സാൻഫ്രാൻസിസ്കോ ∙ ഈ വർഷം തിരഞ്ഞെടുപ്പു നടക്കുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ രാഷ്ട്രീയ പരസ്യങ്ങൾക്കുള്ള നിബന്ധനകൾ കർശനമാക്കാൻ ഫെയ്സ്ബുക്. യുഎസിലും ബ്രിട്ടനിലും ബ്രസീലിലും നടപ്പാക്കി വരുന്ന സുതാര്യത ഉറപ്പാക്കൽ നടപടികളുടെ തുടർച്ചയാണിത്.
ഒരു രാജ്യത്തെ തിരഞ്ഞെടുപ്പിൽ മറ്റു രാജ്യങ്ങളുടെ ഇടപെടൽ തടയുക, പരസ്യങ്ങൾക്കു പിന്നിലുള്ളവരെക്കുറിച്ചുള്ള വിവരങ്ങൾ പങ്കു വയ്ക്കുക എന്നിവയടക്കമുള്ള നടപടികളാണ് ആലോചനയിലെന്ന് ഫെയ്സ്ബുക് അറിയിച്ചു. ഇന്ത്യയ്ക്കു പുറമേ, നൈജീരിയ, യുക്രെയ്ൻ, ഓസ്ട്രേലിയ, ഇന്തൊനീഷ്യ, ഇസ്രയേൽ, ഫിലിപ്പീൻസ് എന്നിവിടങ്ങളിലും യൂറോപ്യൻ പാർലമെന്റിലേക്കും ഈ വർഷം തിരഞ്ഞെടുപ്പു വരുന്നുണ്ട്.