മാളിൽ ഭർത്താവിനെ ‘സൂക്ഷിക്കാൻ ’ സ്റ്റോർ റൂം

ബെയ്ജിങ്∙ ഭാര്യമാർക്കും കാമുകിമാർക്കുമൊപ്പം മാളിൽ ഷോപ്പിങ്ങിനു നടക്കുമ്പോൾ നിങ്ങൾക്കു ബോറടിക്കാറുണ്ടോ ?

ചൈനയിലെ ഷാങ്ഹായിയിലെ ഗ്ലോബൽ‍ ഹാർബർ ഷോപ്പിങ് സെന്റർ സ്ത്രീകൾക്കൊപ്പം വരുന്ന പുരുഷൻമാർക്കായി പ്രത്യേക സ്റ്റോറേജ് മുറി തന്നെ തുറന്നു.

ഭാര്യമാർ സാധനങ്ങൾ മേടിക്കാൻ പോകുമ്പോൾ ഭർത്താക്കൻമാർക്ക് ഇവിടെയിരുന്ന് ടിവി കാണാം, മൊബൈൽ ചാർജ് ചെയ്യാം, ഗെയിം കളിക്കാം, മസാജ് കസേരയിൽ ഇരുന്ന് രസിക്കാം. സേവനം സൗജന്യമല്ല. മണിക്കൂറിന് 300 രൂപയാണ് നിരക്ക്. സംഭവം സൂപ്പറാണെന്ന് ചില ഭർത്താക്കൻമാരും പുരുഷൻമാർ കൂടെയില്ലെങ്കിൽ സംഭവം ബോറാണെന്ന് ചില ഭാര്യമാരും പറഞ്ഞു തുടങ്ങി.