ആര്‍എസ്എസ് വളര്‍ച്ചയില്‍ ആശങ്ക, ചെറുക്കണം; ഹോർത്തൂസിലെ ‘ക്രൈം’ ത്രില്ലർ! - വായന പോയവാരം
Manoramaonline Top Read Stories of the week
Mail This Article
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ, ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും...
1 ‘കേരളത്തില്‍ 7% എല്‍ഡിഎഫ് വോട്ട് കുറഞ്ഞു; ആര്‍എസ്എസ് വളര്‍ച്ചയില്‍ ആശങ്ക, ചെറുക്കണം’
2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 40.42% വോട്ട് വിഹിതമാണ് എല്‍ഡിഎഫിന് ഉണ്ടായിരുന്നത്. 2024 തിരഞ്ഞെടുപ്പില്‍ അത് 33.35 ശതമാനമായി കുറഞ്ഞുവെന്നു സിപിഎം കേന്ദ്രകമ്മിറ്റിയില്‍ അവതരിപ്പിച്ച കരട് രാഷ്ട്രീയ റിപ്പോര്‍ട്ടില്‍ പറയുന്നു...
കൂടുതൽ വായിക്കാം....
2. എന്താ ഐശ്വര്യം! ഇത് മലയാളി കൊതിക്കുന്ന സ്വർഗം; വിഡിയോ
പരമ്പരാഗത പ്രൗഢി പ്രതിഫലിക്കുന്ന മുഖപ്പും ഓടുവിരിച്ച ചരിഞ്ഞ മേൽക്കൂരയും പൂമുഖവും നീളൻ ലാൻഡ്സ്കേപ്പുമാണ് ആദ്യകാഴ്ചയിൽ മനസ്സുകവരുന്നത്. വീടിന്റെ ഭംഗി മറയാതെ വശത്തേക്ക് മാറ്റി പോർച്ച് സ്ഥാപിച്ചു. ഇതും ട്രസ് ചെയ്ത് ഓടുവിരിച്ചു...
കൂടുതൽ വായിക്കാം....
3. 'അമേരിക്കയിൽ ട്രംപ് വന്നല്ലോ, ഇനി പലിശ കുറയും, എല്ലാം കൊണ്ടും അനുകൂല സാഹചര്യം'; ലുലു ഓഹരിക്ക് 25 ഇരട്ടി...
ട്രംപ് ഒരു ബിസിനസുകാരനാണ്. ബിസിനസ് അനുകൂല നിലപാടാകും പ്രസിഡന്റിന്റേത്. യുദ്ധം ഇല്ലാതാകും. ലുലുവിന്റെ ഓഹരി വിൽപ്പന ഏറ്റെടുത്ത മലയാളികൾ അടക്കമുള്ള മുഴുവൻ നിക്ഷേപകർക്കും നന്ദി. ഓഹരി നിക്ഷേപ രംഗത്തേക്ക് കൂടുതൽ ആളുകളെ കൊണ്ടുവരാനും ലുലു ഐപിഒ വഴിയൊരുക്കി...
കൂടുതൽ വായിക്കാം....
4. ‘മോനിഷ ജീവിച്ചിരുന്നെങ്കിൽ ആ നടനുമായുള്ള വിവാഹം ഉറപ്പായിരുന്നു’
മോനിഷയുടെ തല മാത്രം കാണാം. ചുറ്റിലും നാലഞ്ച് ഡോക്ടര്‍മാരുണ്ട്. അവര്‍ ശക്തിയായി അമര്‍ത്തുകയും തിരുമ്മുകയും മറ്റും ചെയ്യുന്നുണ്ട്. തൊട്ടടുത്തായി ശശികുമാര്‍ എന്ന് പേരുളള ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നില്‍പ്പുണ്ട്. അദ്ദേഹം എന്റെ കോളജ് മേറ്റായിരുന്നു. അദ്ദേഹം പെട്ടെന്ന് ഇറങ്ങി വന്നിട്ട് വളരെ വിഷമിച്ച് പറയുന്നത് ഇതാണ്. 'പോയെടാ..പോയി..പോയി..'
കൂടുതൽ വായിക്കാം....
5. ‘കുറ്റാന്വേഷണ കൃതികൾ മനുഷ്യമനസ്സിലെ കൗതുകത്തെ ഉണർത്തുന്നു’; ഹോർത്തൂസിലെ ‘ക്രൈം’ ത്രില്ലർ!
ക്രൈം പുസ്തകങ്ങളിൽ മാത്രമല്ല ക്രൈമുള്ളത്. ലോകത്തിലെ എല്ലാ കൃതികളിലും കുറ്റകൃത്യമോ കുറ്റവാസനയോ ഉണ്ട്. അത് ആസ്വദിക്കുന്ന ആളുകൾ ഈ ലോകം മുഴുവനുണ്ട്. ലോകത്തിലെ എല്ലാ സംഘർഷങ്ങളിലും ഒരു പക്ഷം നിരാശപെടുമ്പോൾ മറുപക്ഷം ആ കുറ്റകൃത്യം ആസ്വദിക്കുന്നുണ്ട്...
