രത്തൻ ടാറ്റ യാത്രയാകുമ്പോൾ, ഭാഗ്യശാലിയെ കണ്ടെത്തിയ ‘പഞ്ചാബി’, ഇൻഡിക്കയോർമകൾ – വായന പോയവാരം
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ, ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും.
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ, ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും.
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ, ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും.
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ, ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും.
വിളക്കുമരമുറങ്ങി; വെളിച്ചം ബാക്കി: രത്തൻ ടാറ്റ യാത്രയാകുമ്പോൾ
നാം കുടിക്കുന്ന ചായയിലും കാപ്പിയിലും രുചിക്കുന്ന ഉപ്പിലും ധരിക്കുന്ന വസ്ത്രത്തിലും കഴിക്കുന്ന മരുന്നിലും സഞ്ചരിക്കുന്ന വാഹനത്തിലും ടാറ്റയെന്ന മാന്ത്രികമുദ്ര പതിഞ്ഞുകിടക്കുന്നു. ടാറ്റയെന്നത് ഇന്ത്യയ്ക്ക് ഒരു ഉടനീള അനുഭവമായിരുന്നു. എവിടെത്തിരിഞ്ഞാലും എവിടെത്തൊട്ടാലും അവിടെല്ലാം ഒരു ടാറ്റാ സാന്നിധ്യം! കണ്ണുംപൂട്ടി വാങ്ങാവുന്ന ഉറപ്പായിരുന്നു അത്.
25 കോടിയുടെ ഭാഗ്യശാലിയെ കണ്ടെത്തിയത് ‘പഞ്ചാബി’
അരപ്പതിറ്റാണ്ട് കഴിഞ്ഞു കേരളത്തിൽ ലോട്ടറി വിൽപന തുടങ്ങിയിട്ട്. സമ്മാനമായി കൊടുത്തു തീർത്തത് കോടികൾ. സർക്കാരിലേക്കും കിട്ടി ഇരട്ടി തുക. ഒരു സംശയത്തിനും ഇടവരാത്ത വിധം എങ്ങനെയാണീ ലോട്ടറി നറുക്കെടുപ്പ് നടത്തുന്നത്? നറുക്കെടുപ്പിനുള്ള യന്ത്രം പ്രവർത്തിക്കുന്നത് എങ്ങനെയാണ്? അതിൽ കൃത്രിമം നടത്താനുള്ള ശ്രമങ്ങളുണ്ടായിട്ടുണ്ടോ? വിൽക്കാത്ത ടിക്കറ്റിന് സമ്മാനം നൽകുന്ന രീതി ലോട്ടറി വകുപ്പിലുണ്ടോ? നിലവിൽ നറുക്കെടുപ്പിന് ഉപയോഗിക്കുന്ന യന്ത്രവും കേരളം മാറ്റാനൊരുങ്ങുകയാണ്. എന്താകും കാരണം?
രത്തൻ ടാറ്റയുടെ സ്വപ്ന കാർ; മറക്കില്ലൊരിക്കലും ആ ഇൻഡിക്കയോർമകൾ
ഏതോ ഗതകാല സോവിയറ്റ് റിപ്പബ്ലിക്കിൽ നിന്നെത്തിയ സുന്ദരികളുടെ ത്രസിപ്പിക്കുന്ന ബാലെയും പുകപടലങ്ങളും അടങ്ങിയപ്പോൾ വേദിയിൽ തിളങ്ങി വന്നത് ഇന്ത്യൻ വ്യവസായ രംഗത്തെ ‘കോഹിനൂർ രത്നം’ എന്ന് ആ വേദിയിൽ പിന്നീട് വിശേഷിപ്പിക്കപ്പെട്ട രത്തൻ ടാറ്റ. സെക്കൻഡുകൾക്കുള്ളിൽ കടും നീല മെറ്റാലിക് നിറത്തിൽ വാഹനസൗന്ദര്യ സങ്കൽപങ്ങളുടെ തികവായി ടാറ്റ ഇൻഡിക്കയും ഓടിയെത്തി; ഇന്ത്യയിൽ പൂർണമായി വികസിപ്പിച്ച് ഉത്പാദിപ്പിച്ച പ്രഥമ കാർ. ഇന്ത്യയുടെ അഭിമാനം. പിന്നീട് ഇൻഡിക്കയുടെ 25 വർഷം അനുസ്മരിച്ച് രത്തൻ ടാറ്റയിട്ട ഇൻസ്റ്റാ സന്ദേശം വായിച്ചപ്പോൾ ഓർമയിൽ തെല്ലും മങ്ങലില്ലാതെ ഈ ദൃശ്യങ്ങളും തെളിഞ്ഞു.
ടൂറിസ്റ്റായി ഇന്ത്യയിൽ, രത്തൻ ടാറ്റയുടെ വളർത്തമ്മ!
1962-ൽ ടാറ്റ ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ ലാക്മെയിൽ മാനേജിങ് ഡയറക്ടറായി എത്തിയതോടെയാണ് ടാറ്റ ഗ്രൂപ്പുമായുള്ള സിമോൺ ടാറ്റയുടെ പ്രൊഫഷനൽ ജീവിതം ആരംഭിച്ചത്. ബിസിനസ് മേഖലയിലെ പരിചയക്കുറവുണ്ടായിട്ടും ലാക്മെയെ ആഗോള ബ്രാൻഡാക്കി മാറ്റുന്നതിൽ സൗന്ദര്യവർധക വസ്തുക്കളിലുള്ള സിമോൺ ടാറ്റയുടെ വൈദഗ്ധ്യം നിർണായക പങ്ക് വഹിച്ചു.
