Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘കൈവിട്ട’ വാട്സാപ്പ് സന്ദേശങ്ങൾ തിരിച്ചെടുക്കാൻ ഇനി 13 മണിക്കൂർ

Whatsapp-

സൻഫ്രാൻസിസ്കോ (യുഎസ്)∙ സന്ദേശങ്ങൾ അയച്ചയാൾക്കുതന്നെ നീക്കംചെയ്യാൻ കഴിയുന്ന ‘ഡിലീറ്റ് ഫോർ എവ്‍‌രിവൺ’ സൗകര്യം വാട്സാപ് പരിഷ്കരിച്ചു. സന്ദേശം ലഭിച്ച ഫോണിൽനിന്ന് ഇവ അപ്രത്യക്ഷമാകുന്നതിനുള്ള സമയ പരിധി മാത്രമാണു ദീർഘിപ്പിച്ചത്. അയച്ചയാൾക്കു സന്ദേശം പിൻവലിക്കാനുള്ള സമയ പരിധി നിലവിലുള്ള ഒരുമണിക്കൂറും 8 മിനിറ്റും 16 സെക്കൻഡും തന്നെയായി തുടരും.

‘ഡിലീറ്റ് ഫോർ എവ്‍‌രിവൺ’ സൗകര്യം ഉപയോഗിക്കുമ്പോൾ മറ്റ് ഫോണുകളിലേക്ക് ഒരു പിൻവലിക്കൽ നിർദേശം ലഭിക്കുകയും തുടർന്ന് സന്ദേശം അപ്രത്യക്ഷമാവുകയുമാണു ചെയ്യുന്നത്. നിലവിൽ ഒരുമണിക്കൂറും 8 മിനിറ്റും 16 സെക്കൻഡുംവരെ പിൻവലിക്കൽ നിർദേശം സ്വീകരിക്കുന്ന ഫോണുകളിൽ മാത്രമേ സന്ദേശം അപ്രത്യക്ഷമാവുകയുള്ളു. ഈ സമയം ഫോൺ ഓഫ് ആണെങ്കിൽ സന്ദേശം അപ്രത്യക്ഷമാവില്ല. എന്നാൽ പുതിയ പരിഷ്കാരം ഏർപ്പെടുത്തിയതോടെ 13 മണിക്കൂറും 8 മിനിറ്റും 16 സെക്കൻഡിനും ഉള്ളിൽ എപ്പോഴെങ്കിലും ഫോൺ പ്രവർത്തന ക്ഷമമായാൽ സന്ദേശം മാഞ്ഞുപോകും.

ആദ്യം 7 മിനിറ്റ് മാത്രം ലഭ്യമായിരുന്നു ‘ഡിലീറ്റ് ഫോർ എവ്‍‌രിവൺ’ സൗകര്യം. ഈ വർഷം ആദ്യമാണ് ഒരുമണിക്കൂറിലധികമായി വർധിപ്പിച്ചത്.‌‌‌