ഷെയ്ഖ് ഹസീന വീണ്ടും അധികാരമേറ്റു

SHARE

ധാക്ക ∙ ബംഗ്ലദേശ് തിരഞ്ഞെടുപ്പിൽ അവാമി ലീഗ് വൻ വിജയം നേടിയതോടെ ഷെയ്ഖ് ഹസീന (71) വീണ്ടും പ്രധാനമന്ത്രിയായി അധികാരമേറ്റു. 4 തവണ പ്രധാനമന്ത്രിയെന്ന റെക്കോർഡ് നേട്ടം. നേരത്തെ 1996 ലും 2008 ലും 2014 ലും പ്രധാനമന്ത്രിയായിരുന്നു. മന്ത്രിമാരും സഹമന്ത്രിമാരും ഉൾപ്പെടെ 46 പേരുടെ മന്ത്രിസഭയാണ് ഹസീനയുടേത്. മന്ത്രിസഭയിൽ പുതുമുഖങ്ങളാണ് ഏറെയും – 31 പേർ. വ്യാപക അക്രമങ്ങൾ അരങ്ങേറിയ തിരഞ്ഞെടുപ്പിൽ കള്ള വോട്ടു സംബന്ധിച്ച പരാതികളും ഉയർന്നിരുന്നു. പ്രസിഡന്റ് അബ്ദുൽ ഹമീദ് സത്യവാചകം ചൊല്ലിക്കൊടുത്തു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
FROM ONMANORAMA