ഹവാന∙ ക്യൂബയിൽ വെള്ളിയാഴ്ചയുണ്ടായ വിമാനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിലായിരുന്ന മൂന്നു യാത്രക്കാരികളിലൊരാൾകൂടി മരിച്ചതോടെ മൊത്തം മരിച്ചവരുടെ എണ്ണം 111 ആയി. വെള്ളിയാഴ്ച ക്യൂബ ജോസ് മാർട്ടി വിമാനത്താവളത്തിൽനിന്നു പറന്നുയർന്ന 737 ബോയിങ് വിമാനം അൽപനേരത്തിനുള്ളിൽ തകർന്നു വീഴുകയായിരുന്നു.
107 യാത്രക്കാരും ആറു ജീവനക്കാരുമുണ്ടായിരുന്ന വിമാനം തകർന്നുവീണപ്പോൾ 110 പേർ മരണമടഞ്ഞു. പരുക്കുകളോടെ അന്നു രക്ഷപ്പെട്ടതു മൂന്നുപേർ മാത്രം. ആശുപത്രിയിൽ ഇനി ചികിൽസയിൽ കഴിയുന്ന രണ്ടു യാത്രക്കാരികളുടെ നില ഗുരുതരമാണ്.