ADVERTISEMENT

മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ, ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും.

നോവോർമയായി നവീൻ ബാബു, ചിതയിൽ തീ പകർന്ന് പെൺമക്കൾ; കണ്ണീരോടെ യാത്രയയപ്പ്

naveen-babu-daughters-funeral

കേരളത്തിന്റെ നോവായി മാറിയ നവീൻ ബാബു ഓർമയായി. കഴിഞ്ഞ ദിവസം അന്തരിച്ച കണ്ണൂർ എഡിഎം നവീൻ ബാബുവിനു ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും കണ്ണീരോടെ അന്ത്യാഞ്ജലി അർപ്പിച്ചു. പെൺമക്കളായ നിരുപമയും നിരഞ്ജനയുമാണ് അന്ത്യകർമങ്ങൾ ചെയ്തതും ചിതയിലേക്കു തീ പകർന്നതും. വീട്ടുവളപ്പിലാണു ചിതയൊരുക്കിയത്. കത്തുന്ന ചിതയ്ക്കു മുന്നിൽ ബന്ധുക്കളും സുഹൃത്തുക്കളും വിങ്ങിപ്പൊട്ടി.

പൂർണരൂപം വായിക്കാം...

ഇസ്രയേലിന്റെ ‘മോസ്റ്റ് വാണ്ടഡ്’ നരവേട്ട; യഹ്യയ്ക്കു നേരെ വെടിയുതിർത്തത് ടാങ്ക്, തലയോട്ടി തകർന്നു; മരിക്കും മുൻപ് നസ്രല്ലയ്ക്ക് ആ കത്ത്

യഹ്യ സിൻവറിന്റെ മൃതദേഹം ഇസ്രയേലി സൈനികർ കെട്ടിടത്തിനു പുറത്തേയ്ക്കു കൊണ്ടുവരുന്നു (Photo from X/NiohBerg)
യഹ്യ സിൻവറിന്റെ മൃതദേഹം ഇസ്രയേലി സൈനികർ കെട്ടിടത്തിനു പുറത്തേയ്ക്കു കൊണ്ടുവരുന്നു (Photo from X/NiohBerg)

ഇസ്രയേൽ സൈന്യം യഹ്യ സിൻവറിന്റെ വീട് വളഞ്ഞതായി ഒക്ടോബർ 16ന് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ ആ വീട്ടിൽ സിൻവർ ഉണ്ടായിരുന്നില്ലെന്നും ഗാസയിലെ ഭൂഗർഭ താവളങ്ങളിൽ ഒളിച്ചിരിക്കുകയാണെന്നുമാണ് ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) വ്യക്തമാക്കിയത്. അപ്പോഴും നെതന്യാഹുവിന്റെ ഉപദേഷ്ടാക്കളിൽ ഒരാൾ പറഞ്ഞു– ‘യഹ്യ പിടിക്കപ്പെടും, അധികം വൈകില്ല’. അതാണ് തൊട്ടടുത്ത ദിവസം സംഭവിച്ചതും.

പൂർണരൂപം വായിക്കാം...

ജൈവം നെല്ലും ചെമ്മീനും: മുൻ ഡിജിപി ഹോർമിസ് തരകന്റെ കൃഷിവിശേഷങ്ങൾ

ഹോർമിസ് തരകൻ പൊക്കാളിപ്പാടത്ത്
ഹോർമിസ് തരകൻ പൊക്കാളിപ്പാടത്ത്

ആലപ്പുഴ തൈക്കാട്ടുശേരിയിലെ തറവാടിനടുത്ത് വിശ്രമജീവിതത്തിലാണിപ്പോള്‍ ഹോർമിസ് തരകൻ. 2005ൽ സംസ്ഥാന ഡിജിപിയായി വിരമിച്ച അദ്ദേഹം റോ മേധാവിയായും ദേശീയ സുരക്ഷ ഉപദേഷ്ടാവായുമൊക്കെ പ്രവർത്തിച്ചശേഷം 2014ൽ ആണ് നാട്ടിൽ വീടുവച്ചത്. 10 വർഷം പിന്നിടുമ്പോൾ പൊക്കാളി നെല്ലും ചെമ്മീൻകൃഷിയും തെങ്ങിൻതോ‍പ്പുമൊക്കെയുള്ള കർഷകപ്രമുഖനായി വേഷപ്പകർച്ചയിലാണ് അദ്ദേഹം.

പൂർണരൂപം വായിക്കാം...

