റിയാദ്∙ സൗദിയിലെ സ്വകാര്യ സ്കൂളുകളിലും സ്വദേശിവൽക്കരണം. അടുത്ത അധ്യയന വർഷംമുതൽ സ്കൂളുകളിലേക്ക് പുതിയ വീസ അനുവദിക്കില്ലെന്നാണ് സൂചന. സ്കൂളിലെ ഒഴിവുകൾ തൊഴിൽ സാമൂഹിക മന്ത്രാലയത്തിനു കീഴിലുള്ള നാഷനൽ ലേബർ ഗേറ്റ് വേ പോർട്ടലിൽ അടുത്ത മാസം 7ന് മുൻപ് പരസ്യപ്പെടുത്തണം. അധ്യാപക തസ്തികകൾ സ്വദേശികൾക്കു മാത്രമായി പരിമിതപ്പെടുത്താനും നീക്കമുണ്ട്.