണിൽ വിളകൾ
നഴ്സിങ് പഠിച്ച് ഗള്‍ഫില്‍ നഴ്സായി ജോലി ചെയ്തിരുന്ന വയനാട് മാനന്തവാടി കാട്ടിക്കുളം മാവറ പ്രിയ ജിനേഷ് ഇന്ന് മുഴുവൻ സമയ കർഷകയാണ്. ഭർത്താവിനും മക്കൾക്കുമൊപ്പം ഗൾഫിലായിരുന്ന പ്രിയ അവിടെ ആശുപത്രിയിലെ ജോലി വിട്ട് 2018ൽ നാട്ടിലേക്കു മടങ്ങി.
നല്ലമനുഷ്യനെന്നു കരുതുന്നവരാകും നമ്പർവൺ ഫ്രോഡ്; അന്നും എതിർത്തവരുണ്ട്: ഭാഗ്യലക്ഷ്മി
യഥാർഥത്തിൽ സിനിമയിലെ സ്ത്രീകളെ സഹായിക്കാൻ വേണ്ടി ഉണ്ടാക്കിയ ഒരു കമ്മിറ്റിയാണിത്. പക്ഷേ, ആ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തേക്കു വന്നപ്പോൾ മാധ്യമങ്ങളിൽ എഴുതി വരുന്ന വാക്കുകൾ കേൾക്കുമ്പോഴാണ് ഭയവും ഒപ്പം സങ്കടവും തോന്നുന്നത്. കാരണം ഒരുപാട് നായികമാർ അവരുടെ സ്വപ്രയത്നം കൊണ്ട് കഴിവു കൊണ്ട് മുൻപോട്ടു വന്നവരാണ്. പക്ഷേ ‘കിടന്നു കൊടുക്കാതെ’ മലയാള സിനിമയിൽ അവസരം കിട്ടില്ല എന്ന വാക്കൊക്കെ പ്രയോഗിക്കുമ്പോൾ അതു മുഴുവൻ ഫീൽഡിലെയും സ്ത്രീകളെയാണ് ഇത് ബാധിക്കുന്നത്.
27 വയസ്സിൽ 35 ലക്ഷത്തിന്റെ വീട് ഒരുക്കി: ഇത് മിക്ക മലയാളികളുടെയും സ്വപ്നം; വിഡിയോ
എന്റെ പഴയ വീട് ഇവിടെ തന്നെയായിരുന്നു. ഏകദേശം 50 വയസ്സുള്ള വീട്ടിൽ കാലപ്പഴക്കത്തിന്റേതായ പ്രശ്നങ്ങളും സ്ഥലസൗകര്യവും കുറവായിരുന്നു. അങ്ങനെ പുതിയ വീടിനെക്കുറിച്ച് ആലോചിച്ചു. ഞാൻ കൊച്ചിയില്‍ ഐടി ഫീൽഡിലാണ് ജോലിചെയ്യുന്നത്. അച്ഛനും അമ്മയ്ക്കും ഇവിടെ നാട്ടിൻപുറത്ത് തന്നെ വീട് വേണമെന്നായിരുന്നു ആഗ്രഹം. അങ്ങനെ ഇവിടെ പുതിയ വീട് വയ്ക്കാൻ തീരുമാനിച്ചു.
ജോലി സമയം കഴിഞ്ഞിട്ടും മെയിലുകള്‍ക്കു മറുപടി നൽകാറുണ്ടോ?
എത്ര ആത്മാര്‍ത്ഥതയുള്ള ജീവനക്കാര്‍ എന്ന് പറഞ്ഞ് ഇവരെ അഭിനന്ദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതായിരുന്നു മുന്‍പത്തെ രീതി. എന്നാല്‍ മാറിയ തൊഴില്‍ സാഹചര്യത്തില്‍ ജോലി സമയം കഴിഞ്ഞുള്ള ഇത്തരം ആത്മാർഥത അത്ര വിലമതിക്കപ്പെടുന്നില്ല എന്ന് മാത്രമല്ല ചിലപ്പോഴൊക്കെ തിരിച്ചടിയുമാകാം.
സാഹിത്യകാരനാകാൻ തീവ്ര ജീവിതാനുഭവങ്ങൾ വേണോ?
കംഫർട്ട് സോണുകളിൽ മാത്രം ജനിച്ചു വളർന്നുവന്ന എനിക്ക് തീവ്രമായ ജീവിതാനുഭവങ്ങൾ അത്രയധികമില്ല. അതിന് ചുള്ളിക്കാടിനെപ്പോലെ വീടുവിട്ടിറങ്ങി, തെരുവിലും ഹോസ്റ്റലുകളിലുമായി ഉണ്ണാനോ ഉടുക്കാനോ നേരാവണ്ണമില്ലാതെ ഒരഭയാർഥിയെപ്പോലെ കഴിയണം. അല്ലെങ്കിൽ 'സന്ദേശം' സിനിമയിൽ പറയുന്നതുപോലെ തോപ്പിൽ ഭാസിയെപ്പോലെ ഒളിവിൽ കഴിയണം, അപ്പോൾ മാത്രമേ 'ചിദംബരസ്മരണ'കളും 'ഒളിവിലെ ഓർമ'കളും രചിക്കാനാവൂ.
പോയവാരത്തിലെ മികച്ച വിഡിയോ
പോയവാരത്തിലെ മികച്ച പോഡ്കാസ്റ്റ്