കട്ടൻ ചായക്കോപ്പയിലെ കൊടുങ്കാറ്റ്, ഹമാസിന്റെ ‘എന്‍ജിനീയറെ’ ഇസ്രയേലിന് ഒറ്റിയത് ആര്? – വായന പോയവാരം
Mail This Article
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ, ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും.
കഥ മാറ്റിയ കൂടിക്കാഴ്ച; കട്ടൻ ചായക്കോപ്പയിലെ കൊടുങ്കാറ്റ് ! പുസ്തകത്തിന്റെ ആത്മകഥ ഇങ്ങനെ...
പട്ടിണി നിറഞ്ഞ ബാല്യം, സംഘർഷഭരിതമായ കൗമാരവും യൗവനവും, പൊതുപ്രവർത്തനത്തിനായി നീക്കിവച്ച തുടർന്നുള്ള കാലം ഇവയൊക്കെ പ്രതിപാദിക്കുന്നൊരു ആത്മകഥയാണ് ജയരാജൻ ചിന്തിച്ചത്. കേട്ടെഴുതിയിരുന്നത് പഴ്സനൽ സ്റ്റാഫ് അംഗങ്ങൾ.
‘അച്ഛന് സുഖമല്ലേ’; തൊട്ടുപിന്നാലെ തലയോട്ടി തകർത്ത് ഫോൺ സ്ഫോടനം; ഹമാസിന്റെ ‘എന്‍ജിനീയറെ’ ഇസ്രയേലിന് ഒറ്റിയത് ആര്?...
ലബനനിൽ ഹിസ്‌ബുല്ല പ്രവർത്തകർക്കു നേരെ നടന്ന പേജർ ആക്രമണത്തിന് താൻ അനുമതി നൽകിയിരുന്നെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞ സാഹചര്യത്തിൽ ഒരു മരണം വീണ്ടും ചർച്ചയാവുകയാണ്; ഹമാസിന്റെ ബോംബ് വിദഗ്ധൻ യഹ്യ അയ്യാഷിനെ വധിക്കാനുള്ള ഓപ്പറേഷന് നിർദേശം നൽകിയത് പക്ഷേ മറ്റൊരു ഇസ്രയേൽ പ്രധാനമന്ത്രിയായിരുന്നു! ലോകം ഞെട്ടിയ ആ കഥയാണിത്.
അഞ്ച് വയസിനു മുമ്പ് കുട്ടികളെ നിർബന്ധമായും ഈ അഞ്ചു കാര്യങ്ങൾ പഠിപ്പിച്ചിരിക്കണം
കുഞ്ഞുപ്രായം മുതൽ തന്നെ കുട്ടികളുടെ സ്വഭാവം രൂപീകരിച്ചെടുക്കുന്നതിൽ മാതാപിതാക്കൾക്ക് വലിയ പങ്കുണ്ട്. കുഞ്ഞല്ലേ, ചെറുതല്ലേ എന്നുപറഞ്ഞ് കുഞ്ഞുങ്ങളുടെ കുസൃതികളെല്ലാം തള്ളിക്കളയാൻ വരട്ടെ. ചെറുപ്രായത്തിൽ തന്നെ അവരെ നേർവഴിയിൽ നടത്താനുള്ള ശ്രമങ്ങൾ തുടങ്ങി വെയ്ക്കണം.
ഇങ്ങനെയാണോ ക്ലച്ച് ചവിട്ടുന്നത്? എങ്കിൽ പുതിയ കാറിനും പ്രശ്നങ്ങൾ മാത്രമായിരിക്കും
സര്‍വസാധാരണമായ ചില ഡ്രൈവിങ് ശീലങ്ങളും നമ്മുടെ കാറിന്റെ ക്ലച്ചിന്റെ ആയുസ് കുറക്കും. ശരാശരി 70,000 കീലോമീറ്റര്‍ സുഖമായി ലഭിക്കുന്ന ക്ലച്ച് പ്രത്യേക അവസരങ്ങളില്‍ വെറും 10,000 കീലോമീറ്ററാവുമ്പോഴേക്കും മാറ്റേണ്ടിയും വരാറുണ്ട്. ക്ലച്ചിന്റെ ആരോഗ്യം ഉറപ്പാക്കാന്‍ എന്തൊക്കെ ശ്രദ്ധിക്കണം?
ഹരിശ്രീ അശോകന്റെ വീടിന്റെ അവസ്ഥ ഞെട്ടിക്കും; നേരിട്ടത് കൊടുംചതി: അനുഭവം വിവരിച്ച് താരം; വിഡിയോ
വീടുപണിയിൽ സംഭവിച്ച പിഴവുമൂലം ഞാനും കുടുംബവും അനുഭവിച്ച മാനസികവ്യഥ വിവരിക്കാവുന്നതിലും അപ്പുറമാണ്. എന്റെ പേരക്കുട്ടികൾ ഈ വീട്ടിൽ ഒന്ന് മുട്ടിലിഴഞ്ഞിട്ടില്ല, ഓടിനടന്നിട്ടില്ല. ഒരു പരിപാടികളും വീട്ടിൽ നടത്താൻ സാധിച്ചിട്ടില്ല.