കൂടുതൽ വായിക്കാം....
6. ഗൂഗിളിന് റഷ്യയുടെ വൻ പിഴ ശിക്ഷ; ലോകത്തിലെ മുഴുവൻ പണവും കൂട്ടിവച്ചാലും തികയില്ല
20 ഡെസിലിയണ്‍ ഡോളർ ($20,000,000,000,000,000,000,000,000,000,000,000) ആണ് ഗൂഗിളിന് റഷ്യന്‍ കോടതി പിഴയിട്ടിരിക്കുന്നത്. ലോകത്തിലെ മുഴുവൻ പണവും കൂട്ടിവച്ചാല്‍ പോലും ഇത്രയും വലിയ തുക നല്‍കാന്‍ ഗൂഗിളിന് സാധിക്കില്ല. ഐഎംഎഫ് കണക്കുകള്‍ പ്രകാരം ലോകത്തെ എല്ലാ രാജ്യങ്ങളുടേയും മൊത്തം ജിഡിപി പോലും 110 ട്രില്യണ്‍ ഡോളറേ വരൂ!
കൂടുതൽ വായിക്കാം....
7. വനത്തിൽ മറഞ്ഞ മായൻ നഗരം കണ്ടെത്തി: കൊച്ചിയുടെ മൂന്നിരട്ടി വലുപ്പം, നിറയെ പിരമിഡ്
ലിഡാർ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് നഗരം കണ്ടെത്തിയത്. തിരച്ചിൽ നടത്തുന്നതിനിടെ വളരെ ആകസ്മികമായാണ് കണ്ടെത്തൽ നടന്നത്. വലേറിയാന എന്നു പേരിട്ടിരിക്കുന്ന ഈ നഗരപ്രദേശം കണ്ടെത്തിയിട്ടുള്ളതിൽ ഏറ്റവും വലുപ്പമുള്ള രണ്ടാമത്തെ മായൻ സാംസ്കാരിക കേന്ദ്രമാണ്.
കൂടുതൽ വായിക്കാം....
8. വ്യായാമം ചെയ്തില്ല, ജിമ്മിലും പോയില്ല, എന്നിട്ടും വണ്ണം കുറഞ്ഞു; വിദ്യാബാലൻ ശരീരഭാരം കുറച്ചത് ഇങ്ങനെ
ഇപ്പോൾ എന്നെ കാണുമ്പോഴെല്ലാം ഒരുപാട് മെലിഞ്ഞുവെന്നാണ് പലരും പറയുന്നത്, എന്നാൽ ഈയൊരു വർഷം ഞാൻ വർക്ഔട്ട് ചെയ്തിട്ടേയില്ല. ഞാന്‍ വ്യായാമം ചെയ്യാത്ത ആദ്യത്തെ വർഷമായിരിക്കും ഇത്. ശരീരത്തെ ചുറ്റിപ്പറ്റിയുള്ള വിലയിരുത്തലുകൾ വളരെ ക്രൂരമാണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്...
കൂടുതൽ വായിക്കാം....
9. കേരളത്തിന് 10 വന്ദേ മെട്രോ ട്രെയിൻ; മിനിമം ടിക്കറ്റ് നിരക്ക് 30 രൂപ, വിനോദസഞ്ചാര മേഖലയ്ക്കും ഉണർവേകും
റെയിൽവേ മന്ത്രാലയത്തിന്റെ പട്ടികയിൽ കേരളത്തിൽ 10 നമോ ഭാരത് ട്രെയിനുകൾ ഓടിക്കാനാണ് പദ്ധതി. അതിൽ 2 ട്രെയിനുകൾ കൊല്ലത്തു നിന്നാണു തുടങ്ങുന്നത്. മറ്റു രണ്ട് ട്രെയിനുകൾ കൊല്ലം വഴി പോകുന്നവയാണ്...
കൂടുതൽ വായിക്കാം....
10. വിദ്യാധരൻമാരുടെ ചക്രവർത്തിയായ നരവാഹന ദത്തന്‍: കഥാസരിത് സാഗരത്തിലെ നായകൻ
പദ്മാവതി ആയുധവിദ്യയിൽ അതിനിപുണയായിരുന്നു. ഇരുവരും മത്സരം വച്ചു. ഒപ്പത്തിനൊപ്പമായിരുന്നു അവർ. പിന്നീട് ഒരു ചെറിയ പൂവിനെ ലക്ഷ്യമാക്കി. പത്മാവതി പൂവിൽ തന്നെ അമ്പെയ്തു. എന്നാൽ ആ അമ്പിനെ രണ്ടായിപ്പിളർത്തിക്കൊണ്ട് കൂടുതൽ കൃത്യതയോടെ നരവാഹന ദത്തൻ അമ്പെയ്തു...
കൂടുതൽ വായിക്കാം....
പോയ വാരത്തിലെ മികച്ച വിഡിയോ
പോയ വാരത്തിലെ മികച്ച പോഡ്കാസ്റ്റ്