പീഡനാരോപണം: ചിലെയിൽ രണ്ടു ബിഷപ്പുമാർ കൂടി രാജി ന‌ൽകി

വത്തിക്കാൻ സിറ്റി ∙ ലൈംഗികപീഡനാരോപണം നേരിടുന്ന ചിലെയിലെ രണ്ടു ബിഷപ്പുമാർകൂടി ഫ്രാൻസിസ് മാർപാപ്പയ്ക്കു രാജിക്കത്തു നൽകി. ഇതോടെ ചിലെയിൽ പീഡനക്കേസിൽ രാജി നൽകിയ ബിഷപ്പുമാരുടെ എണ്ണം ഏഴായി. നേരത്തേ ജൂണിൽ മാർ‌പാപ്പ അഞ്ചു ബിഷപ്പുമാരുടെ രാജി സ്വീകരിച്ചിരുന്നു. രാജിവച്ച ബിഷപ്പുമാരുടെ രൂപതകളുടെ ചുമതല മാർപാപ്പ മറ്റു ബിഷപ്പുമാർക്കു നൽകിയിട്ടുണ്ട്.