ഭൂമിയുടെ സമീപത്ത് ഒരു ഛിന്നഗ്രഹംകൂടി

ന്യൂയോർക്ക്∙ പത്തു മീറ്റർ വലുപ്പമുള്ള ഒരു ഛിന്നഗ്രഹം ഭൂമിയുടെ സമീപത്തുകൂടി കടന്നുപോയതായി ജ്യോതിശാസ്ത്ര വിദഗ്ധർ അറിയിച്ചു. ഭൂമിയുമായി ഒന്നേമുക്കാൽ ലക്ഷം കിലോമീറ്റർ ദൂരം അകലെയായിരുന്നു ‘ഡിയു 2018’ എന്നു പേരിട്ട ഛിന്നഗ്രഹത്തിന്റെ പ്രയാണം. ഈ വർഷം ഇതു പതിനേഴാം തവണയാണു ഛിന്നഗ്രഹങ്ങൾ ഭൂമിയുടെ സമീപത്തു കൂടി പോകുന്നത്.