ലണ്ടൻ സ്ഫോടനം: യുവാവിനെതിരെ കുറ്റംചുമത്തി

ലണ്ടൻ∙ പാർസൻസ് ഗ്രീൻ സ്റ്റേഷനിൽ ഭൂഗർഭ ട്രെയിനിൽ കഴിഞ്ഞയാഴ്ചയുണ്ടായ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പതിനെട്ടുകാരനെതിരെ ഭീകരാക്രമണ കുറ്റം ചുമത്തി. ഇയാളെ വെസ്റ്റ് മിനിസ്റ്റർ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി.

പശ്ചിമേഷ്യൻ വംശജനെന്നു കരുതുന്ന അഹമ്മദ് ഹസ്സാണ് അറസ്റ്റിലായതെന്നാണ് അനൗദ്യോഗിക വിവരം. സംഭവവുമായി ബന്ധപ്പെട്ടു പിടികൂടിയ ആറുപേരിൽ രണ്ടുപേരെ കുറ്റക്കാരല്ലെന്നു കണ്ടു വിട്ടയച്ചു. മറ്റു മൂന്നുപേർ പൊലീസ് കസ്റ്റഡിയിൽ തുടരുന്നു. ട്രെയിനിൽ ബക്കറ്റിൽ സ്ഥാപിച്ച നാടൻ ബോംബാണു പൊട്ടിത്തെറിച്ചത്. 30 പേർക്കു പരുക്കേറ്റിരുന്നു.