വാഷിങ്ടൻ∙ കഴിഞ്ഞദിവസം ഭൂമിയുടെ സമീപത്തുകൂടി ഭീമൻ ഛിന്നഗ്രഹം പാഞ്ഞുപോയെന്നു ശാസ്ത്രജ്ഞർ. ഭൂമിയിൽ നിന്ന് 1.92 ലക്ഷം കിലോമീറ്റർ അടുത്തു വരെ എത്തിയാണ് 2018 ജിഇത്രീ എന്ന ഛിന്നഗ്രഹം ശാസ്ത്രജ്ഞരെ വിറപ്പിച്ചത്. 48 –110 മീറ്റർ വലുപ്പമുള്ളതാണു ഛിന്നഗ്രഹം.
1908ൽ സൈബീരിയയിലെ ടുംഗുസ്കയിൽ തെന്നിയിറങ്ങി പൊട്ടിത്തെറിച്ച ഛിന്നഗ്രഹത്തിന്റെ മൂന്നിരട്ടി വലുപ്പം. യുഎസിലെ അരിസോണ സർവകലാശാലയുടെ കീഴിലുള്ള കാറ്റലീന സ്കൈ സർവേയിലെ ഗവേഷകരാണു ഛിന്നഗ്രഹത്തെ ആദ്യം കണ്ടെത്തിയത്.