ഷൂട്ടിങ് ലൊക്കേഷനിൽ ലഹരി ഉപയോഗിച്ച യുവനടൻ, മരുന്നടിച്ച് ‘കിളി പോയ’ നടി; സിപിഎം സമ്മേളനത്തിൽ ചിന്ത തിളങ്ങിയ സാരി - വായനപോയവാരം
.jpg?w=1120&h=583)
Mail This Article
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ, ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും...
1. ഷൂട്ടിങ് ലൊക്കേഷനിൽ ലഹരി ഉപയോഗിച്ച യുവനടൻ; മരുന്നടിച്ച് ‘കിളി പോയ’ നടി

മരുന്നടിച്ച് ‘കിളി പോയി’ പിന്നീട് ഇതിൽനിന്ന് പുറത്തുകടന്ന് വിവാഹം കഴിച്ച് ജീവിക്കുന്ന നടിയും മലയാള സിനിമയിലുണ്ട്. ഇത്തരത്തിൽ മലയാള സിനിമയിലെ ഒട്ടേറെ നടീനടന്മാരെ കുറിച്ചും സാങ്കേതിക വിദഗ്ധരെക്കുറിച്ചും അനേകം കഥകൾ ഈ മേഖലയിൽ ഉള്ളവർക്കറിയാം...
പൂര്‍ണരൂപം വായിക്കാം...
2. ഇനിയല്ലേ ആഘോഷം... യുഎഇയിൽ അഞ്ച് ദിവസം അവധി?

ചന്ദ്രക്കല ദൃശ്യമാകുന്നതിനെ ആശ്രയിച്ച് വാരാന്ത്യം ഉൾപ്പെടെ നാലോ അഞ്ചോ ദിവസം ഇടവേള നീണ്ടുനിൽക്കും. ഈ വർഷത്തെ ആദ്യത്തെ നീണ്ട അവധി ദിനങ്ങളാണ് വരാൻ പോകുന്നത്. പെരുന്നാൾ തീയതിയുടെ ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ അനുസരിച്ച് അഞ്ച് ദിവസത്തെ അവധിക്കാണ് സാധ്യത...
പൂര്‍ണരൂപം വായിക്കാം...
3. സിപിഎം സമ്മേളനത്തിൽ ചിന്ത തിളങ്ങിയ സാരി; പിന്നിലെ കഥ

ചുവപ്പിൽ വെള്ള നിറത്തിലുള്ള അരിവാളും ചുറ്റികയും ഡിസൈൻ ചെയ്ത കോട്ടൻ സാരിയുടുത്താണ് ചിന്ത സമ്മേളന വേദിയിലെത്തിയത്. എംഎ ബേബിയുടെ ഭാര്യ ബെറ്റി, അവരുടെ വിവാഹത്തിനു ധരിച്ച സാരിയിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് സമ്മേളന വേദിയിൽ ഈ സാരിയുടുത്ത് ചിന്ത എത്തിയത്....
പൂര്‍ണരൂപം വായിക്കാം...
4. കുട്ടികൾ നേരിടുന്ന ഇത്തരം പ്രശ്നങ്ങൾ അത്ര നിസാരമല്ല: ശ്രദ്ധിക്കാം...

കുട്ടികളോടൊപ്പം കൂടുതൽ സമയം ചെലവഴിക്കുന്നതിനൊപ്പം അവരോടുള്ള പെരുമാറ്റവും സമീപനവും ഉൾപ്പെടെ മാറേണ്ടതുമുണ്ട്. സാമൂഹിക അന്തരീക്ഷവും കുടുംബാന്തരീക്ഷവും മെച്ചപ്പെട്ടാൽ മാത്രമേ മികച്ച പുതുതലമുറയെ വാർത്തെടുക്കാനാകൂ, കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ അത്ര കുട്ടിപ്രശ്നമല്ല.
പൂര്‍ണരൂപം വായിക്കാം...
5. വയലിനരികെ ഇത്രയും മനോഹരമായ വീടുകൾ അധികമുണ്ടാകില്ല; വിഡിയോ

പച്ചപ്പട്ടുടുത്ത വയലിന്റെ കാഴ്ചകളിലേക്ക് തുറക്കുന്ന മനോഹരമായ വീട്. കൃത്യമായ ആകൃതിയില്ലാത്ത 10 സെന്റ് പ്ലോട്ടിന് അനുസൃതമായാണ് വീടൊരുക്കിയത്. പല വശത്തുനിന്നും വ്യത്യസ്തമായ കാഴ്ചകൾ ലഭിക്കുന്നതിനാൽ 'മൂന്നു മുഖങ്ങളുള്ള വീട്' എന്ന് വിശേഷിപ്പിക്കാം.
പൂര്‍ണരൂപം വായിക്കാം...
6. കുറ്റവാളികളെ കുടുക്കും ഫൊറൻസിക് ഡെന്റിസ്ട്രി