‘വയനാട്ടിലേത് പൂർണമായും പരിസ്ഥിതി ദുരന്തമല്ല; ദുർബലമായ പ്രദേശങ്ങളെ അതിന്റെ വഴിക്ക് വിടുക’

മേധാ പട്‌കർ മുണ്ടക്കൈ സന്ദർശിച്ചപ്പോൾ ( ചിത്രം: ജിഷ ബാലൻ ∙മനോരമ )
മേധാ പട്‌കർ മുണ്ടക്കൈ സന്ദർശിച്ചപ്പോൾ ( ചിത്രം: ജിഷ ബാലൻ ∙മനോരമ )

പരിസ്ഥിതിലോല പ്രദേശങ്ങളിലെ വികസന പ്രവർത്തനങ്ങൾ അപകടമാണ്. ഈ വിഷയത്തെക്കുറിച്ച് ഗാഡ്ഗിൽ റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. വയനാട് മാത്രമല്ല, പശ്ചിമഘട്ടമേഖലകളെ ഒന്നടങ്കം റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പക്ഷേ ആ റിപ്പോർട്ട് പരിഗണിക്കപ്പെടുന്നില്ല. കാലാവസ്ഥാ മാറ്റവും പ്രകൃതി തങ്ങളുടേതാണെന്ന മനുഷ്യന്റെ ചിന്തയും ഒന്നിക്കുമ്പോൾ ഇത്തരത്തിലുള്ള പരിസ്ഥിതി ദുരന്തങ്ങൾ ഉണ്ടാകുന്നു. കേരളത്തിൽ മാത്രമല്ല, ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര, ഹിമാചൽപ്രദേശ്, ലഡാക്ക്, എന്നിവിടങ്ങളിലെല്ലാം ഇതാണ് സംഭവിക്കുന്നത്.

പൂർണരൂപം വായിക്കാം...

ഒരുനിലവീടാണ് സന്തോഷം: ഇത് ചെറിയ കുടുംബത്തിന്റെ സ്നേഹക്കൂട്

thodupuzha-new-home

തൊടുപുഴ മുതലക്കോടത്താണ് ഈ സ്വപ്നഭവനം സ്ഥിതിചെയ്യുന്നത്. അധ്യാപക ദമ്പതികൾ രണ്ട് കുട്ടികളും അടങ്ങുന്ന ചെറിയ കുടുംബത്തിന് ഒറ്റനില വീട് മതി എന്നായിരുന്നു ആഗ്രഹം. ഇന്നത്തെ തിരക്കിട്ട ജീവിതസാഹചര്യത്തിൽ കുടുംബാംഗങ്ങൾ തമ്മിൽ മെച്ചപ്പെട്ട ആശയവിനിമയവും കെട്ടുറപ്പും നിലനിർത്താൻ ഒരുനില വീടുപകരിക്കുമെന്നാണ് ഇവരുടെ പക്ഷം.

പൂർണരൂപം വായിക്കാം...

ഹോർത്തൂസിലേക്ക് ആദ്യ വിദേശ എഴുത്തുകാരിയെത്തി

കൊലേക പുറ്റുമ, ചിത്രം: അബു ഹാഷിം
കൊലേക പുറ്റുമ, ചിത്രം: അബു ഹാഷിം

ദക്ഷിണാഫ്രിക്കൻ കവിയും തീയറ്റർ ആക്റ്റിവിസ്റ്റും ക്വിയർ ആക്റ്റിവിസ്റ്റുമായ കൊലേക പുറ്റുമ 2019ൽ ആഫ്രിക്കയെ ഏറ്റവുമധികം സ്വാധീനിച്ച വനിതയായി നാമനിർദേശം ചെയ്യപ്പെട്ട കവിയാണ്. കവിതകൾക്കും നാടകങ്ങൾക്കും പെൻ പുരസ്കാരവും ഫോബ്സ് ആഫ്രിക്ക 30 അണ്ടർ 30 പുരസ്കാരവുമടക്കം അനേകം ബഹുമതികൾ‍ നേടിയ എഴുത്തുകാരിയാണ് കൊലേക പുറ്റുമ.

പൂർണരൂപം വായിക്കാം...

റഷ്യക്ക് വേണം ഐസ്ബ്രേക്കർ കപ്പൽ: ചൈനയെ ഒഴിവാക്കി ഇന്ത്യക്ക് കരാർ, കൊച്ചിൻ ഷിപ്പ്‍യാർഡിന് നേട്ടമായേക്കും

Image : iStock/SeppFriedhuber
Image : iStock/SeppFriedhuber

മഞ്ഞുകട്ടകളാൽ നിറഞ്ഞ ആർട്ടിക് സമുദ്രത്തിലെ പര്യവേക്ഷണത്തിനും മറ്റും ആവശ്യമായ കപ്പലുകളാണ് നോൺ-ന്യൂക്ലിയർ ഐസ്ബ്രേക്കർ ഷിപ്പുകൾ. യൂറോപ്പിനെയും ഏഷ്യയെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാത കൂടിയായ ഇവിടെ സ്വാധീനം ശക്തമാക്കുക കൂടിയാണ് നോൺ-ന്യൂക്ലിയർ ഐസ്ബ്രേക്കർ ഷിപ്പുകൾ സ്വന്തമാക്കുന്നതിലൂടെ റഷ്യയുടെ ലക്ഷ്യം.