ചലനശേഷിയില്ലാത്ത മകനു വേണ്ടി താലി ചാർത്തി അമ്മ; നെപ്പോളിയന്റെ മകനെ ബാധിച്ച അസുഖം ഇതാണ്!
വിഡിയോ കണ്ട പലർക്കും മകന്റെ രോഗാവസ്ഥയോ അതിന്റെ പ്രശ്നങ്ങൾ എന്തൊക്കെയെന്നോ കൃത്യമായി അറിയില്ല. മസ്കുലർ ഡിസ്ട്രോഫി എന്ന അസുഖമാണ് ധനൂഷിനെ വീൽചെയറിലാക്കിയത്.
കാനഡയുടെ പുതിയ കുടിയേറ്റ നിയമം; ഇന്ത്യൻ വിദ്യാർഥികൾക്ക് ഗുണകരമെന്ന് വിലയിരുത്തൽ
ഗുണനിലവാരമുള്ള, ജോലി സാധ്യതയുള്ള കോഴ്സുകൾക്കാണു കാനഡ മുൻഗണന നൽകുന്നത്. എന്തെങ്കിലും ഒരു കോഴ്സ് പഠിക്കാനായി കാനഡയിൽ എത്തുന്ന രീതി അവർ താൽപര്യപ്പെടുന്നില്ല. വടക്കേ ഇന്ത്യക്കാരെ അപേക്ഷിച്ചു മലയാളികൾ പൊതുവേ മികച്ച കോഴ്സുകളാണു തിരഞ്ഞെടുക്കുന്നത്. അതുകൊണ്ടു തന്നെ നയം മാറ്റം നമുക്കു ഗുണകരമാണ്.
തൊട്ടാവാടി നയനയെ ബോൾഡാക്കിയത് യാത്ര; പിറന്നാൾ ദിനത്തിലെ സോളോ ട്രിപ്പുകൾ, ഇതുവരെ പോയത് 5 രാജ്യങ്ങളിലേക്ക്
കോവിഡ് കഴിഞ്ഞതിനു ശേഷം 2021 ലാണ് നയന ആദ്യമായി യാത്രകൾ പോകാൻ തുടങ്ങിയത്. മാലദ്വീപിലേക്ക് ആയിരുന്നു ആദ്യത്തെ യാത്ര. പിറന്നാൾ ദിനങ്ങളിലെ സോളോ ട്രിപ്പുകളെക്കുറിച്ച് നടി നയന എൽസ മനസ്സ് തുറക്കുന്നു.
നിങ്ങള്‍ പറ്റിക്കപ്പെട്ടോ? ശരിക്കുമുള്ള കറുവപ്പട്ട ഇതാണ്!
സാധാരണയായി വിപണിയില്‍ വ്യാപകമായി കിട്ടുന്ന മിക്ക കറുവപ്പട്ടയും കാസിയ വിഭാഗത്തില്‍പ്പെട്ട കറുവപ്പട്ടയുടെ നാല് ഇനങ്ങളിൽ പെട്ടതാണ്. ഇവ സിലോണ്‍ കറുവപ്പട്ടയെ അപേക്ഷിച്ച് കൂടുതല്‍ കട്ടിയുള്ളതായിരിക്കും. മാത്രമല്ല രൂക്ഷമായ രുചിയും ഗന്ധവും കൂടുതല്‍ ഇരുണ്ട ബ്രൌണ്‍ നിറവും ഉണ്ടായിരിക്കും.
'മലയാള പുസ്തകങ്ങൾ വായിക്കാറുണ്ട്', വിശേഷങ്ങൾ പറഞ്ഞ് യുവതലമുറയുടെ പ്രിയ എഴുത്തുകാരി പ്രീതി ഷേണായി
16 ബെസ്റ്റ് സെല്ലറുകൾ രചിച്ചിട്ടുള്ള പ്രീതി ഷേണായി ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന പുസ്തകങ്ങളുടെ എഴുത്തുകാരിലൊരാളാണ്. പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കോർപ്പറേറ്റ് ഓർഗനൈസേഷനുകളിലും പ്രഭാഷണങ്ങൾ നടത്തുന്ന പ്രീതി, മനോരമ ഓൺലൈനുമായി സംസാരിക്കുന്നു.
പോയവാരത്തിലെ മികച്ച വിഡിയോ
പോയവാരത്തിലെ മികച്ച പോഡ്കാസ്റ്റ്