വിശ്വാസത്തെപ്പറ്റി മാർപാപ്പ, പലായനത്തെപ്പറ്റി മലാല

ന്യൂയോർക്ക്∙ ഈ ഓഗസ്റ്റിലും സെപ്റ്റംബറിലുമായി ലോകം വായിക്കാനിരിക്കുന്ന പുസ്തകങ്ങൾ മാർപാപ്പയുടേതും മലാലയുടേതും. വിശ്വാസത്തിന്റെ ഭാവിയെപ്പറ്റി ഫ്രാൻസിസ് മാർപാപ്പയുടെ നിലപാടുകൾ വിശദീകരിക്കുന്ന ഫ്രഞ്ചു പുസ്തകത്തിന്റെ ഇംഗ്ലിഷ് പതിപ്പ് ഓഗസ്റ്റിൽ പുറത്തിറങ്ങും. ഫ്രഞ്ച് സാമൂഹിക ശാസ്ത്രജ്ഞൻ ഡൊമിനിക് വോൾടയുമായി മാർപാപ്പ നടത്തുന്ന ദീർഘസംഭാഷണങ്ങളാണ് ‘എ ഫ്യൂച്ചർ ഓഫ് ഫെയ്ത്തി’ന്റെ ഉള്ളടക്കം.

താൻ 42–ാം വയസ്സിൽ ജൂതവംശജയായ ഒരു മനശാസ്ത്രജ്ഞയെ കണ്ടു ചികിൽസ തേടിയിരുന്നതായി മാർപാപ്പയുടെ വെളിപ്പെടുത്തലുള്ള പുസ്തകം ശ്രദ്ധ നേടിയിരുന്നു. അഭയാർഥികളുടെ ദുരിതത്തെക്കുറിച്ചു സമാധാന നൊബേൽ ജേതാവു മലാല യുസഫ്സായുടെ പുസ്തകം ‘വി ആർ‌ ഡിസ്പ്ലേസ്ഡ്’ സെപ്റ്റംബർ നാലിനു പുറത്തിറങ്ങും.