പൂർണരൂപം വായിക്കാം...

അറുപത്തെട്ടാം വയസ്സിൽ 3 പിജികളും എംഫിലും പിഎച്ച്‌‍ഡിയും; പഠിക്കാൻ വേണ്ടി ജോലി നേടിയ ഷാലറ്റ്

ഷാലറ്റ് ഡിക്സൺ
ഷാലറ്റ് ഡിക്സൺ

ഇരുപതാം വയസ്സിൽ പിജി പഠിക്കാൻ മധ്യപ്രദേശിലേക്കു പോയ കൊല്ലം തങ്കശ്ശേരി സ്വദേശിനി ഷാലറ്റ് ഡിക്സണ് തന്റെ സ്വപ്നം സാക്ഷാൽക്കരിക്കാൻ അൻപതു വയസ്സുവരെ കാത്തിരിക്കേണ്ടിവന്നു. അന്നു മോഹിച്ചത് ഒരു ബിരുദാനന്തര ബിരുദമാണെങ്കിൽ ഇന്ന് അറുപത്തെട്ടാം വയസ്സിൽ 3 പിജികളും എംഫിലും പിഎച്ച്‌‍ഡിയും സ്വന്തം. ജോലി നേടാൻ വേണ്ടി പഠനം എന്ന സങ്കൽപം തിരുത്തിയെഴുതുന്ന ഷാലറ്റ്, താൻ ജോലി ചെയ്തത് പഠിക്കാൻ വേണ്ടിയാണെന്നു പറയും. പഠിക്കാൻ പ്രായമോ പദവിയോ തടസ്സമല്ലെന്നും.

പൂർണരൂപം വായിക്കാം...

5 തരം നടത്തം; കുടവയർ കുറയ്ക്കാൻ ഇനി മറ്റു കുറുക്കുവഴികൾ തേടേണ്ട!

belly-fat-axeiz-Shutterstock
Representative image. Photo Credit:axeiz-/Shutterstock.com

കുടവയര്‍ കുറയ്‌ക്കുന്നതില്‍ ആരോഗ്യകരമായ ഭക്ഷണക്രമത്തിനും സജീവമായ ജീവിതശൈലിക്കും പുറമേ നിത്യവുമുള്ള വ്യായാമത്തിനും സുപ്രധാന പങ്കുണ്ട്‌. ദിവസവും ജിമ്മിലൊക്കെ പോയി വര്‍ക്ക്‌ ഔട്ട്‌ ചെയ്യാന്‍ ഇഷ്ടമില്ലാത്തവര്‍ക്ക്‌ ചെലവൊന്നും ഇല്ലാതെ പിന്തുടരാവുന്ന വ്യായാമമാണ്‌ നടത്തം.

പൂർണരൂപം വായിക്കാം...

ഇത്തിരിക്കുഞ്ഞൻ വാഷിങ് മെഷീനിൽ 'പിഴിഞ്ഞെടുത്ത' ഗിന്നസ് റെക്കോർഡുമായി കാഞ്ഞിരപ്പള്ളിക്കാരൻ സെബിൻ!

Image Credit: Special arrangement
Image Credit: Special arrangement

25.2 ഗ്രാം മാത്രം ഭാരവും 38.7 മില്ലിമീറ്റർ ഉയരവും 33.6 മില്ലിമീറ്റർ നീളവും 32.5 മില്ലിമീറ്റർ വീതിയുമുള്ള വാഷിങ് മെഷീന് ഒരു പെൻസിൽ ഷാർപ്നറോളം ആണ് വലുപ്പം. പ്ലാസ്റ്റിക്, പശ, മൈക്രോ സ്വിച്ച്, വയറുകൾ ഇവ ഉപയോഗിച്ചു നിർമിച്ച മെഷീൻ, ബാറ്ററി ഉപയോഗിച്ചു പ്രവർത്തിപ്പിക്കുകയാണ് ചെയ്തത്. മെഷീനിൽ തുണി (മൈക്രോ ഡ്രസ്) കഴുകുകയും ചെയ്തു കാണിച്ചാണ് റെക്കോർഡ് നേട്ടത്തിലേക്കെത്തിയത്.

പൂർണരൂപം വായിക്കാം...

പോയവാരത്തിലെ മികച്ച വിഡിയോ

പോയവാരത്തിലെ മികച്ച പോഡ്കാസ്റ്റ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com