റിയാദ്∙ സൗദിയിൽ 5 മേഖലകളിൽ കൂടി സ്വദേശിവൽകരണം ഇന്നു പ്രാബല്യത്തിലാകും. മെഡിക്കൽ ഉപകരണങ്ങൾ, സ്പെയർ പാർട്സ്, കെട്ടിടനിർമാണ വസ്തുക്കൾ, പരവതാനികൾ, ചോക്ലേറ്റ്– പലഹാരം തുടങ്ങിയവ വിൽക്കുന്ന കടകളിൽ 70% സ്വദേശിവൽക്കരണമാണു നടപ്പാകുക.
2018 ജനുവരിയിൽ പ്രഖ്യാപിച്ച 12 മേഖലകളിലെ സ്വദേശിവൽകരണ പദ്ധതികളിൽ ആദ്യ രണ്ടു ഘട്ടങ്ങൾ സെപ്റ്റംബറിലും നവംബറിലും നിലവിൽ വന്നു. മൂന്നാം ഘട്ടം കൂടി നടപ്പാകുന്നതോടെ മലയാളികൾ ഉൾപ്പെടെ ഒട്ടേറെ വിദേശികൾക്കു ജോലി നഷ്ടപ്പെടും. മിക്ക മേഖലകളിലും സൗദിവൽകരണം നടപ്പാക്കിയതിനാൽ മറ്റു ജോലി കണ്ടെത്തുന്നതും പ്രയാസമാകും.