ചെങ്കടൽ 'തിളയ്ക്കുന്നു'; കൊച്ചിയെ കൈവിട്ട് ക്രൂയിസ് കപ്പലുകൾ
കടൽക്കൊള്ളക്കാരുടെയും ഹൂതി വിമതരുടെയും ആക്രമണമാണ് തിരിച്ചടി. ഇറാനും ഇസ്രയേലും തമ്മിലെ സംഘർഷം മേഖലയെയാകെ ആശങ്കയിലാഴ്ത്തിയതും വലയ്ക്കുന്നു. ചെങ്കടൽ ഒഴിവാക്കി ദക്ഷിണാഫ്രിക്കൻ തീരം വഴി ഇന്ത്യയിലെത്തുന്നത് ചെലവേറിയതും കാലതാമസമെടുക്കുന്നതുമാണെന്നതും കപ്പലുകളെ ഇന്ത്യയെ കൈവിടാൻ പ്രേരിപ്പിക്കുന്നു.
‘കാടുകയറിയാലും നാട്ടാനയുടെ സ്വഭാവം മാറില്ല’
25 ദിവസം വരെ കാട്ടിൽ കഴിഞ്ഞ് തിരിച്ചെത്തിയ നാട്ടാനകളുണ്ട്. അവയ്ക്കൊന്നും ഒരു കുഴപ്പവും ഉണ്ടായിട്ടില്ല. ആനയും പാപ്പാനും തമ്മിലുള്ള ബന്ധം ചെറുതല്ല. പേടിച്ചോടിയ ആനകൾ പാപ്പാനെ കണ്ടാൽ ശാന്തരാകും. പിന്നീട് അവർ പറയുന്നത് അനുസരിച്ച് പ്രവർത്തിക്കും. സാധുവിന്റെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിച്ചത്.
ചെറിയ സ്ഥലത്ത് ആരും കൊതിക്കുന്ന വീട്
വീതി കുറഞ്ഞു പിന്നിലേക്ക് നീളത്തിലുള്ള 6.5 സെന്റ് പ്ലോട്ടായിരുന്നു പ്രധാന വെല്ലുവിളി. പ്ലോട്ടിൽ ഉണ്ടായിരുന്ന പഴയ വീട് പൊളിച്ചുകളഞ്ഞാണ് പുതിയ വീട് നിർമിച്ചത്. പഴയ വീട്ടിലെ ഓട് അടക്കമുള്ള സാമഗ്രികൾ പുനരുപയോഗിക്കാൻ സാധിച്ചു. പ്ലോട്ടിനനുസരിച്ച് പിന്നിലേക്ക് വീടൊരുക്കി.
സൽമാൻ റുഷ്ദി വരുന്നു; നോവെല്ലാം നോവെല്ലയാക്കി
2022ൽ അക്രമിയുടെ കത്തിമുനയിൽനിന്നു രക്ഷപ്പെട്ടെങ്കിലും സൽമാൻ റുഷ്ദിക്കു നഷ്ടമായത് ഒരു കണ്ണിന്റെ കാഴ്ചയാണ്. എഴുത്തുകാരനെ നിശ്ശബ്ദനാക്കാൻ അതുകൊണ്ടാകുമെന്ന് ആരെങ്കിലും കരുതിയെങ്കിൽ തെറ്റി. ആ ആക്രമണത്തിനു ശേഷം ആദ്യമായി ഫിക്ഷൻ എഴുത്തിലേക്കു തിരിച്ചുവരികയാണ് റുഷ്ദി. ‘വിക്ടറി സിറ്റി’യെന്ന നോവൽ പ്രസിദ്ധീകരിച്ചതു 2023ൽ ആയിരുന്നെങ്കിലും അത് ആക്രമണത്തിനു മുൻപേ എഴുതിപ്പൂർത്തിയാക്കിയതായിരുന്നു.
ഹോംവർക്കിന് പറ്റിയ സമയം ഏതാണ്? അറിയാം 6 കാര്യങ്ങൾ
ദിവസവും സ്കൂളിൽ നിന്നെത്തിയ ശേഷം കുട്ടികളെക്കൊണ്ടു ഹോംവർക് ചെയ്യിക്കുന്നതാണ് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമെന്നു മാതാപിതാക്കൾ പരാതിപ്പെടാറുണ്ട്. ചെറിയ പ്രായം മുതൽ കുട്ടികളെ കൃത്യമായി ഹോംവർക് ചെയ്യുന്നതു ശീലിപ്പിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിച്ചോളൂ.
രാവിലെ വെറുംവയറ്റിൽ വെള്ളം കുടിക്കാറുണ്ടോ? ഗുണങ്ങൾ ചില്ലറയല്ല!
വെള്ളം കുടിക്കുക എന്നത് ആരോഗ്യത്തിന് ഏറെ പ്രധാനപ്പെട്ടതാണ്. ദഹനം, രക്തചംക്രമണം, താപനിലയുടെ നിയന്ത്രണം, വിഷാംശങ്ങളെ നീക്കൽ തുടങ്ങി ശരീരത്തിന്റെ വിവിധ പ്രവർത്തനങ്ങൾക്ക് വെള്ളം ശരീരത്തിലുണ്ടാേകണ്ടതുണ്ട്. രാവിലെ വെറുംവയറ്റിൽ വെള്ളം കുടിക്കുന്നതിന് ആരോഗ്യഗുണങ്ങൾ ഏറെയുണ്ട്.
പോയവാരത്തിലെ മികച്ച വിഡിയോ
പോയവാരത്തിലെ മികച്ച പോഡ്കാസ്റ്റ്