കാബൂൾ ∙ ദക്ഷിണ അഫ്ഗാനിസ്ഥാനിൽ ഗവർണറുടെ വാഹനവ്യൂഹത്തിനു നേരെയുണ്ടായ ചാവേർ സ്ഫോടനത്തിൽ 8 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു.10 പേർക്കു പരുക്കേറ്റു. മരണസംഖ്യ ഉയർന്നേക്കാം. താലിബാൻ ഉത്തരവാദിത്തമേറ്റു. ഞായറാഴ്ച രാവിലെ ലോഗാർ പ്രവിശ്യാ ഗവർണറുടെ വാഹനവ്യൂഹത്തിനു നേരെ സ്ഫോടക വസ്തുക്കൾ നിറച്ച കാർ ചാവേർ ഓടിച്ചു കയറ്റുകയായിരുന്നു. ലോഗാർ–കാബൂൾ ദേശീയ പാതയിലായിരുന്നു സംഭവം. ഗവർണർ രക്ഷപ്പെട്ടു. ഇതിനിടെ വ്യോമാക്രമണങ്ങളിൽ 24 മണിക്കൂറിനിടെ 40 താലിബാൻ ഭീകരരെ വധിച്ചതായി ഇന്നലെ അഫ്ഗാൻ പ്രതിരോധ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.
അഫ്ഗാനിൽ ചാവേർ സ്ഫോടനം: 8 മരണം
SHOW MORE