Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സീനിയർ ബുഷിനെ കാണാൻ മകൻ ബുഷ് ആശുപത്രിയിൽ

George HW Bush Hospitalized സീനിയര്‍ ബുഷിനെ മകന്‍ ജോര്‍ജ് ബുഷ് ആശുപത്രിയില്‍ സന്ദര്‍ശിച്ചപ്പോള്‍. ചിത്രം: എപി

ഹൂസ്റ്റൺ (യുഎസ്)∙ ന്യുമോണിയ ബാധിച്ചു മെതഡിസ്റ്റ് ആശുപത്രിയിൽ കഴിയുന്ന മുൻ യുഎസ് പ്രസിഡന്റ് ജോർജ് ബുഷ് സീനിയറിനെ (92) മകനും മുൻ യുഎസ് പ്രസിഡന്റുമായ ജോർജ് ഡബ്ള്യു. ബുഷ് സന്ദർശിച്ചു.‘ഒരച്ഛനും കൂടുതൽ അഭിമാനവും അനുഗ്രഹവും ഉണ്ടാകാനില്ല’ ഇതേപ്പറ്റി ട്വിറ്ററിൽ സീനിയർ ബുഷ് കുറിച്ചു.

ഒരാഴ്ച മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മുൻ പ്രസിഡന്റിനെ ഈയാഴ്ച ഡിസ്ചാർജ് ചെയ്തേക്കുമെന്ന് കുടുംബ വക്താവ് പറഞ്ഞു. കഴിഞ്ഞ ഏതാനും വർഷങ്ങളായി വാർധക്യത്തിന്റേതായ ആരോഗ്യ പ്രശ്നങ്ങൾ അദ്ദേഹത്തിനുണ്ട്. ഈ മാസാദ്യം മുൻ യുഎസ് പ്രസിഡന്റ് ബിൽ ക്ലിന്റൻ സീനിയർ ബുഷിനെ സന്ദർശിച്ചിരുന്നു.