കുഞ്ഞനിയനൊരു രാജമുത്തം

ലണ്ടൻ∙ ബ്രിട്ടനിലെ വില്യം രാജകുമാരന്റെയും കേറ്റിന്റെയും മൂന്നു വയസ്സുള്ള മകൾ ഷാർലറ്റ് രാജകുമാരി അനുജൻ ലൂയിസ് രാജകുമാരനു മുത്തം നൽകുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി. ഷാർലറ്റിന്റെ മൂന്നാം ജന്മദിനത്തിൽ പകർത്തിയ ചിത്രം  കേറ്റാണു പുറത്തുവിട്ടത്. 

വില്യമിന്റെയും കേറ്റിന്റെയും മൂന്നാമത്തെ കുഞ്ഞായ ലൂയിസ് പിറന്നത് കഴിഞ്ഞ മാസം 23ന്. ബ്രിട്ടിഷ് രാജകുടുംബത്തിലെ അഞ്ചാമത്തെ കിരീടാവകാശിയാണ് ഈ കുഞ്ഞുരാജകുമാരൻ.