അധികം പരിചിതമല്ലാത്ത ഈ മേഖലയെപ്പറ്റി ഗുജറാത്തിലെ ഫൊറൻസിക് സയൻസ് യൂണിവേഴ്സിറ്റിയിൽനിന്ന് എംഎസ്‌സി ഫൊറൻസിക് ഡെന്റിസ്ട്രിയിൽ ഒന്നാം റാങ്കും ഗോൾഡ് മെഡലും നേടിയ ഡോ. ഏയ്ഞ്ചല മാത്യു പറയുന്നതു കേൾക്കൂ...
പൂര്‍ണരൂപം വായിക്കാം...
7. ലോകം കണ്ട മലയാള കൃതികള്‍; വിവർത്തനത്തിന്റെ പാരമ്പര്യത്തിലൂടെ

മലയാളത്തിൽ നിന്ന് ഇംഗ്ലിഷിലേക്ക് പുസ്തകങ്ങൾ വിവർത്തനം ചെയ്യപ്പെടുന്നത് പുതുമയുള്ള കാര്യമൊന്നുമല്ല. ആദ്യമലയാള നോവൽ തന്നെ ഇംഗ്ലിഷിലേക്കു പരിഭാഷപ്പെടുത്തിക്കൊണ്ടാണ് മലയാളം-ആംഗലേയം വിവർത്തനചരിത്രം ആരംഭിക്കുന്നത്.
പൂര്‍ണരൂപം വായിക്കാം...
8. വൈറൽ ഡയറ്റ് പ്ലാനുകൾക്കു പുറകേ പോകരുത്, ജീവിതം ഒന്നേയുള്ളൂ

മെലിയാനുള്ള ഉപായങ്ങൾ അവർ യൂട്യൂബിലും ഗൂഗിളിലും മറ്റും അന്വേഷിക്കാറുണ്ട്. അങ്ങനെ ശരീരം ശോഷിച്ച്, ആരോഗ്യം നശിക്കാനിടയുണ്ട്. അതായത് ഭക്ഷണം കഴിക്കാൻ ഇല്ലാഞ്ഞിട്ടല്ല, മറിച്ച് ഭക്ഷണം കഴിക്കാത്തതുകൊണ്ടാണ് അവർക്കു പ്രശ്നങ്ങൾ ഉണ്ടാകാറ്...
പൂര്‍ണരൂപം വായിക്കാം...
9. യഥാർഥ വേനൽ തുടങ്ങിയതിന്റെ സൂചന, രണ്ട് ജില്ലകൾ പൊള്ളും

തീരദേശ / ഇടനാട് മേഖലയിൽ അന്തരീക്ഷ ഈർപ്പം കൂടുതലായതിനാൽ രാത്രിയും അസ്വസ്ഥത നിറഞ്ഞ സാഹചര്യം തുടരുന്നു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിൽ യുവി ഇൻഡക്സ് കൂടുതൽ രേഖപ്പെടുത്തിയിട്ടുണ്ട്. ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വിദഗ്ധർ മുന്നറിയിപ്പ് നൽകി....
പൂര്‍ണരൂപം വായിക്കാം...
10. പഞ്ചാബിൽനിന്നു വന്ന പോത്ത് രാജാ!

കേരളത്തിൽ ഏറെ ശ്രദ്ധയാകർഷിച്ചിട്ടുള്ള ഭീമൻ പോത്തുകളായ സോനു (21 കോടി രൂപ വില വന്ന സുൽത്താന്റെ കുട്ടിയായിരുന്നു സോനു), സദ്ദാം, ഹുസൈൻ, ഷെയ്ക്ക് എന്നിവയൊക്കെ ഷാനവാസിന്റെയായിരുന്നു. ഏറ്റവും വലിയ പോത്തുകളെ വളർത്താൻ ഇഷ്ടപ്പെടുന്ന ഷാനവാസിന്റെ വീട്ടിലെ ഇപ്പോഴത്തെ താരം പത്തു വയസുകാരൻ ഖുമാൻ ഖലിയാണ്....
പൂര്‍ണരൂപം വായിക്കാം...
പോയവാരത്തിലെ മികച്ച വിഡിയോ
പോയവാരത്തിലെ മികച്ച പോഡ്കാസ്റ്റ്