ലണ്ടൻ∙ മേയ് 19നു നടക്കുന്ന ഹാരി രാജകുമാരന്റെയും മേഗൻ മാർക്കലിന്റെയും വിവാഹ ചടങ്ങിൽ ബോളിവുഡ് – ഹോളിവുഡ് താരം പ്രിയങ്ക ചോപ്ര പങ്കെടുക്കുമെന്ന് ഉറപ്പായി. മേഗന്റെ അതിഥികളുടെ പട്ടികയിൽ കൂട്ടുകാരിയായ പ്രിയങ്കയുടെ പേരുമുണ്ടെന്ന് ഡെയ്‍ലി മെയ്‍ൽ പത്രം റിപ്പോർട്ട് ചെയ്തു.
വധുവിന്റെ തോഴിയായി വിവാഹ ചടങ്ങിൽ പ്രിയങ്ക പ്രത്യക്ഷപ്പെട്ടേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. അടുത്തയിടെ ടൈം മാഗസിൻ ലോകത്തെ ഏറ്റവും സ്വാധീനശക്തിയുള്ള നൂറു പേരെ തിരഞ്ഞെടുത്തതിൽ മേഗനും ഉൾപ്പെട്ടപ്പോൾ പ്രിയങ്ക അവരെ കുറിച്ച് ‘ടൈമി’ൽ ഒരു ലേഖനം എഴുതിയിരുന്നു. അതിൽ ‘ജനങ്ങൾക്കു വേണ്ടി ഒരു രാജകുമാരി’ എന്നാണു മേഗനെ പ്രിയങ്ക വിശേഷിപ്പിച്ചത്.